x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രംപ്-മരിയ മച്ചാഡോ കൂടിക്കാഴ്ച ഉടൻ


Published: January 10, 2026 10:18 PM IST | Updated: January 10, 2026 10:18 PM IST

വാ​ഷിം​ഗ്ട​ൺ ഡി​സി: ​സ​മാ​ധാ​ന നൊ​ബേ​ൽ ജേ​താ​വാ​യ വെ​ന​സ്വേ​ല​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് മ​രി​യ കൊ​റി​നോ മ​ച്ചാ​ഡോ​യും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും വ​രുംദി​വ​സ​ങ്ങ​ളി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കും. മ​രി​യ അ​മേ​രി​ക്ക​യി​ലെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. കൂ​ടി​ക്കാ​ഴ്ച​യെ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ ഉ​റ്റു​നോ​ക്കു​ന്ന​താ​യി ട്രം​പ് വ്യാ​ഴാ​ഴ്ച പ​റ​ഞ്ഞി​രു​ന്നു.

വെ​ന​സ്വേ​ല​ൻ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യെ​യും പ​ത്നി​യെ​യും അ​മേ​രി​ക്ക​ൻ സേ​ന ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന് ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ലാ​ണ് മ​രി​യ​യും ട്രം​പും നേ​രി​ട്ടു കാ​ണു​ന്ന​ത്. ഇ​രു​വ​രും ത​മ്മി​ലു​ള്ള ആ​ദ്യ മു​ഖാ​മു​ഖ കൂ​ടി​ക്കാ​ഴ്ച​യാ​കു​മി​ത്. സ​മ​യം, സ്ഥ​ലം, ച​ർ​ച്ചാ​വി​ഷ​യം എ​ന്നി​വ സം​ബ​ന്ധി​ച്ച് ഒ​രു വ്യ​ക്ത​ത​യു​മി​ല്ല.

മ​ഡു​റോ സ്ഥാ​ന​ഭ്ര​ഷ്ട​നാ​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ വെ​ന​സ്വേ​ല​യു​ടെ ഭ​ര​ണം മ​രി​യ​യെ ഏ​ൽ​പ്പി​ക്കി​ല്ലെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മ​രി​യ​യ്ക്ക് അ​തി​നു​ള്ള ശേ​ഷി​യും പി​ന്തു​ണ​യും ഇ​ല്ലെ​ന്നാ​ണ് ട്രം​പ് പ​റ​ഞ്ഞ​ത്. മ​ഡു​റോ​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഡെ​ൽ​സി റൊ​ഡ്രി​ഗ​സ് വെ​ന​സ്വേ​ല​യു​ടെ ആ​ക്‌​ടിം​ഗ് പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റ​ത് ട്രം​പി​ന്‍റെ അ​നു​ഗ്ര​ഹാ​ശി​സുക​ളോ​ടെ​യാ​ണെ​ന്നും സൂ​ച​ന​യു​ണ്ട്.

അ​തേ​സ​മ​യം, വെ​ന​സ്വേ​ല​ൻ ഭ​ര​ണം പ്ര​തി​പ​ക്ഷ​ത്തെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് മ​രി​യ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മ​ഡു​റോ​യെ സ്ഥാ​ന​ഭ്രഷ്ട​നാ​ക്കി​യ ട്രം​പി​ന് മ​രി​യ ന​ന്ദി പ​റ​ഞ്ഞു. ത​നി​ക്കു കി​ട്ടി​യ സ​മാ​ധാ​ന നൊ​ബേ​ൽ പു​ര​സ്കാ​രം ട്രം​പു​മാ​യി പ​ങ്കു​വ​യ്ക്കു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​തി​നി​ടെ ട്രം​പി​ന്‍റെ വെ​ന​സ്വേ​ല​ൻ നീ​ക്ക​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​ത്തെ ഉ​ദ്ധ​രി​ക്കാ​ന​ല്ല, എ​ണ്ണ​സ​ന്പ​ത്ത് ല​ക്ഷ്യ​മി​ട്ടാ​ണെ​ന്നു വ്യ​ക്ത​മാ​യ​തോ​ടെ വെ​ന​സ്വേ​ല​ൻ പ്ര​തി​പ​ക്ഷം നി​രാ​ശ​യി​ലാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

Tags : Trump Maria Machado Meeting Nicolas Maduro Venezuela

Recent News

Up