തിരുവനന്തപുരം: സിഗ്നലിൽ നിർത്തി തിരിക്കാൻ ശ്രമിക്കുന്നതിനിടെ പിന്നിൽനിന്നു പാഞ്ഞെത്തിയ ടിപ്പർ ഇടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു.
വിഴിഞ്ഞം സ്വദേശി അമലും ആലപ്പുഴ സ്വദേശിനി ദേവികയുമാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ പ്രാവച്ചമ്പലത്താണ് സംഭവം. സുഹൃത്തുക്കളായ ഇവർ വന്ന ബൈക്ക് പള്ളിച്ചൽ ഭാഗത്തേക്കു തിരിയാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം.
സിഗ്നലിൽ ബൈക്ക് നിർത്തിയ ശേഷം തിരിക്കുമ്പോഴാണ് ടിപ്പർ ഇടിച്ചുതെറിപ്പിച്ചത്. ഇരുവരെയും ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടു പേരും തിരുവനന്തപുരത്തെ പിഎസ്‍സി കോച്ചിംഗ് സെന്‍ററിലെ വിദ്യാർഥികളാണ്. പോലീസ് കേസെടുത്തു.
Tags : Accident bike accident tipper accident thiruvananthapuram young man and a young woman tipper lorry