x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട് വ​ൻ ല​ഹ​രി വേ​ട്ട; ര​ണ്ടി​ട​ങ്ങ​ളി​ൽ നി​ന്നാ​യി നാ​ല് പേ​ർ പി​ടി​യി​ൽ


Published: January 7, 2026 12:45 AM IST | Updated: January 7, 2026 12:45 AM IST

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ര​ണ്ടി​ട​ങ്ങ​ളി​ലാ​യി നാ​ല് പേ​ർ എം​ഡി​എം​എ​യു​മാ​യി ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യി. ന​ഗ​ര​ത്തി​ൽ നി​ന്ന് 709 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി വാ​ണി​മേ​ൽ സ്വ​ദേ​ശി ഷം​സീ​ർ ആ​ണ് പി​ടി​യി​ലാ​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ നി​ന്നും എം​ഡി​എം​എ എ​ത്തി​ച്ച് കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​ണ് പ്ര​തി​യു​ടെ രീ​തി​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഗോ​വി​ന്ദ​പു​ര​ത്തെ ലോ​ഡ്ജി​ൽ നി​ന്നാ​ണ് 709 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഷം​സീ​റി​നെ പി​ടി​കൂ​ടി​യ​ത്.

ഷം​സീ​റി​നൊ​പ്പം ല​ഹ​രി വി​ൽ​പ​ന​യി​ൽ പ​ങ്കാ​ളി​യാ​യ മ​റ്റൊ​രാ​ളെ കൂ​ടി ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് ഡാ​ൻ​സാ​ഫ് അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട് പാ​ലാ​ഴി​യി​ൽ ഡാ​ൻ​സാ​ഫും പ​ന്തീ​ര​ങ്കാ​വ് പോ​ലീ​സും ന​ട​ത്തി​യ മ​റ്റൊ​രു പ​രി​ശോ​ധ​ന​യി​ൽ 8 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി വി​മു​ക്തഭ​ട​നും പെ​ണ്‍​സു​ഹൃ​ത്തു​മ​ട​ക്കം മൂ​ന്ന് പേ​ർ പി​ടി​യി​ലാ​യി.

‌വി​മു​ക്ത​ഭ​ട​നാ​യ കു​റ്റ്യാ​ടി സ്വ​ദേ​ശി സി​ഗി​ൻ ച​ന്ദ്ര​ൻ, പെ​ണ്‍​സു​ഹൃ​ത്ത് ദി​വ്യ, ന​ല്ല​ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഫി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പാ​ലാ​ഴി​യി​ൽ സി​ഗി​ൻ താ​മ​സി​ക്കു​ന്ന വാ​ട​ക വീ​ട്ടി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags : kerala police crime news calicut arrest

Recent News

Up