x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; അ​മ്മൂ​മ്മ അ​റ​സ്റ്റി​ൽ


Published: November 6, 2025 06:22 PM IST | Updated: November 6, 2025 06:22 PM IST

കൊ​ച്ചി: ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​മ്മൂ​മ്മ അ​റ​സ്റ്റി​ൽ. ക​റു​കു​റ്റി ക​രി​പ്പാ​ല ഭാ​ഗ​ത്ത് പ​യ്യ​പ്പി​ള്ളി വീ​ട്ടി​ൽ റോ​സി (63) യെ​യാ​ണ് അ​ങ്ക​മാ​ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​റു​കു​റ്റി കോ​ര​മ​ന ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന ദ​മ്പ​തി​ക​ളു​ടെ ആ​റു​മാ​സം പ്രാ​യ​മാ​യ ഡ​ൽ​ന മ​റി​യം സാ​റ​യെ​യാ​ണ് അ​മ്മൂ​മ്മ കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​ഞ്ചാം തീ​യ​തി രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം.

കു​ട്ടി​യെ റോ​സി​യു​ടെ അ​ടു​ത്ത് കി​ട​ത്തി​യ​ശേ​ഷം റോ​സി​ക്ക് ക​ഞ്ഞി​യെ​ടു​ക്കാ​ൻ കു​ഞ്ഞി​ന്‍റെ അ​മ്മ അ​ടു​ക്ക​ള​യി​ലേ​ക്ക് പോ​യ സ​മ​യ​ത്താ​ണ് കൊ​ല​പാ​ത​കം. റോ​സി ക​ത്തി​കൊ​ണ്ട് കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കു​ട്ടി​യു​ടെ ക​ഴു​ത്തി​ലേ​റ്റ ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണ് മ​ര​ണ കാ​ര​ണം. കൊ​ല​പാ​ത​കം ന​ട​ത്താ​നു​ള്ള ക​ത്തി പ്ര​തി മു​മ്പേ ക​രു​തി വ​ച്ചി​രു​ന്നു.

ഡി​വൈ​എ​സ്പി റ്റി.​ആ​ര്‍. രാ​ജേ​ഷ്, ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ. ​ര​മേ​ഷ്, എ​സ്‌​ഐ​മാ​രാ​യ കെ. ​പ്ര​ദീ​പ്കു​മാ​ര്‍, ബി​ജീ​ഷ് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Tags : Grandmother arrested murder six month old baby policecase

Recent News

Up