x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ക്കാ​രി​ന്‍റെ കൈ​ക​ൾ ശു​ദ്ധം; ഒ​രു ഫ​യ​ലും ത​ന്‍റെ ഭ​ര​ണ​സ​മ​യ​ത്ത് വ​ന്നി​ട്ടി​ല്ലെ​ന്ന് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ


Published: November 20, 2025 11:56 PM IST | Updated: November 20, 2025 11:56 PM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ അ​ഞ്ച് ദേ​വ​സ്വം ബോ​ർ​ഡു​ക​ളും സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​യാ​ണെ​ന്നും ബോ​ർ​ഡ് തീ​രു​മാ​ന​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ അ​റി​വോ​ടെ​യ​ല്ലെ​ന്നും മു​ൻ​ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ.

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു​മാ​യ എ. ​പ​ത്മ​കു​മാ​റി​ന്‍റെ അ​റ​സ്റ്റി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ക​ട​കം​പ​ള്ളി. ദേ​വ​സ്വം​ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന് മ​ന്ത്രി​ത​ല​ത്തി​ൽ ഫ​യ​ൽ അ​യ‌​യ്ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദേ​വ​സ്വം ബോ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു ഫ​യ​ലും ത​ന്‍റെ ഭ​ര​ണ​സ​മ​യ​ത്ത് വ​ന്നി​ട്ടി​ല്ല. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ തീ​രു​മാ​ന​ങ്ങ​ൾ ബോ​ർ​ഡി​ന്‍റേ​ത് മാ​ത്ര​മാ​ണെ​ന്നും, ഇ​ള​ക്കാ​ൻ പ​റ​യാ​നും പൂ​ശാ​ൻ പ​റ​യാ​നും ദേ​വ​സ്വം മ​ന്ത്രി​ക്ക് അ​വ​കാ​ശ​മി​ല്ലെ​ന്നും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.

പ്ര​തി​പ​ക്ഷം ഒ​രു​പാ​ട് അ​ന്യാ​യ​ങ്ങ​ൾ വി​ളി​ച്ചു പ​റ​യു​ന്നു​ണ്ട്. കു​റ്റ​മ​റ്റ അ​ന്വേ​ഷ​ണ സം​വി​ധാ​ന​മാ​ണ് ന​ട​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ കൈ​ക​ൾ ശു​ദ്ധ​മാ​ണെ​ന്നും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Kadakampally Surendran cpm sabarimala

Recent News

Up