Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mohanlal

എ​ന്‍റെ സി​നി​മ ഡ​യ​ലോ​ഗ് ഓ​ർ​മ​യു​ണ്ടോ?; മു​ഖ്യ​മ​ന്ത്രി​യും മോ​ഹ​ൻ​ലാ​ലും ത​മ്മി​ലു​ള്ള അ​ഭി​മു​ഖം, ടീ​സ​ർ പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ‍​യ​നും സി​നി​മ താ​രം മോ​ഹ​ൻ​ലാ​ലു​മാ​യു​ള്ള ഇ​രു​വ​ർ എ​ന്ന അ​ഭി​മു​ഖം പ​രി​പാ​ടി​യു​ടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ഷ്ട്രീ​യ ജീ​വി​ത​വും വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ടീ​സ​ർ എ​ന്നാ​ണ് സൂ​ച​ന.

"എ​ന്‍റെ സി​നി​മാ ഡ​യ​ലോ​ഗ് ഓ​ർ​മ​യു​ണ്ടോ?', "മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​ഷ്ട​പ്പെ​ട്ട സി​നി​മ ഏ​താ​ണ്?', "ജീ​വി​ത​ത്തി​ൽ എ​ന്നെ​ങ്കി​ലും പ​ശ്ചാ​ത്താ​പം തോ​ന്നി​യി​ട്ടു​ണ്ട‍്?' തു​ട​ങ്ങി​യ കൗ​തു​ക​ക​ര​മാ​യ ചോ​ദ്യ​ങ്ങ​ൾ മോ​ഹ​ൻ​ലാ​ൽ ഇ​ന്‍റ​ർ​വ്യൂ​വി​ൽ ചോ​ദി​ക്കു​ന്നു​ണ്ട്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സി​ൽ വ​ച്ച് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​ണ് അ​ഭി​മു​ഖ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​ത്. പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ ടി.​കെ. രാ​ജീ​വ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ഭി​മു​ഖ​ത്തി​ന് പി​ന്നി​ൽ.

നേ​ര​ത്തെ, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​മാ​യും മോ​ഹ​ൻ​ലാ​ൽ അ​ഭി​മു​ഖം ന​ട​ത്തി​യി​ട്ടു​ണ്ട്.

Movies

താ​ര​രാ​ജ​ക്കാ​ൻ​മാ​രു​ടെ ഒ​ത്തു​ചേ​ര​ൽ; പേ​ട്രി​യാ​റ്റ് അ​ണി​യ​റ​ക്കാ​ഴ്ച​ക​ൾ

മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, മ​ഹേ​ഷ് നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ ഒ​ന്നി​ക്കു​ന്ന ബ്ര​ഹ്മാ​ണ്ഡ​ചി​ത്രം പേ​ട്രി​യാ​റ്റി​ന്‍റെ ബി​ഹൈ​ൻ​ഡ് ദ ​സീ​ൻ​സ് പു​റ​ത്തു​വി​ട്ട് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ.

ചി​ത്ര​ത്തി​ന്‍റെ ശ്രീ​ല​ങ്ക​ൻ ഷെ​ഡ്യൂ​ളി​ൽ നി​ന്നു​ള്ള മേ​ക്കിം​ഗ് വീ​ഡി​യോ ആ​ണ് പു​റ​ത്ത് വി​ട്ട​ത്. മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​ർ​ക്കൊ​പ്പം ഫ​ഹ​ദ് ഫാ​സി​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ എ​ന്നി​വ​രും ഈ ​ഷെ​ഡ്യൂ​ളി​ൽ ഭാ​ഗ​മാ​യി​രു​ന്നു.

ശ്രീ​ല​ങ്ക​യി​ൽ ആ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ച​ത്. 2026 ഏ​പ്രി​ൽ 23 നു ​ചി​ത്രം ആ​ഗോ​ള റി​ലീ​സാ​യി തീ​യേ​റ്റ​റു​ക​ളി​ൽ എ​ത്തും. ന​യ​ൻ‌​താ​ര, രാ​ജീ​വ് മേ​നോ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ ചെ​യ്യു​ന്നു.

 

Movies

വാ​ക്കു​ക​ൾ​ക്കും അ​പ്പു​റ​മു​ള്ള സ​ന്തോ​ഷം; അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ജേ​താ​ക്ക​ൾ​ക്ക് താ​ര​രാ​ജാ​ക്ക​ൻ​മാ​രു​ടെ ആ​ശം​സ

അ​ണ്ട​ർ 19 ഏ​ക​ദി​ന ലോ​ക​ക​പ്പ് നേ​ടി​യ ഇ​ന്ത്യ​യു​ടെ കൗ​മാ​ര​നി​ര​യെ അ​ഭി​ന​ന്ദി​ച്ച് മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും. രാ​ജ്യ​ത്തി​ന് ഇ​ത് അ​ഭി​മാ​ന​നി​മി​ഷ​മാ​ണെ​ന്ന് മ​മ്മൂ​ട്ടി കു​റി​ച്ച​പ്പോ​ൾ വാ​ക്കു​ക​ൾ​ക്ക​തീ​ത​മാ​യി അ​ഭി​മാ​ന​മാ​ണ് ഈ ​യു​വ​താ​ര​ങ്ങ​ളെ​ന്ന് മോ​ഹ​ൻ​ലാ​ൽ കു​റി​ച്ചു.

ഐ​സി​സി അ​ണ്ട​ർ 19 വേ​ൾ​ഡ്ക​പ്പ് നേ​ടി​യ ന​മ്മു​ടെ ചാ​മ്പ്യ​ന്മാ​ർ​ക്ക് ഹൃ​ദ​യം നി​റ​ഞ്ഞ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. രാ​ജ്യ​ത്തി​ന് ശ​രി​ക്കും അ​ഭി​മാ​ന​ക​ര​മാ​യ നി​മി​ഷം മ​മ്മൂ​ട്ടി​യു​ടെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ.

വാ​ക്കു​ക​ൾ​ക്ക​തീ​ത​മാ​യി അ​ഭി​മാ​നം! ഐ​സി​സി കി​രീ​ടം നേ​ടി​യ ന​മ്മു​ടെ മി​ടു​ക്ക​രാ​യ യു​വ​താ​ര​ങ്ങ​ൾ​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ എ​ന്നാ​ണ് മോ​ഹ​ൻ​ലാ​ൽ കു​റി​ച്ച​ത്.

100 റ​ൺ​സി​ന്‍റെ വ​മ്പ​ൻ വി​ജ​യം നേ​ടി​യ ഇ​ന്ത്യ അ​ണ്ട​ർ 19 ഏ​ക​ദി​ന ലോ​ക​ക​പ്പി​ലെ ആ​റാം കി​രീ​ട​മാ​ണ് ഹ​രാ​രെ​യി​ൽ ഉ​യ​ർ​ത്തി​യ​ത്.

ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റു​ചെ​യ്ത ഇ​ന്ത്യ 50 ഓ​വ​റി​ൽ ഒ​ൻ​പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 411 റ​ൺ​സ് നേ​ടി. വൈ​ഭ​വ് സൂ​ര്യ​വം​ശി​യു​ടെ റി​ക്കാ​ർ​ഡ് സെ​ഞ്ചു​റി​യു​ടെ (175) ക​രു​ത്തി​ൽ ഇ​ന്ത്യ പ​ടു​ത്തു​യ​ർ​ത്തി​യ കൂ​റ്റ​ൻ സ്‌​കോ​റി​നെ​തി​രെ പൊ​രു​തി​യ ഇം​ഗ്ല​ണ്ട് 40.2 ഓ​വ​റി​ൽ 311-ന് ​ഓൾ ഔട്ടായി. 

Movies

21 വ​ര്‍​ഷ​ത്തി​നു​ശേ​ഷം ഉ​ദ​യ​നാ​ണ് താ​രം റി-​റി​ലീ​സി​നൊ​രു​ങ്ങു​ന്നു; ട്രെ​യി​ല​ർ

റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ്-​മോ​ഹ​ന്‍​ലാ​ല്‍-​ശ്രീ​നി​വാ​സ​ന്‍ കൂ​ട്ടു​കെ​ട്ടി​ലി​റ​ങ്ങി​യ സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്രം ഉ​ദ​യ​നാ​ണ് താ​രം 21 വ​ര്‍​ഷ​ത്തി​നു​ശേ​ഷം 4K ദൃ​ശ്യ മി​ക​വോ​ടെ റീ ​റി​ലീ​സി​ന് ഒ​രു​ങ്ങു​ക​യാ​ണ്. സി​നി​മ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു.

ഫെ​ബ്രു​വ​രി ആ​റി​ന് സി​നി​മ വീ​ണ്ടും ബി​ഗ് സ്ക്രീ​നി​ലേ​ക്ക് എ​ത്തും. സി​നി​മ​യു​ടെ ട്രെ​യി​ല​ർ കാ​ണു​മ്പോ​ൾ ശ്രീ​നി​വാ​സ​നെ ഓ​ർ​മ വ​രു​ന്നു​വെ​ന്നാ​ണ് ആ​രാ​ധ​ക​ർ കു​റി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ഷ​ത്തി​ന് മി​ക​ച്ച കൈ​യ​ടി​യാ​യി​രു​ന്നു അ​ന്ന് ല​ഭി​ച്ചി​രു​ന്ന​ത്.

ഉ​ദ​യ​നാ​ണ് താ​രം സി​നി​മ​ക്കു​ള്ളി​ലെ സി​നി​മ​യെ കു​റി​ച്ച് പ​റ​യു​ന്ന മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ്. റി​ലീ​സ് വേ​ള​യി​ല്‍ ബോ​ക്‌​സ് ഓ​ഫീ​സി​ല്‍ മി​ക​ച്ച വി​ജ​യ​വും ഏ​റെ പ്രേ​ക്ഷ​ക പ്ര​ശം​സ​യും നേ​ടി​യ ചി​ത്രം വീ​ണ്ടും റി​ലീ​സി​ന് എ​ത്തു​മ്പോ​ള്‍ ആ​രാ​ധ​ക​രും ആ​വേ​ശ​ത്തി​ലാ​ണ്.

 

Movies

മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​സം​ഭ​വം; പാ​ട്രി​യാ​റ്റ് ഏ​പ്രി​ൽ 23-ന് ​തി​യ​റ്റ​റു​ക​ളി​ലേ​യ്ക്ക്

മ​ല​യാ​ള​ത്തി​ൽ പു​തി​യ ച​രി​ത്രം കു​റി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന പാ​ട്രി​യ​റ്റി​ന്‍റെ റി​ലീ​സിം​ഗ് തി​യ​തി പ്ര​ഖ്യാ​പി​ച്ചു. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടു​ള്ള പോ​സ്റ്റ​ർ നാ​ൽ​പ്പ​തി​ൽ അ​ധി​കം താ​ര​ങ്ങ​ൾ ചേ​ർ​ന്നാ​ണ് പു​റ​ത്തു വി​ട്ട​ത്. മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ഒ​രു​ക്കു​ന്ന ഈ ​മ​ൾ​ട്ടി​സ്റ്റാ​ർ ചി​ത്രം 2026 ഏ​പ്രി​ൽ 23 ന് ​ആ​ഗോ​ള റി​ലീ​സാ​യി എ​ത്തും.

വി​ജ​യ് ദേ​വ​ര​കൊ​ണ്ട, ആ​റ്റ്ലി, ക​ര​ൺ ജോ​ഹ​ർ എ​ന്നി​വ​രാ​ണ് യ​ഥാ​ക്ര​മം ചി​ത്ര​ത്തി​ന്‍റെ തെ​ലു​ങ്ക്, ത​മി​ഴ്, ഹി​ന്ദി പോ​സ്റ്റ​റു​ക​ൾ പു​റ​ത്തു വി​ട്ട​ത്. മ​ല​യാ​ള​ത്തി​ൽ, പൃ​ഥ്വി​രാ​ജ്, ടോ​വി​നോ തോ​മ​സ്, ആ​സി​ഫ് അ​ലി, ഉ​ണ്ണി മു​കു​ന്ദ​ൻ, ബേ​സി​ൽ ജോ​സ​ഫ്, ജ​യ​സൂ​ര്യ, സ​ണ്ണി വെ​യ്ൻ, ന​സ്ല​ൻ, ന​സ്രി​യ, കീ​ർ​ത്തി സു​രേ​ഷ്, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ തു​ട​ങ്ങി നാ​ല്പ​തോ​ളം താ​ര​ങ്ങ​ൾ ചേ​ർ​ന്ന് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ഡേ​റ്റ് പോ​സ്റ്റ​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു വി​ട്ടു.

ക​ഴി​ഞ്ഞ ദി​വ​സം ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രു​ടെ​യും ഒ​പ്പം ഫ​ഹ​ദ് ഫാ​സി​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ന​യ​ൻ‌​താ​ര, രാ​ജീ​വ് മേ​നോ​ൻ എ​ന്നി​വ​രു​ടെ​യും പോ​സ്റ്റ​റു​ക​ൾ പു​റ​ത്തു വ​ന്നി​രു​ന്നു. "Dissent is patriotic, In a world full of traitors, be a Patriot !" എ​ന്ന ടാ​ഗ് ലൈ​നോ​ടെ ആ​യി​രു​ന്നു ഈ ​പോ​സ്റ്റ​റു​ക​ൾ റി​ലീ​സ് ചെ​യ്ത​ത്.

ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത് ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി, കി​ച്ച​പ്പു ഫി​ലിം​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ ആ​ന്റോ ജോ​സ​ഫ്, കെ.​ജി. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. സി ​ആ​ർ സ​ലിം പ്രൊ​ഡ​ക്ഷ​ൻ​സ്, ബ്ലൂ ​ടൈ​ഗേ​ഴ്സ് ല​ണ്ട​ൻ എ​ന്നീ ബാ​ന​റു​ക​ളി​ൽ സി.​ആ​ര്‍.​സ​ലിം, സു​ഭാ​ഷ് ജോ​ര്‍​ജ് മാ​നു​വ​ല്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ഹ നി​ർ​മാ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. സി.​വി.​സാ​ര​ഥി​യും രാ​ജേ​ഷ് കൃ​ഷ്ണ​യു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍​മാ​ര്‍.

മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും 17 വ​ർ​ഷ​ത്തി​നു​ശേ​ഷം ഒ​ന്നി​ക്കു​ന്ന ഈ ​ചി​ത്രം മ​ല​യാ​ള​ത്തി​ൽ ഇ​ന്നേ​വ​രെ​യു​ള്ള​തി​ൽ വ​ച്ച് ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ​ത്തി​ല​ധി​കം ഷെ​ഡ്യൂ​ളു​ക​ളി​ലാ​യി ഒ​രു​വ​ർ​ഷ​ത്തി​ല​ധി​കം നീ​ണ്ട ചി​ത്രീ​ക​ര​ണ​ത്തി​നൊ​ടു​വി​ലാ​ണ് പേ​ട്രി​യ​റ്റ് ഈ ​വ​ർ​ഷം ആ​ദ്യം പൂ​ർ​ത്തി​യാ​യ​ത്. ട്വ​ന്‍റി 20 ക്ക് ​ശേ​ഷം മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ​താ​ര​ങ്ങ​ളെ​ല്ലാം ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, ഫ​ഹ​ദ് ഫാ​സി​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ന​യ​ൻ‌​താ​ര, രാ​ജീ​വ് മേ​നോ​ൻ എ​ന്നി​വ​രെ കൂ​ടാ​തെ, രേ​വ​തി, ജി​നു ജോ​സ​ഫ്, ഡാ​നി​ഷ് ഹു​സൈ​ൻ, ഷ​ഹീ​ൻ സി​ദ്ദി​ഖ്, സ​ന​ൽ അ​മ​ൻ, ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ, സെ​റീ​ൻ ഷി​ഹാ​ബ് എ​ന്നി​വ​രും, മ​ദ്രാ​സ് ക​ഫേ, പ​ത്താ​ൻ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ തീ​യ​റ്റ​ർ ആ​ർ​ട്ടി​സ്റ്റും സം​വി​ധാ​യ​ക​നു​മാ​യ പ്ര​കാ​ശ് ബെ​ല​വാ​ടി​യും ചി​ത്ര​ത്തി​ന്‍റെ താ​ര​നി​ര​യി​ലു​ണ്ട്.

ടേ​ക്ക് ഓ​ഫ്,മാ​ലി​ക് എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം മ​ഹേ​ഷ് നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പാ​ട്രി​യാ​റ്റ് അ​ന്താ​രാ​ഷ്ട്ര സ്പൈ ​ത്രി​ല്ല​റു​ക​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന സാ​ങ്കേ​തി​ക നി​ല​വാ​ര​ത്തി​ലും കാ​ൻ​വാ​സി​ലു​മാ​ണ് ഒ​രു​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ ചി​ത്രീ​ക​രി​ച്ച സി​നി​മ​യെ​ന്ന ബ​ഹു​മ​തി​യും ഇ​പ്പോ​ൾ പാ​ട്രി​യ​റ്റി​നാ​ണ്. ഇ​ന്ത്യ, ശ്രീ​ല​ങ്ക, യു.​കെ, അ​സ​ർ​ബെ​യ്ജാ​ൻ, യു​എ​ഇ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ ലൊ​ക്കേ​ഷ​നു​ക​ളി​ലാ​യി​രു​ന്നു ചി​ത്രം ഒ​രു​ക്കി​യ​ത്. 2024 ന​വം​ബ​ർ മാ​സ​ത്തി​ൽ ശ്രീ​ല​ങ്ക​യി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച പേ​ട്രി​യ​റ്റ് ഇ​ന്ത്യ​യി​ൽ ചി​ത്രീ​ക​രി​ച്ച​ത് വ​ൻ​ന​ഗ​ര​ങ്ങ​ളാ​യ ഡ​ൽ​ഹി, മും​ബൈ, ഹൈ​ദ​ര​ബാ​ദ്, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്.

ചി​ത്രം ര​ചി​ച്ച​ത് സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ത​ന്നെ​യാ​ണ്. മ​ല​യാ​ള​ത്തി​ലെ ട്രെ​ൻ​ഡ് സെ​റ്റ​ർ സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ സു​ഷി​ൻ ശ്യാം ​സം​ഗീ​ത​മൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന് കാ​മ​റ ച​ലി​പ്പി​ച്ച​ത് ബോ​ളി​വു​ഡി​ലെ വ​മ്പ​ൻ സൂ​പ്പ​ർ​താ​ര ചി​ത്ര​ങ്ങ​ൾ​ക്ക് ദൃ​ശ്യ​ങ്ങ​ൾ ഒ​രു​ക്കി ശ്ര​ദ്ധ നേ​ടി​യ മ​നു​ഷ് ന​ന്ദ​ൻ ആ​ണ്.

സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് നാ​രാ​യ​ണ​നും രാ​ഹു​ൽ രാ​ധാ​കൃ​ഷ്ണ​നും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ക്കു​ന്ന​ത്. ട്രൂ​ത്ത് ഗ്ലോ​ബ​ൽ ഫി​ലിം​സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഓ​വ​ർ​സീ​സ് പാ​ർ​ട്ണ​ർ.

സം​ഗീ​തം - സു​ഷി​ൻ ശ്യാം, ​എ​ഡി​റ്റിം​ഗ് - മ​ഹേ​ഷ് നാ​രാ​യ​ണ​ൻ, രാ​ഹു​ൽ രാ​ധാ​കൃ​ഷ്ണ​ൻ, പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​ന​ര്സ്: ഷാ​ജി ന​ടു​വി​ൽ, ജി​ബി​ൻ ജേ​ക്ക​ബ്, ഓ​ഡി​യോ​ഗ്രാ​ഫി - വി​ഷ്ണു ഗോ​വി​ന്ദ്, പ്രൊ​ഡ​ക്ഷ​ന്‍ ക​ൺ​ട്രോ​ള​ർ -ഡി​ക്‌​സ​ണ്‍ പൊ​ടു​ത്താ​സ്, ലൈ​ൻ പ്രൊ​ഡ്യൂ​സേ​ഴ്സ് - സു​നി​ൽ സി​ങ്, നി​രൂ​പ് പി​ൻ്റോ, ജ​സ്റ്റി​ൻ ബോ​ബ​ൻ, ജെ​സ്‌​വി​ൻ ബോ​ബ​ൻ, സി​ങ്ക് സൗ​ണ്ട് - വൈ​ശാ​ഖ് പി ​വി, മേ​ക്ക​പ്പ് - ര​ഞ്ജി​ത് അ​മ്പാ​ടി, ലി​റി​ക്സ് - അ​ൻ​വ​ർ അ​ലി, സം​ഘ​ട്ട​നം - ദി​ലീ​പ് സു​ബ്ബ​രാ​യ​ൻ, സ്റ്റ​ണ്ട് സി​ൽ​വ, മാ​ഫി​യ ശ​ശി, റി​യാ​സ് ഹ​ബീ​ബ്, കോ​സ്റ്റി​യൂം ഡി​സൈ​ൻ - ധ​ന്യ ബാ​ല​കൃ​ഷ്ണ​ന്‍, നൃ​ത്ത സം​വി​ധാ​നം - ഷോ​ബി പോ​ൾ​രാ​ജ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ലി​നു ആ​ന്റ​ണി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍: ഫാ​ന്റം പ്ര​വീ​ണ്‍, സ്റ്റി​ൽ​സ് - ന​വീ​ൻ മു​ര​ളി, വി​എ​ഫ്എ​ക്സ് - ഫ​യ​ർ​ഫ്ലൈ, എ​ഗ്ഗ് വൈ​റ്റ്, ഐ​ഡ​ന്‍റ് വി​എ​ഫ്എ​ക്സ് ലാ​ബ്, ഡി ​ഐ ക​ള​റി​സ്റ്റ് - ആ​ശീ​ർ​വാ​ദ് ഹ​ദ്ക​ർ, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ - എ​യ്സ്തെ​റ്റി​ക്ക് കു​ഞ്ഞ​മ്മ, പി​ആ​ർ​ഓ: വൈ​ശാ​ഖ് സി ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ. ചി​ത്രം ആ​ന്‍ മെ​ഗാ മീ​ഡി​യ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​ക്കും.

Movies

ഇച്ചാക്കാ, പത്മഭൂഷൺ ലഭിച്ചതിൽ അതിയായ സന്തോഷം; മമ്മൂട്ടിയെ അഭിനന്ദിച്ച് മോഹൻലാൽ

തിരുവനന്തപുരം: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ലഭിച്ചതിൽ മമ്മൂട്ടിയെ അഭിനന്ദിച്ച് മോഹൻലാൽ. സാമൂഹികമാധ്യമങ്ങളിലൂടെയാണ് മോഹൻലാൽ അഭിനന്ദനം അറിയിച്ചത്.

മമ്മൂട്ടിയെ ഇച്ചാക്കാ...എന്ന് വിളിച്ചുകൊണ്ടായിരുന്നു മോഹൻലാലിന്‍റെ പോസ്റ്റ്. മമ്മൂട്ടിയുടെ നേട്ടത്തിൽ താൻ ഏറെ സന്തോഷിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.

"ഇച്ചാക്കാ, താങ്കൾക്ക് പത്മഭൂഷൺ ലഭിച്ചെന്നറിഞ്ഞതിൽ ഏറെ സന്തോഷം തോന്നുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഈ പ്രഭാവം തുടരട്ടെയെന്ന് ആശംസിക്കുന്നുവെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

Movies

മോ​ഹ​ൻ​ലാ​ൽ-​ത​രു​ൺ മൂ​ർ​ത്തി ചി​ത്ര​ത്തി​ന് തൊ​ടു​പു​ഴ​യി​ൽ തു​ട​ക്ക​മാ​യി; മീര ജാസ്മിൻ നായിക  

തു​ട​രും എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം ത​രു​ൺ മൂ​ർ​ത്തി​യും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ക്കു​ന്ന ചി​ത്ര​ത്തി​ന് തൊ​ടു​പു​ഴ​യി​ൽ തു​ട​ക്ക​മാ​യി. മീ​ര ജാ​സ്മി​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

തു​ട​രും സി​നി​മ​യു​ടെ ക്ലൈ​മാ​ക്സ് ചി​ത്രീ​ക​രി​ച്ച (കോ​ട​തി രം​ഗം) അ​തേ സ്ഥ​ല​ത്താ​ണ് ഇ​ന്ന് പു​തി​യ സി​നി​മ​യും ത​രു​ൺ ആ​രം​ഭി​ച്ച​ത്.

പോ​ലീ​സ് ക​ഥാ​പാ​ത്ര​മാ​യാ​ണ് ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ എ​ത്തു​ന്ന​ത്. ആ​ഷി​ഖ് ഉ​സ്മാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ഷി​ഖ് ഉ​സ്മാ​ൻ ആ​ണ് നി​ർ​മാ​ണം. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് ര​തീ​ഷ് ര​വി.

Movies

വി​സ്മ​യ​ക്ക് പി​ന്നി​ൽ ക്രൂ​ര​മു​ഖ​ത്തോ​ടെ ആ​ശി​ഷ് ആ​ന്‍റ​ണി, മു​ന്നി​ൽ മോ​ഹ​ൻ​ലാ​ൽ; തു​ട​ക്കം പോ​സ്റ്റ​ർ

വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ നാ​യി​ക​യാ​കു​ന്ന തു​ട​ക്കം സി​നി​മ​യു​ടെ പു​തി​യ പോ​സ്റ്റ​ർ എ​ത്തി. വി​സ്മ​യ​യ്‌​ക്ക് പി​ന്നി​ലാ​യി ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന്‍റെ മ​ക​ൻ ആ​ശി​ഷി​നെ കാ​ണാം. മു​ന്നി​ൽ മോ​ഹ​ൻ​ലാ​ലി​നെ​യും. എ​ന്നാ​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ മു​ഖം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

വി​സ്മ​യ​യ്ക്കു പു​റ​കി​ൽ ക്രൂ​ര​മാ​യ മു​ഖ​ത്തോ​ടെ നി​ൽ​ക്കു​ന്ന ആ​ശി​ഷി​നെ​യാ​ണ് കാ​ണാ​ൻ സാ​ധി​ക്കു​ക. ചി​ത്രം ഓ​ണം റി​ലീ​സ് ആ​യാ​ണ് തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്.

2018എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ശേ​ഷം ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് തു​ട​ക്കം. ആ​ശീ​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ക്കു​ന്ന 37-ാമ​ത് ചി​ത്ര​മാ​ണി​ത്.

ഡോ. ​എ​മി​ൽ ആ​ന്‍റ​ണി​യും, ഡോ. ​അ​നീ​ഷ ആ​ന്‍റ​ണി​യു​മാ​ണ് എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ർ​സ്. ലി​നീ​ഷ് നെ​ല്ലി​ക്ക​ൽ, അ​ഖി​ൽ കൃ​ഷ്ണ, ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് എ​ന്നി​വ​രാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

സം​ഗീ​തം. ജെ​യ്ക്സ് ബി​ജോ​യ്. ഛായാ​ഗ്ര​ഹ​ണം -ജോ​മോ​ൻ ടി. ​ജോ​ൺ, എ​ഡി​റ്റിം​ഗ്- ച​മ​ൻ ചാ​ക്കോ. പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ - സ​ന്തോ​ഷ് രാ​മ​ൻ. മേ​ക്ക​പ്പ് - ജി​തേ​ഷ് പൊ​യ്യ. കോ​സ്റ്റ്യും ഡി​സൈ​ൻ -അ​രു​ൺ മ​നോ​ഹ​ർ. ചീ​ഫ് അ ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - സൈ​ല​ക്സ് ഏ​ബ്ര​ഹാം. ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ - മ​നോ​ഹ​ര​ൻ കെ. ​പ​യ്യ​ന്നൂ​ർ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്സ് - വി​നോ​ദ് ശേ​ഖ​ർ, ശ്രീ​ക്കു​ട്ട​ൻ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ബി​ജു തോ​മ​സ്. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Kerala

ക​ലാ​മേ​ള​യ്ക്ക് കൊ​ടി​യി​റ​ങ്ങി; ക​ലോ​ത്സ​വം മ​ത്സ​ര​മ​ല്ല, ഒ​രു ഉ​ത്സ​വ​മാ​ണെ​ന്ന് മോ​ഹ​ൻ​ലാ​ൽ

തൃ​ശൂ​ർ: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം മ​ത്സ​ര​മ​ല്ല, ഒ​രു ഉ​ത്സ​വ​മാ​ണെ​ന്ന് മോ​ഹ​ൻ​ലാ​ൽ. 64ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മോ​ഹ​ൻ​ലാ​ൽ.

