മലപ്പുറം: പോളിംഗ് ബൂത്തിൽ കുഴഞ്ഞു വീണയാൾ മരിച്ചു. മലപ്പുറം കൊണ്ടോട്ടി ചെറുകാവ് സ്വദേശി അഹമ്മദ് കോയ ആണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് ചെറുകാവ് പഞ്ചായത്തിലെ എട്ടാം വാർഡ് പറവൂരിലെ മുഹമ്മദിയ മദ്രസയിൽ വോട്ട് ചെയ്യാൻ എത്തിയപ്പോൾ ആണ് അഹമ്മദ് കോയ വോട്ടിംഗ് മെഷിന് മുന്നിൽ കുഴഞ്ഞു വീണത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.
അതേസമയം, മലപ്പുറത്ത് വോട്ട് ചെയ്ത് വീട്ടിലെത്തിയതിനു പിന്നാലെ യുവാവ് ഹൃദയാഘാതംമൂലം മരിച്ചു. താനൂർ പകര തീണ്ടാപ്പാറ നന്ദനില്‍ അലവി (50) ആണ് മരിച്ചത്.
താനാളൂര്‍ ഏഴാം വാർഡ് ഒകെ പാറ മദ്രസയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് വോട്ടുചെയ്ത് വീട്ടിലേക്ക് മടങ്ങിയതായിരുന്നു അലവി. ഉടൻതന്നെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Tags : polling booth Malappuram death election