x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെനസ്വേലൻ എണ്ണ കടത്തുന്ന ടാങ്കറുകൾക്കെതിരേ നടപടി: ട്രംപ്


Published: December 18, 2025 12:27 AM IST | Updated: December 18, 2025 12:27 AM IST

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: വെ​​​ന​​​സ്വേ​​​ല​​​ൻ എ​​​ണ്ണ​​​ക്ക​​​ട​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്ക് സ​​​ന്പൂ​​​ർ​​​ണ നാ​​​വി​​​ക ഉ​​​പ​​​രോ​​​ധം പ്ര​​​ഖ്യാ​​​പി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ്.

വെ​​​ന​​​സ്വേ​​​ല​​​യി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​തും അ​​​വി​​​ടെ​​​നി​​​ന്നു വ​​​രു​​​ന്ന​​​തു​​​മാ​​​യ എ​​​ല്ലാ ടാ​​​ങ്ക​​​റു​​​ക​​​ളും ത​​​ട​​​യാ​​​ൻ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​താ​​​യി ട്രം​​​പ് അ​​​റി​​​യി​​​ച്ചു.

വെ​​​ന​​​സ്വേ​​​ല​​​യി​​​ലെ നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ അ​​​മേ​​​രി​​​ക്ക തീ​​​വ്ര​​​വാ​​​ദ പ്ര​​​സ്ഥാ​​​ന​​​മാ​​​യി മു​​​ദ്ര​​​കു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​താ​​​ണെ​​​ന്നും തീ​​​വ്ര​​​വാ​​​ദം, മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ക​​​ട​​​ത്ത്, മ​​​നു​​​ഷ്യ​​​ക്ക​​​ട​​​ത്ത് എ​​​ന്നി​​​വ​​​യ്ക്കു പു​​​റ​​​മേ മ​​​ഡു​​​റോ ഭ​​​ര​​​ണ​​​കൂ​​​ടം അ​​​മേ​​​രി​​​ക്ക​​​ൻ ആ​​​സ്തി​​​ക​​​ൾ ക​​​വ​​​ർ​​​ന്നെ​​​ടു​​​ക്കു​​​ന്ന​​​താ​​​യും ട്രം​​​പ് ആ​​​രോ​​​പി​​​ച്ചു.

വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ​​​നി​​​ന്ന് ഏ​​​ഷ്യ​​​യി​​​ലേ​​​ക്ക് എ​​​ണ്ണ​​​യു​​​മാ​​​യി പു​​​റ​​​പ്പെ​​​ട്ട ടാ​​​ങ്ക​​​ർ അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന പി​​​ടി​​​ച്ചെ​​​ടു​​​ത്ത് ഒ​​​രാ​​​ഴ്ച പി​​​ന്നി​​​ട്ട​​​പ്പോ​​​ഴാ​​ണു ട്രം​​​പ് പു​​​തി​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

തെ​​​ക്കേ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ക​​​പ്പ​​​ൽ​​​പ്പ​​​ട വെ​​​ന​​​സ്വേ​​​ല​​​യെ വ​​​ള​​​ഞ്ഞു​​​ക​​​ഴി​​​ഞ്ഞ​​​താ​​​യി ട്രം​​​പ് പ​​​റ​​​ഞ്ഞു. മോ​​​ഷ്ടി​​​ച്ച എ​​​ണ്ണ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള വ​​​രു​​​മാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ച് മ​​​ഡു​​​റോ ഭ​​​ര​​​ണ​​​കൂ​​​ടം മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ടൂ​​​റി​​​സം, മ​​​നു​​​ഷ്യ​​​ക്ക​​​ട​​​ത്ത്, കൊ​​​ല​​​പാ​​​ത​​​കം, ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​ൽ തു​​​ട​​​ങ്ങി​​​യ കൃ​​​ത്യ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​താ​​​യും ട്രം​​​പ് ആ​​​രോ​​​പി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, ട്രം​​​പി​​​ന്‍റെ ഭീ​​​ഷ​​​ണി ത​​​ള്ളി​​​ക്ക​​​ള​​​യു​​​ന്ന​​​താ​​​യി വെ​​​ന​​​സ്വേ​​​ല പ്ര​​​തി​​​ക​​​രി​​​ച്ചു.വെ​​​ന​​​സ്വേ​​​ല​​​യു​​​ടെ എ​​​ണ്ണ ക​​​വ​​​രാ​​​നാ​​ണു ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ നീ​​​ക്ക​​​മെ​​​ന്നും ആ​​​രോ​​​പി​​​ച്ചു.

Tags : Trump tankers Venezuelan oil Nicolas Maduro

Recent News

Up