ജ​യ​പ​രാ​ജ​യ​ങ്ങ​ള്‍​ക്ക് അ​പ്പു​റം മു​ന്നി​ലു​ള്ള അ​ന​ന്ത സാ​ധ്യ​ത​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി മു​ന്നേ​റ​ണ​മെ​ന്ന് മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു. ക​ലാ​കാ​ര​ൻ എ​ന്ന നി​ല​യി​ൽ ത​ന്നെ ഈ ​വേ​ദി​യോ​ട് വ​ലി​യ ആ​ദ​ര​മാ​ണു​ള്ള​തെ​ന്നും യു​വ പ്ര​തി​ഭ​ക​ള്‍ മാ​റ്റു​ര​യ്ക്കു​ന്ന ആ​ഘോ​ഷ​മാ​ണി​തെ​ന്നും മോ​ഹ​ൻ​ലാ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും ക​ഴി​വു​ക​ളെ ഈ ​വേ​ദി​യി​ലേ​ക്ക് മാ​ത്ര​മാ​യി ചു​രു​ക്കാ​തെ ക​ഴി​വു​ക​ള്‍ മി​നു​ക്കി​യെ​ടു​ത്ത് അ​വ​സ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. ഇ​വി​ടെ ജ​യ​പ​രാ​ജ​യ​ങ്ങ​ള്‍ അ​പ്ര​സ​ക്ത​മാ​ണ്. സ​മ്മാ​ന​ങ്ങ​ള്‍ നേ​ടാ​നാ​കാ​ത്ത​വ​രാ​രും മോ​ശ​ക്കാ​രാ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ ​ബോ​ധ്യ​മാ​ണ് അ​വ​രി​ൽ ഉ​റ​പ്പി​ക്കേ​ണ്ട​ത്. കൂ​ട്ടാ​യ്മ​യു​ടെ​യും പ​ങ്കു​വെ​ക്ക​ലി​ന്‍റെ​യും തി​രി​ച്ച​റി​വാ​ണ് ക​ലോ​ത്സ​വം സ​മ്മാ​നി​ക്കു​ന്ന​തെ​ന്നും മോ​ഹ​ൻ​ലാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ വി​ജ​യ​കി​രീ​ടം ചൂ​ടി ക​ണ്ണൂ​ർ.

വി​ജ​യി​ക​ൾ​ക്കു​ള്ള സ്വ​ർ​ണ​ക്ക​പ്പ് മോ​ഹ​ൻ​ലാ​ൽ സ​മ്മാ​നി​ച്ചു. 1028 പോ​യി​ന്‍റു​ക​ൾ നേ​ടി​യാ​ണ് ക​ണ്ണൂ​ർ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​യ​ത്. 1023 പോ​യി​ന്‍റു​ക​ൾ നേ​ടി​യ തൃ​ശൂ​ർ ര​ണ്ടാം സ്ഥാ​ന​വും, 1017 പോ​യി​ന്‍റു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

1013 പോ​യി​ന്‍റു​ക​ൾ നേ​ടി​യ പാ​ലാ​ക്കാ​ടാ​ണ് നാ​ലാം സ്ഥാ​ന​ത്ത്. സ്‌​കൂ​ളു​ക​ളി​ൽ ആ​ല​ത്തൂ​ർ ഗു​രു​കു​ലം ഹ​യ​ർ​സെ​ക്ക​ന്‍റ​റി സ്‌​കൂ​ൾ ഒ​ന്നാ​മ​തെ​ത്തി. വൈ​കി​ട്ട് ആ​രം​ഭി​ച്ച സ​മാ​പ​ന സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മാ​പ​ന സ​മ്മേ​ള​ന ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ അ​ഭി​ന​ന്ദി​ച്ചു. സി​യ ഫാ​ത്തി​മ​യ്ക്ക് ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യ​തി​ലാ​ണ് അ​ഭി​ന​ന്ദ​നം.

ക​ലോ​ത്സ​വ ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്തു​കൊ​ണ്ട് യാ​ത്ര ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ട് നേ​രി​ട്ട രോ​ഗ​ബാ​ധി​ത​യാ​യ സി​യ ഫാ​ത്തി​മ​യ്ക്ക് വീ​ട്ടി​ലി​രു​ന്ന് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി എ​ച്ച്എ​സ് വി​ഭാ​ഗം അ​റ​ബി​ക് പോ​സ്റ്റ​ര്‍ ര​ച​നാ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യി​രു​ന്നു.

 

Kerala

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം; സ​മാ​പ​ന സ​മ്മേ​ള​നം ആ​രം​ഭി​ച്ചു

തൃ​ശൂ​ർ: 64ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ആ​രം​ഭി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. മോ​ഹ​ൻ​ലാ​ൽ ആ​ണ് സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി.

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഇ​ത്ത​വ​ണ ക​ണ്ണൂ​ർ ആ​ണ് ചാ​മ്പ്യ​ൻ​മാ​ർ. 1023 പോ​യി​ന്‍റ് നേ​ടി​യാ​ണ് ക​ണ്ണൂ​ർ ക​ലാ​കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. തൃ​ശൂ​ർ ആ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 1018 പോ​യി​ന്‍റ് നേ​ടി​യാ​ണ് ആ​തി​ഥേ​യ​രാ​യ തൃ​ശൂ​ർ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​ത്.

 

Kerala

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം: സ്വ​ർ​ണ​ക​പ്പ് ന​ൽ​കാ​ൻ ലാ​ലേ​ട്ട​ൻ എ​ത്തും

തൃ​ശൂ​ർ: 64–ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് തി​ര​ശീ​ല വീ​ഴ​വെ വാ​ശി​യേ​റി​യ പോ​രാ​ട്ടം തു​ട​രു​ന്നു. ആ​ർ​ക്കാ​കും സ്വ​ർ​ണ​ക്ക​പ്പ് എ​ന്ന് ഇ​തു​വ​രെ പ​റ​യാ​ൻ സാ​ധി​ക്കാ​ത്ത ത​ര​ത്തി​ലാ​ണ് വേ​ദി​ക​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ഈ ​ദി​വ​സ​ങ്ങ​ളി​ൽ പു​രോ​ഗ​മി​ച്ച​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം വ​രെ​യു​ള്ള പോ​യി​ന്‍റ് നി​ല​പ്ര​കാ​രം 990 പോ​യി​ന്‍റു​മാ​യി ക​ണ്ണൂ​ർ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. 983 പോ​യി​ന്‍റു​മാ​യി തൃ​ശൂ​ർ ര​ണ്ടാ​മ​തു​മു​ണ്ട്. ഇ​രു ജി​ല്ല​ക​ൾ​ക്കും വെ​ല്ലു​വി​ളി​യാ​യി 982 പോ​യി​ന്‍റു​മാ​യി പാ​ല​ക്കാ​ട് മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്.

981 പോ​യി​ന്‍റു​മാ​യി കോ​ഴി​ക്കോ​ട് 950 പോ​യി​ന്‍റു​മാ​യി മ​ല​പ്പു​റ​വും നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ളി​ലു​ണ്ട്. കൊ​ല്ലം 948, എ​റ​ണാ​കു​ളം 955, തി​രു​വ​ന​ന്ത​പു​രം 942, കാ​സ​ർ​കോ​ട് 912, കോ​ട്ട​യം 909, വ​യ​നാ​ട് 904, ആ​ല​പ്പു​ഴ 890, പ​ത്ത​നം​തി​ട്ട 855, ഇ​ടു​ക്കി 818 എ​ന്നി​ങ്ങ​നെ​യാ​ണ് പോ​യി​ന്‍റ് നി​ല.

സ്വ​ർ​ണ​ക്ക​പ്പി​നാ​യി വീ​റും വാ​ശി​യു​മേ​റി​യ പോ​രാ​ട്ട​മാ​ണ് ഇ​ത്ത​വ​ണ​ത്തെ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ കാ​ണാ​നാ​കു​ന്ന​ത്. നേ​ര​ത്തെ നാ​ലാ​മ​താ​യി​രു​ന്ന തൃ​ശൂ​ർ ര​ണ്ടാം സ്ഥാ​ന​ത്തേ​യ്ക്ക് കു​തി​ച്ച് എ​ത്തു​ക​യാ​യി​രു​ന്നു. ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന കോ​ഴി​ക്കോ​ട് മൂ​ന്നാം സ്ഥാ​ന​ത്തേ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ഇ​ന്ന് രാ​വി​ലെ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ അ​തി​നി​ർ​ണാ​യ​ക​മാ​ണ്. ഉ​ച്ച​യോ​ടെ സ്വ​ർ​ണ​ക്ക​പ്പ് ആ​ർ​ക്കാ​കും എ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പി​ക്കാ​ൻ സാ​ധി​ക്കു​മെ​ങ്കി​ലും ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം തു​ട​രു​ന്ന​തി​നാ​ൽ സ​സ്പെ​ൻ​സ് തു​ട​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

ഇ​ന്ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ട​ൻ മോ​ഹ​ൻ​ലാ​ൽ ആ​ണ് മു​ഖ്യാ​തി​ഥി​യാ​യി എ​ത്തു​ക. ജേ​താ​ക്ക​ൾ​ക്കു​ള്ള സ്വ​ർ​ണ​ക്ക​പ്പ് മോ​ഹ​ൻ​ലാ​ൽ ആ​ണ് സ​മ്മാ​നി​ക്കു​ക. ഒ​ന്നാം വേ​ദി​യി​ലാ​ണ് സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ക്കു​ക.

പ്രി​യ​താ​രം മോ​ഹ​ൻ​ലാ​ൽ എ​ത്തു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​യ​തോ​ടെ തൃ​ശൂ​ർ ന​ഗ​ര​വും പ്ര​ധാ​ന വേ​ദി​യും ആ​വേ​ശ​ത്തി​ലാ​യി. ആ​ദ്യ ദി​നം മു​ത​ൽ തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തെ മൂ​ന്ന് വേ​ദി​ക​ളി​ലും ശ​ക്ത​മാ​യ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

വാ​ശി​യേ​റി​യ ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ 15,000 പ്ര​തി​ഭ​ക​ളാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് പൂ​ര​ങ്ങ​ളു​ടെ നാ​ടാ​യ തൃ​ശൂ​രി​ൽ എ​ത്തി പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ​ത്. ഇ​ത്ത​വ​ണ പൂ​ക്ക​ളു​ടെ പേ​രു ന​ൽ​കി​യ 25 വേ​ദി​ക​ളി​ലാ​യാ​ണു ക​ലോ​ത്സ​വ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

Kerala

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് സ​മാ​പ​നം

തൃ​ശൂ​ർ: 64ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് സ​മാ​പ​നം. വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മോ​ഹ​ൻ​ലാ​ൽ ആ​ണ് സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി.

നി​ല​വി​ൽ ക​ണ്ണൂ​രും തൃ​ശൂ​രു​മാ​ണ് സ്വ​ർ​ണ​ക്ക​പ്പി​നാ​യി ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ടു​ന്ന​ത്. 985 പോ​യി​ന്‍റു​മാ​യി ക​ണ്ണൂ​ർ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. 978 പോ​യി​ന്‍റു​മാ​യി തൃ​ശൂ​ർ ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. പാ​ല​ക്കാ​ട് 977 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.

നേ​ര​ത്തെ ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന കോ​ഴി​ക്കോ​ട് നാ​ലാം സ്ഥാ​ന​ത്തേ​ക്ക് താ​ഴ്ന്നു. ഇ​നി എ​ട്ട് മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്. ഒ​ന്നാം വേ​ദി​യി​ലെ നാ​ടോ​ടി നൃ​ത്ത​മാ​ണ് അ​വ​സാ​ന ദി​വ​സ​ത്തെ പ്ര​ധാ​ന മ​ത്സ​രം.

 

Movies

തു​ട​ക്ക​ത്തി​ലെ ആ ​പോ​സ്റ്റ​റി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന​ത് മോ​ഹ​ൻ​ലാ​ലോ? ബ്രി​ല്യ​ൻ​സു​മാ​യി ആ​രാ​ധ​ക​ർ

വി​സ്മ​യ മോ​ഹ​ൻ​ലാ​ലി​നെ നാ​യി​ക​യാ​ക്കി ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന തു​ട​ക്കം സി​നി​മ​യു​ടെ പോ​സ്റ്റ​ർ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ലെ ബ്രി​ല്യ​ൻ​സ് ക​ണ്ടെ​ത്തി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ.

പോ​സ്റ്റ​റി​ൽ വി​സ്മ​യ​യും​ആ​ശി​ഷ് ആ​ന്‍റ​ണി​യു​മ​ല്ലാ​തെ മോ​ഹ​ൻ​ലാ​ൽ കൂ​ടി​യു​ണ്ടെ​ന്നാ​ണ് ഇ​വ​രു​ടെ ക​ണ്ടെ​ത്ത​ൽ. വി​സ്മ​യ​ക്ക് മു​ക​ളി​ലാ​യി ഒ​രു ‘ഓ​റ’​പോ​ലെ​യാ​ണ് മോ​ഹ​ന്‍​ലാ​ലി​നെ കാ​ണാ​ൻ ക​ഴി​യു​ക​യെ​ന്നും അ​ത് മോ​ഹ​ൻ​ലാ​ൽ ത​ന്നെ​യെ​ന്നും ആ​രാ​ധ​ക​ർ പ​റ​യു​ന്നു.

ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തു​ന്ന കാ​ര്യം അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

2018എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ശേ​ഷം ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് തു​ട​ക്കം. ആ​ശീ​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ക്കു​ന്ന 37-ാമ​ത് ചി​ത്ര​മാ​ണി​ത്.

ഡോ. ​എ​മി​ൽ ആ​ന്‍റ​ണി​യും, ഡോ. ​അ​നീ​ഷ ആ​ന്‍റ​ണി​യു​മാ​ണ് എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ർ​സ്. ലി​നീ​ഷ് നെ​ല്ലി​ക്ക​ൽ, അ​ഖി​ൽ കൃ​ഷ്ണ, ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് എ​ന്നി​വ​രാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

സം​ഗീ​തം. ജെ​യ്ക്സ് ബി​ജോ​യ്. ഛായാ​ഗ്ര​ഹ​ണം -ജോ​മോ​ൻ ടി. ​ജോ​ൺ, എ​ഡി​റ്റിം​ഗ്- ച​മ​ൻ ചാ​ക്കോ. പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ - സ​ന്തോ​ഷ് രാ​മ​ൻ. മേ​ക്ക​പ്പ് - ജി​തേ​ഷ് പൊ​യ്യ. കോ​സ്റ്റ്യും ഡി​സൈ​ൻ -അ​രു​ൺ മ​നോ​ഹ​ർ. ചീ​ഫ് അ ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - സൈ​ല​ക്സ് ഏ​ബ്ര​ഹാം. ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ - മ​നോ​ഹ​ര​ൻ കെ. ​പ​യ്യ​ന്നൂ​ർ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്സ് - വി​നോ​ദ് ശേ​ഖ​ർ, ശ്രീ​ക്കു​ട്ട​ൻ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ബി​ജു തോ​മ​സ്. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Movies

ദി​ലീ​പി​ന്‍റെ ഭ​ഭ​ബ ഒ​ടി​ടി​യി​ലേ​യ്ക്ക്

ധ​ന​ഞ്ജ​യ് ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്ത് ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​ൻ നി​ർ​മി​ച്ച ഭ​ഭ​ബ ജ​നു​വ​രി 16 മു​ത​ൽ ZEE5-ൽ ​സ്ട്രീ​മിം​ഗ് ആ​രം​ഭി​ക്കും. ദി​ലീ​പ് നാ​യ​ക​നാ​യ ചി​ത്ര​ത്തി​ൽ സ്പൂ​ഫും മാ​സും കോ​മ​ഡി​ക്കൊ​പ്പം സ​മാ​സ​മം ചേ​ർ​ത്ത് ഒ​രു​ക്കി​യ ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ ശ​ക്ത​മാ​യ അ​തി​ഥി വേ​ഷ​ത്തി​ൽ എ​ത്തി​യി​രു​ന്നു.

