മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ ആപ്പിള്‍ ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച സ്ഥാനാർഥി വാര്‍ഡിലെ വീടുകളിൽ ആപ്പിള്‍ വിതരണം ചെയ്തു. മലപ്പുറം ഊരകം പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് സംഭവം. നല്ലേങ്ങര ഇബ്രാഹിമാണ് വോട്ടർമാർക്ക് ആപ്പിൾ വിതരണം ചെയ്തത്.
വിമത സ്ഥാനാർഥിയായാണ് ഇബ്രാഹിം മത്സരിച്ചത്. വാര്‍ഡിലെ നാനൂറോളം വീടുകളിലായിരുന്നു ആപ്പിൾ വിതരണം. മുസ്ലിം ലീഗ് പ്രവർത്തകനായ ഇബ്രാഹിം നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് വിമതനായി മത്സരിച്ചത്.
ആപ്പിൾ ചിഹ്നത്തിൽ മത്സരിച്ച ഇബ്രാഹിം 237 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തെരഞ്ഞെടുപ്പ് വിജയത്തിൽ പടക്കം അടക്കം പൊട്ടിച്ച് പണം കളയുന്നതിന് പകരം ജനങ്ങള്‍ക്ക് ഉപകാരമുള്ള കാര്യം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് ഇബ്രാഹിം പറയുന്നത്.
Tags : Apple localbody elections malappuram