x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ങ്കി​ൽ അ​ട​യ്ക്കാ​ൻ ഏ​ൽ​പ്പി​ച്ച പ​ണ​വു​മാ​യി മു​ങ്ങി​; ബാ​ർ ഹോ​ട്ട​ൽ മാ​നേ​ജ​ർ അ​റ​സ്റ്റി​ൽ


Published: November 26, 2025 11:01 PM IST | Updated: November 26, 2025 11:02 PM IST

കോ​ട്ട​യം: ബാ​ങ്കി​ൽ അ​ട​യ്ക്കാ​ൻ ഏ​ൽ​പ്പി​ച്ച പ​ണ​വു​മാ​യി മു​ങ്ങി​യ ബാ​ർ ഹോ​ട്ട​ൽ മാ​നേ​ജ​ർ അ​റ​സ്റ്റി​ൽ. കു​മ​ര​കം ഹെ​റി​റ്റേ​ജ് ബാ​ർ ഹോ​ട്ട​ലി​ന്‍റെ മാ​നേ​ജ​രാ​യി​രു​ന്ന വ​ർ​ക്ക​ല പ​ണ​യ​റ സ്വ​ദേ​ശി വൈ​ശാ​ഖ​നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഈ ​മാ​സം 21നാ​ണ് സം​ഭ​വം. ഹോ​ട്ട​ലി​ൽ നി​ന്നും യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ കോ​ട്ട​യം നാ​ഗ​മ്പ​ടം ബ്രാ​ഞ്ചി​ൽ അ​ട​യ്ക്കു​ന്ന​തി​നാ​യി ഇ​യാ​ളെ ഒ​ൻ​പ​ത് ല​ക്ഷം രൂ​പ ഏ​ൽ​പ്പി​ച്ചി​രു​ന്നു. ഈ ​പ​ണ​വും ഹോ​ട്ട​ലി​ലെ ദൈ​ന​ദി​ന ചി​ല​വി​നാ​യി സൂ​ക്ഷി​ച്ച പ​തി​നെ​ണ്ണാ​യി​രം രൂ​പ​യു​മാ​യി ഇ​യാ​ൾ ക​ട​ന്ന് ക​ള​യു​ക​യാ​യി​രു​ന്നു.

ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വൈ​ക്കം പോ​ലീ​സ് ആ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Bar hotel manager arrest money cheating

Recent News

Up