നൂ​റി​ൻ ഷെ​രീ​ഫും ഭ​ർ​ത്താ​വ് ഫാ​ഹിം സ​ഫ​റും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ-​ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളെ ന​ടു​ക്കു​ന്ന ഒ​രു ഞെ​ട്ടി​ക്കു​ന്ന സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ഥ പു​രോ​ഗ​മി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ വി​റ​പ്പി​ച്ച വ​ട്ട​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

ദി​ലീ​പി​നെ കൂ​ടാ​തെ വി​നീ​ത് ശ്രീ​നി​വാ​സ​ൻ, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, ബൈ​ജു സ​ന്തോ​ഷ്, ബാ​ലു വ​ർ​ഗീ​സ്, സാ​ൻ​ഡി,അ​ശോ​ക​ൻ, സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ, മ​ണി​യ​ൻ​പി​ള്ള രാ​ജു, ബി​ജു പ​പ്പ​ൻ, ജി​ബി​ൻ ഗോ​പി​നാ​ഥ്, അ​ശ്വ​ത് ലാ​ൽ, നോ​ബി മാ​ർ​ക്കോ​സ്, ഷാ​ജു ശ്രീ​ധ​ർ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്നു. ഒ​രേ​യൊ​രു രം​ഗ​ത്തി​ൽ മാ​ത്രം പ്ര​ത്യ​ക്ഷ​പ്പെ​ട്ട് റി​യാ​സ് ഖാ​നും കൈ​യ​ടി നേ​ടു​ന്നു.

സ്പൂ​ഫ് സി​നി​മ​ക​ൾ മ​ല​യാ​ള​ത്തി​ലു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും സ്പൂ​ഫ് മാ​സ് എ​ന്‍റ​ർ​ടെ​യ്ന​ർ ഗ​ണ​ത്തി​ൽ​പെ​ടു​ന്ന സി​നി​മ ഇ​താ​ദ്യ​മാ​യി​രി​ക്കും.‘​നോ ലോ​ജി​ക്, ഒ​ൺ​ലി മാ​ഡ്നെ​സ്’ എ​ന്ന ടാ​ഗ്‌​ലൈ​നോ​ടു നൂ​റു ശ​ത​മാ​നം നീ​തി പു​ല​ർ​ത്തു​ന്ന മേ​ക്കിം​ഗ് ആ​ണ് സം​വി​ധാ​യ​ക​ൻ പ്രേ​ക്ഷ​ക​ർ​ക്ക് സ​മ്മാ​നി​ച്ച​ത്.

പ്രേ​ക്ഷ​ക​ർ​ക്ക് കൂ​ടു​ത​ലൊ​ന്നും ആ​ലോ​ചി​ക്കാ​തെ ചി​രി​ക്കാ​നാ​കു​ന്ന ഒ​രു സി​നി​മ ചെ​യ്യ​ണ​മെ​ന്നാ​ണ് ഞാ​ൻ ആ​ഗ്ര​ഹി​ച്ച​ത്. തി​യ​റ്റ​റു​ക​ളി​ൽ ചി​രി​യു​ടെ പൂ​രം പ​ട​ർ​ത്തി​യ ചി​ത്രം സ്ട്രീ​മിം​ഗ് തു​ട​ങ്ങു​ന്ന​തി​ൽ വ​ള​രെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ദി​ലീ​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Movies

ജോ​ഷി-​മോ​ഹ​ൻ​ലാ​ൽ ചി​ത്രം റ​ൺ ബേ​ബി റ​ൺ വീ​ണ്ടു​മെ​ത്തു​ന്നു

മോ​ഹ​ൻ​ലാ​ൽ, അ​മ​ലാ പോ​ൾ എ​ന്നി​വ​രെ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജോ​ഷി സം​വി​ധാ​നം ചെ​യ്ത റ​ൺ ബേ​ബി റ​ൺ റി-​റി​ലീ​സി​നൊ​രു​ങ്ങു​ന്നു. പ​തി​മൂ​ന്നു​വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം നൂ​ത​ന ദൃ​ശ്യ​വി​സ്മ​യ​ങ്ങ​ളോ​ടെ 4k അ​റ്റ്മോ​സി​ലാ​ണ് ചി​ത്രം വീ​ണ്ടും പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്.

ഗ്യാ​ല​ക്സി ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ മി​ല​ൻ ജ​ലീ​ൽ നി​ർ​മി​ച്ച ഈ ​ചി​ത്രം 4k അ​റ്റ്മോ​സി​ൽ എ​ത്തി​ക്കു​ന്ന​ത് റോ​ഷി​ക എ​ന്‍റ​ർ​പ്രൈ​സ​സ് ആ​ണ്.

ബി​ജു മേ​നോ​ൻ വി​ജ​യ​രാ​ഘ​വ​ൻ, സാ​യ്കു​മാ​ർ, സി​ദ്ദി​ഖ്, ഷ​മ്മി തി​ല​ക​ൻ, മി​ഥു​ൻ ര​മേ​ശ് തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ച്ച ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​ൻ ആ​ർ.​ഡി. രാ​ജ​ശേ​ഖ​ര​നാ​ണ്. സം​ഗീ​തം - ജെ​യ്ക്ക് ബി​ജോ​യ്സ്. ജ​നു​വ​രി പ​തി​നാ​റി​ന് ഈ ​ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി നെ​ത്തു​ന്നു. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Movies

മോ​ഹ​ൻ​ലാ​ലി​ന്‍റെ ഡ​യ​ലോ​ഗു​മാ​യി കൈ​യ​ടി നേ​ടി ശി​വ​കാ​ർ​ത്തി​കേ​യ​ൻ

തു​ട​രും സി​നി​മ​യി​ലെ ഹി​റ്റ് ഡ​യ​ലോ​ഗ് പ​റ​ഞ്ഞ് കൈ​യ​ടി നേ​ടി ന​ട​ൻ ശി​വ​കാ​ർ​ത്തി​ക​യേ​ൻ. ‘പ​രാ​ശ​ക്തി’ സി​നി​മ​യു​ടെ പ്ര​മോ​ഷ​നാ​യി കേ​ര​ള​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു താ​രം ഈ ​ഡ​യ​ലോ​ഗു​മാ​യി ക​ത്തി​ക്ക​യ​റി​യ​ത്.

‘നി​ന്‍റെ​യൊ​ക്കെ കൂ​ട്ട​ത്തോ​ട് പോ​യി പ​റ​ഞ്ഞേ​ക്ക്, ഒ​റ്റ​യാ​ൻ വീ​ണ്ടും കാ​ട് ക​യ​റി​യെ​ന്ന് എ​ന്ന സം​ഭാ​ഷ​മാ​ണ് ന​ട​ൻ പ​റ​ഞ്ഞ​ത്.

തു​ട​രും സി​നി​മ​യി​ൽ ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട ഡ​യ​ലോ​ഗ് ആ​ണ​ത്. മോ​ഹ​ൻ​ലാ​ൽ സാ​റി​ന്‍റെ ആ ​സ്വാ​ഗി​ൽ ഡ​യ​ലോ​ഗ് കേ​ൾ​ക്കു​മ്പോ​ൾ ഞാ​ൻ ത​ന്നെ കൈ​യ​ടി​ച്ചി​ട്ടു​ണ്ട്. ശി​വ​കാ​ർ​ത്തി​കേ​യ​ൻ പ​റ​ഞ്ഞു.

സെ​ന്‍റ്. തെ​രേ​സാ​സ് കോ​ള​ജി​ലെ കു​ട്ടി​ക​ളെ​യാ​ണ് താ​രം മോ​ഹ​ൻ​ലാ​ൽ ഡ​യ​ലോ​ഗി​ലൂ​ടെ കൈ​യി​ലെ​ടു​ത്ത​ത്.

ശി​വ​കാ​ർ​ത്തി​കേ​യ​നും ര​വി മോ​ഹ​നും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്രം സു​ധ കൊ​ങ്ക​ര​യാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. തെ​ലു​ങ്ക് താ​രം ശ്രീ​ലീ​ല​യും പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ ചി​ത്ര​ത്തി​ല്‍ എ​ത്തു​ന്നു.

പൊ​ങ്ക​ൽ റി​ലീ​സാ​യി ജ​നു​വ​രി 10ന് ​ലോ​ക​വ്യാ​പ​ക​മാ​യി ചി​ത്രം തി​യ​റ്റ​റു​ക​ളി​ലേ​ക്കെ​ത്തും.

Movies

പ്ര​തി​ഫ​ല ച​ർ​ച്ച പ​രാ​ജ​യം; ചി​ര​ഞ്ജീ​വി ചി​ത്ര​ത്തി​ൽ നി​ന്നും മോ​ഹ​ൻ​ലാ​ൽ പി​ന്മാ​റി​യ​താ​യി റി​പ്പോ​ർ​ട്ട്

ചി​ര​ഞ്ജീ​വി ചി​ത്ര​ത്തി​ൽ നി​ന്നും മോ​ഹ​ൻ​ലാ​ൽ പി​ന്മാ​റി​യ​താ​യി റി​പ്പോ​ർ​ട്ട്. പ്ര​തി​ഫ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ലാ​ൽ ചി​ത്ര​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യ​തെ​ന്നാ​ണ് വി​വ​രം. സം​വി​ധാ​യ​ക​ൻ ബോ​ബി ഒ​രു​ക്കു​ന്ന "മെ​ഗാ 158' എ​ന്ന ചി​ത്ര​ത്തി​ൽ നി​ന്നാ​ണ് മോ​ഹ​ൻ​ലാ​ൽ പി​ന്മാ​റി​യി​രി​ക്കു​ന്ന​ത്.

പ്ര​തി​ഫ​ലം വാ​ങ്ങാ​തെ ലാ​ൽ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​മെ​ന്നാ​യി​രു​ന്നു നി​ർ​മാ​താ​ക്ക​ളു​ടെ പ്ര​തീ​ക്ഷ. സം​വി​ധാ​യ​ക​ൻ ബോ​ബി​യു​മാ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്ത ബ​ന്ധ​മാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഈ ​പ്ര​തീ​ക്ഷ ന​ൽ​കി​യ​ത്.

എ​ന്നാ​ൽ, മോ​ഹ​ൻ​ലാ​ൽ 30 കോ​ടി രൂ​പ പ്ര​തി​ഫ​ലം ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി. ഇ​ത്ര​യും വ​ലി​യ തു​ക താ​ങ്ങാ​നാ​കി​ല്ലെ​ന്ന് നി​ർ​മാ​താ​ക്ക​ൾ അ​റി​യി​ച്ച​തോ​ടെ മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ൽ നി​ന്നും പി​ന്മാ​റു​ക​യാ​ണെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ചി​ത്ര​ത്തി​ൽ സ്പെ​ഷ്യ​ൽ കാ​മി​യോ ആ​യി ലാ​ൽ അ​ഭി​ന​യി​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ചി​ര​ഞ്ജീ​വി​യും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ച്ച് സ്ക്രീ​നി​ലെ​ത്തു​ന്ന ആ​ദ്യ ചി​ത്ര​മാ​യി മെ​ഗാ 158 മാ​റു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. നി​ല​വി​ൽ, ഈ ​റോ​ളി​നാ​യി അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഒ​രു തെ​ലു​ങ്ക് താ​ര​ത്തെ തേ​ടു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

Movies

ദ്യ​ശ്യം 3 ഏ​പ്രി​ലി​ൽ എ​ത്തും, വ​ല്യ പ്ര​തീ​ക്ഷ​ക​ൾ ഇ​ല്ലാ​തെ തീ​യ​റ്റ​റി​ൽ വ​ര​ണം: ജീ​ത്തു ജോ​സ​ഫ്

ദ്യ​ശ്യം 3 ഏ​പ്രി​ൽ ആ​ദ്യ വാ​രം എ​ത്തു​മെ​ന്നും വ​ല്യ പ്ര​തീ​ക്ഷ​ക​ൾ ഇ​ല്ലാ​തെ വേ​ണം തീ​യ​റ്റ​റി​ൽ വ​രാ​നെ​ന്നും സം​വി​ധാ​യ​ക​ൻ ജീ​ത്തു ജോ​സ​ഫ്.

രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ ആ​രം​ഭി​ച്ച സെ​ന്‍റ​ർ ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് യൂ​റോ-​ഓ​ങ്കോ​ള​ജി​യു​ടെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​ണ് ജീ​ത്തു ജോ​സ​ഫ് സി​നി​മ​യെ കു​റി​ച്ച് സൂ​ച​ന ന​ൽ​കി​യ​ത്.

"ദ്യ​ശ്യം 3' ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് സ്വാ​ഗ​ത പ്ര​സം​ഗ​ത്തി​ൽ യൂ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ബാ​ല​ഗോ​പാ​ൽ നാ​യ​ർ പ​റ​ഞ്ഞ​തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു ജീ​ത്തു. സി​നി​മ​യി​ലെ അ​പ്ര​തീ​ക്ഷി​ത ട്വി​സ്റ്റു​ക​ൾ പോ​ലെ​യാ​ണ് ജീ​വി​ത​ത്തി​ൽ രോ​ഗ​ങ്ങ​ൾ ക​ട​ന്നു​വ​രു​ന്ന​തെ​ന്നും, എ​ന്നാ​ൽ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പോ​രാ​ടു​ക എ​ന്ന​താ​ണ് പ്ര​ധാ​ന​മെ​ന്നും ജീ​ത്തു ജോ​സ​ഫ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

Kerala

മോ​ഹ​ൻ​ലാ​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഗു​ഡ്‌​വി​ൽ അം​ബാ​സി​ഡ​റാ​കും: മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള​ത്തി​ന്‍റെ സൂ​പ്പ​ർ സ്റ്റാ​ർ മോ​ഹ​ൻ​ലാ​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഗു​ഡ്‌​വി​ൽ അം​ബാ​സി​ഡ​റാ​കും. ഇ​തി​ന് പ്ര​തി​ഫ​ല​മു​ണ്ടാ​കി​ല്ലെ​ന്നും താ​രം സ​മ്മ​തം അ​റി​യി​ച്ച​താ​യും മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

ഗു​ഡ്‌​വി​ൽ അം​ബാ​സി​ഡ​ർ സ്ഥാ​ന​ത്ത് മോ​ഹ​ൻ​ലാ​ൽ എ​ത്തു​ന്ന​തോ​ടെ അ​ദ്ദേ​ഹ​ത്തെ വെ​ച്ച് കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ​ര​സ്യം എ​ടു​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കെ​എ​സ്ആ​ർ​ടി​സി റീ​ബ്രാ​ൻ​ഡിം​ഗി​ന്‍റെ ഭാ​ഗ​മാ​യി 2025 ൽ ​സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ മോ​ഹ​ൻ​ലാ​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

ഓ​ർ​മ എ​ക്‌​സ്പ്ര​സ് എ​ന്ന പേ​രി​ൽ ഒ​രു​ക്കി​യ ബ​സി​ൽ അ​ദ്ദേ​ഹം യാ​ത്ര ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. പു​തി​യ ബ​സു​ക​ൾ എ​ത്തി​യ​തി​ന് പി​ന്നാ​ലെ കെ​എ​സ്ആ​ർ​ടി​സി സം​ഘ​ടി​പ്പി​ച്ച ട്രാ​ൻ​സ്‌​പോ 2025 ലും ​നി​ര​വ​ധി താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു.

