x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ഇ​സ്തി​രി​പ്പെ​ട്ടി​കൊ​ണ്ട് പൊ​ള്ള​ലേ​ൽ​പ്പി​ച്ച സം​ഭ​വം; യു​വാ​വ് അ​റ​സ്റ്റി​ൽ


Published: December 27, 2025 08:30 AM IST | Updated: December 27, 2025 08:30 AM IST

കോ​ഴി​ക്കോ​ട്: കോ​ട​ഞ്ചേ​രി​യി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ഇ​സ്തി​രി​പ്പെ​ട്ടി​കൊ​ണ്ട് പൊ​ള്ള​ലേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കൂ​ടെ താ​മ​സി​ച്ചു​വ​ന്നി​രു​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ.

വേ​ന​പ്പാ​റ​യ്ക്ക​ടു​ത്ത് പെ​രി​വി​ല്ലി ചൂ​ര​പ്പാ​റ ഷാ​ഹി​ദ് റ​ഹ്‌​മാ​നാ​ണ്(28) അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ താ​മ​ര​ശ്ശേ​രി ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. കോ​ട​ഞ്ചേ​രി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​സ്. ജി​തേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്.

കോ​ട​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന 28കാ​രി​യാ​യ താ​മ​ര​ശേ​രി സ്വ​ദേ​ശി​നി​യാ​ണ് ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. യു​വ​തി​ക്ക് മ​റ്റു​വ്യ​ക്തി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ർ​ദ​നം.

യു​വ​തി​യെ ചൂ​ര​പ്പാ​റ​യി​ലു​ള്ള വീ​ട്ടി​ൽ ദി​വ​സ​ങ്ങ​ളാ​യി പ്ര​തി പൂ​ട്ടി​യി​ട്ടു. തു​ട​ർ​ന്ന് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും വാ​യി​ൽ തു​ണി​തി​രു​കി ഇ​ല​ക്‌​ട്രി​ക് ഇ​സ്തി​രി​പ്പെ​ട്ടി ചൂ​ടാ​ക്കി ദേ​ഹ​മാ​സ​ക​ലം പൊ​ള്ളി​ച്ചു. പ്ലാ​സ്റ്റി​ക് വ​യ​ർ​കൊ​ണ്ട് ക​ഴു​ത്തി​ൽ കു​ടു​ക്കി വ​ലി​ക്കു​ക​യും ശ്വാ​സം​മു​ട്ടി​ച്ചു കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു​വെ​ന്നും പ്ര​ഥ​മ​വി​വ​ര​റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

യു​വാ​വി​ല്ലാ​ത്ത സ​മ​യ​ത്ത് മു​റി​യി​ൽ​നി​ന്ന്‌ ര​ക്ഷ​പ്പെ​ട്ട യു​വ​തി, നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ചി​കി​ത്സ​തേ​ടു​ക​യാ​യി​രു​ന്നു.

കോ​ട​ഞ്ചേ​രി, തി​രു​വ​മ്പാ​ടി, താ​മ​ര​ശേ​രി തു​ട​ങ്ങി വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ പ്ര​തി​യു​ടെ​പേ​രി​ൽ മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വെ​ച്ച​തി​നും സ്ത്രീ​പീ​ഡ​നം, അ​ടി​പ​ടി എ​ന്നി​വ​യ്ക്കും ഏ​ഴോ​ളം കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് കോ​ട​ഞ്ചേ​രി പോ​ലീ​സ് പ​റ​ഞ്ഞു.

Tags : arrest police case court

Recent News

Up