x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന​ക്കാ​രി അ​റ​സ്റ്റി​ൽ


Published: January 29, 2026 11:55 PM IST | Updated: January 29, 2026 11:56 PM IST

കൊ​ച്ചി: ഇ​ത​ര സം​സ്ഥാ​ന​ക്കാ​രി​യെ ക​ഞ്ചാ​വു​മാ​യി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ള്ളി​പ്രം ചെ​റു​വേ​ലി​ക്കു​ന്നി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പ​ശ്ചി​മ ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​നി അ​രു​ണ ക​ത്തൂ​ൻ ബി​ബി (35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​വ​ർ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ നി​ന്നും 2.995 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​ച്ചെ‌​ടു​ത്തെ​ന്ന് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു.

അ​രു​ണ​യ്ക്കെ​തി​രെ നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലും സ​മാ​ന​മാ​യ കേ​സ് നി​ല​വി​ലു​ണ്ട്. ഇ​വ​ർ​ക്ക് എ​വി​ടെ നി​ന്ന് ക​ഞ്ചാ​വ് ല​ഭി​ച്ചു​വെ​ന്ന​റി​യാ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

Tags : cannabis arrest Police

Recent News

Up