Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malappuram

മി​നിലോ​റി ക്വാറി​യി​ലേ​ക്കു മ​റി​ഞ്ഞു; ഡ്രൈ​വ​റെ ര​ക്ഷപ്പെ​ടു​ത്തി, സ​ഹാ​യി കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു

മ​ല​പ്പു​റം: മി​നി​ലോ​റി ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. മ​ല​പ്പു​റം ആ​ത​വ​നാ​ട് ഊ​രോ​ത്ത്പ​ള്ളി​യാ​ലി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

നി​യ​ന്ത്ര​ണം വി​ട്ട ലോ​റി വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ലോ​റി പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ഴ്ന്നു. വാ​ഹ​ന​ത്തി​ല്‍ ഡ്രൈ​വ​റ​ട​ക്കം ര​ണ്ട് പേ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ല്‍ ഡ്രൈ​വ​റെ ര​ക്ഷ​പ്പെ​ടു​ത്തി. ഡ്രൈ​വ​റാ​യ ജാ​ഫ​റി​നെ നി​സാ​ര പ​രി​ക്കു​ക​ളോ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സ​ഹാ​യി മു​സ്ത​ഫ വാ​ഹ​ന​ത്തി​ൽ വ​ണ്ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സാ​ധ​ന​ങ്ങ​ളു​മാ​യി പോ​യ മി​നി ലോ​റി 30 അ​ടി താ​ഴ്ച​യി​ലേ​ക്കാ​ണ് മ​റി​ഞ്ഞ​ത്.

District News

മ​ല​പ്പു​റം വ​നി​താ കോ​ള​ജ് കെ​ട്ടി​ട നി​ർ​മാ​ണം ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ

മ​ല​പ്പു​റം: മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് വ​നി​താ കോ​ള​ജി​ന് കി​ഫ്ബി ഫ​ണ്ടി​ൽ നി​ന്ന് 18.61 കോ​ടി ചെ​ല​വ​ഴി​ച്ചു​ള്ള കെ​ട്ടി​ടനി​ർ​മാ​ണ ന​ട​പ​ടി​ക​ൾ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ ആ​രം​ഭി​ക്കാ​ൻ ബി​ന്ദു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ നി​യ​മ​സ​ഭ ചേം​ബ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച എ​സ്പി​വി​യാ​യ കി​റ്റ്കോ ത​യാ​റാ​ക്കി​യ പ​ദ്ധ​തി രൂ​പ​രേ​ഖ പു​തു​ക്കേ​ണ്ടി വ​ന്ന​തും പു​തു​ക്കി​യ പ്ലാ​നി​നും മ​റ്റ് അ​നു​ബ​ന്ധ രേ​ഖ​ക​ൾ​ക്കും കി​ഫ്ബി ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി അം​ഗീ​കാ​രം ല​ഭി​ക്കാ​ൻ കാ​ല​താ​മ​സം നേ​രി​ട്ട​തു​മാ​ണ് കെ​ട്ടി​ടനി​ർ​മാ​ണ ന​ട​പ​ടി​ക​ൾ നീ​ണ്ടു​പോ​യ​ത്.

ഇ​ൻ​കെ​ൽ എ​ഡ്യു​സി​റ്റി​യി​ലെ പു​തി​യ കോ​ള​ജ് കെ​ട്ടി​ട നി​ർ​മാ​ണം ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി​ക്കാ​യി​രു​ന്നു നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത് പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ലു​ള്ള അ​സൗ​ക​ര്യ​ങ്ങ​ളും ക​രാ​റി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​നു​ള്ള കാ​ല​താ​മ​സ​വും കാ​ര​ണം പ​ദ്ധ​തി​യി​ൽനി​ന്നൊ​ഴി​വാ​ക്കിത്ത​ര​ണ​മെ​ന്ന് അ​വ​ർ നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​യാ​യ കി​റ്റ്കോ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

പ​ദ്ധ​തി അ​വ​ർ ഏ​റ്റെ​ടു​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കി​റ്റ്കോ റീ ​ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചാ​ണി​പ്പോ​ൾ ക​രാ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്. അ​ക്കാ​ഡ​മി​ക് ബ്ലോ​ക്കി​ന്‍റെ​യും കാ​ന്‍റീ​ൻ ബ്ലോ​ക്കി​ന്‍റെ​യും നി​ർ​മാ​ണപ്ര​വൃ​ത്തി​ക​ളാ​ണ് പ്രാ​ഥ​മി​കഘ​ട്ട​ത്തി​ൽ ന​ട​ക്കു​ക.

പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ​യു​ടെ മ​ണ്ഡ​ലം ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽനി​ന്ന​് അനു​വ​ദി​ച്ച 2.30 കോ​ടി രൂ​പ​യു​ടെ കെ​ട്ടി​ടനി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.

യോ​ഗ​ത്തി​ൽ പി.​ ഉ​ബൈ​ദു​ള്ള എം​എ​ൽ​എ, കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്‌ട​ർ കെ.​ സു​ധീ​ർ, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി പി. ​ഷാ​ന​വാ​സ്, അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ. ​അ​യ്യ​പ്പ​ൻ, കി​ഫ്ബി ജ​ന​റ​ൽ മാ​നേ​ജ​ർ ദീ​പു, കി​റ്റ്കോ ക​ണ്‍​സ​ൾ​ട്ട​ന്‍റ് ര​ജി​ത, മ​റ്റു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

ടു​വീ​ല​ർ വ​ർ​ക്‌​ഷോ​പ്പി​ൽ തീ​പി​ടി​ത്തം; 26 ബൈ​ക്കു​ക​ൾ ക​ത്തി ന​ശി​ച്ചു

മ​ല​പ്പു​റം: മ​ല​പ്പു​റം ചെ​റു​മു​ക്കി​ൽ ടു​വീ​ല​ർ വ​ർ​ക്‌​ഷോ​പ്പി​ൽ വ​ൻ തീ​പി​ടി​ത്തം. ചെ​റു​മു​ക്കി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഫ്ലൈ​വീ​ൽ​സ് എ​ന്ന ടു​വീ​ല​ർ വ​ർ​ക്‌​ഷോ​പ്പി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. രാ​ത്രി ഒ​രു മ​ണി​ക്ക് ശേ​ഷ​മാ​യി​രു​ന്നു തീ​പി​ടി​ത്തം.

അ​പ​ക​ട​ത്തി​ൽ 26 ബൈ​ക്കു​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. വ​ർ​ക്‌​ഷോ​പ്പി​ൽ നി​ന്ന് സ​മീ​പ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മൃ​ഗാ​ശു​പ​ത്രി​ലേ​ക്കും തീ ​പ​ട​ർ​ന്നു. ആ​ശു​പ​ത്രി​യി​ലെ മ​രു​ന്നു​ക​ളും രേ​ഖ​ക​ളും ഉ​ൾ​പ്പെ​ടെ ക​ത്തി ന​ശി​ച്ചു. താ​നൂ​ർ, തി​രൂ​ർ എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്ന് അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തീ ​കെ​ടു​ത്തി. 

Kerala

എം​എ​സ്എ​ഫ് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ ഇ​മ്രാ​ൻ ​ഖാ​ന്‍റെ ചി​ത്രം; വി​വാ​ദ​മാ​യ​പ്പോ​ൾ പി​ൻ​വ​ലി​ച്ചു

മ​​​ല​​​പ്പു​​​റം: മ​​​ല​​​പ്പു​​​റ​​​ത്തു ന​​​ട​​​ക്കു​​​ന്ന എം​​​എ​​​സ്എ​​​ഫ് സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള തീം ​​​സോം​​​ഗി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ൻ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ​​​ ഖാ​​​ന്‍റെ ചി​​​ത്രം. സം​​​ഭ​​​വം വി​​​വാ​​​ദ​​​മാ​​​യ​​​തോ​​​ടെ പി​​​ൻ​​​വ​​​ലി​​​ച്ചു.

എ​​​ഐ തീം ​​​ഗാ​​​ന​​​മാ​​​ണ് വി​​​വാ​​​ദ​​​മാ​​​യ​​​ത്. അ​​​ന്ത​​​രി​​​ച്ച മു​​​സ്‌​​​ലിം ലീ​​​ഗ് നേ​​​താ​​​ക്ക​​​ളാ​​​യ സി.​​​എ​​​ച്ച്. മു​​​ഹ​​​മ്മ​​​ദ് കോ​​​യ, മു​​​ഹ​​​മ്മ​​​ദ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ, ഇ.​​​അ​​​ഹ​​​മ്മ​​​ദ് എ​​​ന്നി​​​വ​​​രും നി​​​ല​​​വി​​​ലെ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​ദി​​​ഖ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പ​​​മു​​​ള്ള ചി​​​ത്ര​​​ങ്ങ​​​ളോ​​​ടൊ​​​പ്പ​​​മാ​​​ണ് ഇ​​​മ്രാ​​​ൻ ​ഖാ​​​ന്‍റെ ചി​​​ത്ര​​​വും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

2.47 മി​​​നി​​​റ്റ് ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള എ​​​ഐ വീ​​​ഡി​​​യോ​​​യി​​​ൽ 2.23 മി​​​നി​​​റ്റി​​​ലാ​​​യി​​​രു​​​ന്നു ഇ​​​മ്രാ​​​​ന്‍റെ ചി​​​ത്ര​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​തി​​​നെ​​​തി​​​രേ എ​​​സ്എ​​​ഫ്ഐ നേ​​​താ​​​ക്ക​​​ളും സാ​​​മൂ​​​ഹി​​​ക നി​​​രീ​​​ക്ഷ​​​ക​​​രും ക​​​ടു​​​ത്ത വി​​​മ​​​ർ​​​ശ​​​നം ഉ​​​ന്ന​​​യി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​ക​​​ളി​​​ൽ​​നി​​​ന്ന് എം​​​എ​​​സ്എ​​​ഫ് തീം ​​​സോം​​​ഗ് മാ​​​റ്റി​​​യ​​​ത്.

ഇ​​​മ്രാ​​​ൻ​​​ ഖാ​​​ന്‍റെ ചി​​​ത്രം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​ൽ രൂ​​​ക്ഷ​​​മാ​​​യ വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി എ​​​സ്എ​​​ഫ്ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി പി.​​​എ​​​സ്. സ​​​ഞ്ജീ​​​വ് രം​​​ഗ​​​ത്തെ​​​ത്തി. മ​​​ത​​​രാ​​ഷ്‌​​ട്ര​​വാ​​​ദം ഉ​​​യ​​​ർ​​​ത്തി​​​യും മ​​​നു​​​ഷ്യ​​​രെ മ​​​ത​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ കൊ​​​ന്നൊ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന പാ​​​ക്കി​​​സ്ഥാ​​​ൻ നേ​​​താ​​​വി​​​നോ​​​ട് എം​​​എ​​​സ്എ​​​ഫി​​​ന് എ​​​ന്തു ബ​​​ന്ധ​​​മാ​​​ണു​​​ള്ള​​​തെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ലൂ​​​ടെ പി.​​​എ​​​സ്. സ​​​ഞ്ജീ​​​വ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Kerala

വാ​ഹ​നാ​പ​ക​ടം; മ​ല​പ്പു​റ​ത്ത് ര​ണ്ടു​പേ​ർ മ​രി​ച്ചു

മ​ല​പ്പു​റം: വ്യ​ത്യ​സ്ത വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. ആ​ശു​പ​ത്രി​യി​ലേ​ക്ക് രോ​ഗി​യു​മാ​യി പോ​യ കാ​റി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു.

മ​ല​പ്പു​റം എ​ട​ക്ക​ര വെ​ള്ളാ​രം​ക്കു​ന്ന് ചാ​ലി​പ്പ​റ​മ്പ​ൻ ബാ​പ്പു​ട്ടി (70) ആ​ണ് മ​രി​ച്ച​ത്. എ​ട​ക്ക​ര ടൗ​ണി​ൽ ബ​സ് സ്റ്റാ​ൻ​ഡി​നു മു​ന്നി​ൽ ഇ​ന്ന് രാ​വി​ലെ ഏ​ഴി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അതേസമയം, പൊ​ന്നാ​നി അ​യി​ങ്ക​ല​ത്ത് കാ​റി​ടി​ച്ച് ലോ​റി ഡ്രൈ​വ​ർ മ​രി​ച്ചു. ആ​ല​പ്പു​ഴ സ്വ​ദേ​ശി സി​ബി (55) ആ​ണ് മ​രി​ച്ച​ത്.

പൂ​നെ​യി​ലേ​ക്ക് ലോ​ഡു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യി​ലെ ഡ്രൈ​വ​റാ​യ സി​ബി ലോ​റി നി​ർ​ത്തി ചാ​യ കു​ടി​ക്കാ​നാ​യി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

വാ​ഹ​ന​ത്തി​ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ൾ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

Kerala

ടെ​ല​ഗ്രാം വ​ഴി അ​ശ്ലീ​ല വീ​ഡി​യോ​ക​ളു​ടെ വി​ല്‍​പ​ന; യു​വാ​വ് അ​റ​സ്റ്റി​ല്‍

മ​ല​പ്പു​റം: അ​ശ്ലീ​ല വീ​ഡി​യോ​ക​ള്‍ ടെ​ല​ഗ്രാം വ​ഴി വി​ല്‍​പ്പ​ന ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. നി​ല​മ്പൂ​ര്‍ ചു​ങ്ക​ത്ത​റ സ്വ​ദേ​ശി സ​ഫ്വാ​ൻ (20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ല​പ്പു​റം സൈ​ബ​ർ ക്രൈം പോ​ലീ​സാ​ണ് സ​ഫ്വാ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ടെ​ലി​ഗ്രാം ഉ​പ​യോ​ഗി​ച്ച് വി​വി​ധ ഗ്രൂ​പ്പു​ക​ളി​ലും സ്വ​കാ​ര്യ ചാ​ന​ലു​ക​ളി​ലൂ​ടെ​യും അ​ശ്ലീ​ല ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച് സാ​മ്പ​ത്തി​ക ലാ​ഭം നേ​ടു​ക​യാ​യി​രു​ന്നു പ്ര​തി.
മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. വി​ശ്വ​നാ​ഥ് ഐ​പി​എ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സൈ​ബ​ര്‍ സം​ഘം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​യു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും പി​ടി​ച്ചെ​ടു​ത്തു. പോ​ക്‌​സോ, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍റ് ടെ​ക്‌​നോ​ള​ജി ആ​ക്ട് അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി 14 ദി​വ​സ​ത്തേയ്​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.

Kerala

പാ​യ​സ​ച്ചെ​മ്പി​ൽ വീ​ണ് പൊ​ള്ള​ലേ​റ്റു; ചി​കി​ത്സ​യി​ലി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു

മ​ല​പ്പു​റം: പാ​യ​സ ചെ​മ്പി​ൽ വീ​ണ് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ മ​രി​ച്ചു. മ​ല​പ്പു​റം ചേ​ളാ​രി സ്വ​ദേ​ശി അ​യ്യ​പ്പ​ൻ (55) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച്ച​യാ​ണ് മ​ല​പ്പു​റം പ​ണി​ക്കോ​ട്ട് പ​ടി​യി​ലാണ് ദാ​രു​ണ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. വി​വാ​ഹ​ത്തി​ന് പാ​യ​സം ഉ​ണ്ടാ​ക്കു​മ്പോ​ൾ അ​യ്യ​പ്പ​ൻ തി​ള​ച്ച പാ​യ​സ​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ അ​യ്യ​പ്പ​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Kerala

മ​ല​പ്പു​റ​ത്ത് മോ​ഷ്ടി​ച്ച സ്‌​കൂ​ട്ട​റി​ലെ​ത്തി യു​വ​തി​യു​ടെ മാ​ല ക​വ​ര്‍​ന്നു; മോ​ഷ്ടാ​വ് പി​ടി​യി​ൽ

മ​ല​പ്പു​റം: കാ​ട്ടു​മു​ണ്ട​യി​ൽ മോ​ഷ്ടി​ച്ച സ്‌​കൂ​ട്ട​റി​ലെ​ത്തി യു​വ​തി​യു​ടെ മാ​ല ക​വ​ര്‍​ന്ന മോ​ഷ്ടാ​വി​നെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി. കാ​ട്ടു​മു​ണ്ട​പ​റ​മ്പ​ന്‍ ന​ജ്മ​ലി​നെ​യാ​ണ് കൈ​മാ​റി​യ​ത്. വെ​ള്ളി​യാ​ഴ്ച ഉച്ചയ്ക്ക് 12.30 യോ​ടെ​യാ​ണ് സം​ഭ​വം.

കാ​ട്ടു​മു​ണ്ട മോ​ലി​പ്പ​ടി​യി​ലെ ക​ട​യി​ല്‍ ജീ​വ​ന​ക്കാ​രി​യാ​യ ബി​ന്ദു​വി​ന്‍റെ മൂ​ന്നേ​കാ​ല്‍ പ​വ​ന്‍റെ മാ​ല​യാ​ണ് പ്ര​തി പൊ​ട്ടി​ച്ച് ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മി​ച്ച​ത്. ക​ട​യി​ല്‍ ബി​ന്ദു മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. സാ​ധ​ന​ങ്ങ​ള്‍ ചോ​ദി​ച്ച് വാ​ങ്ങു​ന്ന​തി​നി​ട​യി​ല്‍ പെ​ട്ടെ​ന്നാ​ണ് മാ​ല പൊ​ട്ടി​ച്ച​ത്. ബി​ന്ദു ഒ​ച്ച വ​ച്ച​തോ​ടെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ക​ട​ക്കാ​ര​നു​ള്‍​പ്പെ​ടെ ഓ​ടി​യെ​ത്തി മാ​ല പി​ടി​ച്ചു​വാ​ങ്ങി പൊ​ലീ​സി​നെ വി​ളി​ച്ചു വ​രു​ത്തി പ്ര​തി​യെ കൈ​മാ​റു​ക​യാ​യി​രു​ന്നു.

ഇ​യാ​ള്‍ ഓ​ടി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​ര്‍ മൂ​ന്ന് ദി​വ​സം മു​മ്പ് ന​ട​ക്കാ​വ് ഭാ​ഗ ത്തു​നി​ന്ന് മോ​ഷ്ടി​ച്ച​താ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. വാ​ഹ​ന ഉ​ട​മ ന​ട​ക്കാ​വ് സ്റ്റേ​ഷ​നി​ല്‍ വ​ണ്ടി ന​ഷ്ട​പ്പെ​ട്ട​താ​യി കാ​ണി​ച്ച് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ബി​ന്ദു​വി​ന്‍റെ പ​രാ​തി​യി​ല്‍ നി​ല​മ്പൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

Kerala

മ​ല​പ്പു​റ​ത്ത് കാ​ണാ​താ​യ 14 വയസുകാ​രി​ മ​രി​ച്ച നി​ല​യി​ൽ; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​സു​ഹൃ​ത്ത് പി​ടി​യി​ൽ

മ​ല​പ്പു​റം: ക​രു​വാ​ര​ക്കു​ണ്ട് തൊ​ടി​യ​പ്പു​ല​ത്ത് കാ​ണാ​താ​യ 14 വയസുകാ​രി​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. വാ​ണി​യ​മ്പ​ല​ത്തി​നും തൊ​ടി​യ​പു​ല​ത്തി​നും ഇ​ട​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​നോ​ട് ചേ​ർ​ന്നു​ള്ള കു​റ്റി​ക്കാ​ട്ടി​ലാ​ണ് കു​ട്ടി ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച സ്കൂ​ളി​ലേ​ക്ക് പോ​യ പെ​ൺ​കു​ട്ടി വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​രു​ന്നി​ല്ല. സം​ഭ​വ​ത്തി​ല്‍ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​യ 16 വയസുകാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് കു​ടും​ബം പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കൈ​ക​ൾ കൂ​ട്ടി​ക്കെ​ട്ടി​യ നി​ല​യി​ലാ​ണ്.

കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ മു​റി​വേ​റ്റ പാ​ടു​ക​ളു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ക​ഴു​ത്ത് ഞെ​രി​ച്ചാ​യി​രു​ന്നു കൊ​ല​പാ​ത​കം. ബ​ലാ​ത്സം​ഗം ന​ട​ന്ന​താ​യി പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

Kerala

മ​ല​പ്പു​റ​ത്ത് മി​നി ലോ​റി ദേ​ഹ​ത്ത് ക​യ​റി ഉ​ട​മ മ​രി​ച്ചു

മ​ല​പ്പു​റം: മി​നി ലോ​റി ദേ​ഹ​ത്ത് ക​യ​റി ഉ​ട​മ മ​രി​ച്ചു. തോ​ണി​ക്കൈ സ്വ​ദേ​ശി ഷി​ജു (കു​ട്ട​ന്‍ 48) ആ​ണ് മ​രി​ച്ച​ത്.

മ​ല​പ്പു​റം എ​ട​ക്ക​ര​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം. ഇ​റ​ക്ക​ത്തി​ൽ നി​ര്‍​ത്തി​യി​ട്ട സ്വ​ന്തം മി​നി ലോ​റി ഉ​രു​ണ്ട് വ​ന്ന് ദേ​ഹ​ത്ത് ക​യ​റി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റും ഷി​ജു ത​ന്നെ​യാ​ണ്.

വീ​ടി​ന് സ​മീ​പം ചെ​റി​യ ഇ​റ​ക്ക​ത്തി​ലു​ള​ള വ​ഴി​യി​ലാ​ണ് മി​നി ലോ​റി ഷി​ജു നി​ര്‍​ത്തി​യി​ട്ട​ത്. നി​ര്‍​ത്തി​യ വാ​ഹ​ന​ത്തി​ൽ നി​ന്നും വീ​ട്ടു സാ​ധ​ന​ങ്ങ​ള്‍ എ​ടു​ത്ത് വ​ഴി​യി​ലൂ​ടെ മു​ന്നോ​ട്ടു ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ വാ​ഹ​നം ഉ​രു​ണ്ടു വ​ന്ന് ദേ​ഹ​ത്ത് ത​ട്ടു​ക​യാ​യി​രു​ന്നു.

വ​ഴി​യി​ലേ​ക്ക് വീ​ണ ഷി​ജു​വി​ന്‍റെ ക​ഴു​ത്തി​ലൂ​ടെ വാ​ഹ​നം ക​യ​റി​യി​റ​ങ്ങി. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ ഷി​ജു മ​രി​ച്ചു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.

Kerala

കാ​ർ ഓ​ടി​ച്ച​ത് വി​ദ്യാ​ർ​ഥി​ക​ൾ; തി​രൂ​രി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ കാ​ർ നി​ർ​ത്താ​തെ പോ​യി

മ​ല​പ്പു​റം: എം​വി​ഡി​യു​ടെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ വി​ദ്യാ​ർ​ഥി​ക​ൾ കാ​ർ നി​ർ​ത്താ​തെ പോ​യി. മ​ല​പ്പു​റം തി​രൂ​ർ പ​റ​വ​ണ്ണ​യി​ലാ​ണ് സം​ഭ​വം. തി​രൂ​ർ ജോ​യി​ൻ ആ​ർ​ടി ഓ​ഫീ​സി​ന്‍റെ കീ​ഴി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

സ്‌​കൂ​ൾ യൂ​ണി​ഫോ​മി​ൽ വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ ആ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ കൈ ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​യ​ത്. മോ​ഡി​ഫൈ ചെ​യ്ത വാ​ഹ​ന​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ൻ നി​ർ​ത്താ​ൻ ശ്ര​മി​ച്ച​ത്.

തി​രൂ​ർ കൊ​ട​ക്ക​ൽ ഭാ​ഗ​ത്തു വെ​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ കൈ ​കാ​ണി​ച്ചെ​ങ്കി​ലും കാ​ർ നി​ർ​ത്തി​യി​ല്ല. വാ​ഹ​നം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്ന് എം​വി​ഡി അ​റി​യി​ച്ചു.

District News

സി​റ്റി​സ​ണ്‍​സ് റെ​സ്പോ​ണ്‍​സ് പ്രോ​ഗ്രാം: അ​വ​ലോ​ക​നയോ​ഗം

മ​ല​പ്പു​റം: വി​ക​സ​ന നി​ർ​ദേ​ശ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും ല​ഭ്യ​മാ​ക്കാ​നും സ​ർ​ക്കാ​ർ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ സം​ബ​ന്ധി​ച്ച അ​ഭി​പ്രാ​യം ആ​രാ​യാ​നും പ്രാ​ദേ​ശി​ക​മാ​യി വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നു​മാ​യി ന​ട​പ്പാ​ക്കു​ന്ന ന​വ​കേ​ര​ളം- സി​റ്റി​സ​ണ്‍​സ് റെ​സ്പോ​ണ്‍​സ് പ്രോ​ഗ്രാം- വി​ക​സ​ന​ക്ഷേ​മ പ​ഠ​ന പ​രി​പാ​ടി​യു​ടെ മ​ല​പ്പു​റം ജി​ല്ലാ​ത​ല അ​വ​ലോ​ക​ന യോ​ഗം ക​ള​ക്‌ട​ർ വി.​ആ​ർ.​വി​നോ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ എ​ൽ​എ​സ്ജി​ഡി ജോ​യി​ന്‍റ് ഡ​യ​റ​ക‌്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ലെ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്നു.

ജി​ല്ലാ​ത​ല നി​ർ​വ​ഹ​ണ സ​മി​തി അം​ഗ​ങ്ങ​ൾ, മ​ണ്ഡ​ലം, ത​ദ്ദേ​ശ സ്ഥാ​പ​ന​ത​ല ചാ​ർ​ജ് ഓ​ഫീ​സ​ർ​മാ​ർ തു​ട​ങ്ങി​യ​വ​രെ പ​ങ്കെ​ടു​പ്പി​ച്ചാ​യി​രു​ന്നു ഏ​കോ​പ​ന യോ​ഗം. സം​സ്ഥാ​ന​ത​ല നി​ർ​വ​ഹ​ണ സ​മി​തി അം​ഗ​മാ​യ എം. ​ഗൗ​ത​മ​നും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

വി​വ​ര​ശേ​ഖ​ര​ണ​ത്തി​നാ​യി സ​ന്ന​ദ്ധ​ത​യ​റി​യി​ച്ച ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ ഭ​വ​ന​സ​ന്ദ​ർ​ശ​നം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ഇ​തി​നോ​ട​കം പ​രി​ശീ​ല​നം ല​ഭി​ക്കാ​ത്ത​വ​ർ​ക്കു​ള്ള പ​രി​ശീ​ല​നം വേ​ഗം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ക​ള​ക്‌ട​ർ നി​ർ​ദേ​ശി​ച്ചു. റി​പ്പോ​ർ​ട്ട് ചെ​യ്ത എ​ല്ലാ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ച്ചി​ട്ടു​ണ്ടെ​ന്നും കു​റ്റ​മ​റ്റ രീ​തി​യി​ൽ വി​ക​സ​ന, ക്ഷേ​മ പ​ഠ​ന പ​രി​പാ​ടി നി​ശ്ചി​ത തി​യ​തി​ക്ക​കം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന​ത​ല നി​ർ​വ​ഹ​ണ സ​മി​തിയം​ഗം എം. ​ഗൗ​ത​മ​ൻ ഓ​ർ​മ​പ്പെ​ടു​ത്തി.

യോ​ഗ​ത്തി​ൽ വി​ക​സ​ന ക്ഷേ​മ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ക​ണ്‍​വീ​ന​റും ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​റു​മാ​യ കെ. ​മു​ഹ​മ്മ​ദ്, ജി​ല്ലാ​ത​ല ക​ർ​മ​സ​മി​തി​യം​ഗ​ങ്ങ​ളാ​യ സ്വാ​തി ച​ന്ദ്ര​മോ​ഹ​ൻ, എ.​ശ്രീ​ധ​ര​ൻ, ബി.​സു​രേ​ഷ് കു​മാ​ർ, ഡോ.​പി.​സീ​മ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​ർ ഐ.​ആ​ർ. പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​രും വി​വി​ധ മ​ണ്ഡ​ലം, ത​ദ്ദേ​ശ​ത​ല ചാ​ർ​ജ് ഓ​ഫീ​സ​ർ​മാ​രും ഉ​ൾ​പ്പെ​ടെ നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

ജ​നു​വ​രി ഒ​ന്നു മു​ത​ൽ ഫെ​ബ്രു​വ​രി 28 വ​രെ സാ​മൂ​ഹി​ക സ​ന്ന​ദ്ധസേ​ന അം​ഗ​ങ്ങ​ളു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്. വി​ക​സ​ന-​ക്ഷേ​മ പ​രി​പാ​ടി​ക്ക് സ​ന്ന​ദ്ധ​ത​യ​റി​ച്ച 10024 ക​ർ​മ​സ​മി​തി​യം​ഗ​ങ്ങ​ൾ ഭ​വ​ന​സ​ന്ദ​ർ​ശ​നം ന​ട​ത്തി​യാ​ണ് ജി​ല്ല​യി​ൽ അ​ഭി​പ്രാ​യ രൂ​പീ​ക​ര​ണം ന​ട​ത്താ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. ജ​ന​ങ്ങ​ളി​ൽനി​ന്നു ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ക്രോ​ഡീ​ക​രി​ച്ചാ​ണ് സ​ർ​ക്കാ​രി​ലേ​ക്കെ​ത്തി​ക്കു​ന്ന​ത്.

District News

ഉം​റ​യ്ക്ക് പോ​യ മ​ല​പ്പു​റം ജി​ല്ല​ക്കാ​രാ​യ ര​ണ്ടുപേ​ർ അ​ന്ത​രി​ച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: ഉം​റ​യ്ക്ക് പോ​യ മ​ല​പ്പു​റം ജി​ല്ല​ക്കാ​രാ​യ ര​ണ്ടു പേ​ർ അ​ന്ത​രി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​ത്തെ കു​റ്റി​ക്കു​ന്ന​ത്ത് സൈ​ദ് മു​ഹ​മ്മ​ദ് ഫാ​റൂ​ഖ്(57) ആ​ണ് മ​ക്ക​യി​ൽ അ​ന്ത​രി​ച്ച​ത്.

ഉം​റ​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള ത്വ​വാ​ഫി​നി​ടെ​യാ​യി​രു​ന്നു മ​ര​ണം. ഡി​സം​ബ​ർ 24 ന് ​ഭാ​ര്യ​യോ​ടൊ​പ്പം ദു​ബാ​യി​ലു​ള്ള ര​ണ്ട് മ​ക്ക​ളു​ടെ അ​ടു​ത്തേ​ക്ക് പോ​യി അ​വി​ടെ നി​ന്ന് മ​ക്ക​യി​ൽ പോ​യ​താ​യി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ പ​രേ​ത​നാ​യ സൈ​ദ് മൊ​യ്തീ​ൻ എ​ന്ന സു​ന്നു​പ്പ​യു​ടെ മ​ക​നാ​ണ്. മു​ന്പ് പാ​ണ്ടി​ക്കാ​ട്ട് നാ​ഷ​ണ​ൽ ഹാ​ർ​ഡ് വെ​യ​ർ എ​ന്ന സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്നു.

ഭാ​ര്യ : വ​ലി​യ​തൊ​ടി ബു​ഷ്റ (കു​ന്ന​ക്കാ​വ്). മ​ക്ക​ൾ : സൈ​ദ് മു​ഹ​മ്മ​ദ് അ​മീ​ൻ, സൈ​ദ് മു​ഹ​മ്മ​ദ് അ​ഫ്നാ​ൻ (ഇ​രു​വ​രും ദു​ബാ​യ്), ഫാ​ത്തി​മ അ​ഫ്റി​ൻ (ബി​ടെ​ക് വി​ദ്യാ​ർ​ഥി​നി, കാ​സർ​ഗോ​ഡ്). മ​രു​മ​ക​ൾ : മാ​ടാ​ല ബാ​സി​ല (അ​ഗ​ളി). നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കുശേ​ഷം മൃ​ത​ദേ​ഹം മ​ക്ക​യി​ൽ ക​ബ​റ​ട​ക്കും.

താ​ഴെ​ക്കോ​ട് മേ​ലെ​ക​ള​ത്ത് നി​ന്ന് ഉം​റ​ക്ക് പോ​യ പൊ​ന്നേ​ത്ത് കോ​യ എ​ന്ന പാ​പ്പി​യു​ടെ ഭാ​ര്യ ന​ഫീ​സ(58) ജി​ദ്ദ എ​യ​ർ​പ്പോ​ർ​ട്ടി​ൽവ​ച്ചാ​ണ് മ​രി​ച്ച​ത്. ഡി​സം​ബ​ർ 26 ന് ​സ്വ​കാ​ര്യ​ഗ്രൂ​പ്പി​ൽ ഉം​റ​ക്ക് പോ​യ​താ​യി​രു​ന്നു. തീ​ർ​ഥാ​ട​നം ക​ഴി​ഞ്ഞ് ഇ​ന്ന​ലെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ജി​ദ്ദ എ​യ​ർ​പ്പോ​ർ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ നാ​ട്ടി​ലെ​ത്തേ​ണ്ട​താ​യി​രു​ന്നു. ഗ്രൂ​പ്പി​ലെ മ​റ്റു​ള്ള​വ​ർ ഇ​ന്ന​ലെ നാ​ട്ടി​ലെ​ത്തി. പെ​രി​ന്ത​ൽ​മ​ണ്ണ ക​ക്കൂ​ത്ത് പ​രേ​ത​നാ​യ ചെ​മ്മം​കു​ഴി​യി​ൽ ഹം​സ​യു​ടെ മ​ക​ളാ​ണ്. മ​ക്ക​ൾ : ഹ​മീ​ദ, ല​ത്തീ​ഫ, ശ​രീ​ഫ, അ​ലി അ​സ്ക്ക​ർ, ഫാ​ത്തി​മ റ​സ്‌ല. ​മ​രു​മ​ക്ക​ൾ :സു​ൽ​ഫി, സാ​ജി, ഹാ​രി​സ് മു​നീ​ർ, റ​ഫ്കാ​ന, ഫാ​സി​ൽ ഫി​റോ​സ്. നി​യ​മ​ന​ട​പ​ടി പൂ​ർ​ത്തി​യ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് താ​ഴെ​ക്കോ​ട് ജു​മാ മ​സ്ജി​ദി​ൽ കബ​റ​ട​ക്കും.

Kerala

ഡാ​ൻ​സ് ത​ർ​ക്കം; താ​ല​പ്പൊ​ലി മ​ഹോ​ത്സ​വ​ത്തി​നി​ടെ യു​വാ​ക്ക​ൾ ഏ​റ്റു​മു​ട്ടി

മ​ല​പ്പു​റം: കീ​ഴാ​റ്റൂ​രി​ൽ താ​ല​പ്പൊ​ലി മ​ഹോ​ത്സ​വ​ത്തി​നി​ടെ സം​ഘ​ർ​ഷം. കീ​ഴാ​റ്റൂ​ർ മു​തു​കു​ർ​ശിക്കാ​വ് അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ലെ താ​ല​പ്പൊ​ലി മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ നാ​ട​ൻ​പാ​ട്ടി​നി​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

പാ​ട്ടി​നൊ​പ്പം ഡാ​ൻ​സ് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഗാ​ന​മേ​ള​യ്ക്ക് വ​ലി​യ തോ​തി​ൽ ആ​ളു​ക​ളെ​ത്തി​യി​രു​ന്നു.

ആ​ദ്യം നൃ​ത്ത​ച്ചു​വ​ടു​ക​ളി​ൽ തു​ട​ങ്ങു​ക​യും പി​ന്നീ​ടി​ത് കൂ​ട്ട​യ​ടി​യി​ലേ​യ്ക്ക് എ​ത്തു​ക​യു​മാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ പോ​ലീ​സ് ഇ​ട​പെ​ട്ട് പ്ര​ശ്നം പ​രി​ഹ​രി​ച്ചു.

District News

യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ

പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ എ​സ്ഐ​ക്ക് പ​രി​ക്കേ​റ്റു

എ​ട​പ്പാ​ൾ: പൂ​ക്ക​ര​ത്ത​റ​യി​ൽ യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ. അം​ശ​ക്ക​ച്ചേ​രി സ്വ​ദേ​ശി റം​ഷാ​ദ് (23)നെ​യാ​ണ് ച​ങ്ങ​രം​കു​ളം എ​സ്ഐ വി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.
ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ എ​സ്ഐ വി​നു​വി​ന്‍റെ വ​ല​ത് കൈ​യ്ക്ക് ആ​ക്ര​മ​ത്തി​ൽ പൊ​ട്ട​ലേ​റ്റു.

ക​ഴി​ഞ്ഞ മാ​സം 19ന് ​വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. പൂ​ക്ക​ര​ത്ത​റ പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പ​ത്ത് ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം എ​ട​പ്പാ​ൾ സ്വ​ദേ​ശി​യാ​യ ഇ​ൻ​ത്യാ​സി​നെ വെ​ട്ടു​ക​ത്തി കൊ​ണ്ട് വെ​ട്ടി പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ സ്ഥ​ല​ത്ത്നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ളി​ൽ ഒ​രാ​ളെ അ​ന്ന് ത​ന്നെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. എ​ട​പ്പാ​ൾ സ്വ​ദേ​ശി ലു​ക്മാ​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ളി​ൽ ഒ​രാ​ൾ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ച​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​യി​രു​ന്നു അ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ര​ണ്ടാം​പ്ര​തി റം​ഷാ​ദി​നെ എ​ട​പ്പാ​ൾ അം​ശ​ക്ക​ച്ചേ​രി​യി​ലെ വീ​ട്ടി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്. റം​ഷാ​ദി​നെ​തി​രേ സ​മാ​ന​മാ​യ മ​റ്റു കേ​സു​ക​ൾ ഉ​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

എ​സ്ഐ വി​നു, എ​സ്‌​സി​പി​ഒ​മാ​രാ​യ ബി​ജു, നി​ധീ​ഷ്, സി​പി​ഒ സ​ഫ് വാ​ൻ, ര​ജി​ത എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ പൊ​ന്നാ​നി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Kerala

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം; പി.​വി. അ​ൻ​വ​റി​നെ ഇ​ഡി ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചു

കൊ​ച്ചി: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സി​ൽ നി​ല​മ്പൂ​ർ മു​ൻ എം​എ​ൽ​എ പി.​വി. അ​ൻ​വ​റി​നെ ഇ​ഡി ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചു. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കൊ​ച്ചി ഓ​ഫീ​സി​ല്‍ വി​ളി​ച്ചു​വ​രു​ത്തി​യാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ.

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം, ആ​ലു​വ​യി​ൽ 11 ഏ​ക്ക​ർ ഭൂ​മി അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശ​പ്പെ​ടു​ത്ത​ൽ, കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ​റേ​ഷ​നി​ലെ വാ​യ്പാ ത​ട്ടി​പ്പ് എ​ന്നീ കേ​സു​ക​ളാ​ണ് പി.​വി. അ​ൻ​വ​റി​നെ​തി​രെ ഇ​ഡി ചു​മ​ത്തി​യി​ട്ടു​ള്ള​ത്.

നേ​ര​ത്തേ അ​ൻ​വ​റി​ന്‍റെ വീ​ടും സ്ഥാ​പ​ന​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. അ​ൻ​വ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ സ്വാ​ധീ​നി​ച്ച് ഒ​രേ ഭൂ​മി​യി​ൽ ര​ണ്ടു വാ​യ്പ എ​ടു​ത്തു​വെ​ന്നാ​ണ് പ്ര​ധാ​ന പ​രാ​തി.

കെ​എ​ഫ്സി​ക്ക് 22.3 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്ന കേ​സി​ലെ ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ലാ​യി​രു​ന്നു അ​ന്ന​ത്തെ ഇ​ഡി റെ​യ്ഡ് ന​ട​ന്ന​ത്. കെ​എ​ഫ്സി മ​ല​പ്പു​റം ബ്രാ​ഞ്ചി​ല്‍ നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​രെ സ്വാ​ധീ​നി​ച്ച് മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ വാ​യ്പ​യെ​ടു​ത്തെ​ന്നാ​ണ് കേ​സ്.

