x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​വാ​സി മ​ല​യാ​ളി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു


Published: January 1, 2026 05:54 PM IST | Updated: January 1, 2026 05:54 PM IST

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ പ്ര​വാ​സി മ​ല​യാ​ളി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. റി​യാ​ദി​ൽ ജോ​ലി ചെ​യ്തി​രു​ന്ന നി​ല​മ്പൂ​ർ പാ​താ​ർ സ്വ​ദേ​ശി​നി പൊ​ൻ​കു​ഴി റം​ല​ത്ത് (57) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം റി​യാ​ദി​ലെ ആ​സ്റ്റ​ർ സ​ന​ദ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം.

റം​ല​ത്ത് 10 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി റി​യാ​ദി​ൽ ഹൗ​സ്കീ​പ്പ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. അ​വി​വാ​ഹി​ത​യാ​യ റം​ല​ത്ത് പ​രേ​ത​രാ​യ അ​സൈ​നാ​രു​ടെ​യും ഇ​ത്താ​ച്ചു​മ്മ​യു​ടെ​യും മ​ക​ളാ​ണ്. സൗ​ദി തൊ​ഴി​ലു​ട​മ​യു​ടെ അ​ഭ്യ​ർ​ഥ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മൃ​ത​ദേ​ഹം റി​യാ​ദി​ൽ ഖ​ബ​റ​ട​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.

Tags : Expatriate Malayali death heart attack riyadh saudi arabia

Recent News

Up