മലപ്പുറം: ജയിൽ ജോയിന്റ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കൊടി സുനിക്കെതിരെ കേസ്. കുറ്റിപ്പുറം പോലീസാണ് കേസെടുത്തത്.
തവനൂർ ജയിലിലെ ജോയിന്റ് സൂപ്രണ്ടാണ് പരാതി നൽകിയത്. കഴിഞ്ഞ മാസം 11 ന് കൈയിൽ കെട്ടിയ ചരട് അഴിച്ചു മാറ്റണമെന്ന് ജയിൽ ഉദ്യോഗസ്ഥർ കൊടി സുനിയോട് പറഞ്ഞിരുന്നു. എന്നാൽ കൊടി സുനി അനുസരിക്കാൻ തയാറാവാത്തതിനെ തുടർന്ന് കർശന നിർദേശം നൽകി.
ഇതോടെ കൊടി സുനി ചരട് ഊരി ജയിൽ പ്രിസൺ ഓഫീസറുടെ ദേഹത്തേക്ക് എറിഞ്ഞു. കഴിഞ്ഞ ദിവസം വീണ്ടും കൈയിൽ ചരട് കെട്ടി. ഇതൊഴിവാക്കാണമെന്ന് നിർദേശിച്ചപ്പോൾ ജയിൽ ജോയിന്റ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
വ്യാജ പരാതി നൽകുമെന്നും കുടുംബത്തെയടക്കം കൊല്ലുമെന്നും കൊടി സുനി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.