x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൽ​ഡി​എ​ഫ് പ്ര​ച​ര​ണ ജാ​ഥ​ക​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം


Published: February 1, 2026 07:58 AM IST | Updated: February 1, 2026 07:58 AM IST

കാ​സ​ര്‍​ഗോ​ഡ്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള എ​ൽ​ഡി​എ​ഫ് പ്ര​ച​ര​ണ ജാ​ഥ​ക​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം. വ​ട​ക്ക​ൻ മേ​ഖ​ല വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ കാ​സ​ർ​ഗോ​ഡ് കു​മ്പ​ള​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന് വൈ​കു​ന്നേ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ വ​ട​ക്ക​ൻ മേ​ഖ​ല വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ ന​യി​ക്കും. എം.​വി. ഗോ​വി​ന്ദ​ൻ ക്യാ​പ്ട​നാ​കു​ന്ന വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ മു​ന്നേ​റ്റ ജാ​ഥ 16ന് ​പാ​ല​ക്കാ​ട് ത​രൂ​രി​ൽ സ​മാ​പി​ക്കും.

ഇ​ന്നും നാ​ളെ​യും കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ മ​ണ്ഡ​ല​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും. തെ​ക്ക​ൻ മേ​ഖ​ല ജാ​ഥ ബി​നോ​യ്‌ വി​ശ്വ​വും, മ​ധ്യ​മേ​ഖ​ല ജാ​ഥ ജോ​സ് കെ. ​മാ​ണി​യും ന​യി​ക്കും. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​യെ കു​റി​ച്ച് ജ​ന​ങ്ങ​ൾ​ക്ക്‌ മു​ന്നി​ൽ വി​ശ​ദീ​ക​രി​ക്കു​ക​യാ​യി​രി​ക്കും എ​ൽ​ഡി​എ​ഫി​ന്‍റെ ല​ക്ഷ്യം.

 

Tags : LDF cpm pinarayi vijayan mv govindan

Recent News

Up