x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ-​പാ​ക് യു​ദ്ധം അ​വ​സാ​നി​പ്പി​ച്ച​ത് താ​നാ​ണെ​ന്ന് ആ​വ​ർ​ത്തി​ച്ചു ട്രം​പ്


Published: December 11, 2025 12:56 AM IST | Updated: December 11, 2025 12:56 AM IST

 ന്യൂ​​​​​യോ​​​​​ര്‍​ക്ക്: ഇ​​​​​ന്ത്യ​​​​​യും പാ​​​​​ക്കി​​​​​സ്ഥാ​​​​​നും ത​​​​​മ്മി​​​​​ലു​​​​​ള്ള യു​​​​​ദ്ധം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ച​​​​​ത് താ​​​​​നാ​​​​​ണെ​​​​​ന്ന് അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ട് വീ​​​​​ണ്ടും രം​​​​​ഗ​​​​​ത്തെ​​​​​ത്തി അ​​​​​മേ​​​​​രി​​​​​ക്ക​​​​​ന്‍ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡൊ​​​​​ണ​​​​​ള്‍​ഡ് ട്രം​​​​​പ്. പെ​​​​​ന്‍​സി​​​​​ല്‍​വാ​​​​​നി​​​​​യ​​​​​യി​​​​​ലെ മൗ​​​​​ണ്ട് പൊ​​​​​ക്കോ​​​​​ണോ​​​​​യി​​​​​ല്‍ ന​​​​​ട​​​​​ന്ന റാ​​​​​ലി​​​​​യെ അ​​​​​ഭി​​​​​സം​​​​​ബോ​​​​​ധ​​​​​ന ചെ​​​​​യ്യു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു ട്രം​​​​​പ്.      

സം​​​​​ഘ​​​​​ര്‍​ഷം പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ല്‍ മൂ​​​​​ന്നാം ക​​​​​ക്ഷി ഇ​​​​​ട​​​​​പെ​​​​​ട​​​​​ല്‍ ഇ​​​​​ന്ത്യ തു​​​​​ട​​​​​ര്‍​ച്ച​​​​​യാ​​​​​യി നി​​​​​ഷേ​​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​ണു ട്രം​​​​പി​​​​ന്‍റെ പ്ര​​​​സ്താ​​​​വ​​​​ന. 10 മാ​​​​​സ​​​​​ത്തി​​​​​നി​​​​​ടെ താ​​​​​ന്‍ എ​​​​​ട്ട് യു​​​​​ദ്ധ​​​​​ങ്ങ​​​​​ള്‍ അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ചെ​​​​​ന്ന് ട്രം​​​​​പ് അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ടു.    

കം​​​​​ബോ​​​​​ഡി​​​​​യ​​​​​യും താ​​​​​യ്‌​​​​​ല​​​​​ന്‍​ഡും വീ​​​​​ണ്ടും യു​​​​​ദ്ധം ആ​​​​​രം​​​​​ഭി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും ഉ​​​​​ട​​​​​നെ അ​​​​​വി​​​​​ടെ​​​​​യും ഇ​​​​​ട​​​​​പെ​​​​​ടു​​​​​മെ​​​​​ന്നും  ട്രം​​​​​പ് പ​​​​​റ​​​​​ഞ്ഞു. 50 വ​​​​​ര്‍​ഷ​​​​​ത്തി​​​​​നി​​​​​ടെ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ല്‍ റി​​​​​വേ​​​​​ഴ്‌​​​​​സ് മൈ​​​​​ഗ്രേ​​​​​ഷ​​​​​നാ​​​​​ണെ​​​​​ന്നു പ​​​​​റ​​​​​ഞ്ഞ ട്രം​​​​​പ് മൂ​​​​​ന്നാം ലോ​​​​​ക രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ല്‍​നി​​​​​ന്നു​​​​​ള്ള കു​​​​​ടി​​​​​യേ​​​​​റ്റ​​​​​ത്തി​​​​​ന് അ​​​​​വ​​​​​സാ​​​​​ന​​​​​മാ​​​​​യെ​​​​​ന്നും റാ​​​​ലി​​​​യി​​​​ൽ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. 

Tags : Trump War India Pakistan

Recent News

Up