x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ല്ലാ​ന​ത്തെ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ​യി​ലെ അ​പ​ക​ടം; പോ​ലീ​സ് വാ​ദം ശ​രി​വ​ച്ച് തെ​ളി​വു​ക​ൾ


Published: December 28, 2025 11:05 AM IST | Updated: December 28, 2025 01:47 PM IST

കൊ​ച്ചി: വാ​ഹ​ന പ​രി​ശോ​ധ​യ്ക്കി​ടെ ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വി​നും പോ​ലീ​സു​കാ​ര​നും പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ ട്വി​സ്റ്റ്.

പോ​ലീ​സ് പ​റ​ഞ്ഞ​താ​ണ് സ​ത്യ​മെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ന്ന രേ​ഖ​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു. ബൈ​ക്ക് അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്നു​വെ​ന്നും ബൈ​ക്ക് യാ​ത്രി​ക​ർ മ​ദ്യ​പി​ച്ചി​രു​ന്നു​വെ​ന്നും തെ​ളി​ഞ്ഞു.

അപകടത്തിന് പിന്നാലെ ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വി​നെ റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച പോ​ലീ​സ്, പ​രി​ക്കേ​റ്റ സ​ഹ​പ്ര​വ​ർ​ത്ത​ക​നെ​യും കൊ​ണ്ട് ആ​ശു​പ​ത്രി​യി​ൽ പോയെന്നും, ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന സു​ഹൃ​ത്തി​നെ ബൈ​ക്കി​ൽ കെ​ട്ടി​വ​ച്ച് താ​നാ​ണ് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യ​തെ​ന്നും വെ​ളി​പ്പെ​ടു​ത്തി യു​വാ​വ് രം​ഗ​ത്ത് വ​രി​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​നോ​ടും ജീ​പ്പി​ൽ ക​യ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ത​ങ്ങ​ൾ പു​റ​കെ വ​ന്നോ​ളാ​മെ​ന്നാ​ണ് ഇ​വ​ർ മ​റു​പ​ടി ന​ൽ​കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. കൂ​ടെ വ​രു​ന്നി​ല്ലെ​ന്ന് ഇ​വ​ർ ആ​വ​ർ​ത്തി​ച്ച​പ്പോ​ൾ ഗു​രു​ത​ര പ​രി​ക്കേ​റ്റ ഉ​ദ്യോ​ഗ​സ്ഥ​നെ​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് നി​ന്നും 50 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഒ​രു പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലാ​ണ് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് ചി​കി​ത്സ തേ​ടി​യ​ത്. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ആ​ശു​പ​ത്രി​യി​ലെ​ത്തി​യ യു​വാ​ക്ക​ൾ തെ​രു​വ് നാ​യ കു​റ​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് ബൈ​ക്ക് വെ​ട്ടി​ച്ച​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് ഡോ​ക്ട​റോ​ട് പ​റ​ഞ്ഞു. അ​പ​ക​ടം പ​റ്റി​യ​യാ​ളി​ൽ നി​ന്നും മ​ദ്യ​ത്തി​ന്‍റെ ഗ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഡോ​ക്ട​ർ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ, പോ​ലീ​സ് ന​ൽ​കി​യ വാ​ദ​ങ്ങ​ളെ ശ​രി​വ​യ്ക്കു​ന്ന തെ​ളി​വു​ക​ളും ദൃ​ശ്യ​ങ്ങ​ളു​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, പ​രി​ക്കേ​റ്റ സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും അ​നി​ലും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Tags : Accident police case Chellanam

Recent News

Up