സം​ഭ​വ​ത്തി​ൽ വി​ജി​ല​ൻ​സ് കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ൽ ഇ​ഡി​യും കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​ന്‍ മു​രു​ഗേ​ഷ് ന​രേ​ന്ദ്ര​നെ വി​ളി​ച്ച് വ​രു​ത്തി ഇ​ഡി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

 

International

അ​ബു​ദാ​ബി വാ​ഹ​നാ​പ​ക​ടം; ചികിത്സയിലിരിക്കെ നാ​ലാ​മ​ത്തെ കു​ട്ടി​യും മ​രി​ച്ചു

അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ൽ മ​ല​യാ​ളി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ചി​കി​ത്സ‍​യി​ലാ​യി​രു​ന്ന നാ​ലാ​മ​ത്തെ കു​ട്ടി​യും മ​രി​ച്ചു. അ​സാം ബി​ൻ അ​ബ്ദു​ൽ‌ ല​ത്തീ​ഫ്(7) ആ​ണ് മ​രി​ച്ച​ത്. നേ​ര​ത്തെ മൂ​ന്ന് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചി​രു​ന്നു.

കൊ​ണ്ടോ​ട്ടി പു​ളി​യ​ക്കോ​ട് സ്വ​ദേ​ശി​യും ദു​ബാ​യി​യി​ൽ വ്യാ​പാ​രി​യാ​യ അ​ബ്ദു​ൽ ല​ത്തീ​ഫി​ന്‍റെ കു​ടും​ബ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. അ​ബ്ദു​ൽ ല​ത്തീ​ഫി​ന്‍റെ മ​ക്ക​ളാ​യ അ​ഷ​സ് (14), അ​മ്മാ​ർ (12), അ​യാ​ഷ് (5) എ​ന്നി​വ​രും വീ​ട്ടു​ജോ​ലി​ക്കാ​രി മ​ല​പ്പു​റം ച​മ്ര​വ​ട്ടം സ്വ​ദേ​ശി ബു​ഷ​റ​യു​മാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ അ​ബ്ദു​ൽ ല​ത്തീ​ഫും ഭാ​ര്യ​യും അ​മ്മ​യും നി​ല​വി​ൽ ചി​കി​ത്സ​യി​ലാ​ണ്. ചി​കി​ത്സ​യി​ലു​ള്ള ഒ​രു കു​ട്ടി​യാ​ണ് ഇ​ന്ന് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. അ​ബു​ദാ​ബി - ദു​ബാ​യി റോ​ഡി​ൽ ഷ​ഹാ​മ​ക്കി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ദു​ബാ​യി​യി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബം അ​ബു​ദാ​ബി ലി​വ ഫെ​സ്റ്റി​വ​ൽ ക​ണ്ട് മ​ട​ങ്ങു​ന്ന വ​ഴി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Kerala

ബ്രൗ​ൺ​ഷു​ഗ​റു​മാ​യി അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ

മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി​യി​ൽ ബ്രൗ​ൺ​ഷു​ഗ​റു​മാ​യി അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി ന​സീ​റു​ൾ (32) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന് രാ​വി​ലെ ആ​യി​രു​ന്നു ന​സീ​റു​ൾ ല​ഹ​രി​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ​ത്.

20 ഗ്രാം ​ബ്രൗ​ൺ​ഷു​ഗ​റാ​ണ് പ്ര​തി​യി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​ത് വി​ൽ​പ​ന​യ്ക്കെ​ത്തി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​രം. ന​സീ​റു​ൾ ഏ​റെ​ക്കാ​ല​മാ​യി മ​ല​പ്പു​റം ജി​ല്ല​യി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

നാ​ട്ടി​ൽ പോ​യി മ​ട​ങ്ങു​മ്പോ​ൾ പ്ര​തി ല​ഹ​രി​യു​മാ​യാ​ണ് എ​ത്താ​റു​ള്ള​ത്. ഏ​റെ​കാ​ല​മാ​യി ഇ​യാ​ൾ ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ നാ​ട്ടി​ൽ നി​ന്ന് ല​ഹ​രി​യു​മാ​യെ​ത്തി​യ പ്ര​തി​യെ പോ​ലീ​സ് കൊ​ണ്ടോ​ട്ടി ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

 

Kerala

മ​ല​പ്പു​റ​ത്ത് വീ​ട്ടു​കാ​രെ ആ​ക്ര​മി​ച്ച് കൊ​ള്ള​യ​ടി​ക്കാ​ൻ ശ്ര​മം; അ​ഞ്ച് പ്ര​തി​ക​ൾ കൂ​ടി പി​ടി​യി​ൽ

മ​ല​പ്പു​റം: പാ​ണ്ടി​ക്കാ​ട് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി കൊ​ള്ള​യ​ടി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​ര്‍ കൂ​ടി പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് പൊ​ക്കു​ന്ന് സ്വ​ദേ​ശി അ​ബ്ദു റൗ​ഫ്, മ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ ഉ​മ്മ​ര്‍, സ​വാ​ദ്, മ​മ്പാ​ട് സ്വ​ദേ​ശി ഷി​ഹാ​ൻ, ഒ​ടാ​യി​ക്ക​ൽ സ്വ​ദേ​ശി അ​ഫി​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഡി​സം​ബ​ര്‍ 29ന് ​ആ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. പാ​ണ്ടി​ക്കാ​ട് കു​റ്റി​പ്പു​ളി​യി​ലെ അ​ബ്ദു​വി​ന്‍റെ വീ​ട്ടി​ലാ​ണ് പ്ര​തി​ക​ൾ മു​ഖം മൂ​ടി ധ​രി​ച്ചെ​ത്തി​യ​ത്. തു​ട​ർ​ന്ന് വീ​ട്ടി​ൽ അ​ന​ധി​കൃ​ത പ​ണ​മു​ണ്ടെ​ന്നും അ​ത് വേ​ണ​മെ​ന്നും അ​ക്ര​മി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ല്ലെ​ന്ന് അ​റി​യി​ച്ച​തോ​ടെ പ്ര​തി​ക​ൾ വീ​ട്ടു​കാ​രെ ആ​ക്ര​മി​ച്ചു. സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ടു​കാ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തി​നി​ടെ പ്ര​തി​ക​ൾ വീ​ടി​നു​ള്ളി​ൽ പ​രി​ശോ​ധ​ന​യും ന​ട​ത്തി. നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂ​ടി​യ​തോ​ടെ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഒ​രു പ്ര​തി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് പോ​ലീ​സ് കൂ​ടു​ത​ൽ പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ക​ല്ലാ​യി സ്വ​ദേ​ശി അ​ബ്ദു​ൽ റാ​ഷി​ഖ്, പ​ന്തീ​ര​ങ്കാ​വ് സ്വ​ദേ​ശി നി​ജാ​സ്, കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ആ​രി​ഫ്, മാ​റാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷെ​ഫീ​ർ എ​ന്നി​വ​രാ​ണ് നേ​ര​ത്തെ പി​ടി​യി​ലാ​യ​ത്.

നി​ല​വി​ൽ ഗൂ​ഢാ​ലോ​ച​ന​യി​ൽ ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ത്ത​വ​ർ പി​ടി​യി​ലാ​യ​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കേ​സി​ല്‍ ഇ​തു​വ​രെ 10 പേ​ർ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. പ്ര​തി​ക​ളെ അ​ടു​ത്ത ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

 

Kerala

അ​രീ​ക്കോ​ട് ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ; കൃ​ത്യം ന​ട​ത്തി​യ​ത് വി​വാ​ഹ ചെ​ല​വി​നാ​യി

മ​ല​പ്പു​റം: അ​രീ​ക്കോ​ട് ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. ആ​സാം സ്വ​ദേ​ശി നാ​ഗോ​ൺ ജി​യാ​ബു​ർ ആ​ണ് കേ​സി​ൽ പി​ടി​യി​ലാ​യ​ത്. ആ​സാ​മി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

അ​രീ​ക്കോ​ട് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ മൊ​ബൈ​ൽ ഷോ​പ്പ് ഉ​ൾ​പ്പെ​ടെ നാ​ല് ക​ട​ക​ളി​ലാ​ണ് പ്ര​തി മോ​ഷ​ണം ന​ട​ത്തി​യ​ത്. ക​ല്യാ​ണ ചെ​ല​വി​ലേ​ക്ക് പ​ണം ക​ണ്ടെ​ത്താ​നാ​ണ് പ്ര​തി മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

ഇ​യാ​ളെ ആ​സാ​മി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പാ​ല​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നാ​ഗോ​ൺ ജി​യാ​ബു​ർ പി​ടി​യി​ലാ​യ​ത്.

പ്ര​തി​യി​ൽ നി​ന്ന് 20,000 രൂ​പ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ജ​നു​വ​രി എ​ട്ടി​ന് ആ​ണ് പ്ര​തി​യു​ടെ വി​വാ​ഹം. ഇ​യാ​ൾ നേ​ര​ത്തെ​യും മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

മ​ല​പ്പു​റ​ത്ത് പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​മ്മ​യും മ​ക​നും മു​ങ്ങി​മ​രി​ച്ചു

മ​ല​പ്പു​റം: പ​ടി​ഞ്ഞാ​റ്റു മു​റി​യി​ൽ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​മ്മ​യും മ​ക​നും മു​ങ്ങി​മ​രി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യും പ​ടി​ഞ്ഞാ​റ്റു മു​റി​യി​ലെ താ​മ​സ​ക്കാ​രി​യു​മാ​യ സി​ബി​ന (32), മ​ക​ൻ മു​ഹ​മ്മ​ദ് സി​യാ​ൻ (10) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​ടി​ഞ്ഞാ​റ്റു മു​റി​യി​ലെ പ​ന​മ്പ​റ്റ​ക്ക​ട​വി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഇ​വ​ര്‍​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്നു​പേ​രെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. സി​ബി​ന​യെ​യും മ​ക​നെ​യും പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

 

District News

ഇ​എം​എ​സ് ആ​ശു​പ​ത്രി വാ​ർ​ഷി​ക യോ​ഗം : 50 കോ​ടി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കും ലാ​ഭ​വി​ഹി​ത​ത്തി​നും അം​ഗീ​കാ​രം

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ഇ​എം​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ഓ​ഹ​രി ഉ​ട​മ​ക​ൾ​ക്കാ​യി 6.95 കോ​ടി ലാ​ഭ​വി​ഹി​ത​മാ​യും 7.24 കോ​ടി ചി​കി​ത്സാ​നു​കൂ​ല്യ​മാ​യും വി​ത​ര​ണം ചെ​യ്യും. 50 കോ​ടി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി പു​തി​യ ഓ​ഹ​രി​ക​ൾ സ​മാ​ഹ​രി​ക്കും.

പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണം, ഐ​ഐ​ടി​വി എ​ക്സ​റേ യൂ​ണി​റ്റ്, സി​വി​ടി​എ​സ് വി​ഭാ​ഗം എ​ന്നി​വ വി​പു​ലീ​ക​രി​ക്കും. മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്കാ​യി മെ​ഡി​ക്ക​ൽ സൗ​ക​ര്യ​ങ്ങ​ളോ​ടെ റി​ട്ട​യ​ർ​മെ​ന്‍റ് ഹോം, ​അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്കാ​യി ട്രാ​ൻ​സ്പ്ലാ​ന്‍റ് യൂ​ണി​റ്റ് എ​ന്നി​വ​യും ആ​രം​ഭി​ക്കും. വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ് വി​പു​ല​മാ​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കും ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

യോ​ഗ​ത്തി​ൽ ആ​ശു​പ​ത്രി ചെ​യ​ർ​മാ​ൻ വി.​പി. അ​നി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡ​യ​റ​ക്ട​ർ വി.​സി. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ അ​നു​ശോ​ച​ന പ്ര​മേ​യ​വും സി. ​ദി​വാ​ക​ര​ൻ ഇ​എം​എ​സ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ജ​ന​റ​ൽ മാ​നേ​ജ​ർ എം. ​അ​ബ്ദു​നാ​സി​ർ, സി​എ​ഒ ജി​മ്മി കാ​ട്ട​ടി, ഫി​നാ​ൻ​സ് മാ​നേ​ജ​ർ പി.​വി. സ​ര​സ്വ​തി, ഷ​ഫീ​നാ ബീ​ഗം, അ​ബ്ദു​ൾ റ​ഉൗ​ഫ്, കെ. ​ഉ​മേ​ഷ് എ​ന്നി​വ​ർ വി​വി​ധ റി​പ്പോ​ർ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

മു​ൻ ചെ​യ​ർ​മാ​ൻ ഡോ. ​എ. മു​ഹ​മ്മ​ദ്, മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ പി.​പി. വാ​സു​ദേ​വ​ൻ, ഇ. ​രാ​ജേ​ഷ്, ഡോ. ​മു​ബാ​റ​ക് സാ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

ഹ​ണി​ട്രാ​പ് കേ​സ്; മ​ല​പ്പു​റ​ത്ത് യു​വ​തി​യും ഭ​ർ​ത്താ​വി​ന്‍റെ സു​ഹൃ​ത്തും അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ൽ ഹ​ണി​ട്രാ​പ് കേ​സി​ൽ യു​വ​തി​യും ഭ​ർ​ത്താ​വി​ന്‍റെ സു​ഹൃ​ത്തും അ​റ​സ്റ്റി​ൽ. പൊ​ന്നാ​നി സ്വ​ദേ​ശി​ക​ളാ​യ ന​സീ​മ (44), ഭ​ർ​ത്താ​വി​ന്‍റെ സു​ഹൃ​ത്ത് ക​ള​ത്തി​ൽ വ​ള​പ്പി​ൽ അ​ലി(55) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തി​രൂ​ർ സ്വ​ദേ​ശി​യെ​യാ​ണ് ഹ​ണി​ട്രാ​പ്പി​ൽ പെ​ടു​ത്തി പ​ണം ത​ട്ടി​യ​ത്. മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ സൗ​ഹൃ​ദം സ്ഥാ​പി​ച്ചു യു​വാ​വി​നെ വീ​ടി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

ന​സീ​മ​യു​ടെ പൊ​ന്നാ​നി​യി​ലു​ള്ള വാ​ട​ക വീ​ട്ടി​ലേ​ക്കാ​ണ് യു​വാ​വി​നെ വി​ളി​ച്ചു​വ​രു​ത്തി​യ​ത്. ഇ​തി​ന് ശേ​ഷം ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ആ​ദ്യം 25,000 രൂ​പ പ്ര​തി​ക​ൾ യു​വാ​വി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്തു.

യു​വാ​വി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ടു​ക​യാ​യി​രു​ന്നു. വീ​ണ്ടും ഭീ​ഷ​ണി തു​ട​ർ​ന്ന​തോ​ടെ​യാ​ണ് യു​വാ​വ് പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. പൊ​ന്നാ​നി പോ​ലീ​സ് ആ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ലാ​കാ​നു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

സ​മ​സ്ത​യ്ക്ക് യോ​ഗ്യ​രാ​യ നേ​തൃ​ത്വ​മു​ണ്ട്; രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മി​ല്ലെ​ന്ന് ഉ​മ​ർ ഫൈ​സി മു​ക്കം

മ​ല​പ്പു​റം: സ​മ​സ്ത​യി​ൽ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മി​ല്ലെ​ന്ന് മു​ശാ​വ​റ അം​ഗം ഉ​മ​ർ ഫൈ​സി മു​ക്കം. സ​മ​സ്ത​യി​ൽ രാ​ഷ്ട്രീ​യ​ക്കാ​ർ ഇ​ട​പെ​ട​രു​തെ​ന്ന് പ​റ​ഞ്ഞ ഉ​മ​ർ ഫൈ​സി മു​ക്കം അ​ത്ത​രം കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കാ​ൻ യോ​ഗ്യ​രാ​യ നേ​തൃ​ത്വം സ​മ​സ്ത​യ്ക്കു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി.

ആ​ർ​ക്കൊ​ക്കെ പ​ദ​വി ന​ൽ​ക​ണം, ആ​രെ​യൊ​ക്കെ ചേ​ർ​ക്ക​ണം എ​ന്നൊ​ന്നും രാ​ഷ്ടീ​യ​ക്കാ​ർ സ​മ​സ്ത നേ​തൃ​ത്വ​ത്തോ​ട് പ​റ​യ​രു​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സ​മ​സ്ത ജാ​ഥ​യി​ൽ മ​ല​പ്പു​റം തി​രൂ​രി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഉ​മ​ർ ഫൈ​സി മു​ക്കം.

അ​തേ​സ​മ​യം സ​മ​സ്ത​യെ ചു​രു​ട്ടി മ​ട​ക്കി ത​ങ്ങ​ളു​ടെ കീ​ശ​യി​ൽ ഒ​തു​ക്കാ​മെ​ന്ന് ഒ​രു നേ​താ​വും രാ​ഷ്ട്രീ​യ​ക്കാ​രും ഭ​ര​ണാ​ധി​കാ​രി​ക​ളും ക​രു​തേ​ണ്ട​തി​ല്ലെ​ന്ന് തി​രൂ​ർ എം​എ​ൽ​എ​യും മു​സ്ലീം ലീ​ഗ് നേ​താ​വു​മാ​യ കു​റു​ക്കോ​ളി മൊ​യ്തീ​നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Kerala

മലപ്പുറത്ത് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വ​യോ​ധി​ക​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു

മ​ല​പ്പു​റം: വ​ണ്ടൂ​രി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വ​യോ​ധി​ക​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു. അ​മ്പ​ല​പ്പ​ടി​യി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന ച​ന്ദ്ര​മ​തി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് മൂ​ന്നം​ഗ സം​ഘം ക​വ​ർ​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ മൂ​ന്നം​ഗ സം​ഘം വീ​ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി മു​ള​കു​പൊ​ടി വി​ത​റി കൈ​യി​ൽ ധ​രി​ച്ചി​രു​ന്ന ഏ​ക​ദേ​ശം ര​ണ്ട് പ​വ​നോ​ളം തൂ​ക്ക​മു​ള്ള സ്വ​ർ​ണ​വ​ള മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

മ​ൽ​പ്പി​ടു​ത്ത​ത്തി​നി​ടെ ക​ത്രി​ക ഉ​പ​യോ​ഗി​ച്ച് വ​ള മു​റി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പ​രാ​തി​യി​ന്മേ​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​പ്രി​തി​നി​ധി​ക​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന് ന​ട​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ 10ന് ​ആ​ണ് സ​ത്യ​പ്ര​തി​ജ്ഞ.

കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ രാ​വി​ലെ 11.30ന് ​ആ​ണ് സ​ത്യ​പ്ര​തി​ജ്ഞ. ഏ​റ്റ​വും മു​തി​ർ​ന്ന അം​ഗം ആ​ദ്യം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലും ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​ള​ക്ട​ർ​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും.

മ​റ്റി​ട​ങ്ങ​ളി​ൽ അ​ത​ത് വ​ര​ണാ​ധി​കാ​രി​ക​ൾ​ക്കാ​ണ് ചു​മ​ത​ല. ആ​ദ്യ ഭ​ര​ണ​സ​മി​തി യോ​ഗ​വും ഇ​ന്ന് ന​ട​ക്കും. നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി ശ​നി​യാ​ഴ്ച അ​വ​സാ​നി​ച്ചി​രു​ന്നു. ഇ​തി​നാ​ലാ​ണ് അ​വ​ധി ദി​ന​മാ​യി​ട്ടും ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് നി​ശ്ച​യി​ച്ച​ത്.

അ​തേ​സ​മ​യം മ​ല​പ്പു​റ​ത്തെ എ​ട്ട് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ത്ത​തി​നാ​ൽ ഡി​സം​ബ​ർ 22 നും ​അ​തി​ന് ശേ​ഷ​വു​മാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ന​ട​ക്കു​ക.

Kerala

ആ​പ്പി​ള്‍ ചി​ഹ്ന​ത്തി​ല്‍ മ​ത്സ​രി​ച്ച് വി​ജ​യി​ച്ചു; വീ​ടു​ക​ളി​ൽ ആ​പ്പി​ള്‍ വി​ത​ര​ണം ചെ​യ്ത് സ്ഥാ​നാ​ർ‌​ഥി  

മ​ല​പ്പു​റം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​പ്പി​ള്‍ ചി​ഹ്ന​ത്തി​ല്‍ മ​ത്സ​രി​ച്ച് വി​ജ​യി​ച്ച സ്ഥാ​നാ​ർ​ഥി വാ​ര്‍​ഡി​ലെ വീ​ടു​ക​ളി​ൽ ആ​പ്പി​ള്‍ വി​ത​ര​ണം ചെ​യ്തു. മ​ല​പ്പു​റം ഊ​ര​കം പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ര്‍​ഡി​ലാ​ണ് സം​ഭ​വം. ന​ല്ലേ​ങ്ങ​ര ഇ​ബ്രാ​ഹി​മാ​ണ് വോ​ട്ട​ർ​മാ​ർ​ക്ക് ആ​പ്പി​ൾ വി​ത​ര​ണം ചെ​യ്ത​ത്.

