x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്ത​ർ-​സം​സ്ഥാ​ന ബ​സു​ക​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന; എം​ഡി​എം​എ​യും ക​ഞ്ചാ​വും പി​ടി​കൂ​ടി


Published: December 14, 2025 05:13 AM IST | Updated: December 14, 2025 05:13 AM IST

കൊ​ല്ലം: ബീ​ച്ച് പ​രി​സ​ര​ത്തു​നി​ന്ന് എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ലാ​യി. സ്പെ​ഷ​ൽ ഡ്രൈ​വ​റി​ന്‍റെ ഭാ​ഗ​മാ​യി അ​ന്ത​ർ-​സം​സ്ഥാ​ന സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് കൊ​ല്ലം എ​ക്സൈ​സ് റേ​ഞ്ച് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

കൊ​ല്ലം മാ​ങ്ങാ​ട് സ്വ​ദേ​ശി അ​രു​ൺ രാ​ജ് (29 വ​യ​സ്) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്നും 17.365 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു. പ്ര​തി വി​ൽ​പ്പ​ന​യ്ക്കാ​യാ​ണ് മ​യ​ക്കു​മ​രു​ന്ന് കൊ​ണ്ടു​വ​ന്ന​തെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു.

വാ​ള​യാ​ർ എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ 3.5 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ട് ബീ​ഹാ​ർ സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ. കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​തെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു. ബ്രി​ജേ​ഷ് റാം (36 ​വ​യ​സ്), അ​രു​ൺ അ​ലാം (22 വ​യ​സ്) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Tags : Inter-state buses inspected MDMA cannabis seized arrest

Recent News

Up