x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി തു​ട​ങ്ങേ​ണ്ട ധ​നാ​ഭ്യ​ർ​ഥ​ന ച​ർ​ച്ച തു​ട​ങ്ങു​ന്ന​ത് മു​ഹ​മ്മ​ദ് റി​യാ​സ് ; മു​തി​ർ​ന്ന മ​ന്ത്രി​മാ​ർ​ക്ക് അ​തൃ​പ്തി

കെ. ​​​ഇ​​​ന്ദ്ര​​​ജി​​​ത്ത്
Published: February 6, 2026 12:36 AM IST | Updated: February 6, 2026 12:36 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ​​​ജ​​​റ്റി​​​ന്‍റെ ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ തു​​​ട​​​ങ്ങു​​​ന്ന​​​ത് മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​ന്‍റെ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത്, വി​​​നോ​​​ദ സ​​​ഞ്ചാ​​​ര വ​​​കു​​​പ്പു​​​ക​​​ളി​​​ൽ.

സാ​​​ധാ​​​ര​​​ണ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച തു​​​ട​​​ങ്ങു​​​ന്ന​​​താ​​​ണെ​​​ന്നു നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ കീ​​​ഴ്‌വ​​​ഴ​​​ക്കം. മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് അ​​​സൗ​​​ക​​​ര്യ​​​മു​​​ണ്ടെ​​​ങ്കി​​​ൽ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ മ​​​റ്റു സീ​​​നി​​​യ​​​റാ​​​യ മ​​​ന്ത്രി​​​മാ​​​രു​​​ടെ വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​കും ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച ആ​​​രം​​​ഭി​​​ക്കു​​​ക.

നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണ് 15-ാമ​​​തു​​​ള്ള പൊ​​​തു​​​മ​​​രാ​​​മ​​​ത്തി​​​ലും ഇ​​​തി​​​ലും പി​​​ന്നി​​​ലു​​​ള്ള വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര വ​​​കു​​​പ്പി​​​ലു​​​മാ​​​യി ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച തു​​​ട​​​ങ്ങു​​​ന്ന​​​ത്. 23നു ​​​നി​​​യ​​​മ​​​സ​​​ഭ വീ​​​ണ്ടും സ​​​മ്മേ​​​ളി​​​ച്ച ശേ​​​ഷം 24നാ​​​ണ് ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച തു​​​ട​​​ങ്ങു​​​ക.

സം​​​സ്ഥാ​​​ന​​​ത്തെ 46 വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​യാ​​​ണ് 13 ദി​​​വ​​​സം നീ​​​ളു​​​ന്ന ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച ന​​​ട​​​ക്കേ​​​ണ്ട​​​ത്. ബ​​​ജ​​​റ്റി​​​ലെ വ​​​കു​​​പ്പു തി​​​രി​​​ച്ചു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ബ്ജ​​​ക്ട് ക​​​മ്മി​​​റ്റി​​​ക​​​ൾ​​​ക്കു പോ​​​കു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് ഇ​​​പ്പോ​​​ൾ ര​​​ണ്ടാ​​​ഴ്ച​​​യോ​​​ളം നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് അ​​​വ​​​ധി ന​​​ൽ​​​കു​​​ന്ന​​​ത്. ധ​​​ന​​​മ​​​ന്ത്രി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ബ​​​ജ​​​റ്റ് വി​​​വി​​​ധ സ​​​ബ്ജ​​​ക്ട് ക​​​മ്മി​​​റ്റി​​​ക​​​ൾ ഇ​​​ഴ​​​കീ​​​റി പ​​​രി​​​ശോ​​​ധി​​​ച്ച് മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്തി​​​യാ​​​ണ് വീ​​​ണ്ടും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ വ​​​കു​​​പ്പു തി​​​രി​​​ച്ചു​​​ള്ള ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച​​​യ്ക്ക് എ​​​ത്തു​​​ന്ന​​​ത്. ഇ​​​ത് 24 നാ​​​ണ് തു​​​ട​​​ങ്ങു​​​ന്ന​​​ത്.

ആ​​​ദ്യ ദി​​​വ​​​സം മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​ന്‍റെ വ​​​കു​​​പ്പു​​​ക​​​ളും തു​​​ട​​​ർ​​​ന്നു ഭ​​​ക്ഷ്യ വ​​​കു​​​പ്പി​​​നെയു​​​മാ​​​ണ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. 26നാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച ന​​​ട​​​ക്കു​​​ക. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശാ​​​നു​​​സ​​​ര​​​ണം സ്പീ​​​ക്ക​​​റാ​​​ണ് ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച​​​യു​​​ടെ വ​​​കു​​​പ്പു തി​​​രി​​​ച്ചു​​​ള്ള പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്. ആ​​​ദ്യ ദി​​​വ​​​സം മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് അ​​​സൗ​​​ക​​​ര്യ​​​മു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് വ​​​കു​​​പ്പു മാ​​​റ്റിന​​​ൽ​​​കി​​​യ​​​തെ​​​ന്നാ​​​ണ് നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ത്തി​​​രി​​​ക്കേ മു​​​തി​​​ർ​​​ന്ന സി​​​പി​​​എം മ​​​ന്ത്രി​​​മാ​​​രാ​​​യ പി.​​​ രാ​​​ജീ​​​വ്, കെ.​​​എ​​​ൻ.​​​ ബാ​​​ല​​​ഗോ​​​പാ​​​ൽ എ​​​ന്നി​​​വ​​​രു​​​ടെ​​​യും മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ത്തു​​​ള്ള ഘ​​​ട​​​ക​​​ക​​​ക്ഷി മ​​​ന്ത്രി​​​മാ​​​രു​​​ടെ​​​യും വ​​​കു​​​പ്പു​​​ക​​​ളെ ഒ​​​ഴി​​​വാ​​​ക്കി ച​​​ർ​​​ച്ച തു​​​ട​​​ങ്ങു​​​ന്ന​​​തി​​​ൽ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ പ​​​ല പ്ര​​​മു​​​ഖ​​​ർ​​​ക്കും എ​​​തി​​​ർ​​​പ്പു​​​ണ്ട്.

Tags : Muhammad Riaz Senior ministers unhappy Chief Minister' Discussion Niyamasabha

Recent News

Up