വി​മ​ത സ്ഥാ​നാ​ർ‌​ഥി​യാ​യാ​ണ് ഇ​ബ്രാ​ഹിം മ​ത്സ​രി​ച്ച​ത്. വാ​ര്‍​ഡി​ലെ നാ​നൂ​റോ​ളം വീ​ടു​ക​ളി​ലാ​യി​രു​ന്നു ആ​പ്പി​ൾ വി​ത​ര​ണം. മു​സ്ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​നാ​യ ഇ​ബ്രാ​ഹിം നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വി​മ​ത​നാ​യി മ​ത്സ​രി​ച്ച​ത്.

ആ​പ്പി​ൾ ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ച ഇ​ബ്രാ​ഹിം 237 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ൽ പ​ട​ക്കം അ​ട​ക്കം പൊ​ട്ടി​ച്ച് പ​ണം ക​ള​യു​ന്ന​തി​ന് പ​ക​രം ജ​ന​ങ്ങ​ള്‍​ക്ക് ഉ​പ​കാ​ര​മു​ള്ള കാ​ര്യം ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നാ​ണ് ഇ​ബ്രാ​ഹിം പ​റ​യു​ന്ന​ത്.

NRI

ശ​ക്ത​മാ​യ കാ​റ്റി​ൽ ക​ല്ല് ത​ല​യി​ൽ വീ​ണു; റാ​സ​ൽ​ഖൈ​മ​യി​ൽ മ​ല​യാ​ളി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

റാ​സ​ല്‍​ഖൈ​മ: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും കെ​ട്ടി​ട​ത്തി​ലെ ക​ല്ല് അ​ട​ർ​ന്ന് ത​ല​യി​ൽ വീ​ണ് റാ​സ​ൽ​ഖൈ​മ​യി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. മ​ല​പ്പു​റം കൊ​ടി​ഞ്ഞി ന​ന്ന​മ്പ്ര ത​ല​ക്കോ​ട്ടു തൊ​ടി​ക​യി​ൽ സ​ൽ​മാ​ൻ ഫാ​രി​സ് (27) ആ​ണ് മ​രി​ച്ച​ത്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം. ക​ന​ത്ത മ​ഴ​യി​ല്‍ നി​ന്ന് ര​ക്ഷ​തേ​ടി​യാ​ണ് നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ല്‍ സ​ല്‍​മാ​ന്‍ അ​ഭ​യം തേ​ടി​യ​ത്. എ​ന്നാ​ൽ വീ​ശി​യ​ടി​ച്ച കാ​റ്റി​ല്‍ കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് വീ​ണ ക​ല്ല് ദേ​ഹ​ത്ത് പ​തി​ക്കു​ക​യാ​യി​രു​ന്നു.

റാ​സ​ൽ​ഖൈ​മ​യി​ലെ ഇ​സ്തം​ബു​ൾ ഷ​വ​ർ​മ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഫാ​രി​സ് ഡെ​ലി​വ​റി​ക്കാ​യി പോ​യ സ​മ​യ​ത്താ​ണ് അപകടമുണ്ടായത്.

സു​ലൈ​മാ​ന്‍ - അ​സ്മാ​ബി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി ഫാ​ത്തി​മ സ​ഫ​. ഏഴ് മാ​സം മു​മ്പാ​ണ് ഇവരുടെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്. സ​ഹോ​ദ​ര​ങ്ങ​ൾ: ഷം​ല ഷെ​റി​ൻ, സു​ബൈ​ദ ഷാ​നി.

District News

പൊ​ന്നാ​നി​യി​ലെ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് കേ​സ്: പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നെ​ന്ന പേ​രി​ൽ 25 ല​ക്ഷം ത​ട്ടി​യ മൂ​ന്നുപേ​ർ പി​ടി​യി​ൽ

പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ൽ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മാ​ണ കേ​സി​ലെ പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നെ​ന്ന പേ​രി​ൽ പ്ര​ധാ​ന പ്ര​തി​ക​ളു​ടെ വീ​ട്ടി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത മൂ​ന്നു​പേ​രെ അ​ന്വേ​ഷ​ണ സം​ഘം അ​റ​സ​റ്റ് ചെ​യ്തു. തൃ​പ്പ​ങ്ങാ​ട് സ്വ​ദേ​ശി ന​വാ​സ് (38), ചി​റ​ക്ക​പ്പ​റ​ന്പ് സ്വ​ദേ​ശി ക​മ​റു​ദ്ദീ​ൻ (45), തി​രൂ​ർ സ്വ​ദേ​ശി സോ​ഡ ബാ​ബു എ​ന്ന​റി​യ​പ്പെ​ടു​ന്ന സാ​ജി​ദ് എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ൻ പോ​ലീ​സി​ന് ന​ൽ​കാ​നാ​ണെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് സം​ഘം പ്ര​തി​ക​ളു​ടെ വീ​ട്ടു​കാ​രി​ൽ നി​ന്ന് 25 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. ഇ​ന്ത്യ​യി​ലെ വി​വി​ധ യൂ​ണി​വേ​ഴ്സി​റ്റു​ക​ളു​ടെ പേ​രി​ൽ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മാ​ണ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ഇ​ർ​ഷാ​ദ് രാ​ഹു​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണ് സം​ഘം ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

പോ​ലീ​സു​കാ​ർ​ക്ക് പ​ണം കൊ​ടു​ത്തി​ല്ലെ​ങ്കി​ൽ ജാ​മ്യം കി​ട്ടി​ല്ലെ​ന്നും അ​വ​ർ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ജ​യി​ലി​ൽ കി​ട​ക്കു​മെ​ന്നും പ​റ​ഞ്ഞ സം​ഘം, ത​ങ്ങ​ൾ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള​വ​രാ​ണെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടു​കാ​രെ വി​ശ്വ​സി​പ്പി​ച്ചാ​ണ് പ​ണം കൈ​ക്ക​ലാ​ക്കി​യ​ത്. ഭ​യ​ന്നു പോ​യ വീ​ട്ടു​കാ​ർ സ്വ​ർ​ണം പ​ണ​യം വ​ച്ചാ​ണ് 20 ല​ക്ഷം രൂ​പ ഇ​വ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ച്ച് കൊ​ടു​ത്ത​ത്. അ​ഞ്ച് ല​ക്ഷം രൂ​പ സം​ഘ​ടി​പ്പി​ച്ച് പ​ണ​മാ​യി ന​ൽ​കു​ക​യും ചെ​യ്തു.

പ​രാ​തി​ക്കാ​രെ വി​ശ്വ​സി​പ്പി​ക്കു​ന്ന​തി​നാ​യി ഡി​വൈ​എ​സ്പി​യു​ടേ​തെ​ന്ന് പ​റ​ഞ്ഞ് ഓ​ഡി​യോ​യും സം​ഘം വീ​ട്ടു​കാ​ർ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തു. എ​ന്നാ​ൽ കേ​സി​ൽ എ​ല്ലാ പ്ര​തി​ക​ളെ​യും പോ​ല​സ് പി​ടി​ച്ചു​ക​ഴി​ഞ്ഞു മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​വ​രി​ക​യും കേ​സി​ലെ പ്ര​തി​ക​ൾ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ത​ങ്ങ​ൾ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട വി​വ​രം സ​ർ​ട്ടി​ഫി​ക്ക​റ്റ് കേ​സി​ലെ പ്ര​തി​ക​ളും വീ​ട്ടു​കാ​രും തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് പൊ​ന്നാ​നി പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ന​വാ​സും ക​മ​റു​ദീ​നും പി​ടി​യി​ലാ​യ​ത്.

ഇ​വ​ർ​ക്ക് ഡി​വൈ​എ​സ്പി​യു​ടേ​തെ​ന്ന പേ​രി​ൽ വോ​യി​സ് അ​യ​ച്ച് ന​ൽ​കി​യ​ത് സോ​ഡാ ബാ​ബു എ​ന്ന​റി​യ​പ്പെ​ടു​ന്ന സാ​ജി​ദ് ഏ​താ​നും ദി​വ​സം മു​ന്പ് എ​റ​ണാ​കു​ളം പ​ന​ങ്ങാ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മ​റ്റൊ​രു കേ​സി​ൽ അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ലാ​ണ്.

പൊ​ന്നാ​നി സി​ഐ അ​ഷ്റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ബി​ബി​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കൃ​പേ​ഷ്, സു​മേ​ഷ്, ശ്രീ​രാ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ടി​യി​ലാ​യ പ്ര​തി​ക​ളെ പൊ​ന്നാ​നി ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്് ചെ​യ്തു.

Kerala

പ്ര​സം​ഗം പ​രി​ധി ക​ട​ന്നു; ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് സി​പി​എം നേ​താ​വ് സെ​യ്താ​ലി മ​ജീ​ദ്

മ​ല​പ്പു​റം: സ്ത്രീ ​വി​രു​ദ്ധ പ്ര​സം​ഗ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് സി​പി​എം നേ​താ​വ് സെ​യ്താ​ലി മ​ജീ​ദ്. ത​ന്‍റെ വാ​ക്കു​ക​ൾ‌ ആ​രെ​യെ​ങ്കി​ലും വേ​ദ​നി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നും സെ​യ്താ​ലി മ​ജീ​ദ് പ​റ​ഞ്ഞു.

പ്ര​സം​ഗം പ​രി​ധി ക​ട​ന്നു​വെ​ന്ന് അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നും അ​ത് ഒ​ഴി​വാ​ക്കേ​ണ്ടി​യി​രു​ന്ന​താ​യി​രു​ന്നെ​ന്നും സെ​യ്താ​ലി മ​ജീ​ദ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു തെ​ന്ന​ല പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് കൊ​ട​ക്ക​ല്ലി​ൽ സെ​യ്താ​ലി മ​ജീ​ദ് ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ‌ സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ർ​ശ​മു​ണ്ടാ​യ​ത്.

പി​ന്നാ​ലെ പ്ര​സം​ഗ​ത്തി​നെ​തി​രെ വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് സി​പി​എം നേ​തൃ​ത്വം ത​ന്നെ ഇ​ട​പെ​ട്ട് ഖേ​ദ പ്ര​ക​ട​നം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. കോ​പ​വും വി​കാ​ര​വും ചേ​ർ​ന്ന​പ്പോ​ൾ വാ​ക്കു​ക​ൾ​ക്ക് വേ​ണ്ട​ത്ര നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടു​പോ​യ​താ​യി സെ​യ്താ​ലി മ​ജീ​ദ് പ​റ​ഞ്ഞു.

സ്ത്രീ ​സ​മ​ത്വ​ത്തെ​യും സ്ത്രീ​ക​ളോ​ടു​ള്ള ആ​ദ​ര​വി​നെ​യും എ​ന്നും പി​ന്തു​ണ​യ്ക്കു​ന്ന ഒ​രാ​ളാ​ണ് താ​ൻ.
ത​ന്നെ അ​ടു​ത്ത​റി​യു​ന്ന​വ​ർ​ക്ക് അ​ത് വി​ശ​ദീ​ക​ര​ണം വേ​ണ്ട കാ​ര്യ​മ​ല്ല. ത​ന്‍റെ ജീ​വി​ത​വും പൊ​തു​പ്ര​വ​ർ​ത്ത​ന​വും ത​ന്നെ​യാ​ണ് അ​തി​ന്‍റെ തെ​ളി​വെ​ന്നും സെ​യ്താ​ലി മ​ജീ​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

മലപ്പുറത്ത് : പച്ചത്തുരുത്ത് തൂത്തുവാരി യുഡിഎഫ്

മ​​​ല​​​പ്പു​​​റം: മ​​​ല​​​പ്പു​​​റ​​​ത്ത് ഹ​​​രി​​​ത രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ന്‍റെ വ​​​ന്പ​​​ൻ വി​​​ള​​​വെ​​​ടു​​​പ്പ്. ത്രി​​​ത​​​ല പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ യു​​​ഡി​​​എ​​​ഫി​​​ന് സ​​​മ​​​ഗ്രാ​​​ധി​​​പ​​​ത്യം. സ​​​മ​​​സ്ത മേ​​​ഖ​​​ല​​​ക​​​ളി​​​ലും ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​ന് കാ​​​ലി​​​ട​​​റു​​​ന്ന​​​താ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ല​​​ത്തി​​​ൽ ക​​​ണ്ട​​​ത്. ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് അ​​​പേ​​​ക്ഷി​​​ച്ച് യു​​​ഡി​​​എ​​​ഫ് വ​​​ൻ​​കു​​​തി​​​പ്പാ​​​ണ് ന​​​ട​​​ത്തി​​​യ​​​ത്. സം​​​സ്ഥാ​​​ന​​​ത്ത് ത​​​ന്നെ യു​​​ഡി​​​എ​​​ഫി​​​ന് ഏ​​​റ്റ​​​വും ക​​​രു​​​ത്തു ല​​​ഭി​​​ച്ച ജി​​​ല്ല​​​യാ​​​ണ് മ​​​ല​​​പ്പു​​​റം. മു​​​സ്‌​​ലിം ലീ​​​ഗ് സ്വ​​​ന്തം ത​​​ട്ട​​​ക​​​ത്തി​​​ൽ ശ​​​ക്തി കൂ​​​ട്ടി​​​യ​​​പ്പോ​​​ൾ യു​​​ഡി​​​എ​​​ഫി​​​ന്‍റെ അ​​​ക്കൗ​​​ണ്ട് നി​​​റ​​​ഞ്ഞു. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് മു​​​ത​​​ൽ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് വാ​​​ർ​​​ഡു​​​ക​​​ൾ വ​​​രെ ഐ​​​ക്യ​​​മു​​​ന്ന​​​ണി​​​യു​​​ടെ കൈ​​​പ്പി​​​ടി​​​യി​​​ലാ​​​യി.

ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് ഡി​​​വി​​​ഷ​​​നു​​​ക​​​ളി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്ക് ഒ​​​രു സീ​​​റ്റി​​​ൽ​​പോ​​​ലും വി​​​ജ​​​യി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത ഒ​​​രേ​​​യൊ​​​രു ജി​​​ല്ല​​​യാ​​​യി മ​​​ല​​​പ്പു​​​റം മാ​​​റി. മു​​​ന്ന​​​ണി​​​ക്ക് അ​​​നു​​​കൂ​​​ല ത​​​രം​​​ഗ​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രു​​​ന്ന കാ​​​ല​​​ത്ത് ഏ​​​ഴ് സീ​​​റ്റു​​​വ​​​രെ വി​​​ജ​​​യി​​​ച്ചി​​​രു​​​ന്നി​​​ട​​​ത്ത് ഇ​​​ത്ത​​​വ​​​ണ സം​​​പൂ​​​ജ്യ​​​രാ​​​യി. 33 ഡി​​​വി​​​ഷ​​​നു​​​ക​​​ളി​​​ലും യു​​​ഡി​​​എ​​​ഫി​​​ന് വി​​​ജ​​​യം. പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​രി​​​ക്കാ​​​ൻ ഒ​​​രാ​​​ൾ പോ​​​ലു​​​മി​​​ല്ലാ​​​ത്ത വി​​​ധം ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്ക് ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ തോ​​​ൽ​​​വി.

12 ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളി​​​ൽ 11 എ​​​ണ്ണ​​​ത്തി​​​ലും യു​​​ഡി​​​എ​​​ഫി​​​നാ​​​ണ് വി​​​ജ​​​യം. സി​​​പി​​​എ​​​മ്മി​​​ന്‍റെ ശ​​​ക്തി​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പൊ​​​ന്നാ​​​നി ന​​​ഗ​​​ര​​​സ​​​ഭ മാ​​​ത്ര​​​മാ​​​ണ് നി​​​ല​​​നി​​​ർ​​​ത്താ​​​നാ​​​യ​​​ത്. പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ​​​യി​​​ലെ തോ​​​ൽ​​​വി ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​ന് ക​​​ടു​​​ത്ത ആ​​​ഘാ​​​ത​​​മാ​​​യി. താ​​​നൂ​​​ർ ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ൽ പാ​​​ർ​​​ട്ടി ചി​​​ഹ്ന​​​ത്തി​​​ൽ മ​​​ൽ​​​സ​​​രി​​​ച്ച ഇ​​​ട​​​തു​​​സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​രും വി​​​ജ​​​യി​​​ച്ചി​​​ല്ല. പി.​​​വി.​ അ​​​ൻ​​​വ​​​ർ ഇ​​​ഫ​​​ക്ടു​​​ള്ള നി​​​ല​​​ന്പൂ​​​രി​​​ൽ ഇ​​​ത്ത​​​വ​​​ണ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്ക് ഭ​​​ര​​​ണം ന​​​ഷ്ട​​​മാ​​​യി.

ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലും യു​​​ഡി​​​എ​​​ഫി​​​നാ​​​ണ് സ​​​മ​​​ഗ്രാ​​​ധി​​​പ​​​ത്യം. 14 ബ്ലോ​​​ക്കു​​​ക​​​ളി​​​ൽ മു​​​ന്ന​​​ണി വി​​​ജ​​​യി​​​ച്ചു.

94 ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ 80 ലേ​​​റെ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ യു​​​ഡി​​​എ​​​ഫ് വെ​​​ന്നി​​​ക്കൊ​​​ടി പാ​​​റി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്തൊ​​​ട്ടാ​​​കെ വീ​​​ശി​​​യ​​​ടി​​​ച്ച യു​​​ഡി​​​എ​​​ഫ് ത​​​രം​​​ഗം മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ൽ മു​​​ന്ന​​​ണി​​​ക്ക് കൂ​​​ടു​​​ത​​​ൽ ക​​​രു​​​ത്തു ന​​​ൽ​​​കി.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രാ​​​യ ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ വി​​​കാ​​​രം, യു​​​ഡി​​​എ​​​ഫി​​​ന്‍റെ ചി​​​ട്ട​​​യോ​​​ടെ​​​യു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​നം എ​​​ന്നി​​​വ മു​​​ന്ന​​​ണി​​​ക്ക് മി​​​ക​​​ച്ച വി​​​ജ​​​യ​​​ത്തി​​​ന് വ​​​ഴി​​​യൊ​​​രു​​​ക്കി. മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യ്ക്കെ​​​തി​​​രേ വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​ന്‍റെ വി​​​വാ​​​ദ പ്ര​​​സ്താ​​​വ​​​ന, പി​​​എം ശ്രീ ​​​പ​​​ദ്ധ​​​തി, ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള തു​​​ട​​​ങ്ങി​​​യ ഘ​​​ട​​​ക​​​ങ്ങ​​​ൾ എ​​​ൽ​​​ഡി​​​എ​​​ഫി​​​ന് ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി​​​യാ​​​യി. ജ​​​മാ​​​അ​​​ത്തെ ഇ​​​സ്‌​​ലാ​​​മി​​​യു​​​മാ​​​യു​​​ള്ള ബ​​​ന്ധ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ യു​​​ഡി​​​എ​​​ഫി​​​നെ ക​​​ടു​​​ത്ത രീ​​​തി​​​യി​​​ലാ​​​ണ് ഇ​​​ട​​​തു​​​പ​​​ക്ഷം വി​​​മ​​​ർ​​​ശി​​​ച്ച​​​ത്. വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ളോ​​​ട് സം​​​യ​​​മ​​​നം പാ​​​ലി​​​ച്ചാ​​​ണ് ലീ​​​ഗ് നേ​​​തൃ​​​ത്വം നി​​​ല​​​കൊ​​​ണ്ട​​​ത്. വെ​​​ൽ​​​ഫെ​​​യ​​​ർ പാ​​​ർ​​​ട്ടി​​​യു​​​മാ​​​യു​​​ള്ള ബ​​​ന്ധം ജി​​​ല്ല​​​യി​​​ൽ യു​​​ഡി​​​എ​​​ഫി​​​ന് ഗു​​​ണം ചെ​​​യ്തെ​​​ന്നാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ലം കാ​​​ണി​​​ക്കു​​​ന്ന​​​ത്.

