x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക​യിൽ വെടിവയ്പ്; വിദ്യാർഥി കൊല്ലപ്പെട്ടു


Published: December 11, 2025 01:03 AM IST | Updated: December 11, 2025 01:03 AM IST

ഫ്രാ​​​​​ങ്ക്ഫ​​​​​ര്‍​ട്: അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലെ കെ​​​​​ന്‍റ​​​​​ക്കി സ്റ്റേ​​​​​റ്റ് യൂ​​​​​ണി​​​​​വേ​​​​​ഴ്‌​​​​​സി​​​​​റ്റി​​​​​യി​​​​​ല്‍ ചൊ​​​​​വ്വാ​​​​​ഴ്ച​​​​​യു​​​​​ണ്ടാ​​​​​യ വെ​​​​​ടി​​​​​വ​​​​​യ്പ്പി​​​​​ല്‍ വി​​​​​ദ്യാ​​​​​ര്‍​ഥി കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. ഒ​​​​​രാ​​​​​ള്‍​ക്ക് ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യി പ​​​​​രി​​​​​ക്കേ​​​​​റ്റു. യൂ​​​​​ണി​​​​​വേ​​​​​ഴ്‌​​​​​സി​​​​​റ്റി​​​​​യി​​​​​ലെ റെ​​​​​സി​​​​​ഡ​​​​​ന്‍​ഷ്യ​​​​​ല്‍ ഹാ​​​​​ളി​​​​​ലാ​​​​​ണ് വെ​​​​​ടി​​​​​വ​​​​​യ്പ് ന​​​​​ട​​​​​ന്ന​​​​​ത്.

പ്ര​​​​​തി​​​​​യെ​​​​​ന്ന് സം​​​​​ശ​​​​​യി​​​​​ക്കു​​​​​ന്ന​​​​​യാ​​​​​ളെ ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ത്ത​​​​​താ​​​​​യി പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​ഞ്ഞു. ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലു​​​​​ള്ള​​​​​യാ​​​​​ള്‍ സ​​​​​ര്‍​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യി​​​​​ലെ വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​യ​​​​​ല്ലെ​​​​​ന്നും ഫ്രാ​​​​​ങ്ക്ഫ​​​​​ര്‍​ട്ട് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ചീ​​​​​ഫ് ഓ​​​​​ഫ് പോ​​​​​ലീ​​​​​സ് സ്‌​​​​​കോ​​​​​ട്ട് ട്രേ​​​​​സി വാ​​​​​ര്‍​ത്താ സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ല്‍ പ​​​​​റ​​​​​ഞ്ഞു. നി​​​​​ല​​​​​വി​​​​​ല്‍ കാം​​പ​​സി​​​​​ല്‍ സു​​​​​ര​​​​​ക്ഷാ ആ​​​​​ശ​​​​​ങ്ക​​​​​ക​​​​​ളി​​​​​ല്ലെ​​​​​ന്നും പോ​​​​​ലീ​​​​​സ് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

സ​​​​​ര്‍​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യി​​​​​ലെ ക്ലാ​​​​​സു​​​​​ക​​​​​ള്‍, ഫൈ​​​​​ന​​​​​ല്‍ പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ള്‍, കാം​​പ​​​​​സ് പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​ങ്ങ​​​​​ള്‍ എ​​​​​ന്നി​​​​​വ താ​​​​​ത്കാ​​​​​ലി​​​​​ക​​​​​മാ​​​​​യി നി​​​​​ര്‍​ത്തി​​​​​വ​​​​​ച്ച​​​​​താ​​​​​യി അ​​​​​ധി​​​​​കൃ​​​​​ത​​​​​ര്‍ അ​​​​​റി​​​​​യി​​​​​ച്ചു. സ​​​​​ര്‍​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യി​​​​​ല്‍ നാ​​​​​ല് മാ​​​​​സ​​​​​ത്തി​​​​​നി​​​​​ടെ​​​​​യു​​​​​ണ്ടാ​​​​​യ ര​​​​​ണ്ടാ​​​​​മ​​​​​ത്തെ വെ​​​​​ടി​​​​​വ​​​​​യ്പ്പാ​​​​​ണി​​​​​ത്. ഓ​​​​​ഗ​​​​​സ്റ്റ് 17ന് ​​​​​ഇ​​​​​തേ റെ​​​​​സി​​​​​ഡ​​​​​ന്‍​ഷ്യ​​​​​ല്‍ ഹാ​​​​​ളി​​​​​ന് സ​​​​​മീ​​​​​പം വാ​​​​​ഹ​​​​​ന​​​​​ത്തി​​​​​ല്‍​നി​​​​​ന്നു​​​​​ണ്ടാ​​​​​യ വെ​​​​​ടി​​​​​വ​​​​​യ്പി​​​​​ല്‍ ര​​​​​ണ്ടു പേ​​​​​ര്‍​ക്ക് പ​​​​​രി​​​​​ക്കേ​​​​​റ്റു.

Tags : America Shooting Student killed Kentucky State University

Recent News

Up