കെ​എ​സ്ആ​ർ​ടി​സി​യു​ടെ ച​രി​ത്ര വ​രു​മാ​ന നേ​ട്ടം കൂ​ട്ടാ​യ സ​ഹ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ വി​ജ​യ​മാ​ണ്. എ​ന്ന​ന്നേ​ക്കു​മാ​യി അ​ട​ച്ചു​പൂ​ട്ട​ലി​ലേ​ക്ക് പോ​യ കെ​എ​സ്ആ​ർ​ടി​സി​യെ ഇ​ട​തു മു​ന്ന​ണി സ​ർ​ക്കാ​ർ തി​രി​ച്ചു കൊ​ണ്ടു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

ദുഃ​ഖ​ത്തി​ല്‍ പ​ങ്കു ചേ​ര്‍​ന്ന​വ​ര്‍​ക്ക് ന​ന്ദി പ​റ​ഞ്ഞ് ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍

കൊ​​​​ച്ചി: ത​​​​ന്‍റെ അ​​​​മ്മ​​​​യു​​​​ടെ വി​​​​യോ​​​​ഗ​​​​ത്തെ തു​​​​ട​​​​ര്‍​ന്നു​​​​ണ്ടാ​​​​യ ദുഃ​​​​ഖ​​​​ത്തി​​​​ല്‍ പ​​​​ങ്കു​​​​ചേ​​​​ര്‍​ന്ന​​​​വ​​​​ര്‍​ക്ക് ന​​​​ന്ദി പ​​​​റ​​​​ഞ്ഞ് ന​​​​ട​​​​ന്‍ മോ​​​​ഹ​​​​ന്‍​ലാ​​​​ല്‍.

എ​​​​ന്നെ ഞാ​​​​നാ​​​​ക്കി​​​​യ, എ​​​​ന്‍റെ ജീ​​​​വി​​​​ത​​​​യാ​​​​ത്ര​​​​യി​​​​ല്‍ സ്‌​​​​നേ​​​​ഹ​​​​വാ​​​​ത്സ​​​​ല്യം കൊ​​​​ണ്ടും സാ​​​​മീ​​​​പ്യം കൊ​​​​ണ്ടും എ​​​​ക്കാ​​​​ല​​​​വും ക​​​​രു​​​​ത്താ​​​​യി​​​​രു​​​​ന്ന എ​​​​ന്‍റെ പ്രി​​​​യ​​​​പ്പെ​​​​ട്ട അ​​​​മ്മ വി​​​​ഷ്ണു​​​​പാ​​​​ദം പൂ​​​​കി.

അ​​​​മ്മ​​​​യു​​​​ടെ വി​​​​യോ​​​​ഗ​​​​ത്തെ തു​​​​ട​​​​ര്‍​ന്ന്, എ​​​​ന്‍റെ ദുഃ​​​​ഖ​​​​ത്തി​​​​ല്‍ നേ​​​​രി​​​​ട്ടും, അ​​​​ല്ലാ​​​​തെ​​​​യും പ​​​​ങ്കു​​​​ചേ​​​​ര്‍​ന്ന എ​​​​ല്ലാ പ്രി​​​​യ​​​​പ്പെ​​​​ട്ട​​​​വ​​​​ര്‍​ക്കും ഹൃ​​​​ദ​​​​യ​​​​പൂ​​​​ര്‍​വം ന​​​​ന്ദി അ​​​​റി​​​​യി​​​​ച്ചു​​​​കൊ​​​​ള്ള​​​​ട്ടെ.

വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​യും ഫോ​​​​ണ്‍ മു​​​​ഖാ​​​​ന്തി​​​​ര​​​​വും, സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ വ​​​​ഴി​​​​യും അ​​​​നു​​​​ശോ​​​​ച​​​​നം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ എ​​​​ല്ലാ​​​​വ​​​​ര്‍​ക്കും ഒ​​​​രി​​​​ക്ക​​​​ല്‍​ക്കൂ​​​​ടി ന​​​​ന്ദി, സ്‌​​​​നേ​​​​ഹം, പ്രാ​​​​ര്‍​ഥ​​​​ന- ഫേ​​​​സ്ബു​​​​ക്ക് കു​​​​റി​​​​പ്പി​​​​ലൂ​​​​ടെ മോ​​​​ഹ​​​​ന്‍​ലാ​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ ചൊ​​​​വ്വാ​​​​ഴ്ച​​​​യാ​​​​ണ് മോ​​​​ഹ​​​​ന്‍​ലാ​​​​ലി​​​​ന്‍റെ അ​​​മ്മ ശാ​​​​ന്ത​​​​കു​​​​മാ​​​​രി അ​​​​ന്ത​​​​രി​​​​ച്ച​​​​ത്.

Movies

ഇനി ഇവരെ സ്ക്രീനിൽ ഒന്നിച്ചു കാണാം; മമ്മൂട്ടി, മോഹൻലാൽ, മഹേഷ് ചിത്രത്തിന് പാക്കപ്പ്

മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ഒ​രു​ക്കു​ന്ന മ​ൾ​ട്ടി​സ്റ്റാ​ർ ചി​ത്ര​മാ​യ പാ​ട്രി​യ​റ്റ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. ചി​ത്ര​ത്തി​ന്‍റെ പാ​ക്ക​പ്പ് വീ​ഡി​യോ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ​ങ്കു​വ​ച്ചു.

മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും 13 വ​ർ​ഷ​ത്തി​ന് ശേ​ഷം ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​യ പാ​ട്രി​യ​റ്റി​ൽ ഫ​ഹ​ദ് ഫാ​സി​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ന​യ​ൻ​താ​ര, രേ​വ​തി, ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ, സെ​റി​ൻ ഷി​ഹാ​ബ്, ജി​നു ജോ​സ​ഫ്, രാ​ജീ​വ് മേ​നോ​ൻ, ഡാ​നി​ഷ് ഹു​സൈ​ൻ, ഷ​ഹീ​ൻ സി​ദ്ദി​ഖ്, സ​ന​ൽ അ​മ​ൻ തു​ട​ങ്ങി വ​ൻ​താ​ര​നി​ര​യാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മു​ത​ൽ മു​ട​ക്കി​ൽ ഒ​രു​ങ്ങു​ന്ന സി​നി​മ​യു​ടെ ക​ഥ​യും തി​ര​ക്ക​ഥ​യും ര​ചി​ച്ച​ത് സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ത​ന്നെ​യാ​ണ്.

ശ്രീ​ല​ങ്ക, അ​സ​ർ​ബൈ​ജാ​ൻ, ഡ​ൽ​ഹി, ഷാ​ർ​ജ, കൊ​ച്ചി, ല​ഡാ​ക്ക്, യു.​കെ. എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ്.

2026 വി​ഷു റി​ലീ​സാ​യി ആ​ണ് ചി​ത്രം ആ​ഗോ​ള ത​ല​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ക. ട്രൂ​ത്ത് ഗ്ലോ​ബ​ൽ ഫി​ലിം​സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഓ​വ​ർ​സീ​സ് പാ​ർ​ട്ണ​ർ.

ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി, കി​ച്ച​പ്പു ഫി​ലിം​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ ആ​ന്‍റോ ജോ​സ​ഫ്, കെ.​ജി. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സി​ആ​ർ സ​ലിം പ്രൊ​ഡ​ക്ഷ​ൻ​സ്, ബ്ലൂ ​ടൈ​ഗേ​ഴ്സ് ല​ണ്ട​ൻ എ​ന്നീ ബാ​ന​റു​ക​ളി​ൽ സി.​ആ​ര്‍.​സ​ലിം, സു​ഭാ​ഷ് ജോ​ര്‍​ജ് മാ​നു​വ​ല്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ഹ നി​ർ​മാ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. സി.​വി.​സാ​ര​ഥി​യും രാ​ജേ​ഷ് കൃ​ഷ്ണ​യു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍​മാ​ര്‍.

Movies

മ​ന​സ് ത​ള​ര​രു​ത് പ്രി​യ ലാ​ൽ, എ​ന്‍റെ മ​ന​സും വേ​ദ​നി​ക്കു​ന്നു; കു​റി​പ്പു​മാ​യി മ​മ്മൂ​ട്ടി

മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ​യ്ക്ക് അ​നു​ശോ​ച​നം നേ​ർ​ന്ന് മ​മ്മൂ​ട്ടി പ​ങ്കു​വ​ച്ച കു​റി​പ്പ് നൊ​മ്പ​ര​മു​ണ​ർ​ത്തു​ന്നു. മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ത​ന്‍റെ മ​ന​സും വേ​ദ​നി​ക്കു​ന്നു​വെ​ന്നാ​ണ് അ​ദ്ദേ​ഹം കു​റി​ച്ച​ത്.

ന​മു​ക്കെ​ല്ലാ​വ​ർ​ക്കും ഒ​രു​പാ​ട് വേ​ണ്ട​പ്പെ​ട്ട ഒ​രാ​ളു​ടെ വേ​ർ​പാ​ടി​ൽ എ​ന്‍റെ മ​ന​സും വേ​ദ​നി​ക്കു​ന്നു. മ​ന​സ് ത​ള​ര​രു​ത്, പ്രി​യ​പ്പെ​ട്ട ലാ​ൽ. മ​മ്മൂ​ട്ടി കു​റി​ച്ചു.

മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ​യു​ടെ വി​യോ​ഗ​വാ​ർ​ത്ത അ​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ ത​ന്നെ മ​മ്മൂ​ട്ടി കൊ​ച്ചി​യി​ലെ വ​സ​തി​യി​ലെ​ത്തി​യി​രു​ന്നു. ജേ​ഷ്ഠ്യ​സ​ഹോ​ദ​ര​ന്‍റെ ക​രു​ത​ലോ​ടെ ഓ​ടി​യെ​ത്തി​യ മ​മ്മൂ​ട്ടി മോ​ഹ​ൻ​ലാ​ലി​നെ ആ​ശ്വ​സി​പ്പി​ച്ചാ​ണ് തി​രി​കെ പോ​യ​ത്.

ര​മേ​ഷ് പി​ഷാ​ര​ടി, നി​ർ​മാ​താ​വ് ആ​ന്‍റോ ജോ​സ​ഫ്, ഹൈ​ബി ഈ​ഡ​ൻ എം​പി, ജോ​ർ​ജ് എ​ന്നി​വ​രും മ​മ്മൂ​ട്ടി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Movies

200 രൂ​പ​യാ​യി​രു​ന്നു പ്ര​തി​ഫ​ലം, അ​ന്നു ഇ​റ​ങ്ങാ​ൻ നേ​രം എ​ന്‍റെ നെ​റ്റി​യി​ൽ ചും​ബി​ച്ച് അ​മ്മ പ​റ​ഞ്ഞ​ത് യാ​ഥാ​ർ​ഥ്യ​മാ​യി; അ​നൂ​പ് മേ​നോ​ൻ

മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ ശാ​ന്ത​കു​മാ​രി​യു​ടെ പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ചും വാ​ത്സ​ല്യ​ത്തെ​ക്കു​റി​ച്ചും ന​ട​ൻ അ​നൂ​പ് മേ​നോ​ൻ പ​ങ്കു​വ​ച്ച കു​റി​പ്പ് ശ്ര​ദ്ധേ​യ​മാ​കു​ന്നു.

മ​ക്ക​ളേ എ​ന്നു വി​ളി​ച്ചു​കൊ​ണ്ടു​ള്ള ഹൃ​ദ​യ​സ്പ​ർ​ശി​യാ​യു​ള്ള വി​ളി​യി​ലൂ​ടെ ശ​രി​ക്കും അ​വ​ർ ഓ​രോ​രു​ത്ത​രു​ടെ​യും അ​മ്മ ആ​യി മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നും അ​നൂ​പ് പ​റ​യു​ന്നു.

അ​നൂ​പ് മേ​നോ​ന്‍റെ കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

അ​മ്മ. ആ ​പേ​ര് അ​വ​രു​ടേ​ത് മാ​ത്ര​മാ​യി​രു​ന്നു. അ​വ​രെ പ​രി​ച​യ​പ്പെ​ട്ട ഓ​രോ​രു​ത്ത​ർ​ക്കും, ആ ​ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ മ​ക്ക​ളേ എ​ന്ന വി​ളി​യി​ലൂ​ടെ അ​വ​ർ ശ​രി​ക്കും അ​മ്മ​യാ​യി മാ​റി. ചാ​ന​ലി​നു വേ​ണ്ടി ലാ​ലേ​ട്ട​ന്‍റെ അ​മ്മ​യെ ഇ​ന്‍റ​ർ​വ്യൂ ചെ​യ്യാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ഞാ​ൻ അ​മ്മ​യെ ആ​ദ്യ​മാ​യി കാ​ണു​ന്ന​ത്.

അ​ന്ന് എ​നി​ക്ക് 23 വ​യ​സ്, ലാ​ലേ​ട്ട​നെ എ​നി​ക്ക് വ്യ​ക്തി​പ​ര​മാ​യി അ​റി​യി​ല്ല. ഒ​രു സൂ​പ്പ​ർ​സ്റ്റാ​റി​ന്‍റെ വീ​ട്ടി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​മ്മ​യോ​ട് സം​സാ​രി​ക്കാ​ൻ പോ​കു​ന്ന​തി​ന്‍റെ പ​രി​ഭ്ര​മ​ത്തി​ലാ​യി​രു​ന്നു ആ ​കൊ​ച്ചു അ​വ​താ​ര​ക​ൻ. പേ​ടി​ച്ച് വി​റ​ച്ച് വ​യ​റ്റി​ൽ തീ​പി​ടി​ച്ച അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ഞാ​ൻ.

