തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനെതിരായ ജനവികാരമാണ് പ്രതിഫലിച്ചതെന്നും യുഡിഎഫിന് ഇതിന്റെ ഗുണം ലഭിച്ചില്ലെന്നും ബിജെപി നേതാവ് കെ. സുരേന്ദ്രൻ.
എൻഡിഎയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു. ബിജെപി മുന്നോട്ടു വച്ച ആശയം ജനം ഏറ്റെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കും.
എൽഡിഎഫും യുഡിഎഫും മാത്രമല്ല ഒരു മൂന്നാം ബദലിനും സാധ്യതയുണ്ട് എന്ന് തെളിഞ്ഞു. ഞങ്ങളെ അവഗണിച്ച് ആർക്കും മുന്നോട്ട് പോകാൻ കഴിയില്ല എന്ന സന്ദേശമാണ് ഇത് നൽകുന്നത്.
തൃശൂർ ഉൾപ്പടെ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിയാത്ത ഇടങ്ങൾ പരിശോധിക്കുമെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.
Tags : K.surendran local body election result bjp