x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​യ​സ​ച്ചെ​മ്പി​ൽ വീ​ണ് പൊ​ള്ള​ലേ​റ്റു; ചി​കി​ത്സ​യി​ലി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു


Published: January 20, 2026 09:19 PM IST | Updated: January 20, 2026 09:22 PM IST

മ​ല​പ്പു​റം: പാ​യ​സ ചെ​മ്പി​ൽ വീ​ണ് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ മ​രി​ച്ചു. മ​ല​പ്പു​റം ചേ​ളാ​രി സ്വ​ദേ​ശി അ​യ്യ​പ്പ​ൻ (55) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച്ച​യാ​ണ് മ​ല​പ്പു​റം പ​ണി​ക്കോ​ട്ട് പ​ടി​യി​ലാണ് ദാ​രു​ണ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. വി​വാ​ഹ​ത്തി​ന് പാ​യ​സം ഉ​ണ്ടാ​ക്കു​മ്പോ​ൾ അ​യ്യ​പ്പ​ൻ തി​ള​ച്ച പാ​യ​സ​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ അ​യ്യ​പ്പ​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Tags : death malappuram burns

Recent News

Up