അ​പ്പോ​ഴാ​ണ് ആ ​സ​മാ​ധാ​ന​മേ​റി​യ പു​ഞ്ചി​രി​യോ​ടെ​യും ദ​യ​യു​ള്ള ക​ണ്ണു​ക​ളോ​ടെ​യും അ​വ​ർ വ​ന്ന​ത്. ആ ​നി​മി​ഷം ത​ന്നെ ആ ​വീ​ട് എ​ന്‍റേ​തു​കൂ​ടി​യാ​ണെ​ന്ന് എ​നി​ക്ക് തോ​ന്നി​പ്പോ​യി. എ​ന്‍റെ ക​രി​യ​റി​ൽ ആ​ദ്യ​മാ​യി, ഒ​ര​വ​താ​ര​ക​ൻ എ​ന്ന നി​ല​യി​ൽ ഞാ​ൻ അ​ങ്ങോ​ട്ട് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ക​യ​ല്ലാ​യി​രു​ന്നു; പ​ക​രം അ​മ്മ എ​ന്നെ​ക്കു​റി​ച്ച് ചോ​ദി​ച്ച​റി​യു​ക​യാ​യി​രു​ന്നു.  ഇ​ട​യ്ക്കി​ടെ ത​ന്‍റെ "ലാ​ലു​വി​നെ" കു​റി​ച്ചു​ള്ള ക​ഥ​ക​ൾ ഒ​രു പ​ഴ​യ ബ​ന്ധു​വി​നോ​ട​ന്ന​പോ​ലെ അ​മ്മ പ​റ​ഞ്ഞു​ത​ന്നു.
 
അ​മ്മ ഞ​ങ്ങ​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കി, ചാ​യ കു​ടി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ചു. യാ​ത്ര പ​റ​യു​മ്പോ​ൾ എ​ന്‍റെ നെ​റ്റി​യി​ൽ ചും​ബി​ച്ചു​കൊ​ണ്ട് എ​ന്നെ അ​നു​ഗ്ര​ഹി​ച്ചു: ‘‘മോ​ൻ സി​നി​മ​യി​ൽ വ​രും കേ​ട്ടോ’’. ഒ​രു ദി​വ​സ​ത്തെ ജോ​ലി​ക്ക് വെ​റും 200 രൂ​പ മാ​ത്രം പ്ര​തി​ഫ​ലം വാ​ങ്ങി​യി​രു​ന്ന, നി​സ​ഹാ​യ​നാ​യ ആ 23-​കാ​ര​ന് ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ പ്ര​തീ​ക്ഷ​യു​ടെ നാ​ള​മാ​യി​രു​ന്നു ആ ​വാ​ക്കു​ക​ൾ.

വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ലാ​ലേ​ട്ട​നെ ക​ണ്ട​പ്പോ​ൾ ആ ​അ​മ്മ പ​ക​ർ​ന്നു​ന​ൽ​കി​യ അ​തേ സ്നേ​ഹം അ​ദ്ദേ​ഹ​ത്തി​ലും ഞാ​ൻ ക​ണ്ടു. ക​ന​ൽ എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നി​ട​യി​ൽ, അ​മ്മ​യു​ടെ അ​സു​ഖ​ത്തെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ഴെ​ല്ലാം അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ണ്ണു​ക​ൾ നി​റ​യു​ന്ന​ത് ഞാ​ൻ ക​ണ്ടി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തെ​പ്പോ​ലെ അ​മ്മ​യെ ഇ​ത്ര​യ​ധി​കം സ്നേ​ഹി​ക്കു​ക​യും പ​രി​ച​രി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു മ​ക​നെ ഞാ​ൻ വേ​റെ ക​ണ്ടി​ട്ടി​ല്ല. പ​ക്ഷേ ലാ​ലേ​ട്ടാ, അ​ത് നി​ങ്ങ​ളു​ടെ മ​ന​സി​ന്‍റെ ന​ന്മ മാ​ത്ര​മ​ല്ല, മ​റി​ച്ച് അ​വ​ർ അ​ത്ത​ര​മൊ​രു അ​മ്മ​യും വ്യ​ക്തി​യും ആ​യ​തു​കൊ​ണ്ട് കൂ​ടി​യാ​ണ്. ആ ​സ്നേ​ഹം പൂ​ർ​ണ​മാ​യും അ​വ​രു​ടേ​താ​യി​രു​ന്നു. അ​മ്മേ, ഞ​ങ്ങ​ൾ​ക്കെ​ല്ലാ​വ​ർ​ക്കും അ​മ്മ​യെ മി​സ് ചെ​യ്യും.

Kerala

ശാന്തകുമാരിയമ്മയ്ക്കു വിട: സംസ്കാരം ഇന്നു മുടവൻമുകളിലെ വീട്ടുവളപ്പിൽ

തിരുവനന്തപുരം: ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ ശാ​ന്ത​കു​മാ​രി​യമ്മയ്ക്ക് സി​നി​മാ​ലോ​ക​വും നാ​ടും ഇ​ന്ന് വി​ട​ചൊ​ല്ലും. വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കൊ​ച്ചി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

ഇ​ന്ന് വൈ​കി​ട്ട് തി​രു​വ​ന​ന്ത​പു​രം മു​ട​വ​ൻ​മു​ക​ളി​ലെ കു​ടും​ബ​വീ​ട്ടു​വ​ള​പ്പി​ലാ​ണ് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. പ​ക്ഷാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ശാ​ന്ത​കു​മാ​രിയമ്മ കൊ​ച്ചി​യി​ലെ അ​മൃ​ത ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞി​രു​ന്ന​ത്.

ഇ​ന്ന് പു​ല​ർ​ച്ച​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം കൊ​ച്ചി​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ച​ത്. വി​യോ​ഗ​വാ​ർ​ത്ത​യ​റി​ഞ്ഞ് സി​നി​മാ സാം​സ്കാ​രി​ക രം​ഗ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​ർ മു​ട​വ​ൻ​മു​ക​ളി​ലെ വീ​ട്ടി​ലെ​ത്തി അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.

മോ​ഹ​ൻ​ലാ​ലും വീ​ട്ടി​ലു​ണ്ട്. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ വൈ​കി​ട്ടോ​ടെ​യാ​കും അ​ന്ത്യ​ക​ർ​മ്മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​വു​ക.

Movies

എ​നി​ക്ക് അ​ത് കാ​ണേ​ണ്ട, ശാ​ന്ത​കു​മാ​രി​യ​മ്മ​യ്ക്ക് കാ​ണാ​ൻ ഇ​ഷ്ട​മി​ല്ലാ​ത്ത മ​ക​ന്‍റെ മൂ​ന്ന് സി​നി​മ​ക​ൾ

ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ വി​ട​വാ​ങ്ങി. പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഏ​റെ നാ​ൾ കി​ട​പ്പി​ലാ​യി​രു​ന്ന ശാ​ന്ത​കു​മാ​രി അ​മ്മ ചൊ​വ്വാ​ഴ്ച​യാ​ണ് ഈ ​ലോ​ക​ത്തു നി​ന്നും യാ​ത്ര​യാ​യ​ത്. അ​മ്മ​യു​ടെ വി​യോ​ഗ​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​നെ ആ​ശ്വ​സി​പ്പി​ക്കാ​ൻ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് എ​ള​മ​ക്ക​ര​യി​ലെ വീ​ട്ടി​ലെ​ത്തു​ന്ന​ത്.

ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ ത​ന്നെ ത​ല​പ്പ​ത്ത് നി​ൽ​ക്കു​മ്പോ​ഴും മ​ക​ന്‍റെ മൂ​ന്ന് സി​നി​മ​ക​ൾ കാ​ണാ​ൻ ശാ​ന്ത​കു​മാ​രിയ​മ്മ​യ്ക്ക് താ​ൽ​പ​ര്യ​മി​ല്ലാ​യി​രു​ന്നു. ഇ​ക്കാ​ര്യം ഒ​രു അ​ഭി​മു​ഖ​ത്തി​ൽ തു​റ​ന്നു​പ​റ​യു​ക ത​ന്നെ ചെ​യ്തു ശാ​ന്ത​കു​മാ​രി​യ​മ്മ. കി​രീ​ടം, ചെ​ങ്കോ​ൽ, താ​ള​വ​ട്ടം എ​ന്നി​വ​യാ​ണ് ഈ ​സി​നി​മ​ക​ൾ.

ശാ​ന്ത​കു​മാ​രി​യ​മ്മ അ​ന്ന് പ​റ​ഞ്ഞ വാ​ക്കു​ക​ളി​ങ്ങ​നെ."​കി​രീ​ട​വും ചെ​ങ്കോ​ലും ഞാ​ൻ കാ​ണ​ത്തി​ല്ല. ഭ​യ​ങ്ക​ര ക​ഷ്ട​വ അ​ത്. അ​ടി​യൊ​ക്കെ​യാ​ണ്. എ​നി​ക്ക് കാ​ണ​ണ്ട. ചെ​ങ്കോ​ൽ ഞാ​ൻ ക​ണ്ടി​ട്ടേ ഇ​ല്ല. കി​രീ​ടം ആ​ദ്യം കു​റ​ച്ച് ക​ണ്ടു. പി​ന്നെ എ​നി​ക്ക് കാ​ണ​ണ്ട. താ​ള​വ​ട്ട​വും ഞാ​ൻ ക​ണ്ടി​ട്ടി​ല്ല. അ​തൊ​ന്നും കാ​ണു​ക​യും ഇ​ല്ല. കി​ലു​ക്കം പോ​ലു​ള്ള സി​നി​മ​ക​ൾ കാ​ണാ​ൻ ഇ​ഷ്ട​മാ​ണ്. ചി​ത്രം ലാ​സ്റ്റ് ഭാ​ഗം ആ​യ​പ്പോ​ൾ ഞാ​ൻ എ​ഴു​ന്നേ​റ്റ് പോ​യി'- എ​ന്നാ​യി​രു​ന്നു ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് അ​ന്ന് ശാ​ന്ത​കു​മാ​രി​യ​മ്മ പ​റ​ഞ്ഞ​ത്.

പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ശാ​ന്ത​കു​മാ​രി​യ​മ്മ​യു​ടെ വി​യോ​ഗം. അ​മൃ​ത ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ചി​കി​ത്സ. മോ​ഹ​ന്‍​ലാ​ല്‍ വീ​ട്ടി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്.

Movies

ഈ ​വ​ലി​യ ദുഃ​ഖ​ത്തി​ൽ ലാ​ലി​നൊ​പ്പം നി​ൽ​ക്കു​ന്നു; അ​നു​ശോ​ചി​ച്ച് ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ

ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ ശാ​ന്ത​കു​മാ​രി​യു​ടെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച് സം​വി​ധാ​യ​ക​ൻ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ.

തി​രു​വ​ന​ന്ത​പു​ര​ത്തെ കോ​ള​ജ് പ​ഠ​ന​കാ​ല​ത്ത് അ​മ്മ പ്ര​ക​ടി​പ്പി​ച്ച സ്നേ​ഹം ഓ​ർ​ത്തെ​ടു​ത്തു​കൊ​ണ്ട് അ​ദ്ദേ​ഹം സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​പ്പ് പ​ങ്കു​വെ​ച്ചു.

"അ​വ​ർ എ​ന്റെ ജ്യേ​ഷ്ഠ​സ​ഹോ​ദ​രി കൂ​ടി​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ കോ​ള​ജ് പ​ഠ​ന​കാ​ല​ത്ത് അ​വ​ർ എ​നി​ക്ക് ന​ൽ​കി​യ സ്നേ​ഹ​വും ക​രു​ത​ലും മ​റ​ക്കാ​നാ​വി​ല്ല. ലോ​ക​ത്തി​ന് ഒ​രു അ​തു​ല്യ​ക​ലാ​കാ​ര​നെ അ​വ​ർ സ​മ്മാ​നി​ച്ചു. അ​തി​ലേ​റെ, ന​ല്ലൊ​രു മ​നു​ഷ്യ​നെ​ക്കൂ​ടി അ​വ​ർ വ​ള​ർ​ത്തി​യെ​ടു​ത്തു. അ​മ്മ​യു​ടെ സ്നേ​ഹം ലാ​ലി​ന്‍റെ ഓ​രോ ചു​വ​ടു​വെ​പ്പി​ലും പ്ര​തി​ധ്വ​നി​ക്കും. ഈ ​വ​ലി​യ ദുഃ​ഖ​ത്തി​ൽ ലാ​ലി​നൊ​പ്പം നി​ൽ​ക്കു​ന്നു'.-​അ​ദ്ദേ​ഹം കു​റി​ച്ചു.

വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് കൊ​ച്ചി എ​ള​മ​ക്ക​ര​യി​ലെ വ​സ​തി​യി​ൽ വ​ച്ചാ​യി​രു​ന്നു മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ ശാ​ന്ത​കു​മാ​രി​യു​ടെ മ​ര​ണം. ബു​ധ​നാ​ഴ്ച​യാ​ണ് സം​സ്കാ​രം.

Movies

ലാ​ലു​വി​നെ ആ​ശ്വ​സി​പ്പി​ക്കാ​ൻ മ​മ്മൂ​ട്ടി എ​ത്തി

ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ ശാ​ന്ത​കു​മാ​രി​യെ അ​വ​സാ​ന​മാ​യി കാ​ണാ​ൻ ന​ട​ൻ മ​മ്മൂ​ട്ടി​യെ​ത്തി. എ​ള​മ​ക്ക​ര​യി​ലെ വീ​ട്ടി​ലേ​ക്കാ​ണ് മ​മ്മൂ​ട്ടി​യെ​ത്തി​യ​ത്.

ന​ട​ൻ ര​മേ​ഷ് പി​ഷാ​ര​ടി, നി​ർ​മാ​താ​ക്ക​ളാ​യ ആ​ന്‍റോ ജോ​സ​ഫ്, ജോ​ർ​ജ്, ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ, ഹൈ​ബി ഈ​ഡ​ൻ എം​പി എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച​യാ​ണ് ശാ​ന്ത​കു​മാ​രി (90) അ​ന്ത​രി​ച്ച​ത്. ഏ​റെ നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കൊ​ച്ചി എ​ള​മ​ക്ക​ര​യി​ലെ മോ​ഹ​ൻ​ലാ​ലി​ന്‍റെ വ​സ​തി​യി​ലാ​യി​രു​ന്നു താ​മ​സം. സം​സ്കാ​രം ബു​ധ​നാ​ഴ്ച.

NRI

മോ​ഹ​ന്‍​ലാ​ലി​ന്‍റെ അ​മ്മ​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ ബ​ഹ്റി​ന്‍ ലാ​ല്‍​കെ​യേ​ഴ്സ് അ​നു​ശോ​ചി​ച്ചു

മനാമ: ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ ശാ​ന്ത​കു​മാ​രി​യ​മ്മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ബ​ഹ്‌​റി​നി​ലെ മോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക കൂ​ട്ടാ​യ്മ​യാ​യ ലാ​ൽകെ​യെ​ർ​സ് ബ​ഹ്‌​റി​ൻ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തി.
 
