x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുക്രെയ്നെ ഉലച്ച് അഴിമതിയാരോപണം; സെലൻസ്കിയുടെ വിശ്വസ്തൻ രാജിവച്ചു


Published: November 29, 2025 11:50 PM IST | Updated: November 29, 2025 11:50 PM IST

കീ​​​വ്: ​​​യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​സ​​​ൻ​​​സ്കി​​​യു​​​ടെ വി​​​ശ്വ​​​സ്ത​​​നും ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫു​​​മാ​​​യ ആ​​​ന്ദ്രെ​​​യ് ‍യെ​​​ർ​​​മാ​​​ക് അ​​​ഴി​​​മ​​​തി​​​ക്കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് രാ​​​ജി​​​വ​​​ച്ചു. അ​​​ഴി​​​മ​​​തി​​​വി​​​രു​​​ദ്ധ ഏ​​​ജ​​​ൻ​​​സി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കീ​​​വി​​​ലെ വ​​​സ​​​തി​​​യി​​​ൽ റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് രാ​​​ജി.

അ​ണു​ശ​ക്തി വ​കു​പ്പി​ന്‍റെ ക​രാ​റു​ക​ളി​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ വ​ൻ​തോ​തി​ൽ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണം ആ​ഴ്ച​ക​ളാ​യി യു​ക്രെ​യ്നി​ൽ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. നൂ​റു കോ​ടി ഡോ​ള​റി​ന്‍റെ അ​ഴി​മ​തി ന​ട​ന്നെ​ന്ന ആ​രോ​പ​ണ​ത്തി​ൽ യെ​ർ​മാ​ക്കി​നു നേ​രി​ട്ടു പ​ങ്കി​ല്ലെ​ങ്കി​ലും അ​ദ്ദേ​ഹ​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള ചി​ല​ർ​ക്കു പ​ങ്കു​ണ്ട്.

യു​​​ക്രെ​​​യ്ൻ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ വ​​​ലി​​​യ സ്വാ​​​ധീ​​​ന​​​മു​​​ള്ള യെ​​​ർ​​​മാ​​​ക്കി​​​ന്‍റെ രാ​​​ജി പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​സ​​​ല​​​ൻ​​​സ്കി​​​ക്കു വ​​​ലി​​​യ തി​​​രി​​​ച്ച​​​ടി​​​യാ​​​ണ്. യു​​​ക്രെ​​​യ്ൻ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നാ​​​യി അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി അ​​​ടു​​​ത്തി​​​ടെ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്ക് നേ​​​തൃ​​​ത്വം ന​​​ല്കി​​​യ​​​ത് യെ​​​ർ​​​മാ​​​ക് ആ​​​യി​​​രു​​​ന്നു. തു​​​ട​​​ർ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി യു​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ യു​​​ക്രെ​​​യ്നും റ​​​ഷ്യ​​​യും സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നി​​​രി​​​ക്കെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ രാ​​​ജി.

യു​​​ക്രെ​​​യ്ൻ യു​​​ദ്ധ​​​ത്തി​​​ലു​​​ട​​​നീ​​​ളം സെ​​​ല​​​ൻ​​​സ്കി​​​യു​​​ടെ വ​​​ലം​​​ക​​​യ്യാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ച യെ​​​ർ​​​മാ​​​ർ​​​ക്കി​​​നെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു അ​​​ഴി​​​മ​​​തി​​​വി​​​രു​​​ദ്ധ ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​മെ​​​ന്ന് ചി​​​ല റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. അ​​​ഴി​​​മ​​​തി​​​വി​​​രു​​​ദ്ധ ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ അ​​​ധി​​​കാ​​​രം വെ​​​ട്ടാ​​​ൻ സെ​​​ല​​​ൻ​​​സി ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും വി​​​വാ​​​ദ​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പി​​​ൻ​​​വാ​​​ങ്ങി​​​യി​​​രു​​​ന്നു.

യെ​​​ർ​​​മാ​​​ക് രാ​​​ജി​​​വ​​​യ്ക്കു​​​ന്ന കാ​​​ര്യം രാ​​​ജ്യ​​​ത്തെ അ​​​റി​​​യി​​​ച്ച​​​ത് സെ​​​ല​​​ൻ​​​സ്കി​​​യാ​​​ണ്. യു​​​ക്രെ​​​യ്ന് എ​​​ല്ലാം ന​​​ഷ്ട​​​പ്പെ​​​ടാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള വേ​​​ള​​​യി​​​ൽ രാ​​​ജ്യം ഒ​​​രു​​​മി​​​ച്ചു നി​​​ൽ​​​ക്ക​​​ണ​​​മെ​​​ന്ന് സെ​​​ല​​​ൻ​​​സ്കി അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

യു​​​ക്രെ​​​യ്ൻ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നാ​​​യി അ​​​മേ​​​രി​​​ക്ക ത​​​യാ​​​റാ​​​ക്കി​​​യ ക​​​രാ​​​ർ റ​​​ഷ്യ​​​ക്കു വ​​​ലി​​​യ​​​തോ​​​തി​​​ൽ ഗു​​​ണം ചെ​​​യ്യു​​​ന്ന​​​താ​​​ണ്. യു​​​ക്രെ​​​യ്ൻ റ​​​ഷ്യ​​​ക്കു ഭൂ​​​മി വി​​​ട്ടു​​​കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം ക​​​രാ​​​റി​​​ലു​​​ണ്ട്.

Tags : Zelensky's confidant Ukraine corruption allegations Andriy Yermak resigns

Recent News

Up