x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരന്‍റെ ചെറുവിരൽ കടിച്ചെടുത്ത് തെരുവുനായ


Published: February 24, 2026 02:55 PM IST | Updated: February 24, 2026 02:55 PM IST

ഹരിപ്പാട്: മുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുള്ള കുട്ടിയുടെ വലതുകൈയിലെ ചെറുവിരൽ തെരുവുനായ കടിച്ചെടുത്തു. വിരലിന്‍റെ പകുതിയോളം നഷ്‌ടപ്പെട്ടു. പിലാപ്പുഴ നന്ദനം വീട്ടിൽ ജിതേഷിന്‍റെയും രേവതിയുടെയും മകൻ ശിവാംശിനെയാണ് നായ ആക്രമിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. രേവതിയുടെ അച്ഛൻ ഉണ്ണിക്കൃഷ്ണക്കുറുപ്പും അമ്മ വനജയും വീട്ടിലുണ്ടായിരുന്നു. അവർക്കൊപ്പമായിരുന്ന കുഞ്ഞ് വരാന്തയിൽ കളിക്കുകയായിരുന്നു. ഇതിനിടെ മുറ്റത്തിറങ്ങിയ കുഞ്ഞിനെ തെരുവുനായ ഓടിവന്ന് കടിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

രക്തംവാർന്ന കൈയുമായി ഉടനേ ആശുപത്രിയിലെത്തിച്ചു കുഞ്ഞിനു പ്രതിരോധ വാക്‌സിൻ നൽകി. 48 മണിക്കൂർ നിരീക്ഷണത്തിൽ തുടരാൻ ഡോക്ടർ നിർദേശിച്ചു. പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

Tags : stray dog Attack Boy

Recent News

Up