മോ​ഹ​ന്‍​ലാ​ലി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും വേ​ദ​ന​യി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും പ​രേ​ത​യു​ടെ ആ​ത്മാ​വി​ന് നി​ത്യ​ശാ​ന്തി ല​ഭി​ക്കാ​ന്‍ പ്രാ​ർ​ഥി​ക്കു​ന്നതായും ലാ​ൽ കെ​യേ​ഴ്സ് ബ​ഹ്‌​റി​ൻ പ്ര​സി​ഡ​ന്‍റ് എ​ഫ്.​എം. ഫൈ​സ​ൽ, കോ​ഓ​ർ​ഡി​നേ​റ്റ​ർ ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, സെ​ക്ര​ട്ട​റി ഷൈ​ജു ക​മ്പ്ര​ത്, ട്ര​ഷ​റ​ർ അ​രു​ണ്‍ ജി. ​നെ​യ്യാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Movies

ത​ണ​ൽ മാ​ഞ്ഞു; ഭാ​ഗ്യ ന​ട​ന്‍റെ പ്രി​യ​പ്പെ​ട്ട അ​മ്മ ഇ​നി​യി​ല്ല

തി​ര​ക്കേ​റി​യ സി​നി​മ ജീ​വി​ത​ത്തി​നി​ട​യി​ലും മോ​ഹ​ൻ​ലാ​ൽ ത​ന്‍റെ ലോ​കം അ​മ്മ​യ്ക്കാ​യി മാ​റ്റി​വ​ച്ചി​രു​ന്നു. മോ​ഹ​ൻ​ലാ​ലി​ന്‍റെ വ​ള​ർ​ച്ച​യു​ടെ ഓ​രോ ഘ​ട്ട​ത്തി​ലും കൂ​ടെ നി​ന്ന വ്യ​ക്തി​യാ​ണ് അ​മ്മ ശാ​ന്ത​കു​മാ​രി.

മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​ദ്യ​കാ​ല വി​ല്ല​ൻ വേ​ഷ​ങ്ങ​ൾ ക​ണ്ട് അ​മ്മ വി​ഷ​മി​ക്കാ​റു​ണ്ടാ​യി​രു​ന്നു. സി​നി​മ​യി​ലാ​ണെ​ങ്കി​ൽ പോ​ലും മ​ക​ന് മ​ർ​ദ​ന​മേ​ൽ​ക്കു​ന്ന രം​ഗ​ങ്ങ​ൾ കാ​ണു​ന്ന​ത് വ​ലി​യ പ്ര​യാ​സ​മാ​യി​രു​ന്നു എ​ന്ന് മോ​ഹ​ൻ​ലാ​ൽ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പ​ത്മ​രാ​ജ​ന്‍റെ തൂ​വാ​ന​ത്തു​മ്പി​ക​ൾ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ൽ ശാ​ന്ത​കു​മാ​രി​യും മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മാ​വ​ൻ രാ​ധാ​കൃ​ഷ്ണ​നും എ​ത്തി​യി​രു​ന്നു. തൃ​ശൂ​ർ കേ​ര​ള​വ​ർ​മ കോ​ള​ജി​ലാ​യി​രു​ന്നു ഷൂ​ട്ട്.

അ​മ്മ വ​ന്ന​തി​ന്‍റെ പ്ര​സ​ന്ന​ത മു​ഴു​വ​നും മോ​ഹ​ന​ൻ​ലാ​ലി​ന്‍റെ പ്ര​ക​ട​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് പ​ത്മ​രാ​ജ​ന്‍റെ മ​ക​ൻ അ​ന​ന്ത​പ​ത്മാ​ഭ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചി​രു​ന്നു.

ദാ​ദാ​സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം ല​ഭി​ച്ച​പ്പോ​ൾ മോ​ഹ​ൻ​ലാ​ൽ ആ​ദ്യം ചെ​യ്ത​ത് അ​മ്മ​യു​ടെ അ​ടു​ത്തെ​ത്തി അ​നു​ഗ്ര​ഹം വാ​ങ്ങു​ക​യാ​യി​രു​ന്നു. സ​ന്തോ​ഷ​ത്തി​ലും ദുഃ​ഖ​ത്തി​ലും എ​പ്പോ​ഴും കൂ‌​ടെ​യു​ണ്ടാ​യി​രു​ന്ന ആ ​ത​ണ​ൽ മാ​ഞ്ഞു.

ശാ​ന്ത​കു​മാ​രി​യു​ടെ 89ാം പി​റ​ന്നാ​ൾ ദി​വ​സം എ​ള​മ​ക്ക​ര​യി​ലെ വീ​ട്ടി​ൽ വ​ച്ച് വ​ലി​യ ആ​ഘോ​ഷം ന​ട​ത്തി​യി​രു​ന്നു. അ​മ്മ​യ്‌​ക്കൊ​പ്പം പു​ര​സ്ക്കാ​രം പ​ങ്കു​വ​യ്ക്കാ​ൻ ക​ഴി​ഞ്ഞ​താ​ണ് ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷ​മെ​ന്നാ​യി​രു​ന്നു ദാ​ദാ​സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം ല​ഭി​ച്ച​പ്പോ​ൾ മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞ​ത്.

വി​ശ്വ​ശാ​ന്തി ഫൗ​ണ്ടേ​ഷ​ന്‍ എ​ന്ന മോ​ഹ​ൻ​ലാ​ലി​ന്‍റെ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന് പേ​ര് ന​ൽ​കി​യ​ത് അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും പേ​ര് ചേ​ർ​ത്താ​ണ്.

Movies

ദാ​സ​നെ​യും വി​ജ​യ​നെ​യും പോ​ലെ ഇ​ണ​ങ്ങി​യും പി​ണ​ങ്ങി​യും ഞ​ങ്ങ​ൾ ജീ​വി​ച്ചു; ഉ​ള്ളു​ല​യ്ക്കും കു​റി​പ്പു​മാ​യി മോ​ഹ​ൻ​ലാ​ൽ

യാ​ത്ര പ​റ​യാ​തെ ശ്രീ​നി​വാ​സ​ൻ മ​ട​ങ്ങി​യെ​ന്ന് മോ​ഹ​ൻ​ലാ​ൽ. ദാ​സ​നെ​യും വി​ജ​യ​നെ​യും പോ​ലെ ഇ​ണ​ങ്ങി​യും പി​ണ​ങ്ങി​യും ജീ​വി​ച്ച​വ​രാ​യി​രു​ന്നു ത​ങ്ങ​ളെ​ന്നും ഇ​രു​വ​രും ഒ​ന്നി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ൾ കാ​ലാ​തീ​ത​മാ​യി നി​ല​നി​ൽ​ക്കു​ന്ന​താ​ണെ​ന്നും മോ​ഹ​ൻ​ലാ​ൽ കു​റി​ച്ചു.

യാ​ത്ര പ​റ​യാ​തെ ശ്രീ​നി മ​ട​ങ്ങി. ശ്രീ​നി​യു​മാ​യു​ള്ള ആ​ത്മ​ബ​ന്ധം വാ​ക്കു​ക​ളി​ൽ എ​ങ്ങ​നെ ഒ​തു​ക്കു​മെ​ന്ന​റി​യി​ല്ല. സി​നി​മ​യി​ൽ ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ച്ച​വ​ർ എ​ന്ന നി​ർ​വ​ച​ന​ത്തി​നും എ​ത്ര​യോ മു​ക​ളി​ലാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ സ്നേ​ഹ​ബ​ന്ധം. ഓ​രോ മ​ല​യാ​ളി​ക്കും ശ്രീ​നി​യോ​ടു​ള്ള ആ​ത്മ​ബ​ന്ധ​വും അ​ങ്ങ​നെ ത​ന്നെ​യാ​യി​രു​ന്ന​ല്ലോ.

മ​ല​യാ​ളി ത​ന്‍റെ സ്വ​ന്തം മു​ഖം, ശ്രീ​നി സൃ​ഷ്ടി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ക​ണ്ടു. സ്വ​ന്തം വേ​ദ​ന​ക​ളും സ​ന്തോ​ഷ​ങ്ങ​ളും, ഇ​ല്ലാ​യ്മ​ക​ളും അ​ദ്ദേ​ഹ​ത്തി​ലൂ​ടെ സ്ക്രീ​നി​ൽ ക​ണ്ടു. മ​ധ്യ​വ​ർ​ഗ​ത്തി​ന്‍റെ സ്വ​പ്ന​ങ്ങ​ളും സ്വ​പ്ന​ഭം​ഗ​ങ്ങ​ളും ആ​വി​ഷ്ക​രി​ക്കാ​ൻ ശ്രീ​നി​യെ​പ്പോ​ലെ മ​റ്റാ​ർ​ക്ക് ക​ഴി​യും.

ഞ​ങ്ങ​ൾ ഒ​ന്നി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ൾ കാ​ലാ​തീ​ത​മാ​യി നി​ല​നി​ൽ​ക്കു​ന്ന​ത്, ശ്രീ​നി​യു​ടെ എ​ഴു​ത്തി​ലെ മാ​ജി​ക് ഒ​ന്നു​കൊ​ണ്ട് മാ​ത്ര​മാ​ണ്‌. ദാ​സ​നും വി​ജ​യ​നും ഏ​തൊ​രു മ​ല​യാ​ളി​ക്കും സ്വ​ന്തം ആ​ളു​ക​ളാ​യി മാ​റി​യ​ത് ശ്രീ​നി​യു​ടെ അ​നു​ഗ്ര​ഹീ​ത ര​ച​നാ​വൈ​ഭ​വം ഒ​ന്നു കൊ​ണ്ടാ​ണ്‌.

സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ സൃ​ഷ്ടി​ക​ൾ. വേ​ദ​ന​യെ ചി​രി​യി​ൽ പ​ക​ർ​ത്തി​യ പ്രി​യ​പ്പെ​ട്ട​വ​ൻ. സ്ക്രീ​നി​ലും ജീ​വി​ത​ത്തി​ലും ഞ​ങ്ങ​ൾ ദാ​സ​നെ​യും വി​ജ​യ​നെ​യും പോ​ലെ ചി​രി​ച്ചും, ര​സി​ച്ചും, പി​ണ​ങ്ങി​യും, ഇ​ണ​ങ്ങി​യും എ​ക്കാ​ല​വും സ​ഞ്ച​രി​ച്ചു.. പ്രി​യ​പ്പെ​ട്ട ശ്രീ​നി​യു​ടെ ആ​ത്മാ​വി​ന്‌ നി​ത്യ​ശാ​ന്തി നേ​രു​ന്നു...

ഇ​ന്ന് രാ​വി​ലെ 8.30-നാ​ണ് ശ്രീ​നി​വാ​സ​ൻ അ​ന്ത​രി​ച്ച​ത്. ‍ഡ​യാ​ലി​സി​സി​നാ​യി രാ​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ലേ​ക്ക് പോ​കു​ന്ന വ​ഴി ആ​രോ​ഗ്യം മോ​ശ​മാ​യി. തു​ട​ർ​ന്ന് തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ ത​ന്നെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന സ​മ​യ​ത്ത് ഭാ​ര്യ വി​മ​ല​യും അ​ടു​ത്ത ബ​ന്ധു​ക്ക​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. സം​സ്കാ​രം ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ഉ​ദ​യം​പേ​രൂ​രി​ലെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.

 

Kerala

പ്രി​യ ശ്രീ​നി​യെ അ​വ​സാ​ന​മാ​യി ക​ണ്ട് മോ​ഹ​ൻ​ലാ​ലും മ​മ്മൂ​ട്ടി​യും താ​ര​ങ്ങ​ളും

കൊ​ച്ചി: മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ശ്രീ​നി​യെ അ​വ​സാ​ന​മാ​യി കാ​ണാ​നെ​ത്തി സ​ഹ​പ്ര​വ​ർ​ത്ത​ക​രും പ്രി​യ താ​ര​ത്തി​ന്‍റെ ആ​രാ​ധ​ക​രും. ഉ​ച്ച​യ്ക്ക് 12.54 ഓ​ടെ​യാ​ണ് താ​ര​ത്തി​ന്‍റെ മൃ​ത​ദേ​ഹം വ​ഹി​ച്ച ആം​ബു​ല​ൻ​സ് ടൗ​ൺ ഹാ​ളി​ൽ എ​ത്തി​യ​ത്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​ന്ത്രി സ​ജി ചെ​റി​യാ​ൻ, കോ​ൺ​ഗ്ര​സ് നേ​താ​വ് ദീ​പ്തി മേ​രി വ​ർ​ഗീ​സ് തു​ട​ങ്ങി​യ രാ​ഷ്ട്രീ​യ പ്ര​മു​ഖ​ർ താ​ര​ത്തി​ന് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചെ​ത്തി.

മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, ഹ​രി​ശ്രീ അ​ശോ​ക​ൻ, ദി​ലീ​പ്, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ടി​നി ടോം, ​ഹ​ക്കീം ഷാ, ​നീ​ന കു​റു​പ്പ്, ര​മേ​ഷ് പി​ഷാ​ര​ടി, പൊ​ന്ന​മ്മ ബാ​ബു, അ​ൻ​സി​ബ തു​ട​ങ്ങി​യ താ​ര​ങ്ങ​ളും സം​വി​ധാ​യ​ക​രാ​യ ജോ​ഷി, എം. ​പ​ദ്മ​കു​മാ​ർ, ജോ​ണി ആ​ന്‍റ​ണി, നി​ർ​മാ​താ​ക്ക​ളാ​യ ര​ഞ്ജി​ത്ത്, ജി. ​സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കാ​നെ​ത്തി.

അ​തേ​സ​മ​യം, രാ​വി​ലെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ലേ​ക്ക് പോ​കു​ന്ന വ​ഴി ന​ട​ന്‍റെ ആ​രോ​ഗ്യം മോ​ശ​മാ​യി. തു​ട​ർ​ന്ന് തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ ത​ന്നെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ​സം​സ്കാ​രം ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​എ​റ​ണാ​കു​ളം ക​ണ്ട​നാ​ട്ടെ വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ത്തും.

Movies

മ​മ്മൂ​ട്ടി​യു​ടെ തോ​ളി​ൽ പി​ടി​ച്ച് വേ​ദ​ന​യോ​ടെ മോ​ഹ​ൻ​ലാ​ൽ; ടൗ​ൺ ഹാ​ളി​ലേ​യ്ക്ക് ഒ​ഴു​കി​യെ​ത്തി സി​നി​മ​ലോ​കം

വേ​ദ​ന​യു​ടെ ദി​വ​സ​മാ​ണ് ഇ​ന്ന് മ​ല​യാ​ള​സി​നി​മ ലോ​ക​ത്തി​ന്. ശ്രീ​നി ഇ​ല്ലാ​ത്ത മ​ല​യാ​ള​സി​നി​മ​യെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​ൻ ആ​വ​തി​ല്ലാ​തെ ഉ​റ്റ​വ​ർ​ക്കൊ​പ്പം സി​നി​മ​ലോ​ക​വും തേ​ങ്ങു​ക​യാ​ണ്.

