x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​ട്ടി​ൽ​പാ​ല​ത്ത് യു​വാ​വി​നെ കാ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി


Published: December 17, 2025 11:35 PM IST | Updated: December 17, 2025 11:35 PM IST

കോ​ഴി​ക്കോ​ട്: തൊ​ട്ടി​ൽ​പാ​ല​ത്ത് യു​വാ​വി​നെ കാ​റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പൂ​തം​പാ​റ സ്വ​ദേ​ശി വി​ജോ (36)ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. വൈ​കു​ന്നേ​രം നാ​ല് മ​ണി മു​ത​ൽ കാ​ർ പ്ര​ദേ​ശ​ത്ത് നി​ര്‍​ത്തി​യി​ട്ടി​ട്ടു​ണ്ടാ​യി​രു​ന്നു.

കാ​റി​നു​ള്ളി​ൽ നി​ന്നും ആ​രും ഇ​റ​ങ്ങാ​ത്ത​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട നാ​ട്ടു​കാ​ർ കാ​റി​നു​ള്ളി​ൽ നോ​ക്കു​ന്പോ​ഴാ​ണ് യു​വാ​വി​നെ ക​ണ്ട​ത്. തു​ട​ർ​ന്ന് കാ​റി​ന്‍റെ പി​ൻ​സീ​റ്റി​ലെ ഗ്ലാ​സ് ത​ക​ര്‍​ത്താ​ണ് ഡോ​ര്‍ തു​റ​ന്ന് യു​വാ​വി​നെ പു​റ​ത്തെ​ടു​ത്ത​ത്.

ബം​ഗ​ളൂ​രു​വി​ൽ ഷെ​ഫ് ആ​യി ജോ​ലി ചെ​യ്യു​ന്ന വി​ജോ ക്രി​സ്മ​സ് അ​വ​ധി​ക്ക് നാ​ട്ടി​ലേ​ക്ക് എ​ത്തി​യ​താ​ണെ​ന്നാ​ണ് വി​വ​രം. ഇ​യാ​ളെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് തൊ​ട്ടി​ൽ​പാ​ലം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. കാ​ര്‍ പൊ​ലീ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും.

 

 

 

Tags : calicut Tottilapalam death kerala police

Recent News

Up