പാലക്കാട്: പാലക്കാട് ഓട്ടോറിക്ഷ അഴുക്കുചാലിൽ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ വെള്ളിനേഴി സ്വദേശി പ്രകാശൻ (50) ആണ് മരിച്ചത്. പാലക്കാട് പുവത്താണി പള്ളിക്കുന്നിലാണ് അപകടം.
ക്ഷേത്ര ദർശനത്തിനായി പോയി തിരികെ വരുന്ന വഴിയായിരുന്നു അപകടം. ഓട്ടോറിക്ഷയിലെ മൂന്നു യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
Tags : Autorickshaw Palakkad Accident