x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന മു​ൻ സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി​ക്ക് സി​പി​എം നേ​താ​വി​ന്‍റെ വ​ധ​ഭീ​ഷ​ണി


Published: November 23, 2025 10:57 AM IST | Updated: November 23, 2025 10:57 AM IST

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന മു​ൻ സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി​ക്ക് സി​പി​എം നേ​താ​വി​ന്‍റെ വ​ധ​ഭീ​ഷ​ണി.

പാ​ല​ക്കാ​ട് അ​ട്ട​പ്പാ​ടി അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ലെ 18-ാം വാ​ര്‍​ഡി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യ സി​പി​എം മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി വി.​ആ​ര്‍. രാ​മ​കൃ​ഷ്ണ​നെ​യാ​ണ് സി​പി​എം അ​ഗ​ളി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​ൻ. ജം​ഷീ​ർ ഫോ​ണി​ൽ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ ത​ട്ടി​ക്ക​ള​യു​മെ​ന്നും പാ​ര്‍​ട്ടി​ക്കെ​തി​രെ മ​ത്സ​രി​ച്ചാ​ൽ കൊ​ല്ലേ​ണ്ടി​വ​രു​മെ​ന്നു​മാ​ണ് സം​ഭാ​ഷ​ണ​ത്തി​ൽ പ​റ​യു​ന്ന​ത്. മ​ത്സ​രി​ക്കു​ന്ന​തി​ൽ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ അ​തി​ന് സാ​ധ്യ​മ​ല്ലെ​ന്നാ​ണ് രാ​മ​കൃ​ഷ്ണ​ൻ പ​റ​യു​ന്ന​ത്. തു​ട​ര്‍​ന്ന് ഞ​ങ്ങ​ള്‍​ക്ക് ത​ന്നെ നി​ങ്ങ​ളെ കൊ​ല്ലേ​ണ്ടി​വ​രു​മെ​ന്നാ​ണ് ജം​ഷീ​ര്‍ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം, പ​ത്രി​ക പി​ൻ​വ​ലി​ക്കി​ല്ലെ​ന്നും അ​ഴി​മ​തി​യും കൊ​ള്ള​രു​താ​യ്മ​യും ആ​ണ് അ​ട്ട​പ്പാ​ടി​യി​ൽ ന​ട​ക്കു​ന്ന​തെ​ന്നും അ​തി​നെ​തി​രെ പോ​രാ​ടാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും വി.​ആ​ർ. രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Tags : Local body election cpm death threat

Recent News

Up