x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​ജ ഹാ​ള്‍മാ​ര്‍​ക്ക് ചെ​യ്ത മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് ത​ട്ടി​പ്പ്


Published: January 7, 2026 02:53 AM IST | Updated: January 7, 2026 02:53 AM IST

മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര​യി​ലെ വി​വി​ധ ഫി​നാ​ന്‍​സ് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വ്യാ​ജ ഹാ​ള്‍​മ​ര്‍​ക്ക് സീ​ല്‍ പ​തി​ച്ച മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് മൂന്നു ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ല്‍ ത​ട്ടി​യ പ​ള്ളി​ക്ക​ല്‍ പ​ഴ​കു​ളം റ​സ​ല്‍ മ​ന്‍​സി​ല്‍ മു​ഹ​മ്മ​ദ് സാ​ദി​ക് മ​ക​ന്‍ റ​സ​ല്‍ മു​ഹ​മ്മ​ദ് (20), നൂ​ര്‍​നാ​ട് പാ​ല​മേ​ല്‍ ചെ​റു​നാ​മ്പി​ല്‍ വീ​ട്ടി​ല്‍ എ​സ്.​ സൂ​ര​ജ് (19), അ​ടൂ​ര്‍ മോ​ലൂ​ട് ച​രു​വി​ല്‍ത​റ​യി​ല്‍ വീ​ട്ടി​ല്‍ ഉ​ണ്ണ​ികു​ട്ട​ന്‍ (21), പ​ന്ത​ളം കു​ര​മ്പാ​ല ജ​യ​ല​ക്ഷ​മി വി​ലാ​സം വീ​ട്ടി​ല്‍ എ​സ്.​ സൂ​ര​ജ്കു​മാ​ര്‍ (19) എ​ന്നി​വ​രെ​യാ​ണ് മാ​വേ​ലി​ക്ക​ര പോ​ലീ​സ് എ​റ​ണാ​കു​ള​ത്തെ ഒ​രു ആ​ഡം​ബ​ര ഫ്ലാ​റ്റി​ല്‍ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തി​ല്‍ സു​ഹൃ​ത്തു​ക്ക​ളാ​യ പ്ര​തി​ക​ള്‍ ത​മി​ഴ്നാ​ട്ടി​ലെ കോ​യ​മ്പ​ത്തൂ​രി​ല്‍നി​ന്നാ​ണ് വ്യാ​ജഹാ​ള്‍​മാ​ര്‍​ക്ക് ചെ​യ്ത സ്വ​ര്‍​ണം വാ​ങ്ങി പ​ണ​യം വ​ച്ചി​രു​ന്ന​ത്.

ഒ​ര്‍​ജി​ന​ല്‍ സ്വ​ര്‍​ണ​ത്തെ വെ​ല്ലു​ന്ന രീ​തി​യി​ലാ​ണ് മു​ക്കു​പ​ണ്ട​ത്തി​ല്‍ ഹാ​ള്‍​മാ​ര്‍​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്. ചെ​റു​കി​ട ഫി​നാ​ന്‍​സ് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ അ​പ്രൈ​സ​ര്‍​മാ​ര്‍ ഇ​ല്ലാ​തെ ജീ​വ​ന​ക്കാ​ര്‍ ഹാ​ള്‍​മാ​ര്‍​ക്ക് മാ​ത്രം നോ​ക്കി പ​ണ​യം സ്വീ​ക​രി​ച്ചി​രു​ന്ന​ത് പ്ര​തി​ക​ള്‍​ക്ക് മു​ത​ല്‍​കൂ​ട്ടാ​യി.

മാ​വേ​ലി​ക്ക​ര പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​തൊ​രു സം​ഘം ചേ​ര്‍​ന്നു​ള്ള ത​ട്ടി​പ്പാ​ണെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം.​പി. മോ​ഹ​ന​ച​ന്ദ്ര​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചു. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്.

Tags : Fraud hallmarked goods mavelikkara Police

Recent News

Up