സി​​​പി​​​എ​​​മ്മി​​​ന്‍റെ ക​​​ടു​​​ത്ത ശ​​​ത്രു​​​വാ​​​യ മു​​​ൻ എം​​​എ​​​ൽ​​​എ പി.​​​വി.​ അ​​​ൻ​​​വ​​​റി​​​നോ​​​ട് ത​​​ന്ത്ര​​​പ​​​ര​​​മാ​​​യ സ​​​മീ​​​പ​​​ന​​​മെ​​​ടു​​​ത്ത​​​ത് നി​​​ല​​​ന്പൂ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ ഗു​​​ണ​​​മാ​​​യി. അ​​​ൻ​​​വ​​​റി​​​നെ ഒ​​​പ്പം കൂ​​​ട്ടു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ നി​​​ല​​​നി​​​ർ​​​ത്തി, വോ​​​ട്ടു​​​ക​​​ൾ ഭി​​​ന്നി​​​ക്കു​​​ന്ന​​​തി​​​ന് ത​​​ട​​​യി​​​ട്ടു. ഇ​​​തോ​​​ടെ നി​​​ല​​​ന്പൂ​​​ർ ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ൽ ഭ​​​ര​​​ണം പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ഇ​​​ട​​​തു​​​പാ​​​ള​​​യ​​​ത്തി​​​ലെ അ​​​നൈ​​​ക്യം പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ പോ​​​ലു​​​ള്ള ശ​​​ക്തി​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ അ​​​വ​​​ർ​​​ക്ക് തി​​​രി​​​ച്ച​​​ടി​​​യു​​​ണ്ടാ​​​ക്കി​​​യ​​​താ​​​യാ​​​ണ് സൂ​​​ച​​​ന​​​ക​​​ൾ.

 

  • മലപ്പുറം
  • നഗരസഭകൾ: 12
    എ​​​​​​ൽ‌​​​​​​ഡി​​​​​​എ​​​​​​ഫ്: 01
    യു​​​​​​ഡി​​​​​​എ​​​​​​ഫ്: 11
    എൻഡിഎ: 0
  • ജില്ലാ പഞ്ചായത്ത്
    ഭരണം: യുഡിഎഫ്
    ആ​​​​​​കെ സീ​​​​​​റ്റ്: 33
    എ​​​​​​ൽ​​​​​​ഡി​​​​​​എ​​​​​​ഫ്: 00
    യു​​​​​​ഡി​​​​​​എ​​​​​​ഫ്: 33
    എൻഡിഎ: 0
  • ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ൾ: 15
    എ​​​​​​ൽ​​​​​​ഡി​​​​​​എ​​​​​​ഫ്: 01
    യു​​​​​​ഡി​​​​​​എ​​​​​​ഫ്: 14
    എൻഡിഎ: 0
  • ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ൾ: 94
    എ​​​​​​ൽ​​​​​​ഡി​​​​​​എ​​​​​​ഫ്: 03
    യു​​​​​​ഡി​​​​​​എ​​​​​​ഫ്: 90
    എൻഡിഎ: 0
    മറ്റുള്ളവർ: 01

Kerala

മലപ്പുറത്ത് യുഡിഎഫ് ആധിപത്യം, മൺമറഞ്ഞ് എൽഡിഎഫ്, ജില്ലയിലും ബ്ലോക്കിലും പ്രതിപക്ഷമില്ല

മ​ല​പ്പു​റം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ മ​ല​പ്പു​റത്ത് യുഡിഎഫിന്‍റെ ആധിപത്യം. ജില്ല, ബ്ലോക്ക് പഞ്ചായത്തുകളിൽ സന്പൂർണ ആധിപത്യമാണ് യുഡിഎഫ് കൈവരിച്ചിരിക്കുന്നത്.

ജില്ലാ പഞ്ചായത്തിലെ 33 ഡി​വി​ഷ​നു​ക​ളിലും യുഡിഎഫ് വിജയം കൈവരിച്ചു. ബ്ലോക്ക് പഞ്ചായത്തിൽ 15ലും യുഡിഎഫ് വിജയം നേടി. ഇതോടെ പ്രതിപക്ഷമില്ലാതെ ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫിന് ഭരിക്കാം.

12 മുനിസിപ്പാലിറ്റിയിൽ 11ലും യുഡിഎഫ് വിജയം കൈവരിച്ചു. 94 പഞ്ചായത്തിൽ മൂന്നെണ്ണം ഒഴിച്ചു മുഴുവൻ പഞ്ചായത്തിലും യുഡിഎഫ് വിജയം നേടി.  

Kerala

മ​ല​പ്പു​റ​ത്ത് പോ​ളിം​ഗ് ബൂ​ത്തി​ൽ കു​ഴ​ഞ്ഞു വീ​ണ​യാ​ൾ മ​രി​ച്ചു

മ​ല​പ്പു​റം: പോ​ളിം​ഗ് ബൂ​ത്തി​ൽ കു​ഴ​ഞ്ഞു വീ​ണ​യാ​ൾ മ​രി​ച്ചു. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി ചെ​റു​കാ​വ് സ്വ​ദേ​ശി അ​ഹ​മ്മ​ദ് കോ​യ ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് ഉ​ച്ച​ക്ക് ചെ​റു​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡ് പ​റ​വൂ​രി​ലെ മു​ഹ​മ്മ​ദി​യ മ​ദ്ര​സ​യി​ൽ വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ​പ്പോ​ൾ ആ​ണ് അ​ഹ​മ്മ​ദ് കോ​യ വോ​ട്ടിം​ഗ് മെ​ഷി​ന് മു​ന്നി​ൽ കു​ഴ​ഞ്ഞു വീ​ണ​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ​ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​തേ​സ​മ​യം, മ​ല​പ്പു​റ​ത്ത് വോ​ട്ട് ചെ​യ്ത് വീ​ട്ടി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ യു​വാ​വ് ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു. താ​നൂ​ർ പ​ക​ര തീ​ണ്ടാ​പ്പാ​റ ന​ന്ദ​നി​ല്‍ അ​ല​വി (50) ആ​ണ് മ​രി​ച്ച​ത്.

താ​നാ​ളൂ​ര്‍ ഏ​ഴാം വാ​ർ​ഡ് ഒ​കെ പാ​റ മ​ദ്ര​സ​യി​ല്‍ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​വോ​ട്ടു​ചെ​യ്ത് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​താ​യി​രു​ന്നു അ​ല​വി. ഉ​ട​ൻ​ത​ന്നെ തി​രൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

Kerala

ഹൃ​ദ​യാ​ഘാ​തം; വോ​ട്ട് ചെ​യ്ത് വീ​ട്ടി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ യു​വാ​വ് മ​രി​ച്ചു

മ​ല​പ്പു​റം: വോ​ട്ട് ചെ​യ്ത് വീ​ട്ടി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ യു​വാ​വ് ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു. താ​നൂ​ർ പ​ക​ര തീ​ണ്ടാ​പ്പാ​റ ന​ന്ദ​നി​ല്‍ അ​ല​വി (50) ആ​ണ് മ​രി​ച്ച​ത്.

താ​നാ​ളൂ​ര്‍ ഏ​ഴാം വാ​ർ​ഡ് ഒ​കെ പാ​റ മ​ദ്ര​സ​യി​ല്‍ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​വോ​ട്ടു​ചെ​യ്ത് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​താ​യി​രു​ന്നു അ​ല​വി. ഉ​ട​ൻ​ത​ന്നെ തി​രൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

കാ​റ്റ​റിം​ഗ് സ്ഥാ​പ​ന ഉ​ട​മ​യാ​ണ്. മാ​താ​പി​താ​ക്ക​ൾ: എ​ന്‍. അ​ഹ​മ്മ​ദ് കു​ട്ടി, ആ​മി​ന, ഭാ​ര്യ: സു​മ​യ്യ. മ​ക​ന്‍: സി​യാ​ദ്. സ​ഹോ​ദ​ര​ങ്ങ​ള്‍: യൂ​സു​ഫ്, ഫാ​ത്തി​മ, പ​രേ​ത​നാ​യ ഇ​സ്മാ​യി​ല്‍.

Kerala

മ​ല​പ്പു​റ​ത്ത് ഇ​ര​ട്ട വോ​ട്ട് ചെ​യ്യാ​ൻ ശ്ര​മി​ച്ച യു​വ​തി​ക്കെ​തി​രെ കേ​സ്

മ​ല​പ്പു​റം: ഇ​ര​ട്ട വോ​ട്ട് ചെ​യ്യാ​ൻ ശ്ര​മി​ച്ച യു​വ​തി​ക്കെ​തി​രെ കേ​സ്. വ​ലി​യ​പ​റ​മ്പ് സ്വ​ദേ​ശി റി​ന്‍റു അ​ജ​യ്‌​ക്കെ​തി​രെ​യാ​ണ് കേ​സ്.

റി​ന്‍റു കോ​ഴി​ക്കോ​ട് കൊ​ടി​യ​ത്തൂ​ർ ക​ഴു​ത്തു​ട്ടി​പു​റാ​യി​ലെ വാ​ർ​ഡ്‌ 17ൽ ​വോ​ട്ട് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ഉ​ച്ച​ക്ക​ഴി​ഞ്ഞ് മ​ല​പ്പു​റം പു​ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ർ​ഡി​ൽ വ​ലി​യ​പ​റ​മ്പ് ചാ​ലി​ൽ ജി​എ​ൽ​പി സ്കൂ​ളി​ൽ വോ​ട്ട് ചെ​യ്യാ​ൻ എ​ത്തു​ക​യാ​യി​രു​ന്നു.

റി​ട്ട​ർ​ണിം​ഗ് ഓ​ഫീ​സ​ർ കൊ​ണ്ടോ​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് യു​വ​തി​യ്‌​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

അ​തേ​സ​മ​യം, വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ൽ ക​ള്ള​വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ മ​ങ്ക​ര ത​രു പീ​ടി​ക​യി​ല്‍ അ​ന്‍​വ​ർ(42) പി​ടി​യി​ലാ​യി.

മ​ങ്ക​ര സ്വ​ദേ​ശി​യാ​യ ഇ​യാ​ളു​ടെ പേ​ര് കു​ള​പ്പു​ള്ളി​യി​ലെ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ലും ഉ​ണ്ടാ​യി​രു​ന്നു. കു​ള​പ്പു​ള്ളി​യി​ല്‍ വോ​ട്ട് ചെ​യ്ത ഇ​യാ​ള്‍ വീ​ണ്ടും വോ​ട്ട് ചെ​യ്യാ​നാ​യി ശ്ര​മി​ച്ച​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൈ​യി​ലെ മ​ഷി​യ​ട​യാ​ളം ക​ണ്ടാ​ണ് പി​ടി​കൂ​ടി​യ​ത്.

പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റു​ടെ പ​രാ​തി പ്ര​കാ​രം പോ​ലീ​സ് ഇ​യാ​ളെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ വ​ച്ചി​രി​ക്കു​ക​യാ​ണ്.

Kerala

മ​ല​പ്പു​റ​ത്ത് സ്‌​കൂ​ട്ട​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ന​ഴ്സി​ന് ദാ​രു​ണാ​ന്ത്യം

മ​ല​പ്പു​റം: മാ​ന​ത്തു​മം​ഗ​ല​ത്ത് സ്‌​കൂ​ട്ട​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ന​ഴ്സി​ന് ദാ​രു​ണാ​ന്ത്യം. വ​ല​മ്പൂ​ര്‍ പൂ​പ്പ​ലം പാ​റ​ക്ക​ല്‍ വീ​ട്ടി​ല്‍ പി.​കെ. സു​ജാ​ത​യാ​ണ് (49) മ​രി​ച്ച​ത്. പെ​രി​ന്ത​ല്‍​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സാ​യി​രു​ന്നു സു​ജാ​ത.

ബു​ധ​നാ​ഴ്ച രാ​വി​ലെ 7.50ന് ​ആ​യി​രു​ന്നു പെ​രി​ന്ത​ല്‍​മ​ണ്ണ-​ഊ​ട്ടി റോ​ഡി​ല്‍ മാ​ന​ത്തു​മം​ഗ​ല​ത്ത് അ​പ​ക​ടം ന​ട​ന്ന​ത്. ച​ര​ക്കു​ക​യ​റ്റി​യെ​ത്തി​യ ലോ​റി നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

സു​ജാ​ത​യെ സ​മീ​പ​ത്തെ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ക്ക​ള്‍: ദേ​വി ഗി​രി​ജ, സ​ഹ​സ്ര​നാ​ഥ​ന്‍.

Kerala

മ​ല​പ്പു​റ​ത്തെ വീ​ടു​ക​ളി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: ചി​യാ​നൂ​ര്‍ ഭാ​ഗ​ത്ത് നി​ര​വ​ധി വീ​ടു​ക​ളി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ. വ​ള്ളി​ക്കു​ന്ന് അ​രി​യ​ല്ലൂ​ര്‍ സ്വ​ദേ​ശി സ​ജീ​റാ​ണ് (51) അ​റ​സ്റ്റി​ലാ​യ​ത്.

ച​ങ്ങ​രം​കു​ളം പോ​ലീ​സാ​ണ് സ​ജീ​റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ മോ​ഷ​ണ കേ​സു​ക​ളി​ല്‍ ഇ​യാ​ള്‍ പി​ടി​യി​ലാ​യി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് സ​മാ​ന കു​റ്റ​കൃ​ത്യ​ത്തി​ല്‍ മു​മ്പ് ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള പ്ര​തി​ക​ളെ​ക്കു​റി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​ല്‍ സ​ലീം എ​ന്ന് പേ​രു​ള്ള കൂ​ട്ടു​പ്ര​തി​യെ കൂ​ടി പി​ടി​കി​ട്ടാ​നു​ണ്ടെ​ന്നും ഇ​യാ​ള്‍​ക്ക് വേ​ണ്ടി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും സി​ഐ ഷൈ​ന്‍ പ​റ​ഞ്ഞു.

സ​ജി​ര്‍ ഓ​ടി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന ഗു​ഡ്സ് ഓ​ട്ടോ​യി​ലാ​ണ് രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ സ​ലീം മോ​ഷ​ണ​ത്തി​നാ​യി എ​ത്തു​ന്ന​ത്. സ​ലീ​മി​നെ മോ​ഷ​ണ​ത്തി​ന് ഇ​റ​ക്കി വി​ട്ട ശേ​ഷം സ​ജീ​ര്‍ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ വി​ശ്ര​മി​ക്കു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. മോ​ഷ​ണം ക​ഴി​ഞ്ഞാ​ല്‍ ര​ണ്ടു പേ​രും ചേ​ര്‍​ന്ന് ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്യും.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് ചി​യ്യാ​നൂ​ര്‍ മാ​ര്‍​സ് സി​നി​മാ​സി​ന് പി​റ​ക് വ​ശ​ത്തു​ള്ള വി​വി​ധ വീ​ടു​ക​ളി​ല്‍ മോ​ഷ​ണം ന​ട​ന്ന​ത്. ച​ങ്ങ​രം​കു​ളം എ​സ്ഐ​എം ന​സി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​യി​ലാ​യ പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. പൊ​ന്നാ​നി ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Kerala

വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി വോ​ട്ട​ര്‍ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ത്തു; എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രെ കേ​സ്

മ​ല​പ്പു​റം: പു​ളി​ക്ക​ലി​ൽ വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി വോ​ട്ട​ര്‍ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ര്‍​ത്തെ​ന്ന പ​രാ​തി​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രെ കേ​സെ​ടു​ത്തു. 16-ാം വാ‍​ര്‍​ഡ് സ്ഥാ​നാ​ര്‍​ഥി കെ.​ഒ. നൗ​ഫ​ലി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ മ​ക​ളു​ടെ വോ​ട്ടു ചേ​ർ​ക്കാ​ൻ കൃ​ത്രി​മം കാ​ട്ടി​യെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കേ​സി​ൽ നൗ​ഫ​ൽ മൂ​ന്നാം പ്ര​തി​യാ​ണ്.

എ​സ്എ​സ്എ​ൽ​സി ബു​ക്കി​ലെ ജ​ന​ന തീ​യ​തി​യി​ൽ കൃ​ത്രി​മം കാ​ട്ടി​യെ​ന്നാ​ണ് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്ന​ത്. 19-02-2007 എ​ന്ന ജ​ന​ന തീ​യ​തി 19-02-2006 എ​ന്ന് തി​രു​ത്തി​യാ​ണ് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ചേ​ര്‍​ത്ത​ത്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​ൻ 01-01-2025ന് 18 ​വ​യ​സ്സ് തി​ക​യ​ണ​മാ​യി​രു​ന്നു. കേ​സി​ൽ പെ​ൺ​കു​ട്ടി ഒ​ന്നാം പ്ര​തി​യും അ​ച്ഛ​ൻ ര​ണ്ടാം പ്ര​തി​യു​മാ​ണ്.

Kerala

മ​ല​പ്പു​റ​ത്തും സം​ഘ​ർ​ഷം; എ​ൽ​ഡി​എ​ഫ്-​യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി

മ​ല​പ്പു​റം: പൂ​ക്കോ​ട്ടൂ​രി​ൽ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ സം​ഘ​ർ​ഷം. എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു.

ലീ​ഗി​ന്‍റെ പ്ര​ചാ​ര​ണ വാ​ഹ​നം എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​താ​ണ് സം​ഘ​ർ​ഷ​ത്തി​ലേ​യ്ക്ക് വ​ഴി​വെ​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം. പൂ​ക്കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ലാ​ണ് സം​ഭ​വം.

കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നാ​യി വ​ന്ന പ്ര​ച​ര​ണ വാ​ഹം എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​ട​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. തു​ട​ർ​ന്ന് ഉ​ന്തും ത​ള്ളും ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു.

District News

ജ​മാ​അ​ത്തെ ഇ​സ്‌ലാമി​യു​ടെ തോ​ളി​ൽ കൈ​യി​ട്ട് ന​ട​ന്ന സി​പി​എം യു​ഡി​എ​ഫി​നെ വി​മ​ർ​ശി​ക്കു​ന്നു: വി.​ഡി. സ​തീ​ശ​ൻ

മ​ല​പ്പു​റം: നാ​ലു പ​തി​റ്റാ​ണ്ടി​ല​ധി​കം ജ​മാ​അ​ത്തെ ഇ​സ്‌ലാമി​യു​ടെ തോ​ളി​ൽ കൈ​യി​ട്ട് ന​ട​ന്ന സി​പി​എം ആ​ണ് യു​ഡി​എ​ഫി​നെ വി​മ​ർ​ശി​ക്കു​ന്ന​തെ​ന്നും സി​പി​എ​മ്മി​നൊ​പ്പം ചേ​ർ​ന്നാ​ൽ മ​തേ​ത​ര പാ​ർ​ട്ടി, കോ​ണ്‍​ഗ്ര​സി​നെ പി​ന്തു​ണ​ച്ചാ​ൽ വ​ർ​ഗീ​യ പാ​ർ​ട്ടി​യെ​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. മ​ല​പ്പു​റം പ്ര​സ് ക്ല​ബി​ൽ മീ​റ്റ് ദ ​ലീ​ഡ​ർ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​ഡി​എ​ഫ് ജ​മാ​അ​ത്തെ ഇ​സ്‌ലാമി​യു​മാ​യി കൂ​ട്ടു​കൂ​ടി​യെ​ന്നും സി​പി​എ​മ്മി​ന് ഒ​രു കാ​ല​ത്തും അ​വ​രു​മാ​യി ബ​ന്ധം ഇ​ല്ലാ​യി​രു​ന്നെ​ന്നു​മാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്. 1977 മു​ത​ലാ​ണ് ജ​മാ അ​ത്തെ ഇ​സ്‌ലാമി ഒ​രു രാ​ഷ്ട്രീ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​ത്. അ​ന്ന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​വ​രു​ടെ പി​ന്തു​ണ സി​പി​എ​മ്മി​നാ​യി​രു​ന്നു. പി​ന്നീ​ട് 2019 വ​രെ ന​ട​ന്ന എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും 42 വ​ർ​ഷ​വും അ​വ​ർ സി​പി​എ​മ്മി​ന് ഒ​പ്പ​മാ​യി​രു​ന്നു. എ​ന്നി​ട്ടാ​ണ് ഞ​ങ്ങ​ൾ​ക്ക് ഒ​രു കാ​ല​ത്തും ബ​ന്ധം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്.

