x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ക്കാ​ർ എ​യ്ഡ​ഡ് അ​ധ്യാ​പ​ക​രെ വ​ഞ്ചി​ച്ചു: കെ​എ​ടി​എ


Published: February 7, 2026 03:02 AM IST | Updated: February 7, 2026 03:02 AM IST

കോ​​​ഴി​​​ക്കോ​​​ട്: ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണ​​​ത്തി​​​ന്‍റെ സാ​​​ങ്കേ​​​തി​​​ക​​​ത്വം പ​​​റ​​​ഞ്ഞ് സ​​​ർ​​​ക്കാ​​​ർ എ​​​യ്ഡ​​​ഡ് അ​​​ധ്യാ​​​പ​​​ക​​​രെ വ​​​ഞ്ചി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് കേ​​​ര​​​ള എ​​​യ്ഡ​​​ഡ് ടീ​​​ച്ചേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​​എ​​​ടി​​​എ) യോ​​​ഗം ആ​​​രോ​​​പി​​​ച്ചു.

ഭി​​​ന്ന​​​ശേ​​​ഷി വി​​​ഷ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് 22000 എ​​​യ്ഡ​​​ഡ് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ നി​​​യ​​​മ​​​നം നി​​​രോ​​​ധി​​​ച്ച സ​​​ർ​​​ക്കാ​​​രാ​​​ണ് ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ.

ഭി​​​ന്ന​​​ശേ​​​ഷി നി​​​യ​​​മ​​​ന​​​ത്തി​​​ന് സു​​​പ്രീംകോ​​​ട​​​തി​​​യാ​​​ണു ത​​​ട​​​സം എ​​​ന്ന വി​​​ചി​​​ത്ര വാ​​​ദ​​​മാ​​​ണ് വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഉ​​​ന്ന​​​യി​​​ച്ച​​​ത്. ഈ ​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യി​​​ൽ നി​​​യ​​​മ​​​ന നി​​​രോ​​​ധ​​​ന​​​മാ​​​ണു ന​​​ട​​​ന്ന​​​തെ​​​ന്നു സ​​​മ്മ​​​തി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണം.

കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​ൻ ദി​​​വ​​​സ​​​ങ്ങ​​​ൾ മാ​​​ത്രം ബാ​​​ക്കി​​നി​​​ൽ​​​ക്കേ നി​​​യ​​​മ​​​നം ല​​​ഭി​​​ച്ച മു​​​ഴു​​​വ​​​ൻ എ​​​യ്ഡ​​​ഡ് അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും കേ​​​ര​​​ള എ​​​യ്ഡ​​​ഡ് ടീ​​​ച്ചേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ.​​​വി. ഇ​​​ന്ദു​​​ലാ​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പ്ര​​​സി​​​ഡ​​​ന്‍റ് ബി. ​​​ശ്രീ​​​പ്ര​​​കാ​​​ശ്, പി.​​​ആ​​​ർ. അ​​​നി​​​ൽ​​​കു​​​മാ​​​ർ, രാ​​​ധാ​​​കൃ​​​ഷ്ണ​​​പി​​​ള്ള, അ​​​ല​​​ക്സ് ജേ​​​ക്ക​​​ബ്, അ​​​ജി​​​ത​​​കു​​​മാ​​​രി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Tags : Government aided teachers KATA

Recent News

Up