x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​നം; ശ​ബ​രി​മ​ല​യി​ല്‍ വ​ൻ തി​ര​ക്ക്


Published: November 17, 2025 06:23 AM IST | Updated: November 17, 2025 06:23 AM IST

ശ​ബ​രി​മ​ല: മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​നം ആ​രം​ഭി​ച്ച് ആ​ദ്യ ദി​ന​ത്തി​ല്‍​ത​ന്നെ ശ​ബ​രി​മ​ല​യി​ല്‍ വ​ൻ തി​ര​ക്ക്. മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ് ഭ​ക്ത​ര്‍ വ​രി​ല്‍​നി​ല്‍​ക്കു​ന്ന​ത്. ഏ​ഴ്മ​ണി​ക്കൂ​റോ​ളം വ​രെ വ​രി​നി​ല്‍​ക്കു​ന്ന​വ​ര്‍ ഉ​ണ്ട്.

ആ​ളു​ക​ള്‍ നി​യ​ന്ത്ര​ണ വേ​ലി​ക​ള്‍ പോ​ലും ചാ​ടി​ക​ട​ന്ന് പോ​കു​ന്ന സ്ഥി​തി​യാ​ണ്. ഇ​ക്കൊ​ല്ല​ത്തെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​ണെ​ന്ന് ദേ​വ​സ്വ​വും സ​ര്‍​ക്കാ​രും പ​റ​ഞ്ഞെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷ​മു​ള്ള ഓ​ട്ട​പ്പാ​ച്ചി​ലി​ന് മാ​റ്റ​മൊ​ന്നു​മു​ണ്ടാ​യി​ല്ല.

ഒ​രു​ക്ക​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്യു​ന്ന യോ​ഗ​ങ്ങ​ള്‍ മു​ന്‍​വ ര്‍​ഷ​ത്തേ​തി​നു സ​മാ​ന​മാ​യ ഗൗ​ര​വ​ത്തി​ല്‍ ന​ട​ന്നി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​വ​രെ സ​മ്മ​തി​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ എ​ല്ലാ വ​ര്‍​ഷ​വും ന​ട​ത്തു​ന്ന യോ​ഗ​വും ഇ​ത്ത​വ​ണ​യു​ണ്ടാ​യി​ല്ല. പ​മ്പ​യി​ല്‍ ഒ​രു യോ​ഗം​പോ​ലും വി​ളി​ച്ചി​ല്ല.

Tags : Mandala Makaravilakku pilgrimage Huge crowd Sabarimala

Recent News

Up