1996 ഏ​പ്രി​ൽ 22ന് ​പാ​ർ​ട്ടി പ​ത്ര​ത്തി​ൽ എ​ഡി​റ്റോ​റി​യ​ലി​ൽ ജ​മാ അ​ത്തെ ഇ​സ്‌ലാമി​യു​ടെ പി​ന്തു​ണ ശ്ര​ദ്ധേ​യ​മാ​യ പി​ന്തു​ണ​യെ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്ന​ത്തെ പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി​ണ​റാ​യി വി​ജ​യ​ൻ ജ​മാ അ​ത്തെ ഇ​സ്ലാ​മി അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ജ​മാ അ​ത്തെ ഇ​സ്‌ലാ​മി​യു​മാ​യി പ​ല കാ​ര്യ​ങ്ങ​ളി​ലും സി​പി​എ​മ്മി​ന് യോ​ജി​പ്പാ​ണെ​ന്ന് തോ​മ​സ് ഐ​സ​ക്കും പ​റ​ഞ്ഞി​ട്ടു​ണ്ട്-​വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

ആ​രോ​പ​ണ വി​ധേ​യ​നെ പാ​ർ​ട്ടി പു​റ​ത്താ​ക്കി. അ​ത്ത​ര​മൊ​രു നി​ല​പാ​ട് രാ​ജ്യ​ത്ത് ഏ​തെ​ങ്കി​ലും പാ​ർ​ട്ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടോ? അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ് കോ​ണ്‍​ഗ്ര​സ് നി​ൽ​ക്കു​ന്ന​ത്. ലൈം​ഗി​ക ആ​രോ​പ​ണം നേ​രി​ടു​ന്ന എ​ത്ര​യോ മ​ന്ത്രി​മാ​ർ പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ന്ത്രി​സ​ഭ​യി​ലു​ണ്ട്. അ​വ​രെ​യെ​ല്ലാം ചേ​ർ​ത്ത് പി​ടി​ച്ച പി​ണ​റാ​യി വി​ജ​യ​നാ​ണ് കോ​ണ്‍​ഗ്ര​സി​നെ വി​മ​ർ​ശി​ക്കു​ന്ന​ത്.

ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​യും സ​ജീ​വ ച​ർ​ച്ച​യാ​ണ്. ശ​ബ​രി​മ​ല​യി​ലെ വാ​തി​ലും ക​ട്ടി​ള​പ്പാ​ളി​ക​ളും ദ്വാ​ര​പാ​ല​ക ശി​ൽ​പ​ങ്ങ​ളും മോ​ഷ്ടി​ച്ച കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഏ​റ്റ​വും വി​ശ്വ​സ്ത​രാ​യി​രു​ന്ന ര​ണ്ട് മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റു​മാ​രാ​ണ് ജ​യി​ലി​ൽ കി​ട​ക്കു​ന്ന​ത്. അ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ൻ പോ​ലും സി​പി​എം ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. അ​വ​ർ കൂ​ടു​ത​ൽ നേ​താ​ക്ക​ളു​ടെ പേ​രു​ക​ൾ വെ​ളി​പ്പെ​ടു​ത്തു​മോ​യെ​ന്നാ​ണ് സി​പി​എം ഭ​യ​ക്കു​ന്ന​ത്.

എ​സ്ഐ​ടി​ക്ക് മേ​ലും ശ​ക്ത​മാ​യ സ​മ്മ​ർ​ദ​മാ​ണ് ചെ​ലു​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി എ​സ്ഐ​ടി ഫം​ഗ്ഷ​നിം​ഗ് അ​ല്ല. അ​ല്ലെ​ങ്കി​ൽ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചു. എ​സ്ഐ​ടി, ഹൈ​ക്കോ​ട​തി രൂ​പീ​ക​രി​ച്ച​താ​ണെ​ങ്കി​ലും സം​സ്ഥാ​ന പോ​ലീ​സി​ലു​ള്ള​വ​രാ​ണ് അ​തി​ലെ അം​ഗ​ങ്ങ​ൾ. അ​വ​ർ​ക്കു മേ​ൽ അ​നാ​വ​ശ്യ സ​മ്മ​ർ​ദം ചെ​ലു​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു വ​രെ അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്.

ശ​ബ​രി​മ​ല കൊ​ള്ള​യി​ൽ സി​പി​എം നേ​താ​ക്ക​ളു​ടെ ജ​യി​ലി​ലേ​ക്കു​ള്ള ഘോ​ഷ​യാ​ത്ര ആ​രം​ഭി​ച്ചി​ട്ടേ​യു​ള്ളൂ. ഇ​നി​യും പ്ര​ധാ​ന​പ്പെ​ട്ട സി​പി​എം നേ​താ​ക്ക​ൾ ജ​യി​ലി​ലാ​കു​മെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

District News

യു​ഡി​എ​ഫ് പോ​കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​യ ബാ​ന്ധ​വ​ങ്ങ​ളി​ലേ​ക്ക്: എം. സ്വരാജ്

മ​ല​പ്പു​റം: ന​ഷ്ട​പ്പെ​ട്ട സ്വാ​ധീ​നം ഏ​തു​വി​ധേ​ന​യും തി​രി​ച്ചു​പി​ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​പ​ക​ട​ക​ര​മാ​യ ബാ​ന്ധ​വ​ങ്ങ​ളി​ലേ​ക്കാ​ണ് യു​ഡി​എ​ഫ് പോ​കു​ന്ന​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എം.​ സ്വ​രാ​ജ് പ​റ​ഞ്ഞു. പ്ര​സ്‌ ക്ല​ബി​ന്‍റെ മീ​റ്റ് ദ ​ലീ​ഡ​ർ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‌‌‌

മ​ത​രാ​ഷ്ട്ര​വാ​ദി​ക​ളാ​യ ജ​മാ​അ​ത്തെ ഇ​സ്‌ലാമി​യെ ഘ​ട​ക​ക​ക്ഷി​യാ​ക്കി. ആ​ർ​എ​സ്എ​സി​ന്‍റെ മ​ത​രാ​ഷ്ട്ര​ത്തി​ന് ബ​ദ​ല​ല്ല ജ​മാ​അ​ത്തെ ഇ​സ്‌ലാമി​യു​ടെ മ​ത​രാ​ഷ്ട്രം. ര​ണ്ടും സ​മൂ​ഹ​ത്തെ അ​പ​ക​ട​ത്തി​ലേ​ക്കാ​ണ് ന​യി​ക്കു​ന്ന​ത്. ഇ​രു​കൂ​ട്ട​രും സ​മൂ​ഹ​ത്തെ വ​ർ​ഗീ​യ​വ​ൽ​ക്ക​രി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്.

ഈ ​വ​ർ​ഗീ​യ താ​ത്പ​ര്യ​ങ്ങ​ളു​മാ​യി യു​ഡി​എ​ഫ് ഔ​പ​ചാ​രി​ക​മാ​യി ത​ന്നെ ബ​ന്ധ​പ്പെ​ടു​ക​യാ​ണ്. തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ആ​ർ​എ​സ്എ​സു​മാ​യി നീ​ക്കു​പോ​ക്കു​ണ്ടാ​ക്കു​ന്ന യു​ഡി​എ​ഫ് ഇ​വി​ടെ ജ​മാ​അ​ത്തെ ഇ​സ്‌ലാമി​യെ ഒ​പ്പം കൂ​ട്ടു​ന്നു. ഇ​തെ​ല്ലാം മ​തേ​ത​ര സ​മൂ​ഹ​ത്തി​ന് പ​രി​ക്കേ​ൽ​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ്. ലീ​ഗി​ന്‍റെ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​മാ​യി ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി മാ​റി​യെ​ന്നും സ്വ​രാ​ജ് പ​റ​ഞ്ഞു.

ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ആ​ർ​എ​സ്എ​സി​ന്‍റെ കാ​ർ​ബ​ൺ കോ​പ്പി

ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ആ​ർ​എ​സ്എ​സി​നെ​തി​രേ അ​തി​ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച​യാ​ളാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ദ്ദേ​ഹ​ത്തെ പോ​ലും സം​ഘ​പ​രി​വാ​റു​കാ​ര​നാ​യി ചി​ത്രീ​ക​രി​ക്കാ​ൻ ജ​മാ​അ​ത്തെ ഇ​സ്‌ലാമി​ക്ക് ഒ​രു​മ​ടി​യു​മി​ല്ല . ഇ​തു​ത​ന്നെ​യാ​ണ് ആ​ർ​എ​സ്എ​സും ചെ​യ്യു​ന്ന​ത്. മ​ത​നി​ര​പേ​ക്ഷ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​വ​ർ ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി സം​സാ​രി​ച്ചാ​ൽ അ​വ​രെ മു​സ്‌​ലിം വ​ർ​ഗീ​യ​വാ​ദി​യാ​യി ചി​ത്രീ​ക​രി​ക്കും.

ആ​ർ​എ​സ്എ​സി​നെ കാ​ർ​ബ​ൺ കോ​പ്പി​യാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഒ​രു സം​ഘ​ട​ന​യാ​ണ് ജ​മാ​അ​ത്തെ ഇ​സ്‌ലാമി. പാ​ർ​ല​മെ​ന്‍റി​ലെ ഏ​റ്റ​വും ദൃ​ഢ​മാ​യ ഒ​രു​മ​ത​നി​ര​പേ​ക്ഷ ശ​ബ്ദ​മാ​ണ് ജോ​ൺ ബ്രി​ട്ടാ​സ്. അ​തി​ശ​ക്ത​മാ​യി മ​ത​നി​ര​പേ​ക്ഷ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് സം​ഘ​പ​രി​വാ​ര​ത്തെ ആ​ക്ര​മി​ക്കു​ന്ന ഏ​റ്റ​വും ഊ​ർ​ജ​സ്വ​ല​നാ​യ ഒ​രു എം​പി​യാ​ണ്. അ​ദ്ദേ​ഹ​ത്തെ​യാ​ണ് ഇ​പ്പോ​ൾ ഇ​വ​ർ സം​ഘി ചാ​പ്പ​യ​ടി​ക്കു​ന്ന​ത്. ലീ​ഗി​ൽ മ​ത​നി​ര​പേ​ക്ഷ കാ​ഴ്ച​പ്പാ​ടു​ള്ള ആ​രെ​ങ്കി​ലും ഇ​പ്പോ​ൾ അ​വ​ശേ​ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​വ​ർ പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്.

ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ സ്വ​ത്ത് സം​ര​ക്ഷി​ക്ക​പ്പെ​ടും

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ വി​ശ്വാ​സി​ക​ൾ​ക്കു​ള്ള​താ​ണ്. ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ സ്വ​ത്ത് ആ ​നി​ല​യി​ൽ സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. അ​താ​ണ് ഞ​ങ്ങ​ളു​ടെ നി​ല​പാ​ട്. അ​ത് ആ​രെ​ങ്കി​ലും അ​വ​ഹേ​ളി​ക്കാ​നോ ത​ട്ടി​പ്പ് ന​ട​ത്താ​നോ ശ്ര​മി​ച്ചാ​ൽ മു​ഖം നോ​ക്കാ​തെ നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. അ​വ​രെ​ല്ലാം നി​യ​മ​ത്തി​ന്‍റെ വ​ഴി​യി​ൽ ഉ​ത്ത​രം പ​റ​യാ​ൻ ബാ​ധ്യ​ത​പ്പെ​ട്ട​വ​രാ​യി​രി​ക്കും.

കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘം മു​ന്നോ​ട്ടു​പോ​യ​ത്. ശ​രി​യാ​യ വ​ഴി​യി​ലാ​ണ് അ​ന്വേ​ഷ​ണം പോ​കു​ന്ന​ത്. മു​മ്പ് ഇ​ങ്ങ​നെ​യൊ​ക്കെ ആ​യി​രു​ന്നെ​ങ്കി​ൽ ഗു​രു​വാ​യൂ​രി​ന്‍റെ തി​രു​വാ​ഭ​ര​ണ​വും വൈ​ക്കം ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണ​വും ഒ​ക്കെ കൃ​ത്യ​മാ​യി​ട്ട് ന​മു​ക്ക് അ​വ​സാ​നി​പ്പി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു.

യു​ഡി​എ​ഫി​ൽ യു​വ നേ​താ​ക്ക​ൾ രാ​ഷ്ട്രീ​യം അ​രാ​ഷ്ട്രീ​യ​മാ​ക്കു​ന്നു

സാ​ധാ​ര​ണ​ഗ​തി​യി​ൽ യു​വാ​ക്ക​ൾ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ലേ​ക്ക് ക​ട​ന്നു​വ​രു​മ്പോ​ൾ തി​രു​ത്ത​ൽ ശ​ക്തി​യാ​യി​ട്ട് മാ​റു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടാ​റ്. എ​ന്നാ​ൽ യു​ഡി​എ​ഫി​ൽ യു​വ നേ​താ​ക്ക​ന്മാ​രാ​യി ഉ​യ​ർ​ന്നു​വ​ന്ന​വ​ർ രാ​ഷ്ട്രീ​യ​ത്തെ അ​രാ​ഷ്ട്രീ​യ​മാ​ക്കു​ന്ന​വ​രാ​ണ്. അ​നു​ചി​ത​മാ​യ രീ​തി​ക​ളും ശീ​ല​ങ്ങ​ളു​മാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. ന​വ​മാ​ധ്യ​മ​ങ്ങ​ളു​ടെ സൃ​ഷ്ടി​യാ​യി നേ​താ​വാ​കു​ക.

ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​ന്നെ ജീ​വി​ക്കു​ക. അ​താ​ണ് ലോ​ക​മെ​ന്ന് വി​ശ്വ​സി​ക്കു​ക. അ​തി​ലൂ​ടെ അ​പ്ര​മാ​ദി​യാ​കാ​മെ​ന്ന് ചി​ന്തി​ക്കു​ക. വ​ൻ​തു​ക മു​ട​ക്കി ഓ​ൺ​ലൈ​ൻ ചാ​ന​ലു​ക​ളെ വി​ല​യ്ക്കെ​ടു​ക്കു​ക. ഓ​ൺ​ലൈ​ൻ പ്രൊ​മോ​ഷ​നു​ക​ൾ ന​ട​ത്തു​ക. പോ​കു​ന്നി​ട​ത്തെ​ല്ലാം ഒ​രു​കാ​മ​റ ടീ​മു​മാ​യി പോ​വു​ക. സാ​ങ്കേ​തി​ക തി​ക​വാ​ർ​ന്ന റീ​ലു​ക​ൾ ചി​ത്രീ​ക​രി​ക്കു​ക. സെ​ൽ​ഫ് പ്രൊ​മോ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച് നേ​താ​വാ​യി തീ​രു​ക. ഇ​താ​ണ് രീ​തി.

രാ​ജ്യം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചോ മ​ത​നി​ര​പേ​ക്ഷ​ത നേ​രി​ടു​ന്ന ഭീ​ഷ​ണി​യെ​ക്കു​റി​ച്ചോ വ​ർ​ഗീ​യ​ത​യു​ടെ അ​പ​ക​ട​ത്തെ​ക്കു​റി​ച്ചോ ഇ​വ​ർ ഗൗ​ര​വ​മാ​യി സം​സാ​രി​ക്കി​ല്ല. നാ​ടി​ന്‍റെ വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച് വി​മ​ർ​ശ​ന​ങ്ങ​ളോ നി​ർ​ദേ​ശ​ങ്ങ​ളോ ഇ​വ​ർ ഉ​ന്ന​യി​ക്കി​ല്ല. അ​തി​നു​പ​ക​രം ന​വ​മാ​ധ്യ​മ​ങ്ങ​ളു​ടെ വി​ദ്വേ​ഷ​ത്തി​ന്‍റെ ത​ലം സൃ​ഷ്ടി​ക്കു​ക​യാ​ണ് രീ​തി. വ്യ​ക്തി​പ​ര​മാ​യ അ​ധി​ക്ഷേ​പ​വും പ​രി​ഹാ​സ​വും വെ​ല്ലു​വി​ളി​യും ആ​ക്രോ​ശ​വും പ​ര​സ്പ​രം ബ​ഹു​മാ​ന​മി​ല്ലാ​യ്മ​യു​മാ​ണ് രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യെ​ന്ന ഒ​രു​കാ​ഴ്ച​പ്പാ​ട് അ​വ​രു​ണ്ടാ​ക്കു​ന്നു.

District News

മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ആ​ത്മീ​യ ചി​കി​ത്സ​ക​ൻ അ​റ​സ്റ്റി​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ: മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ ആ​ത്മീ​യ ചി​കി​ത്സ​ക​നെ പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ണ്ണാ​ർ​ക്കാ​ട് പ​യ്യ​ന​ടം പ​ള്ളി​ക്കു​ന്ന് ചോ​ല​മു​ഖ​ത്ത് മു​ഹ​മ്മ​ദ് റ​ഫീ​ഖ് (43) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പെ​രി​ന്ത​ൽ​മ​ണ്ണ-​പ​ട്ടാ​ന്പി റോ​ഡി​ലെ ഇ​യാ​ളു​ടെ ക്ലി​നി​ക്കി​ലാ​ണ് ചി​കി​ത്സ ന​ട​ത്തി​യി​രു​ന്ന​ത്. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സ​മാ​ണ് ഇ​യാ​ൾ ചി​കി​ത്സ ന​ട​ത്താ​ൻ എ​ത്തു​ന്ന​ത്. 2024 ഒ​ക്ടോ​ബ​റി​ൽ കു​ട്ടി​യു​ടെ മാ​താ​വി​ന്‍റെ മാ​താ​വ് ആ​ണ് ആ​ദ്യ​മാ​യി കു​ട്ടി​യെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ചി​കി​ത്സ​യ്ക്ക് കൊ​ണ്ടു​വ​ന്ന​ത്.

തു​ട​ർ​ചി​കി​ത്സ​ക്ക് ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ആ​ദ്യ​മാ​യി ലൈം​ഗി​ക അ​തി​ക്ര​മം നേ​രി​ട്ട​ത്. പ്ര​തി ചി​കി​ത്സ ന​ട​ത്തു​ന്ന കെ​ട്ടി​ട​ത്തി​ലെ ഒ​ന്നാം​നി​ല​യി​ലെ റൂ​മി​ൽ നി​ന്ന് കു​ട്ടി​യെ ര​ണ്ടാം നി​ല​യി​ലെ റൂ​മി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. തു​ട​ർ​ന്ന് അ​ഞ്ച് ത​വ​ണ പ്ര​തി​യി​ൽ നി​ന്ന് ലൈം​ഗി​ക അ​തി​ക്ര​മം നേ​രി​ടേ​ണ്ടി​വ​ന്നു. പി​ന്നീ​ട് പെ​ണ്‍​കു​ട്ടി സ്കൂ​ളി​ലെ സു​ഹൃ​ത്തി​നോ​ട് വി​വ​രം പ​റ​ഞ്ഞു. സു​ഹൃ​ത്താ​ണ് സ്കൂ​ളി​ലെ കൗ​ണ്‍​സി​ല​ർ​ക്ക് വി​വ​രം കൈ​മാ​റി​യ​ത്.

തു​ട​ർ​ന്ന് പാ​ല​ക്കാ​ട് ചൈ​ൽ​ഡ് ലൈ​നി​ൽ വി​വ​രം ല​ഭി​ച്ചു. ഇ​തി​നു​ശേ​ഷം പോ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

District News

ചെ​മ്മ​ണൂ​ര്‍ ജ്വ​ല്ലേ​ഴ്‌​സി​ന്‍റെ തി​രൂ​ര്‍ ഷോ​റൂം പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു

തി​രൂ​ര്‍: ബോ​ബി ചെ​മ്മ​ണൂ​ർ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ജ്വ​ല്ലേ​ഴ്‌​സി​ന്‍റെ തി​രൂ​ര്‍ ഷോ​റൂം പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. ബോ​ചെ​യും പ്ര​ശ​സ്ത സി​നി​മാ​താ​രം ന​വ്യ നാ​യ​രും ചേ​ര്‍​ന്ന് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. തി​രൂ​രി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നി​ര്‍​ധ​ന​രാ​യ രോ​ഗി​ക​ള്‍​ക്ക് ബോ​ചെ ഫാ​ന്‍​സ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ന​ല്‍​കു​ന്ന ധ​ന​സ​ഹാ​യം വേ​ദി​യി​ല്‍ വ​ച്ച് കു​റു​ക്കോ​ളി മൊ​യ്തീ​ന്‍ എം​എ​ല്‍​എ വി​ത​ര​ണം ചെ​യ്തു.

