x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബംഗ്ലാദേശിന്‍റെ ഭാവി; എണ്ണിത്തുടങ്ങി


Published: February 13, 2026 02:14 AM IST | Updated: February 13, 2026 02:14 AM IST

ധാ​​​​​​ക്ക: ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശി​​​​​​ന്‍റെ ഭാ​​​​​​വി​​​​​​യി​​​​​​ൽ അ​​​​​​തി​​​​​​നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക​​​​​​​​​​​​മാ​​​​​​യ പൊ​​​​​​തു​​​​​​തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ വോ​​​​​​ട്ടെ​​​​​​ണ്ണ​​​​​​ൽ പു​​​​​​രോ​​​​​​ഗ​​​​​​മി​​​​​​ക്കു​​​​​​ന്നു. പ​​​​​​തി​​​​​​മൂ​​​​​​ന്നാം പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റി​​​​​​നെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു പു​​​​​റ​​​​​മേ ജൂ​​​​​​ലൈ നാ​​​​​​ഷ​​​​​​ണ​​​​​​ൽ ചാ​​​​​​ർ​​​​​​ട്ട​​​​​​ർ എ​​​​​​ന്നു പേ​​​​​​രി​​​​​​ട്ടി​​​​​​രി​​​​​​ക്കു​​​​​​ന്ന 84 ഇ​​​​​​ന പ​​​​​രി​​​​​ഷ്ക​​​​​ര​​​​​ണ പാ​​​​​​ക്കേ​​​​​​ജി​​​​​​നെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള ജ​​​​​​ന​​​​​​ഹി​​​​​​ത പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​യും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ലൂ​​​​​ടെ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കും.

പ്രാ​​​​​ദേ​​​​​ശി​​​​​ക​​​​​സ​​​​​മ​​​​​യം ഇ​​​​​ന്ന​​​​​ലെ വൈ​​​​​കു​​​​​ന്നേ​​​​​രം 4:30 നു ​​​​​വോ​​​​​ട്ടെ​​​​ടുപ്പ് പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യി. പി​​​​​ന്നാ​​​​​ലെ വോ​​​​​ട്ടെ​​​​​ണ്ണ​​​​​ൽ തു​​​​ട​​​​ങ്ങി. ആ​​​​​കെ​​​​​യു​​​​​ള്ള 300 മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ 299 എ​​​​​ണ്ണ​​​​​ത്തി​​​​​ലാ​​​​ണു വോ​​​​​ട്ടെ​​​​​ടു​​​​​പ്പ്. 42,779 പോ​​​​​ളിം​​​​​ഗ് ബൂ​​​​​ത്തു​​​​​ക​​​​​ളി​​​​​ലാ​​​​​യി അ​​​​​ന്പ​​​​​തു​​​​​ല​​​​​ക്ഷ​​​​​ത്തോ​​​​​ളം ക​​​​​ന്നി​​​​​വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​ർ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ 12.7 കോ​​​​​ടി വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​ർ സ​​​​​മ്മ​​​​​തി​​​​​ദാ​​​​​നാ​​​​​വ​​​​​കാ​​​​​ശം രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി. ഒ​​​​ട്ടേ​​​​റെ ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍ നി​​​​ന്ന് അ​​​​ക്ര​​​​മ​​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ള്‍ റി​​​​പ്പോ​​​​ര്‍ട്ട് ചെ​​​​യ്തു. ഗോ​​​​പാ​​​​ല്‍ഗ​​​​ഞ്ച് സ​​​​ദ​​​​റി​​​​ലെ പോ​​​​ളിം​​​​ഗ് ബൂ​​​​ത്തി​​​​നു​​​​നേരേ ഒ​​​​രു സം​​​​ഘം ക്രൂ​​​​ഡ് ബോം​​​​ബ് എ​​​​റി​​​​ഞ്ഞു. സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ മൂ​​​​ന്നു​​​​പേ​​​​ര്‍ക്ക് പ​​​​രി​​​​ക്കേ​​​​റ്റു.

ഇ​​​​​​ട​​​​​​ക്കാ​​​​​​ല സ​​​​​​ര്‍ക്കാ​​​​​​രി​​​​​​ന്‍റെ മു​​​​​​ഖ്യ ഉ​​​​​​പ​​​​​​ദേ​​​​​​ഷ്ടാ​​​​​​വ് മു​​​​​​ഹ​​​​​​മ്മ​​​​​​ദ് യൂ​​​​​​ന​​​​​സ്, ബി​​​​​​എ​​​​​​ൻ​​​​​​പി അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ൻ താ​​​​​​രി​​​​​​ഖ് റ​​​​​​ഹ്‌​​​മാ​​​ൻ, ജ​​​​​​മാ​​​​​​അ​​​​​​ത്ത് ഇ​​​​​​സ്‌​​​​​​ലാ​​​​​​മി ത​​​​​​ല​​​​​​വ​​​​​​ൻ ഷാ​​​​​​ഫി​​​​​​ഖു​​​​​​ർ റ​​​​​​ഹ്മാ​​​​​​ൻ തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​മു​​​​ഖ​​​​ർ വോ​​​​​ട്ട് രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി. പു​​​​​തി​​​​​യ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​കാ​​​​​ൻ ആ​​​​​ഗ്ര​​​​​ഹ​​​​​മി​​​​​ല്ലെ​​​​​ന്ന് മു​​​​​ഹ​​​​​മ്മ​​​​​ദ് യൂ​​​​​നു​​​​​സ് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്.

ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശ് നാ​​​​​​ഷ​​​​​​ണ​​​​​​ൽ പാ​​​​​​ർ​​​​​​ട്ടി​​​​​​യും (ബി​​​​​​എ​​​​​​ൻ​​​​​​പി) ഒ​​​​​​രു​​​​​​കാ​​​​​​ല​​​​​​ത്ത് അ​​​​​വ​​​​​രു​​​​​ടെ സ​​​​​​ഖ്യ​​​​​​ക​​​​​​ക്ഷി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്ന ജ​​​​​​മാ അ​​​​​​ത്ത് ഇ​​​​​​സ്‌​​​​​​ലാ​​​​​​മി​​​​​​യും ത​​​​​​മ്മി​​​​​​ലാ​​​ണു പ്ര​​​ധാ​​​ന​​​പോ​​​രാ​​​ട്ടം. നൊ​​​​​​ബേ​​​​​​ൽ​​​​​​പു​​​​​​ര​​​​​​സ്കാ​​​​​​ര ജേ​​​​​​താ​​​​​​വ് മു​​​​​​ഹ​​​​​​മ്മ​​​​​​ദ് യൂ​​​​​​നി​​​​​​സി​​​​​​ന്‍റെ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ലു​​​​​​ള്ള ഇ​​​​​​ട​​​​​​ക്കാ​​​​​​ല സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നു പ​​​​​​ക​​​​​​രം രാ​​​​​ജ്യ​​​​​ത്തെ ആ​​​​​രു​​​​​ഭ​​​​​രി​​​​​ക്കു​​​​​മെ​​​​​ന്ന ആ​​​​​കാം​​​​​ക്ഷ ബം​​​​​ഗ്ലാ​​​​​ദേ​​​​​ശി​​​​​ൽ മാ​​​​​ത്ര​​​​​മ​​​​​ല്ല ഇ​​​​​ന്ത്യ​​​​​യും പാ​​​​​ക്കി​​​​​സ്ഥാ​​​​​നും അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​നും ഉ​​​​​ൾ​​​​​പ്പെ​​​​​ടെ അ​​​​​യ​​​​​ൽ​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലും ശ​​​​​ക്ത​​​​​മാ​​​​​യി​​​​​ക്ക​​​​​ഴി​​​​​ഞ്ഞു.

2024ലെ ​​​​​​വി​​​​​​ദ്യാ​​​​​​ര്‍ത്ഥി പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​ത്തെ​​​​​​ത്തു​​​​​​ട​​​​​​ര്‍ന്നു ഷെ​​​​​യ്ക്ക് ഹ​​​​​സീ​​​​​ന​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള അ​​​​​വാ​​​​​മി ലീ​​​​​ഗ് സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​ലം​​​​​പൊ​​​​​ത്തി​​​​​യ​​​​​താ​​​​​ണ് സം​​​​​ഭ​​​​​വ​​​​​പ​​​​​ര​​​​​ന്പ​​​​​ര​​​​​ക​​​​​ളു​​​​​ടെ തു​​​​​ട​​​​​ക്കം. ​​പ്ര​​​​​ക്ഷോ​​​​​ഭം അ​​​​​ടി​​​​​ച്ച​​​​​മ​​​​​ർ​​​​​ത്താ​​​​​ൻ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ട്ട​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് അ​​​​​വാ​​​​​മി ലീ​​​​​ഗി​​​​​ന് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് വി​​​​​ല​​​​​ക്ക് ഉ​​​​​ണ്ട്. ഒ​​​​രു ക​​​​ക്ഷി​​​​യു​​​​ടെ പ​​​​ങ്കാ​​​​ളി​​​​ത്ത​​​​മി​​​​ല്ലാ​​​​തെ ന​​​​ട​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ വി​​​​രു​​​​ദ്ധ​​​​മാ​​​​ണെ​​​​ന്ന് അ​​​​വാ​​​​മി ലീ​​​​ഗ് ആ​​​​രോ​​​​പി​​​​ച്ചു. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​വും അ​​​വ​​​ർ​​​ക്കു​​​ണ്ട്.

Tags : countdown future Bangladesh BNP

Recent News

Up