x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെനസ്വേലൻ എണ്ണ അമേരിക്ക വിൽക്കും, പണം ഞാൻ സൂക്ഷിക്കും: ട്രംപ്


Published: January 7, 2026 11:00 PM IST | Updated: January 7, 2026 11:00 PM IST

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​വെ​​​ന​​​സ്വേ​​​ല​​​ൻ എ​​​ണ്ണ വി​​​ൽ​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് പ്ര​​​ഖ്യാ​​​പി​​​ച്ചു.

അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഉ​​​പ​​​രോ​​​ധം മൂ​​​ലം വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന മൂ​​​ന്നു മു​​​ത​​​ൽ അ​​​ഞ്ചു കോ​​​ടി വ​​​രെ വീ​​​പ്പ അം​​​സ്കൃ​​​ത എ​​​ണ്ണ ക​​​പ്പ​​​ലു​​​ക​​​ളി​​​ൽ നേ​​​രി​​​ട്ട് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ​​​ത്തി​​​ച്ച് ശു​​​ദ്ധീ​​​ക​​​രി​​​ച്ചു വി​​​ൽ​​​ക്കു​​​മെ​​​ന്നു ട്രം​​​പ് അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​നാ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ ഊ​​​​​​ർ​​​ജവ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി ക്രി​​​സ് റൈ​​​റ്റി​​​നു നി​​​ർ​​​ദേ​​​ശം ന​​​ല്കി.

മാ​​​ർ​​​ക്ക​​​റ്റ് വി​​​ല​​​യ്ക്ക് എ​​​ണ്ണ വി​​​ൽ​​​ക്കു​​​മെ​​​ന്നാ​​​ണു ട്രം​​​പ് അ​​​റി​​​യി​​​ച്ച​​​ത്. “വെ​​​ന​​​സ്വേ​​​ല​​​ൻ ജ​​​ന​​​ത​​​യ്ക്കും അ​​​മേ​​​രി​​​ക്ക​​​യ്ക്കും ഗു​​​ണ​​​ക​​​ര​​​മെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നാ​​​യി എ​​​ണ്ണ വി​​​റ്റു​​​കി​​​ട്ടു​​​ന്ന പ​​​ണം അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്ന നി​​​ല​​​യി​​​ൽ ഞാ​​​ൻ​​ത​​​ന്നെ സൂ​​​ക്ഷി​​​ക്കും”.ഇ​​​പ്പോ​​​ഴ​​​ത്തെ വി​​​ല​​​വ​​​ച്ച് ഏ​​​താ​​​ണ്ട് 190 കോ​​​ടി ഡോ​​​ള​​​ർ വെ​​​ന​​​സ്വേ​​​ല​​​ൻ എ​​​ണ്ണ​​​യി​​​ൽ​​​നി​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യ്ക്കു ല​​​ഭി​​​ക്കും.

എ​​​ക്സോ​​​ൺ മൊ​​​ബീ​​​ൽ പോ​​​ലു​​​ള്ള വ​​​ന്പ​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ എ​​​ണ്ണ ക​​​ന്പ​​​നി​​​ക​​​ളെ വെ​​​ന​​​സ്വേ​​​ല​​​ൻ എ​​​ണ്ണ​​ ഖ​​​ന​​​നം ചെ​​​യ്യാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്നും ട്രം​​​പ് അറിയിച്ചു.

വെ​​​ന​​​സ്വേ​​​ല​​​​യി​​​ലെ ഇ​​​ട​​​ക്കാ​​​ല പ്ര​​​സി​​​ഡ​​​ന്‍റ് ഡെ​​​ൽ​​​സി റൊ​​​ദ്രി​​​ഗ​​​സി​​​ന്‍റെ ഭ​​​ര​​​ണ​​​കൂ​​​ടം അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന സൂ​​​ച​​​ന​​​യാ​​​ണ് ട്രം​​​പി​​​ന്‍റെ വാ​​​ക്കു​​​ക​​​ളി​​​ൽ​​​നി​​​ന്നു ലഭിക്കുന്ന​​​ത്. പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ക്കൊ​​​ളാ​​​സ് മ​​​ഡു​​​റോ​​​യെയും പ​​​ത്നി​​​യെ​​​യും ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​വ​​​ന്ന് ജ​​​യി​​​ലി​​​ൽ അ​​​ട​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ, വെ​​​ന​​​സ്വേ​​​ല​​​യെ അ​​​മേ​​​രി​​​ക്ക നി​​​യ​​​ന്ത്രി​​​ക്കു​​​മെ​​​ന്ന് ട്രം​​​പ് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്ന​​​താ​​​ണ്.

ഇ​​​തി​​​നി​​​ടെ, മ​​​ഡു​​​റോ​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​വ​​​രാ​​​നാ​​​യി യുഎസ് സേ​​​ന കാ​​​ര​​​ക്കാ​​​സി​​​ൽ ന​​​ട​​​ത്തി​​​യ ഓ​​​പ്പ​​​റേ​​​ഷ​​​നി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ എ​​​ണ്ണം 75 ആ​​​ണെ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്. മ​​​ഡു​​​റോ​​​യ്ക്കു സു​​​ര​​​ക്ഷ ന​​​ല്കി​​​യി​​​രു​​​ന്ന 32 ക്യൂ​​​ബ​​​ൻ സൈ​​​നി​​​ക​​​രും ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

Tags : Venezuelan oil US sell Trump Chris Wright

Recent News

Up