കൗ​ണ്‍​സി​ല​ര്‍ കെ.​കെ. അ​ബ്ദു​ൾ സ​ലാം, ഗോ​ള്‍​ഡ് മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് പൗ​വ​ല്‍, ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ് പ്ര​സി​ഡ​ന്‍റ് സി.​പി. ബാ​വ, ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ് വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​പി. അ​ബ്ദു​ൾ റ​ഹ്മാ​ന്‍, ബോ​ബി ചെ​മ്മ​ണൂ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ സാം ​സി​ബി​ന്‍,  ഗ്രൂ​പ്പ് സി​ഇ​ഒ ഡോ. ​സ​ഞ്ജ​യ് ജോ​ര്‍​ജ്, സി​നി​മാ താ​രം വി.​കെ. ശ്രീ​രാ​മ​ന്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തി​യ​വ​രി​ല്‍ നി​ന്നും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ഞ്ച് പേ​ര്‍​ക്ക് ഡ​യ​മ​ണ്ട് റിം​ഗ് സ​മ്മാ​ന​മാ​യി ന​ല്‍​കി.

District News

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻപ് യു​ഡി​എ​ഫ് ത​ക​രും: എ. ​വി​ജ​യ​രാ​ഘ​വ​ൻ

നി​ലമ്പൂർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പ് യു​ഡി​എ​ഫ് ത​ക​രു​മെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ.​വി​ജ​യ​രാ​ഘ​വ​ൻ. നി​ല​ന്പൂ​രി​ൽ എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യും പൊ​തു​യോ​ഗ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​ലമ്പൂർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വാ​ഹ​ന​ത്തി​ന്‍റെ മു​ൻ നി​ര​യി​ൽ​നി​ന്ന് പ്ര​ചാ​ര​ണം ന​യി​ച്ച രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഇ​പ്പോ​ൾ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങാ​ൻ ഓ​ടി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കേ​ന്ദ്രം ഭ​രി​ക്കു​ന്ന​ത് കോ​ർ​പ​റേ​റ്റു​ക​ൾ അ​ധി​കാ​ര​ത്തി​ലേ​റ്റി​യ ബി​ജെ​പി സ​ർ​ക്കാ​രാ​ണ്.
15 കോ​ർ​പ​റേ​റ്റു​ക​ൾ ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കു​ക​ളി​ൽ നി​ന്നെ​ടു​ത്ത 36000 കോ​ടി രൂ​പ തി​രി​ച്ച​ട​യ്ക്കാ​തെ രാ​ജ്യം വി​ട്ടി​ട്ട് മാ​സ​ങ്ങ​ളാ​യെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടും. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ മൂ​ന്നാം തു​ട​ർ​ച്ച ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​ഐ നി​ല​ന്പൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം. ​മു​ജീ​ബ് റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​പി​എം മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം മു​ഹ​മ്മ​ദ് റ​സാ​ഖ്, നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം, പ​രു​ന്ത​ൻ നൗ​ഷാ​ദ്, സ്ക​റി​യ ക്നാം​തോ​പ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ അ​ണി​നി​ര​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യും നി​ല​ന്പൂ​രി​ൽ ന​ട​ന്നു.

District News

നി​ല​മ്പൂരി​ൽ യു​ഡി​എ​ഫ് ഉ​ജ്വ​ല വി​ജ​യം നേ​ടും: ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്

തോ​മ​സ്കു​ട്ടി ചാ​ലി​യാ​ർ

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ല​ന്പൂ​രി​ൽ യു​ഡി​എ​ഫ് ഉ​ജ്വ​ല വി​ജ​യം നേ​ടു​മെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും എം​എ​ൽ​എ​യു​മാ​യ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്. ദീ​പി​ക​ക്ക് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നി​ല​മ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സാ​ധ്യ​ത എ​ങ്ങ​നെ ?

നി​ല​മ്പൂർ മ​ണ്ഡ​ല​ത്തി​ലെ ഏ​ഴ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലും ഇ​ക്കു​റി യു​ഡി​എ​ഫ് ഭ​ര​ണ സ​മി​തി​ക​ൾ അ​ധി​കാ​ര​ത്തി​ൽ വ​രും. ഒ​രു സം​ശ​യ​വു​മി​ല്ല. മ​ണ്ഡ​ല​ത്തി​ലെ വ​ഴി​ക്ക​ട​വ്, എ​ട​ക്ക​ര, മൂ​ത്തേ​ടം, ക​രു​ളാ​യി, ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് നി​ല​വി​ൽ യു​ഡി​എ​ഫ് ഭ​ര​ണ സ​മി​തി​ക​ളു​ള്ള​ത്. പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങി​യ​പ്പോ​ൾ ജ​ന​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ച്ച പി​ന്തു​ണ​യാ​ണ് ആ​ത്മ​വി​ശ്വാ​സ​ത്തി​ന് കാ​ര​ണം. കൂ​ടാ​തെ എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന അ​മ​ര​ന്പ​ലം, പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലും നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലും വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ യു​ഡി​എ​ഫ് ഭ​ര​ണം തി​രി​ച്ചു​പി​ടി​ക്കും.

നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണം തി​രി​ച്ചു പി​ടി​ക്കു​മോ?

നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ നാ​ലി​ൽ മൂ​ന്ന് ഭൂ​രി​പ​ക്ഷ​ത്തി​ൽ യു​ഡി​എ​ഫ് ഇ​ക്കു​റി ഭ​ര​ണം നേ​ടും. ന​ഗ​ര​സ​ഭ​യി​ൽ ഉ​റ​പ്പാ​യി ല​ഭി​ക്കു​ന്ന ഒ​രു ഡി​വി​ഷ​ൻ പോ​ലും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് എ​ൽ​ഡി​എ​ഫ്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​ക്കെ​തി​രെ​യു​ള്ള ജ​ന​രോ​ഷ​വും ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫ് ഭ​ര​ണ സ​മി​തി വ​രു​ത്തി​യ വി​ക​സ​ന മു​ര​ടി​പ്പും യു​ഡി​എ​ഫി​ന് അ​നു​കൂ​ല വോ​ട്ടാ​യി മാ​റും.

എം​എ​ൽ​എ നേ​രി​ട്ടാ​ണ​ല്ലോ മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്?

എം​എ​ൽ​എ മാ​ത്ര​മ​ല്ല, യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ 27 ഡി​വി​ഷ​നി​ൽ മ​ത്സ​രി​ക്കു​ന്ന കോ​ണ്‍​ഗ്ര​സി​ന് ഒ​രു ഡി​വി​ഷ​നി​ൽ പോ​ലും റി​ബ​ൽ സ്ഥാ​നാ​ർ​ഥി​ക​ളി​ല്ല. വാ​ർ​ഡ് ക​മ്മി​റ്റി​ക​ൾ തീ​രു​മാ​നി​ച്ച​വ​രാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ​ത്. അ​താ​ണ് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ഒ​രേ മ​ന​സോ​ടെ പൂ​ർ​ത്തി​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ഓ​രോ വാ​ർ​ഡി​ലും ഏ​റ്റ​വും മി​ക​ച്ച സ്ഥാ​നാ​ർ​ഥി​ക​ൾ ത​ന്നെ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. മു​സ്‌ലിം ലീ​ഗ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് എ​തി​രെ ര​ണ്ടി​ട​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​ന്ന​വ​ർ മു​ന്പ്് ലീ​ഗി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​വ​രാ​ണ്. അ​ത് ഒ​രു ത​ര​ത്തി​ലും മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളെ ബാ​ധി​ക്കി​ല്ല.

ക്ഷേ​മ പെ​ൻ​ഷ​ൻ വ​ർ​ധ​ന​വ് എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​കു​മോ?

ഇ​ങ്ങ​നെ 10 വ​ർ​ഷ​ത്തി​നി​ട​യി​ൽ സ​ർ​ക്കാ​ർ വ​ർ​ധി​പ്പി​ച്ച​ത് 400 രൂ​പ മാ​ത്ര​മാ​ണ്. 2016-ൽ ​ന​ൽ​കി​യ അ​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന പ്ര​കാ​രം 2500 രൂ​പ ന​ൽ​കേ​ണ്ട സ​മ​യ​ത്താ​ണ് 2000 രൂ​പ​യി​ൽ സാ​മൂ​ഹ്യ​ക്ഷേ​മ പെ​ൻ​ഷ​ൻ വ​ർ​ധ​ന​വ് ഒ​തു​ക്കി​യ​ത്. അ​ർ​ഹ​ത​പ്പെ​ട്ട പ​ല​രെ​യും ലി​സ്റ്റി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​മു​ണ്ട്.കൂ​ടാ​തെ മ​റ്റ് പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ളും ഇ​ല്ലാ​താ​ക്കി. ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​നും ഡീ​സ​ലി​നും ര​ണ്ടു രൂ​പ വീ​തം സെ​സ് പി​രി​ക്കു​ന്പോ​ൾ എ​ന്തു​കൊ​ണ്ടാ​ണ് ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ കു​ടി​ശി​ക​യാ​ക്കു​ന്ന​ത്.

2016-ൽ 180 ​രൂ​പ​ക്ക് ല​ഭി​ച്ചി​രു​ന്ന ഒ​രു ലി​റ്റ​ർ വെ​ളി​ച്ചെ​ണ്ണ​യ്ക്ക് ഇ​പ്പോ​ൾ 480 രൂ​പ മു​ത​ൽ 540 രൂ​പ വ​രെ​യാ​ണ് ന​ൽ​കേ​ണ്ട​ത്. ക്ഷേ​മ പെ​ൻ​ഷ​ൻ വ​ർ​ധ​ന​വി​ലൂ​ടെ ല​ഭി​ച്ച 400 രൂ​പ കൊ​ണ്ട് ഒ​രു ലി​റ്റ​ർ വെ​ളി​ച്ചെ​ണ്ണ പോ​ലും ല​ഭി​ക്കി​ല്ല. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ സാ​മൂ​ഹ്യ​ക്ഷേ​മ പെ​ൻ​ഷ​ൻ 2500 രൂ​പ​യാ​ക്കി​യു​ള്ള ഫ​യ​ലി​ലാ​യി​രി​ക്കും ആ​ദ്യ​മാ​യി ഒ​പ്പി​ടു​ക. നി​ല​ന്പൂ​രി​ൽ മാ​ത്ര​മ​ല്ല, ജി​ല്ല​യി​ലും യു​ഡി​എ​ഫ് ത​രം​ഗ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നും ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ പ​റ​ഞ്ഞു.

 

 

District News

ക​ള​വി​ന് ശ്ര​മി​ച്ച പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

കൊ​ണ്ടോ​ട്ടി: രാ​ത്രി​യി​ൽ സ്റ്റേ​ഷ​ന​റി ക​ട​യി​ൽ ക​ള​വി​ന് ക​യ​റി​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് കു​ട്ടി​ക​ളെ മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​ഞ്ഞു​വ​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച കേ​സി​ൽ ക​ട​യു​ട​മ​ക​ളാ​യ ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ളെ കൊ​ണ്ടോ​ട്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കി​ഴി​ശേ​രി ആ​ലി​ൻ​ചു​വ​ട് ടി.​കെ. ഹൗ​സി​ൽ മു​ഹ​മ്മ​ദ് ആ​ഷി​ക് (25), ആ​ദി​ൽ അ​ഹ​മ്മ​ദ് (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ കി​ഴി​ശേ​രി വ​ള​പ്പി​ൻ​കു​ണ്ടി​ലു​ള്ള സ്റ്റേ​ഷ​ന​റി ക​ട​യി​ലാ​ണ് സം​ഭ​വം. അ​രി​ന്പ്ര, എ​ക്കാ​പ്പ​റ​ന്പ് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് കു​ട്ടി​ക​ൾ ക​ട​യി​ൽ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​തി​നാ​യി ക​യ​റി​യ​താ​യി​രു​ന്നു. ക​ട​യു​ടെ പ​രി​സ​ര​ങ്ങ​ളി​ൽ മോ​ഷ​ണ​ങ്ങ​ൾ പ​തി​വാ​യി ന​ട​ക്കു​ന്ന​തി​നാ​ൽ ക​ട​യു​ട​മ​ക​ളാ​യ പ്ര​തി​ക​ൾ ക​ട​യ്ക്കു​ള്ളി​ൽ ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു.

ക​ള​വി​ന് ക​യ​റി​യ കു​ട്ടി​ക​ളെ കൈ​യോ​ടെ പി​ടി​കൂ​ടി​യ സ​ഹോ​ദ​ര​ങ്ങ​ൾ പു​ല​ർ​ച്ചെ ര​ണ്ട​ര മു​ത​ൽ രാ​വി​ലെ ആ​റ​ര വ​രെ കു​ട്ടി​ക​ളെ ക​ട​യു​ടെ ഉ​ള്ളി​ൽ ത​ട​ഞ്ഞു​വ​ച്ചു. തു​ട​ർ​ന്ന് ഇ​രു​ന്പ് വ​ടി​യും മ​ര​ത്തി​ന്‍റെ ത​ടി​ക​ളും ഉ​പ​യോ​ഗി​ച്ച് കു​ട്ടി​ക​ളെ അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ​ന​മേ​റ്റ് അ​വ​ശ​രാ​യ കു​ട്ടി​ക​ളെ പി​ന്നീ​ട് മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് ഇ​വ​ർ പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് ക​ടു​ത്ത മ​ർ​ദ​നം ഏ​റ്റി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് കൊ​ണ്ടോ​ട്ടി പോ​ലീ​സ് ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രേ കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന് (307 വ​കു​പ്പ്) കേ​സ് എ​ടു​ക്കു​ക​യാ​യി​രു​ന്നു.

മ​ർ​ദ​ന​മേ​റ്റ കു​ട്ടി​ക​ൾ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ മ​ല​പ്പു​റം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. അ​തേ​സ​മ​യം ക​ള​വി​ന് ശ്ര​മി​ച്ച കു​ട്ടി​ക​ൾ​ക്കെ​തി​രേ മോ​ഷ​ണ​ക്കു​റ്റ​ത്തി​ന് ജു​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡ് മു​ന്പാ​കെ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ത​ട​ഞ്ഞു​വ​ച്ച് മ​ര്‍​ദി​ച്ച കേ​സ്; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

മ​ല​പ്പു​റം: മോ​ഷ​ണ ശ്ര​മ​മാ​രോ​പി​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ത​ട​ഞ്ഞു​വ​ച്ച് മ​ര്‍​ദി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. കി​ഴി​ശേ​രി സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ആ​ഷി​ക്, ആ​ദി​ൽ അ​ഹ​മ്മ​ദ്‌ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​രു​മ്പ് വ​ടി​യും ത​ടി​ക​ളും ഉ​പ​യോ​ഗി​ച്ച് ഇ​വ​ർ കു​ട്ടി​ക​ളെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മോ​ഷ​ണ കു​റ്റ​മാ​രോ​പി​ച്ച് കു​ട്ടി​ക​ളെ പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ൾ​ക്ക് ക​ടു​ത്ത മ​ർ​ദ​നം നേ​രി​ടേ​ണ്ടി വ​ന്നു​വെ​ന്ന് മ​ന​സി​ലാ​ക്കി​യ കൊ​ണ്ടോ​ട്ടി പോ​ലീ​സ് പ്ര​തി​ക​ൾ​ക്കെ​തി​രെ കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ കു​ട്ടി​ക​ൾ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

 

Kerala

നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ച്ചി​ല്ല; മ​ല​പ്പു​റ​ത്ത് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് താ​ഴി​ട്ട് പൂ​ട്ടി യു​വാ​വ്

മ​ല​പ്പു​റം: നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​വാ​വ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് താ​ഴി​ട്ട് പൂ​ട്ടി. കൊ​ടി​ഞ്ഞി സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് ന​ന്ന​മ്പ്ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് താ​ഴി​ട്ട് പൂ​ട്ടി​യ​ത്.

വെ​ള്ളി​യാ​ഴ്ച​യാ​ണ് ഇ​യാ​ൾ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ പ​ഞ്ചാ‍​യ​ത്തി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ സ​മ​യം വൈ​കി​യ​തി​നെ തു​ട​ർ​ന്ന് പ​ത്രി​ക സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല.

ഇ​ന്ന് രാ​വി​ലെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ എ​ത്തി​യ​പ്പോ​ഴാ​ണ് ഓ​ഫീ​സി​ലെ ഗേ​റ്റ് വേ​റൊ​രു താ​ഴി​ട്ട് പൂ​ട്ടി​യ​താ​യി ക​ണ്ട​ത്.

പി​ന്നീ​ട് ഉ​ദ്യോ​ഗ​സ്ഥ​ർ ലോ​ക്ക​ർ പൊ​ളി​ച്ചാ​ണ് അ​ക​ത്ത് ക​യ​റി​യ​ത്. തു​ട​ർ​ന്ന് ജോ​ലി ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

District News

ഷാ​ബാ ഷെ​രീ​ഫ് വ​ധ​ക്കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ഒ​രു പ്ര​തി അ​റ​സ്റ്റി​ൽ

നി​ലമ്പൂർ: നാ​ട്ടു​വൈ​ദ്യ​ൻ ഷാ​ബാ ഷെ​രീ​ഫി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളി​ൽ ഒ​രാ​ളെ പോ​ലീ​സ് ചെ​ന്നെ​യി​ൽ വ​ച്ച് പി​ടി​കൂ​ടി. നി​ല​ന്പൂ​ർ മു​ക്ക​ട്ട പ​ഴ​യ പോ​സ്റ്റോ​ഫീ​സി​ന് സ​മീ​പം കു​ന്നേ​ക്കാ​ട​ൻ ഷ​മീ​മി​നെ (30) യാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന സി​ബി​ഐ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

മു​ഖ്യ​പ്ര​തി ഷൈ​ബി​ൻ അ​ഷ്റ​ഫി​ന്‍റെ ബ​ന്ധു​വും വി​ശ്വ​സ്ത​നു​മാ​യ നി​ല​ന്പൂ​ർ ഇ​യ്യം​മ​ട കൈ​പ്പ​ഞ്ചേ​രി ഫാ​സി​ൽ (31), മു​ക്ക​ട്ട പ​ഴ​യ പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പം കു​ന്നേ​ക്കാ​ട​ൻ ഷ​മീം (പൊ​രി ഷ​മീം-32), പൂ​ള​ക്കു​ള​ങ്ങ​ര ഷ​ബീ​ബ് റ​ഹ്മാ​ൻ (30), കൂ​ത്രാ​ട​ൻ മു​ഹ​മ്മ​ദ് അ​ജ്മ​ൽ (30), പ​ഴ​യ വാ​ണി​യ​ന്പ​ലം ചീ​ര ഷ​ഫീ​ക്ക് (28) എ​ന്നി​വ​രാ​ണ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ളി​വി​ൽ പോ​യി​രു​ന്ന​ത്.

മു​ഖ്യ​പ്ര​തി ഷൈ​ബി​ൻ അ​ഷ്റ​ഫി​ന്‍റെ അ​ബൂ​ദാ​ബി​യി​ലെ ക​ന്പ​നി​യി​ൽ ഇ​വ​ർ നേ​ര​ത്തെ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. ഷൈ​ബി​നെ പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണ് അ​ഞ്ച് പേ​രും ഒ​ളി​വി​ൽ പോ​യി​രു​ന്ന​ത്. ഒ​ളി​വി​ലി​രി​ക്കെ ഫാ​സി​ൽ എ​ന്ന പ്ര​തി ഗോ​വ​യി​ൽ വ​ച്ച് മ​ര​ണ​പ്പെ​ട്ടി​രു​ന്നു. 2020 മാ​ർ​ച്ചി​ൽ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ഹാ​രി​സ് പ​റ​ന്പി​ൽ, അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് മാ​നേ​ജ​രാ​യി​രു​ന്ന ബെ​ൻ​സി ആ​ന്‍റ​ണി എ​ന്നി​വ​ർ അ​ബുദാ​ബി​യി​ലെ ഫ്ളാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് ഇ​പ്പോ​ൾ അ​റ​സ്റ്റ് ന​ട​ന്ന​ത്.

