x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുക്രെയ്ൻ: അബുദാബിയിൽ അമേരിക്ക-റഷ്യ ചർച്ച


Published: November 26, 2025 02:23 AM IST | Updated: November 26, 2025 02:23 AM IST

അ​​​ബുദാ​​​ബി: റ​​​ഷ്യ​​​യും അ​​​മേ​​​രി​​​ക്ക​​​യും അ​​​ബു​​​ദാ​​​ബി​​​യി​​​ൽ യു​​​ക്രെ​​​യ്ൻ സ​​​മാ​​​ധാ​​​ന പ​​​ദ്ധ​​​തി ച​​​ർ​​​ച്ച ചെ​​​യ്തു. യു​​​ക്രെ​​​യ്നു​​​മാ​​​യി ജ​​​നീ​​​വ​​​യി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ അ​​​ബു​​​ദാ​​​ബി​​​യി​​​ൽ റ​​​ഷ്യ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​തി​​​ന്‍റെ കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​ വ​​​ന്നി​​​ട്ടി​​​ല്ല.

യു​​​എ​​​സ് ആ​​​ർ​​​മി സെ​​​ക്ര​​​ട്ട​​​റി ഡാ​​​ൻ ഡ്രി​​​സ്കോ​​​ൾ ആ​​​ണ് അ​​​മേ​​​രി​​​ക്ക​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച​​​ത്. റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്ന് ആ​​​രാ​​​ണു പ​​​ങ്കെ​​​ടു​​​ത്ത​​​തെ​​​ന്ന​​​റി​​​യി​​​ല്ല.

അ​​​മേ​​​രി​​​ക്ക മു​​​ന്നോ​​​ട്ടു​​ വ​​​ച്ചി​​​രി​​​ക്കു​​​ന്ന സ​​​മാ​​​ധാ​​​ന​​പ​​​ദ്ധ​​​തി റ​​​ഷ്യ​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​ണെ​​​ന്ന വി​​​മ​​​ർ​​​ശ​​​നം ശ​​​ക്ത​​​മാ​​​ണ്. പ​​​ദ്ധ​​​തി അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ‍യു​​​ക്രെ​​​യ്ൻ വൈ​​​മ​​​ന​​​സ്യം കാ​​​ട്ടു​​​ന്ന​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. ഡാ​​​ൻ ഡ്രി​​​സ്കോ​​​ൾ അ​​​ബു​​​ദാ​​​ബി​​​യി​​​ൽ യു​​​ക്രെ​​​യ്ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ളെ​​​യും കാ​​​ണു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന.

റ​​​ഷ്യ​​​ക്ക് യു​​​ക്രെ​​​യ്ൻ ഭൂ​​​മി വി​​​ട്ടു​​​കൊ​​​ടു​​​ക്ക​​​ണം എ​​​ന്ന​​​ത​​​ട​​​ക്കം 28 നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളാ​​​ണു പ​​​ദ്ധ​​​തി​​​യി​​​ലു​​​ള്ള​​​ത്. പ​​​ദ്ധ​​​തി അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക യു​​​ക്രെ​​​യ്നു​​​മേ​​​ൽ ക​​​ടു​​​ത്ത സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തു​​​ന്നു​​​ണ്ട്. പ​​​ദ്ധ​​​തി ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പു​​​മാ​​​യി നേ​​​രി​​​ട്ടു കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​മെ​​​ന്ന് യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി അ​​​റി​​​യി​​​ച്ചു.

യു​​​ക്രെ​​​യ്നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന യൂ​​​റോ​​​പ്യ​​​ൻ ശ​​​ക്തി​​​ക​​​ൾ പ​​​ദ്ധ​​​തി​​​യി​​​ലെ പ​​​ല നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും പ​​​ര​​​സ്യ​​​മാ​​​യ എ​​​തി​​​ർ​​​പ്പ് പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. യു​​​ക്രെ​​​യ്നെ അ​​​ടി​​​യ​​​റ​​​വ് പ​​​റ​​​യി​​​ച്ചു​​​കൊ​​​ണ്ട​​​ല്ല സ​​​മാ​​​ധാ​​​നം സ്ഥാ​​​പി​​​ക്കേ​​​ണ്ട​​​തെ​​​ന്ന് ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മ​​​ക്രോ​​​ൺ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ഭൂ​​​മി വി​​​ട്ടു​​​കൊ​​​ടു​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​ന​​മെ​​ടു​​​ക്കാ​​​ൻ അ​​​വ​​​കാ​​​ശം യു​​​ക്രെ​​​യ്നാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ന്നു

ഇ​​​തി​​​നി​​​ടെ, റ​​​ഷ്യ​​​യും യു​​​ക്രെ​​​യ്നും പ​​​ര​​​സ്പ​​​രം വ്യോ​​​മാ​​​ക്ര​​​മണം തു​​​ട​​​രു​​​ക​​​യാ​​​ണ്. റ​​​ഷ്യ​​​ൻ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ യു​​​ക്രെ​​​യ്ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വി​​​ൽ ആ​​​റു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. യു​​​ക്രെ​​​യ്ൻ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ റ​​​ഷ്യ​​​യി​​​ലെ റോ​​​സ്തോ​​​വിൽ മൂ​​​ന്നു പേ​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടു.

Tags : Ukraine US-Russia talks Abu Dhabi Dan driscoll

Recent News

Up