x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ഹ​ൻ​ലാ​ലി​ന്‍റെ അമ്മയുടെ സം​സ്കാ​രം ന​ട​ത്തി


Published: January 1, 2026 01:53 AM IST | Updated: January 1, 2026 01:53 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​ട​​​ൻ മോ​​​ഹ​​​ൻ​​​ലാ​​​ലി​​​ന്‍റെ അ​​മ്മ ശാ​​​ന്ത​​​കു​​​മാ​​​രി​​​യ​​​മ്മ​​​യു​​​ടെ സം​​​സ്കാ​​​രം ന​​​ട​​​ത്തി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മു​​​ട​​​വ​​​ൻ​​​മു​​​ഗ​​​ളി​​​ലെ വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ലാ​​​യി​​​രു​​​ന്നു സം​​​സ്കാ​​​രം. സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ നാ​​​നാ തു​​​റ​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​ർ അ​​​ന്തി​​​മോ​​​പ​​​ചാ​​​രം അ​​​ർ​​​പ്പി​​​ക്കാ​​​നാ​​​യി വീ​​​ട്ടി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു.

ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ് അർ​​​ലേ​​​ക്ക​​​ർ, മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, കേ​​​ന്ദ്ര​​​മ​​​ന്ത്രി സു​​​രേ​​​ഷ്ഗോ​​​പി, മ​​​ന്ത്രി​​​മാ​​​രാ​​​യ മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്, വീ​​​ണാ ജോ​​​ർ​​​ജ്, അ​​​ബ്ദു​​​റ​​​ഹ്മാ​​​ൻ, സ​​​ജി ചെ​​​റി​​​യാ​​​ൻ, ആ​​​ർ. ബി​​​ന്ദു, രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​ട​​​ന്ന​​​പ്പ​​​ള്ളി, ജി.​​​ആ​​​ർ. അ​​​നി​​​ൽ, എം.​​​പി​​​മാ​​​രാ​​​യ കെ.​​​സു​​​ധാ​​​ക​​​ര​​​ൻ, അ​​​ടൂ​​​ർ പ്ര​​​കാ​​​ശ്, കെ.​​​സി.​​​വേ​​​ണു​​​ഗോ​​​പാ​​​ൽ, കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ്, എ.​​​എ. റ​​​ഹീം, മേ​​​യ​​​ർ വി.​​​വി. രാ​​​ജേ​​​ഷ് തു​​ട​​​ങ്ങി​​​യ​​​വ​​​ർ അ​​​ന്തി​​​മോ​​​പ​​​ചാ​​​രം അ​​​ർ​​​പ്പി​​​ക്കാ​​​നെ​​​ത്തി.

വീ​​​ടി​​​നു പി​​​ൻ​​​വ​​​ശ​​​ത്താ​​​യി ഒ​​​രു​​​ക്കി​​​യ ചി​​​ത​​​യി​​​ൽ മോ​​​ഹ​​​ൻ​​​ലാ​​​ൽ തീ​​​കൊ​​​ളു​​​ത്തി. ചൊ​​​വ്വാ​​​ഴ്ച എ​​​റ​​​ണാ​​​കു​​​ള​​​ത്തു വ​​​ച്ചാ​​​യി​​​രു​​​ന്നു ശാ​​​ന്ത​​​കു​​​മാ​​​രി​​​യ​​​മ്മ​​​യുടെ അ​​​ന്ത്യം.

 

 

Tags : Mohanlal's mother funeral ceremony home crippled

Recent News

Up