ഈ ​മ​ര​ണം ആ​ത്മ​ഹ​ത്യ​യാ​യാ​ണ് അ​ബൂ​ദാ​ബി പോ​ലീ​സ് ആ​ദ്യം ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചി​രു​ന്നു. ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞാ​ണ് നി​ല​ന്പൂ​രി​ൽ നാ​ട്ടു​വൈ​ദ്യ​ൻ ഷാ​ബാ ഷെ​രീ​ഫി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കു​റ്റ​ക്കാ​ര​നാ​യി കോ​ട​തി ക​ണ്ടെ​ത്തി​യ ഷൈ​ബി​ൻ അ​ഷ്റ​ഫി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​യി​രു​ന്നു അ​ബൂ​ദാ​ബി​യി​ൽ വ​ച്ച് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്ന വി​വ​രം പു​റ​ത്ത് വ​രു​ന്ന​ത്. തു​ട​ർ​ന്ന് ര​ണ്ടു​പേ​രു​ടേ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​രു​ന്നു.

ആ​കെ 11 പ്ര​തി​ക​ളാ​ണ് ഈ ​കേ​സി​ലു​ള്ള​ത്. പ്ര​തി​ക​ളി​ൽ ഒ​രാ​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ക്ര​ട്ട​റി​യ​റ്റ് വ​ള​പ്പി​ൽ ന​ട​ത്തി​യ ആ​ത്മ​ഹ​ത്യാ ശ്ര​മ​ത്തി​നി​ടെ ഷൈ​ബി​ൻ ന​ട​ത്തി​യ കൊ​ല​പാ​ത​ക​ങ്ങ​ളെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് വി​വ​ര​ങ്ങ​ൾ പു​റം​ലോ​ക​മ​റി​ഞ്ഞ​തും പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തും. ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​പ്പോ​ൾ ഷ​മീം അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ വ​ർ​ഷ​ങ്ങ​ളാ​യി ഒ​ളി​വി​ലാ​യി​രു​ന്നു. ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് സി​ബി​ഐ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. നി​ല​ന്പൂ​ർ പോ​ലീ​സ് ആ​ദ്യം അ​ന്വേ​ഷി​ച്ചി​രു​ന്ന കേ​സ് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് പി​ന്നീ​ട് സി​ബി​ഐ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​ത്.

Kerala

പി.​വി. അ​ൻ​വ​റി​ന്‍റെ വീ​ട്ടി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ഡി റെ​യ്ഡ്

മ​ല​പ്പു​റം: തൃ​ണ​മൂ​ൽ‌ കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​വി. അ​ൻ​വ​റി​ന്‍റെ വീ​ട്ടി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ഡി റെ​യ്ഡ്. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്. അ​ൻ​വ​റി​ന്‍റെ മ​ല​പ്പു​റ​ത്തെ വീ​ട്ടി​ലും മ​ഞ്ചേ​രി പാ​ർ​ക്കി​ലും സ​ഹാ​യി സി​യാ​ദി​ന്‍റെ വീ​ട്ടി​ലും ഇ​ഡി പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്.

ഇ​ന്നു രാ​വി​ലെ 6.30യോടെ​യാ​ണ് അ​ൻ​വ​റി​ന്‍റെ വീ​ട്ടി​ലെ പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​ത്. ചെ​ന്നൈ, കോ​ഴി​ക്കോ​ട്, കൊ​ച്ചി യൂ​ണി​റ്റു​ക​ളാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

2015 ലാ​ണ് അ​ൻ​വ​റും സ​ഹാ​യി സി​യാ​ദും ചേ​ര്‍​ന്ന് 12 കോ​ടി രൂ​പ
കെ​എ​ഫ്‌​സി(​കേ​ര​ള ഫി​നാ​ന്‍​ഷ്യ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍)​യി​ല്‍​നി​ന്ന് ക​ട​മെ​ടു​ത്ത​ത്. ഈ ​കേ​സ് നി​ല​വി​ൽ വി​ജി​ല​ൻ​സും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

അ​ൻ​വ​റി​ന്‍റെ സി​ൽ​സി​ല പാ‍​ർ​ക്കി​ൽ ക​ഴി​ഞ്ഞ ദി​വ​സം വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ന്നി​രു​ന്നു. മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ​യാ​ണ് അ​ൻ​വ​ർ മ​ല​പ്പു​റ​ത്തെ കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ്പ​റേ​ഷ​നി​ൽ നി​ന്നും ലോ​ണെ​ടു​ത്ത​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യാ​ണ് വാ​യ്പ​യെ​ടു​ത്തെ​ന്നാ​ണ് ആ​ക്ഷേ​പം.

ഇ​ക്കാ​ല​യ​ള​വി​ൽ അ​ൻ​വ​ർ എ​ൽ​ഡി​എ​ഫി​നൊ​പ്പം ചേ​ർ​ന്നാ​യി​രു​ന്നു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഭ​ര​ണ​സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് വാ​യ്പ​യെ​ടു​ത്തെ​ന്നാ​ണ് വി​ജി​ല​ൻ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. അ​ഞ്ചു കോ​ടി​യു​ടെ മു​ക​ളി​ലേ​ക്കു​ള്ള സാ​മ്പ​ത്തി​ക തി​രി​മ​റി ആ​യ​തി​നാ​ലാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ൻ്റ് ഡ​യ​റ​ക്ട​റേ​റ്റ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

District News

ഗ​വ​ർ​ണ​റു​ടെ ഉ​ത്ത​ര​വ് : സ്വാ​ശ്ര​യ കോ​ള​ജ് അ​ധ്യാ​പ​ക​ർ സ​മ​ര​ത്തി​ലേ​ക്ക്

തേ​ഞ്ഞി​പ്പ​ലം: വ​ർ​ഷ​ങ്ങ​ളോ​ള​മാ​യി സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന യു​ജി​സി യോ​ഗ്യ​ത​യി​ല്ലാ​ത്ത ആ​യി​ര​ക്ക​ണ​ക്കി​ന് അ​ധ്യാ​പ​ക​രെ പു​റ​ത്താ​ക്ക​ണ​മെ​ന്ന ഗ​വ​ർ​ണ​റു​ടെ ഉ​ത്ത​ര​വ് പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ധ്യാ​പ​ക​രു​ടെ ജോ​ലി സം​ര​ക്ഷി​ക്കും വി​ധം ന​യ​പ​ര​മാ​യ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള സ്വാ​ശ്ര​യ കോ​ള​ജ് അ​ധ്യാ​പ​ക കൂ​ട്ടാ​യ്മ സ​മ​ര​ത്തി​ലേ​ക്ക്.

പ​രീ​ക്ഷ​യി​ൽ തോ​റ്റ വി​ദ്യാ​ർ​ഥി​യു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് കാ​ലി​ക്ക​ട്ട് വാ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ ന​ട​ത്തി​യ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നെ​തി​രെ പി. ​ന​ന്ദ​കു​മാ​ർ എം​എ​ൽ​എ ഗ​വ​ർ​ണ​ർ​ക്ക് ന​ൽ​കി​യ പ​രാ​തി പ​രി​ഗ​ണി​ച്ച ഗ​വ​ർ​ണ​ർ യു​ജി​സി നി​ഷ്ക​ർ​ഷി​ക്കു​ന്ന യോ​ഗ്യ​ത​യി​ല്ലാ​ത്ത കോ​ള​ജ് അ​ധ്യാ​പ​ക​രെ സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്ക​ണ​മെ​ന്ന് വ്യ​ക്ത​മാ​ക്കി ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഇ​ത് നൂ​റു​ക്ക​ണ​ക്കി​ന്ന് സ്വാ​ശ്ര​യ കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം.

കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥ​ക​ളു​ടെ ആ​ധി​ക്യ​ത്തി​ന് അ​നു​പാ​തി​ക​മാ​യി കേ​ര​ള​ത്തി​ൽ നെ​റ്റ് യോ​ഗ്യ​രാ​യ അ​ധ്യാ​പ​ക​രി​ല്ലെ​ന്നി​രി​ക്കെ വി​ഷ​യ​ത്തി​ൽ പു​ന:​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്ക​റ്റ് ഇ​തേ ഉ​ത്ത​ര​വ് മു​ന്പ് ഇ​റ​ക്കി​യ​പ്പോ​ൾ സം​ഘ​ട​ന​ക​ൾ പ്ര​ക്ഷോ​ഭ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രു​ന്നു.

പി​ന്നീ​ട് ഉ​ത്ത​ര​വ് മ​ര​വി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സി​ൻ​ഡി​ക്ക​റ്റ് പ്ര​തി​നി​ധി സം​ഘം ഗ​വ​ർ​ണ​റെ ക​ണ്ട് കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് ഉ​ത്ത​ര​വ് പി​ൻ​വ​ലി​പ്പി​ക്കാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​മെ​ന്ന് സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

District News

മെ​ഡി​സെ​പ് ആ​നു​കൂ​ല്യം നി​ഷേ​ധി​ച്ചു; ഓ​റി​യ​ന്‍റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് 191,452 രൂ​പ ന​ൽ​ക​ണം

മ​ല​പ്പു​റം: ക​ടു​ത്ത പ​നി കാ​ര​ണം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച പെ​രി​ന്പ​ലം സ്വ​ദേ​ശി മെ​ഡി​സെ​പ് ആ​നു​കൂ​ല്യ​ത്തി​നാ​യി ഓ​റി​യ​ന്‍റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യെ സ​മീ​പി​ച്ച​പ്പോ​ൾ ആ​നു​കൂ​ല്യം ന​ൽ​കാ​നാ​കി​ല്ലെ​ന്ന് അ​റി​യി​ച്ച​തി​നെ​തി​രെ ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​രാ​തി​ക്കാ​ര​ന് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ഓ​റി​യ​ന്‍റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി 191,452 രൂ​പ ന​ൽ​കാ​ൻ വി​ധി​ച്ച് ജി​ല്ലാ ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​ൻ. കി​ട​ത്തി ചി​കി​ൽ​സ ആ​വ​ശ്യ​മി​ല്ലാ​ത്ത​തി​നാ​ൽ മെ​ഡി​സെ​പ് ആ​നു​കൂ​ല്യം ന​ൽ​കാ​നാ​കി​ല്ലെ​ന്ന് പ​റ​യാ​ൻ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ വി​ധി​ച്ചു.

12 ദി​വ​സം ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി ചി​കി​ൽ​സ ന​ട​ത്തി​യ​തി​ന് 18,000 രൂ​പ അ​നു​വ​ദി​ക്കാ​മെ​ന്നാ​ണ് ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി ആ​ദ്യം അ​റി​യി​ച്ച​ത്. പി​ന്നീ​ട് ചി​കി​ത്സാ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം ഇ​ത് കി​ട​ത്തി ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള രോ​ഗ​മാ​യി​രു​ന്നി​ല്ലെ​ന്നും അ​തി​നാ​ൽ ആ​നു​കൂ​ല്യം ന​ൽ​കാ​നാ​കി​ല്ലെ​ന്നും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. തെ​ളി​വു​ക​ൾ പ​രി​ശോ​ധി​ച്ച ക​മ്മീ​ഷ​ൻ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യു​ടെ ന​ട​പ​ടി സേ​വ​ന​ത്തി​ലെ വീ​ഴ്ച​യാ​ണെ​ന്ന് ക​ണ്ടെ​ത്തി.

മെ​ഡി​സെ​പ് ആ​നു​കൂ​ല്യം നി​ഷേ​ധി​ച്ചാ​ൽ ജി​ല്ലാ​ത​ല സ​മി​തി​ക്കും സം​സ്ഥാ​ന സ​മി​തി​ക്കും ഓം​ബു​ഡ്സ്മാ​നും പ​രാ​തി ന​ൽ​കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും പ​രാ​തി പ​രി​ഗ​ണി​ക്കാ​ൻ ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​ന് അ​ധി​കാ​ര​മി​ല്ലെ​ന്നു​മു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യു​ടെ വാ​ദം ഉ​ഭോ​ക്തൃ​ക​മ്മീ​ഷ​ൻ ത​ള്ളി.

രോ​ഗി​യെ ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി ചി​കി​ത്സി​ക്ക​ണോ എ​ന്നും മ​രു​ന്ന് ഇ​ൻ​ഞ്ച​ക്ഷ​നാ​യി ന​ൽ​ക​ണോ എ​ന്നും ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​ക്ക് തീ​രു​മാ​നി​ക്കാ​ൻ അ​ധി​കാ​ര​മി​ല്ല. ഈ ​കാ​ര​ണ​ത്താ​ൽ ആ​നു​കൂ​ല്യം നി​ഷേ​ധി​ക്കു​ന്ന​ത് സേ​വ​ന​ത്തി​ലെ വീ​ഴ്ച​യാ​ണെ​ന്നും ക​മ്മീ​ഷ​ൻ നി​രീ​ക്ഷി​ച്ചു.

പ​രാ​തി​ക്കാ​ര​ന്‍റെ ചി​കി​ൽ​സാ ചെ​ല​വ് 1,36,452 രൂ​പ​യും ന​ഷ്ട​പ​രി​ഹാ​ര​മാ​യി 50,000 രൂ​പ​യും കോ​ട​തി ചെ​ല​വാ​യി 5,000 രൂ​പ​യും ഒ​രു മാ​സ​ത്തി​ന​കം പ​രാ​തി​ക്കാ​ര​ന് ന​ൽ​കാ​ൻ കെ. ​മോ​ഹ​ൻ​ദാ​സ് പ്ര​സി​ഡ​ന്‍റും പ്രീ​തി ശി​വ​രാ​മ​ൻ, സി.​വി. മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. കാ​ല​താ​മ​സം വ​ന്നാ​ൽ ഒ​ന്പ​ത് ശ​ത​മാ​നം പ​ലി​ശ​യും ന​ൽ​ക​ണം.

Kerala

മ​ല​പ്പു​റ​ത്ത് പാ​മ്പ് ക​ടി​യേ​റ്റ് മൂ​ന്ന് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം  

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന് പാ​മ്പ് ക​ടി​യേ​റ്റ് മൂ​ന്ന് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. പൂ​ക്ക​ള​ത്തൂ​ർ സ്വ​ദേ​ശി ശ്രീ​ജേ​ഷി​ന്‍റെ മ​ക​ൻ അ​ർ​ജു​ൻ(3) ആ​ണ് മ​രി​ച്ച​ത്. വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് കു​ട്ടി​ക്ക് പാ​മ്പ് ക​ടി​യേ​റ്റ​ത്.

ഉ​ട​ൻ​ത​ന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൂ​ർ​ഖ​ൻ പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ​താ​യാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

District News

മു​സ്‌ലിം ലീ​ഗി​ന് ഇ​ത്ത​വ​ണ പ്ര​ശ്ന ര​ഹി​ത​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ്: സാ​ദി​ഖ​ലി ത​ങ്ങ​ൾ

മ​ല​പ്പു​റം: ഏ​റ്റ​വും പ്ര​ശ്ന ര​ഹി​ത​മാ​യ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് മു​സ്്‌ലിം ലീ​ഗി​നെ സം​ബ​ന്ധി​ച്ച് ഇ​ത്ത​വ​ണ ന​ട​ക്കു​ന്ന​തെ​ന്ന് മു​സ്്‌ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. മ​ല​പ്പു​റം പ്ര​സ് ക്ല​ബ് തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്നു മീ​റ്റ് ദ ​ലീ​ഡ​ർ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​നി​ത​ക​ളും യു​വാ​ക്ക​ളും പ​രി​ച​യ​സ​ന്പ​ന്ന​രു​മെ​ല്ലാം കൂ​ടി ചേ​ർ​ന്ന മി​ക​ച്ച സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് ​ലീ​ഗ് മ​ത്സ​ര രം​ഗ​ത്ത​ക്കി​റ​ക്കി​യി​രി​ക്കു​ന്ന​ത്. വ​രാ​നി​രി​ക്കു​ന്ന അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നോ​ടി​യാ​യു​ള്ള സെ​മി ഫൈ​ന​ൽ എ​ന്ന നി​ല​ക്ക് ഗൗ​ര​വ​ത്തോ​ടെ​യാ​ണ് മു​സ്ലിം​ലീ​ഗ് പാ​ർ​ട്ടി​യും ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യും തെ​ര​ഞ്ഞെ​ടു​പ്പി​നെ കാ​ണു​ന്ന​ത്.

മി​ക​ച്ച​വ​രെ ഉ​ൾ​പ്പെ​ടു​ത്തി സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​മെ​ല്ലാം നേ​ര​ത്തെ ത​ന്നെ പൂ​ർ​ത്തി​യാ​ക്കാ​ൻ ലീ​ഗി​നാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ നേ​ടി​യ​തി​നേ​ക്കാ​ൾ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഇ​ത്ത​വ​ണ യു​ഡി​എ​ഫി​ന് സ്വ​ന്ത​മാ​ക്കാ​നാ​കും. മു​ന്ന​ണി ഒ​റ്റ​ക്കെ​ട്ടാ​യി​ട്ടാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മു​ന്ന​ണി​ക്ക​ക​ത്ത് കാ​ര്യ​മാ​യ പ്ര​ശ്ന​ങ്ങ​ളി​ല്ല.

അ​റു​പ​ത് ശ​ത​മാ​ന​ത്തി​നേ​ക്കാ​ൾ വ​നി​ത​ക​ൾ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. ഇ​തി​ൽ ന​ല്ലൊ​രു വി​ഭാ​ഗം വ​നി​ത​ക​ളും ജ​ന​പ്ര​തി​നി​ധി​യാ​യി മാ​റും. ഭ​ര​ണം കൈ​യാ​ളു​ന്ന​വ​രാ​യി വ​നി​ത​ക​ൾ മാ​റും. കു​ടും​ബി​നി​ക​ൾ വി​ക​സ​ന പ്ര​ക്രി​യ​യി​ൽ ഭാ​ഗ​ക​മാ​കും. അ​ത് സ്ത്രീ ​സ​മൂ​ഹ​ത്തി​നും പൊ​തു​വി​ലും വ​ലി​യ അം​ഗീ​കാ​ര​വും മാ​റ്റ​വു​മാ​യി​ട്ടാ​ണ് കാ​ണാ​നാ​വു​ക. മു​സ്ലിം​ലീ​ഗ് വ​നി​ത​ക​ൾ​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് ന​ൽ​കു​ന്ന​തെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ മു​സ്ലിം​ലീ​ഗി​ന് മ​തി​യാ​യ പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ർ​ച്ച​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മു​സ്ലിം​ലീ​ഗും കോ​ണ്‍​ഗ്ര​സും മ​റ്റു​ഘ​ട​ക​ക​ക്ഷി​ക​ളു​മെ​ല്ലാം സം​സാ​രി​ച്ച് ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്കും.
തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന എ​സ്ഐ​ആ​ർ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് ത​ങ്ങ​ൾ പ​റ​ഞ്ഞു.
ബീ​ഹാ​റി​ൽ അ​ട​ക്കം അ​താ​ണ് അ​നു​ഭ​വം. അ​വി​ശ്വ​സ​നീ​യ​മാ​യ ഫ​ല​മാ​ണ് ബീ​ഹാ​റി​ലു​ണ്ടാ​യ​ത്. ഇ​തി​നെ കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ക്കേ​ണ്ട​താ​ണ്.

എ​സ്ഐ​ആ​ർ തെ​ര​ഞ്ഞെ​ടു​പ്പി​നി​ട​യി​ൽ ധൃ​തി​പി​ടി​ച്ച് ന​ട​ത്തേ​ണ്ട​ത​ല്ല. ഇ​തി​നെ​തി​രെ​യാ​ണ് മു​സ്ലിം​ലീ​ഗ് കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. ജ​നാ​ധി​പ​ത്യ​ത്തെ അ​സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ഓ​രോ ദി​വ​സ​വും കേ​ന്ദ്രം ഭ​രി​ക്കു​ന്ന​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്ന​ത്. ബീ​ഹാ​റി​ൽ സം​ഭ​വി​ച്ച​ത് കേ​ര​ള​ത്തി​ൽ സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ല-​അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. ച​ട​ങ്ങി​ൽ മ​ല​പ്പു​റം പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ​സ്.​മ​ഹേ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

 

 

Latest News

Up