x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തായ്‌-കംബോഡിയ വെടിനിർത്തൽ


Published: December 27, 2025 10:44 PM IST | Updated: December 27, 2025 10:44 PM IST

ബാ​​​ങ്കോ​​​ക്ക്: ​​​അ​​​യ​​​ൽ​​​രാ​​​ജ്യ​​​ങ്ങ​​​ളാ​​​യ താ​​​യ്‌​​​ല​​​ൻ​​​ഡും കം​​​ബോ​​​ഡി​​​യ​​​യും മൂ​​​ന്നാ​​​ഴ്ച​​​ത്തെ യു​​​ദ്ധ​​​ത്തി​​​നൊ​​​ടു​​​വി​​​ൽ വെ​​​ടി നി​​​ർ​​​ത്തി. ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ​​​യും പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രി​​​മാ​​​ർ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ധാ​​​ര​​​ണ​​​യി​​​ൽ ഒ​​​പ്പു​​​വ​​​ച്ചു.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ നി​​​ല​​​വി​​​ൽ വ​​​ന്ന​​​ശേ​​​ഷം സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​ല്ലെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്. വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ 72 മ​​​ണി​​​ക്കൂ​​​ർ പി​​​ന്നി​​​ട്ടാ​​​ൽ താ​​​യ്‌​​​ല​​​ൻ​​​ഡി​​​ന്‍റെ ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള 18 കം​​​ബോ​​​ഡി​​​യ​​​ൻ സൈ​​​നി​​​ക​​​രെ മോ​​​ചി​​​പ്പി​​​ക്കും.

അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ഉ​​​ട​​​ൻ യു​​​ദ്ധം നി​​​ർ​​​ത്താ​​​നും പ​​​ലാ​​​യ​​​നം ചെ​​​യ്ത സി​​​വി​​​ലി​​​യ​​​ന്മാ​​​രെ മ​​​ട​​​ങ്ങി​​​യെ​​​ത്താ​​​ൻ അ​​​നു​​​വ​​​ദി​​​ക്കാ​​​നു​​​മു​​​ള്ള ധാ​​​ര​​​ണ​​​യാ​​​ണ് ഇ​​​ന്ന​​​ലെ ഉ​​​ണ്ടാ​​​യ​​​ത്. യു​​​ദ്ധ​​​ത്തി​​​ൽ 101 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നു പു​​​റ​​​മേ ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ​​​യും അ​​​തി​​​ർ​​​ത്തിപ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് അ​​​ര ല​​​ക്ഷം പേ​​​ർ ഒാ​​​ടി​​​പ്പോ​​​വു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

ചൈ​​​ന, യു​​​എ​​​സ്, ആ​​​സി​​​യാ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​രു​​​ടെ മ​​​ധ്യ​​​സ്ഥ​​​ത​​​യാ​​​ണ് വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു വ​​​ഴി​​​വ​​​ച്ച​​​ത്. വെ​​​ടിനി​​​ർ​​​ത്ത​​​ൽ പാ​​​ലി​​​ക്കു​​​ന്നു​​​ണ്ടോ​​​യെ​​​ന്ന് ആ​​​സി​​​യാ​​​ൻ സ​​​മി​​​തി നി​​​രീ​​​ക്ഷി​​​ക്കും.

അ​​​തി​​​ർ​​​ത്തിയു​​​ടെ പേ​​​രി​​​ൽ ഒ​​​രു നൂ​​​റ്റാ​​​ണ്ടാ​​​യി ശ​​​ത്രു​​​ത പു​​​ല​​​ർ​​​ത്തു​​​ന്ന താ​​​യ്‌​​​ല​​​ൻ​​​ഡും കം​​​ബോ​​​ഡി​​​യ​​​യും ഈ ​​​വ​​​ർ​​​ഷം ഇ​​​തു ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണ് യു​​​ദ്ധ​​​ത്തി​​​ലേ​​​ർ​​​പ്പെ​​​ടു​​​ന്ന​​​ത്. ജൂ​​​ലൈ​​​യി​​​ൽ അ​​​ഞ്ചു ദി​​​വ​​​സം നീ​​​ണ്ട യു​​​ദ്ധം അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ചു​​​ങ്ക​​​ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, ഈ ​​​മാ​​​സം ആ​​​ദ്യം തു​​​ട​​​ങ്ങി​​​യ ഇ​​​ത്ത​​​വ​​​ണ​​​ത്തെ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ട്രം​​​പ് നേ​​​രി​​​ട്ടി​​​ട​​​പെ​​​ട്ടി​​​ല്ല.

അ​​​ത്യാ​​​ധു​​​നി​​​ക വ്യോ​​​മ​​​സേ​​​ന​​​യും വി​​​പു​​​ല​​​മാ​​​യ സൈ​​​ന്യ​​​വു​​​മു​​​ള്ള താ​​​യ്‌​​​ല​​​ൻ​​​ഡി​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കം​​​ബോ​​​ഡി​​​യ​​​യ്ക്കു വ​​​ലി​​​യ ന​​​ഷ്‌​​​ട​​​മു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. സൈ​​​നി​​​ക​​​ർ പി​​​ന്തി​​​രി​​​ഞ്ഞോ​​​ടി​​​യ​​​തോ​​​ടെ അ​​​തി​​​ർ​​​ത്തി പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ പ​​​ല​​​തും കം​​​ബോ​​​ഡി​​​യ​​​യ്ക്കു ന​​​ഷ്ട​​​മാ​​​യി.

Tags : Thailand Cambodia ceasefire three weeks fighting

Recent News

Up