x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ളാ​പ്പ​ള്ളി​യെ ചു​മ​ക്കു​ന്ന​ത് ബാ​ധ്യ​ത​യാ​കും; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സി​പി​ഐ


Published: January 5, 2026 07:08 AM IST | Updated: January 5, 2026 07:08 AM IST

പാ​ല​ക്കാ​ട്: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സി​പി​ഐ. വെ​ള്ളാ​പ്പ​ള്ളി​യെ ചു​മ​ക്കു​ന്ന​ത് ഇ​ട​തു​മു​ന്ന​ണി​ക്ക് ബാ​ധ്യ​ത​യാ​കു​മെ​ന്നാ​ണ് സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ഉ​യ​ർ​ന്ന വി​മ​ർ​ശ​നം. സി​പി​ഐ പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് വി​മ​ർ​ശ​നം.

എ​സ്‌​എ​ൻ​ഡി​പി യോ​ഗം കേ​ര​ള ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും എ​ന്നാ​ൽ അ​ത്ത​രം ഇ​ട​പെ​ട​ല​ല്ല ഇ​പ്പോ​ൾ വെ​ള്ളാ​പ്പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ന് കീ​ഴി​ൽ ന​ട​ക്കു​ന്ന​തെ​ന്നും പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു.

വെ​ള്ളാ​പ്പ​ള്ളി​യു​മാ​യു​ള്ള ച​ങ്ങാ​ത്തം മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് ഇ​ട​തു​പ​ക്ഷ​ത്തി​നെ​തി​രെ സം​ശ​യ​മു​യ​രാ​ൻ കാ​ര​ണ​മാ​കും. വി​ഷ​യ​ത്തി​ൽ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ‌​ത്ത​ണ​മെ​ന്നും സി​പി​ഐ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

 

 

Tags : Vellapalli natesan sndp cpi cpm ldf

Recent News

Up