മെൽബൺ: ഓസ്ട്രേലിയയിൽ പടരുന്ന കാട്ടുതീകളിൽ ഒരാൾ മരിച്ചു. 300 വീടുകളും കെട്ടിടങ്ങളും നശിച്ചു. വിക്ടോറിയ, ന്യൂ സൗത്ത് വേൽസ് സംസ്ഥാനങ്ങളാണു ദുരന്തം നേരിടുന്നത്.
വിക്ടോറിയയിൽ 30 കാട്ടുതീകളാണു പടരുന്നത്. മൂന്നര ലക്ഷം ഹെക്ടർ പ്രദേശം ചാന്പലായി. സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് അഗ്നിശമന സേനാംഗങ്ങൾ 70 വിമാനങ്ങളുമായി തീ അണയ്ക്കാൻ ശ്രമിക്കുന്നു. വരണ്ട കാലാവസ്ഥയും കാറ്റും നിലനിൽക്കുന്നതിനാൽ തീ അണയ്ക്കാൻ ആഴ്ചകളെടുക്കുമെന്നാണ് അനുമാനം