x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വർണക്കൊള്ള: സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ


Published: January 2, 2026 07:40 AM IST | Updated: January 2, 2026 02:00 PM IST

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ് സി​ബി​ഐ​യെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ. കേ​സി​ന് അ​ന്ത​ർ​സം​സ്ഥാ​ന​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ ബ​ന്ധ​ങ്ങ​ളു​ള്ള​തി​നാ​ൽ യ​ഥാ​ർ​ഥ​വ​സ്തു​ത പു​റ​ത്തു​വ​ര​ണ​മെ​ങ്കി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് ശി​പാ​ർ​ശ. ‌‌‌‌‌

സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള റി​പ്പോ​ർ​ട്ട്, ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്‍റ​ലി​ജ​ൻ​സി​നാ​ണ് ന​ൽ​കി​യ​ത്. നി​ല​വി​ൽ ഹൈ​ക്കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​തി​നാ​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന ഐ​ബി റി​പ്പോ​ർ​ട്ട് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഹൈ​ക്കോ​ട​തി​ക്ക് കൈ​മാ​റു​മെ​ന്നാ​ണ് വി​വ​രം.

സ്വ​ർ​ണ​ക്കൊ​ള്ള​യ്ക്കൊ​പ്പം ക​ള്ള​പ്പ​ണ ഇ​ട​പാ​ടും ന​ട​ന്നി​ട്ടു​ണ്ടാ​കു​മെ​ന്ന് ക​രു​തു​ന്ന​തി​നാ​ൽ ഇ​ഡി​യു​ടെ അ​ന്വേ​ഷ​ണ​വും ഐ​ബി മു​ന്നോ​ട്ടു​വ​യ്ക്കു​ന്നു​ണ്ട്‌.

Tags : Gold case sabarimala Central Intelligence Bureau CBI

Recent News

Up