മാർട്ടിൻ ആന്റണി, ഷാജി, സാംസൺ, ടെൻസൺ
ഫോർട്ടുകൊച്ചി: കുമ്പളങ്ങിയിൽ മുൻ മന്ത്രിയും കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയുമായ കെ.വി. തോമസിന്റെ കുടുംബത്തിലെ നാലുപേർ ഒരേ വാർഡിൽ ഏറ്റുമുട്ടുന്നു.
പ്രധാന മൂന്നു മുന്നണികളിലും കുടുംബക്കാർതന്നെ മത്സരിക്കുമ്പോൾ ഒരാൾ ജനാധിപത്യ കേരള കോൺഗ്രസ് സ്ഥാനാർഥിയായും രംഗത്തുണ്ട്. ചുരുക്കത്തിൽ, ആരു ജയിച്ചാലും കുറുപ്പശേരി കുടുംബാംഗത്തിനുള്ളതാണ് കുമ്പളങ്ങി.
കെ.വി. തോമസിന്റെ ജ്യേഷ്ഠസഹോദരപുത്രൻ മാർട്ടിൻ ആന്റണി എൽഡി എഫ് സ്ഥാനാർഥിയായി ജനവിധി തേടുമ്പോൾ കൊച്ചാപ്പന്റെ മകൻ ഷാജി കുറുപ്പശേരിയാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപിക്കുവേണ്ടി അതേ കുടുംബാംഗമായ സാംസൺ കുറുപ്പശേരിയുണ്ട്.
ഇവരെ കൂടാതെ ജനാധിപത്യ കേരള കോൺഗ്രസ് സ്ഥാനാർഥി ടെൻസൺ കുറുപ്പശേരിയും സജീവമായി രംഗത്തുണ്ട്. കുറുപ്പശേരി ഫാമിലി അസോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് ടെൻസൺ. മാർട്ടിൻ ആന്റണി കുമ്പളങ്ങി പഞ്ചായത്ത് മുൻ പ്രസിഡന്റും.
Tags : Kuruppasery family Kumbalangi Kerala Local body election KV Thomas BJP UDF LDF