തിരുവനന്തപുരം: ആറ്റിങ്ങലിൽ യുവതിയെ ആക്രമിക്കാൻ ശ്രമിച്ച കൗമാരക്കാരൻ അറസ്റ്റിൽ. ആലംകോട് ഞാറവിള വീട്ടിൽ അസ്ഹറുദ്ദീൻ (19)നെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഡിസംബർ 13ന് രാത്രിയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ചാത്തമ്പാറ ബസ് സ്റ്റോപ്പ് ഭാഗത്ത് നിന്നും പിന്തുടർന്ന ഇയാൾ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് ഉപദ്രവിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം യുവാവ് ഓടി രക്ഷപ്പെട്ടു. തുടർന്ന് യുവതി പോലീസിൽ പരാതി നൽകിയതോടെ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : arrest police case women