x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓട്ടോറിക്ഷ മറിഞ്ഞ് വീട്ടമ്മ മരിച്ചു


Published: February 18, 2026 01:29 AM IST | Updated: February 18, 2026 01:29 AM IST

മു​ണ്ട​ക്ക​യം: പു​ഞ്ച​വ​യ​ലി​ൽ സ്വ​കാ​ര്യ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് വീ​ട്ട​മ്മ മ​രി​ച്ചു. പു​ഞ്ച​വ​യ​ൽ കു​ള​മാ​ക്ക​ൽ വ​യ​ലു​ങ്ക​ൽ ശ​ശി​യു​ടെ ഭാ​ര്യ ആ​ന​ന്ദ​വ​ല്ലി (60) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.30 ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

കു​ള​മാ​ക്ക​ൽനി​ന്നു പു​ഞ്ച​വ​യ​ലി​ലേ​ക്ക് വ​രും വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടായത്. ഇ​റ​ക്ക​വും വ​ള​വു​മു​ള്ള റോ​ഡി​ൽ നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ ഓ​ട്ടോ​റി​ക്ഷ റോ​ഡി​ൽ വ​ട്ടം മ​റി​യു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന്‍റെ അ​ടി​യി​ൽ അ​ക​പ്പെ​ട്ട ആ​ന​ന്ദ​വ​ല്ലി​യെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പു​റ​ത്തെ​ടു​ത്ത് ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ചി​രു​ന്ന അ​യ​ൽ​വാ​സി ബി​നോ​യ്ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ആ​ന​ന്ദ​വ​ല്ലി​യു​ടെ സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.

മ​ക്ക​ൾ: പ്ര​ശാ​ന്ത്, പ്ര​വീ​ൺ, ആ​ശ. മ​രു​മ​ക്ക​ൾ: ര​മ്യ, സ​തീ​ഷ്.

Tags : Housewife dies autorickshaw overturns Accident

Recent News

Up