ഉ​ച്ഛ​യ്ക്ക് ഒ​ന്നി​ന് ടൗ​ൺ ഹാ​ളി​ൽ തു​ട​ങ്ങി​യ പൊ​തു​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്. സ​ഹ​പ്ര​വ​ർ​ത്ത​ക​രും ശ്രീ​നി​യെ സ്നേ​ഹി​ക്കു​ന്ന​വ​രു​മ​ട​ക്കം നീ​ണ്ട നി​ര​യാ​ണ് അ​വി​ടേ​യ്ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്.

മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും ദി​ലീ​പും സ​ത്യ​ൻ അ​ന്തി​ക്കാ​ടും അ​ട​ക്കം നി​ര​വ​ധി സ​ഹ​പ്ര​വ​ർ​ത്ത​ക​രും ഇ​പ്പോ​ൾ ടൗ​ൺ​ഹാ​ളി​ൽ തു​ട​രു​ക​യാ​ണ്.

ഇ​ന്ന് രാ​വി​ലെ 8.30-നാ​ണ് ശ്രീ​നി​വാ​സ​ൻ അ​ന്ത​രി​ച്ച​ത്. ‍ഡ​യാ​ലി​സി​സി​നാ​യി രാ​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ലേ​ക്ക് പോ​കു​ന്ന വ​ഴി ആ​രോ​ഗ്യം മോ​ശ​മാ​യി. തു​ട​ർ​ന്ന് തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ ത​ന്നെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന സ​മ​യ​ത്ത് ഭാ​ര്യ വി​മ​ല​യും അ​ടു​ത്ത ബ​ന്ധു​ക്ക​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. സം​സ്കാ​രം ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ഉ​ദ​യം​പേ​രൂ​രി​ലെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.

 

Kerala

സ്കൂ​ൾ ക​ലോ​ത്സ​വം; സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ മു​ഖ്യാ​തി​ഥി

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. തു​ട​ർ​ച്ച​യാ​യി മൂ​ന്ന് ത​വ​ണ ജ​ഡ്ജി​യാ​യ​വ​ർ ഒ​ഴി​വാ​ക്ക​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ധി​ക​ർ​ത്താ​ക്ക​ൾ വി​ജി​ല​ൻ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും. ഇ​വ​രി​ൽ നി​ന്നും സ​ത്യ​വാം​ഗ്മൂ​ല​വും എ​ഴു​തി വാ​ങ്ങു​മെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ലേ​ബ​ർ കോ​ഡ് സം​ബ​ന്ധി​ച്ച് പ​ഠി​ക്കാ​നാ​യി മൂ​ന്നം​ഗ സ​മി​തി​യെ കോ​ൺ​ക്ലേ​വ് നി​യോ​ഗി​ച്ചു. ചെ​യ​ർ​മാ​നാ​യി സു​പ്രീം കോ​ട​തി മു​ൻ ജ​ഡ്ജ് ഗോ​പാ​ല ഗൗ​ഡ, പ്ര​ഫ. ശ്യം ​സു​ന്ദ​ർ, അ​ഡ്വ. വ​ർ​ക്കി​ച്ച​ൻ പേ​ട്ട എ​ന്നി​വ​രാ​ണ് സ​മി​തി അം​ഗ​ങ്ങ​ൾ.

ര​ണ്ട് ലേ​ബ​ർ റി​സ​ർ​ച്ച് സ്കോ​ള​ർ​മാ​രും സ​മി​തി​യി​ൽ വ​രും. ഒ​രു മാ​സ​ത്തി​ന​കം പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. ലേ​ബ​ർ കോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വ​ശ​ങ്ങ​ളും സ​മി​തി പ​രി​ശോ​ധി​ക്കു​മെ​ന്നും തൊ​ഴി​ലാ​ളി നേ​താ​ക്ക​ളോ​ടൊ​പ്പം കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രി​യെ കാ​ണും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

Movies

യു​ദ്ധ​ത്തി​നൊ​പ്പം മു​ണ്ട് മ​ട​ക്കി​ക്കു​ത്തി​യു​ള്ള ആ​ക്ഷ​നും; വൃ​ഷ​ഭ ട്രെ​യി​ല​ർ  

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കു​ന്ന ബ്ര​ഹ്മാ​ണ്ഡ പാ​ൻ ഇ​ന്ത്യ​ൻ ഇ​തി​ഹാ​സ ചി​ത്രം വൃ​ഷ​ഭ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്ത്. മോ​ഹ​ൻ​ലാ​ൽ ര​ണ്ട് ഗെ​റ്റ​പ്പി​ലാ​ണ് ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്.

പ്ര​ശ​സ്ത ക​ന്ന​ഡ സം​വി​ധാ​യ​ക​ൻ ന​ന്ദ​കി​ഷോ​ർ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ചി​ത്രം, ക​ണ​ക്റ്റ് മീ​ഡി​യ​യും ബാ​ലാ​ജി ടെ​ലി​ഫി​ലിം​സും, അ​ഭി​ഷേ​ക് എ​സ്. വ്യാ​സ് സ്റ്റു​ഡി​യോ​യും ചേ​ർ​ന്നാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ആ​ക്‌​ഷ​ൻ, വൈ​കാ​രി​ക​ത, പ്ര​തി​കാ​രം, പു​ന​ർ​ജ​ന്മം എ​ന്നി​വ കോ​ർ​ത്തി​ണ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് എ​ന്ന സൂ​ച​ന​യാ​ണ് ട്രെ​യി​ല​ർ ന​ൽ​കു​ന്ന​ത്. ഒ​രു അ​ച്ഛ​ൻ - മ​ക​ൻ ബ​ന്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന അ​തി​ശ​ക്ത​മാ​യ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

Movies

പ്ര​തി​ക​രി​ക്കേ​ണ്ട ബാ​ധ്യ​​ത അ​മ്മ​യു​ടെ ത​ല​പ്പ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കു​ണ്ട്, ലാ​ലേ​ട്ട​ൻ മാ​റി​യ​ത് ന​ന്നാ​യി: ബാ​ബു​രാ​ജ്

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി വി​ധി​യി​ൽ പ്ര​തി​ക​ര​ണം ന​ട​ത്താ​ൻ അ​മ്മ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വത്തിന് ബാ​ധ്യ​തയുണ്ടെന്ന് ​ന​ട​ൻ ബാ​ബു​രാ​ജ്. അ​മ്മ​യു​ടെ ത​ല​പ്പ​ത്തി​രി​ക്കു​ന്ന​ത് സ്ത്രീ​ക​ളാ​ണെ​ന്നും എ​ന്നാ​ൽ പ്ര​തി​ക​രി​ക്കാ​ൻ ബാ​ധ്യ​തയുണ്ടായിട്ടും അ​വ​ർ എ​സ്കേ​പ്പ് ചെ​യ്യു​ക​യാ​ണെ​ന്നും ബാ​ബു​രാ​ജ് പ​റ​യു​ന്നു.

പൊ​ങ്കാ​ല സി​നി​മ​യു​ടെ പ​ത്ര​സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം പ​റ​യു​ക​യാ​യി​രു​ന്നു താ​രം.

'ഞാ​നൊ​രു നി​യ​മം പ​ഠി​ച്ച ആ​ളാ​യ​തു​കൊ​ണ്ടും വ​ക്കീ​ലാ​യ​തു കൊ​ണ്ടും കോ​ട​തി വി​ധി​യെ ബ​ഹു​മാ​നി​ക്ക​ണം. മേ​ൽ​കോ​ട​തി​ക​ളു​ണ്ട​ല്ലോ, അ​ത് അ​തി​ന്‍റെ വ​ഴി​യെ വ​ര​ട്ടെ. അ​തി​ജീ​വി​ത​യ്ക്ക് നീ​തി ല​ഭി​ച്ചോ എ​ന്നു പ​റ​യാ​ൻ ഞാ​ൻ ആ​ള​ല്ല. ഈ ​വി​ധി തെ​റ്റ് ആ​ണെ​ന്നു പ​റ​യാ​ൻ മേ​ൽ​കോ​ട​തി ഉ​ണ്ട്. കോ​ട​തി​യാ​ണ് തെ​റ്റും ശ​രി​യും തീ​രു​മാ​നി​ക്കേ​ണ്ട​ത്. ഇ​തി​ൽ ഒ​രു മ​റു​പ​ടി പ​റ​യാ​ൻ ന​മു​ക്ക് അ​വ​കാ​ശ​മി​ല്ല.

‘അ​മ്മ’​യി​ൽ ഞാ​നി​പ്പോ​ൾ ഒ​രം​ഗം മാ​ത്ര​മാ​ണ്. ദി​ലീ​പി​നെ തി​രി​ച്ചെ​ടു​ക്ക​ണോ വേ​ണ്ട​യോ എ​ന്നു തീ​രു​മാ​നി​ക്കേ​ണ്ട​ത്, അ​മ്മ​യെ ന​യി​ക്കു​ന്ന​വ​രാ​ണ്. ഇ​പ്പോ​ൾ ഭ​ര​ണം ന​ന്നാ​യി പോ​കു​ന്നു​ണ്ട്. അ​വ​ർ അ​ത് ന​ല്ല​പോ​ലെ കൈ​കാ​ര്യം ചെ​യ്യും. അ​തി​ജീ​വി​ത​യ്ക്കാ​യി ഇ​വ​ർ സം​സാ​രി​ച്ചോ എ​ന്ന നി​ങ്ങ​ളു​ടെ ചോ​ദ്യം കേ​ൾ​ക്കു​മ്പോ​ൾ ലാ​ലേ​ട്ട​നെ​യാ​ണ് എ​നി​ക്ക് ഓ​ർ​മ വ​രു​ന്ന​ത്. അ​ദ്ദേ​ഹ​മാ​ണ് ഇ​പ്പോ​ൾ നേ​തൃ​സ്ഥാ​ന​ത്ത് ഉ​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ൽ എ​ന്തൊ​ക്കെ സം​ഭ​വി​ച്ചേ​നെ.

ഇ​വ​രാ​യ​തു​കൊ​ണ്ട്, ഇ​വ​ര്‍​ക്ക​തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട് പോ​കാ​ൻ പ​റ്റും. ലാ​ലേ​ട്ട​നാ​യി​രു​ന്നു ആ ​സ്ഥാ​ന​ത്തെ​ങ്കി​ൽ നി​ങ്ങ​ളെ​ല്ലാ​വ​രും കൂ​ടി അ​ദ്ദേ​ഹ​ത്തെ വീ​ർ​പ്പു​മു​ട്ടി​ച്ചേ​നെ. ലാ​ലേ​ട്ട​ൻ മാ​റി​യ​ത് ന​ന്നാ​യി എ​ന്ന് ഞാ​നി​പ്പോ​ൾ ചി​ന്തി​ക്കു​ക​യാ​ണ്. സ​മ​യം ഇ​നി​യു​മു​ണ്ട​ല്ലോ. സ്ത്രീ​ക​ൾ ത​ല​പ്പ​ത്തു​ള്ള​വ​ർ അ​തി​നു തീ​ർ​ച്ച​യാ​യും മ​റു​പ​ടി പ​റ​യും. അ​ത് ഇ​ന്ന​ല്ലെ​ങ്കി​ൽ നാ​ളെ, എ​ന്താ​യാ​ലും ഉ​ത്ത​രം പ​റ​യാ​ൻ അ​വ​ർ ബാ​ധ്യ​സ്ഥ​രാ​ണ്.

ആ ​കു​ട്ടി​യോ​ടു​ള്ള അ​നു​ക​മ്പ​യും സ്നേ​ഹ​വും എ​ന്നും നി​ല​നി​ൽ​ക്കും. പ​ക്ഷേ കോ​ട​തി വി​ധി​യെ ബ​ഹു​മാ​നി​ക്കു​ന്നു. ഒ​രു നാ​ണ​യ​ത്തി​ന് ര​ണ്ട് വ​ശ​മു​ണ്ടെ​ന്നു പ​റ​ഞ്ഞ​പോ​ലെ, അ​തി​ൽ ഏ​ത് വ​ശ​മാ​ണ് സ​ത്യ​മെ​ന്നാ​ണ് അ​റി​യേ​ണ്ട​ത്. ബാ​ബു​രാ​ജി​ന്‍റെ വാ​ക്കു​ക​ൾ.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ധി​യി​ൽ മ​ല​യാ​ള സി​നി​മ​യി​ലെ താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യു​ടെ നേ​തൃ​ത്വം ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Movies

പ്രി​യ​പ്പെ​ട്ട ലാ​ലു​വി​ന് ഇ​ച്ചാ​ക്ക​യു​ടെ അ​ഭി​ന​ന്ദ​നം; പാ​ട്രി​യ​റ്റ് സെ​റ്റി​ൽ പൊ​ന്നാ​ട​യ​ണി​ച്ച് മ​മ്മൂ​ട്ടി  

ദാ​ദാ സാ​ഹേ​ബ് ഫാ​ൽ​ക്കെ അ​വാ​ർ​ഡ് നേ​ടി​യ പ്രി​യ​പ്പെ​ട്ട ലാ​ലു​വി​ന് ഇ​ച്ചാ​ക്ക​യു​ടെ അ​ഭി​ന​ന്ദ​നം. കൊ​ച്ചി​യി​ൽ മ​ഹേ​ഷ് നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പാ​ട്രി​യ​റ്റി​ന്‍റെ സെ​റ്റി​ൽ വ​ച്ചാ​യി​രു​ന്നു മോ​ഹ​ൻ​ലാ​ലി​നെ മ​മ്മൂ​ട്ടി അ​ഭി​ന​ന്ദി​ച്ച​ത്.

ഫാ​ൽ​ക്കെ അ​വാ​ർ​ഡ് നേ​ടി​യ​തി​നു​ശേ​ഷം മോ​ഹ​ൻ​ലാ​ൽ ആ​ദ്യ​മാ​യാ​ണ് മ​മ്മൂ​ട്ടി​യെ നേ​രി​ൽ​കാ​ണു​ന്ന​ത്. ശ​നി​യാ​ഴ്ച കൊ​ച്ചി​യി​ൽ പാ​ട്രി​യ​റ്റ​ന്‍റെ അ​വ​സാ​ന ഷെ​ഡ്യൂ​ളി​ൽ മോ​ഹ​ൻ​ലാ​ൽ ജോ​യി​ൻ ചെ​യ്ത ദി​വ​സം ത​ന്നെ മ​മ്മൂ​ട്ടി അ​ഭി​ന​ന്ദ​ന​വു​മാ​യെ​ത്തി.

സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് നാ​രാ​യ​ണ​ൻ, നി​ർ​മാ​താ​ക്ക​ളാ​യ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ, സി.​ആ​ർ.​സ​ലിം, ആ​ന്‍റോ ജോ​സ​ഫ്, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ര​മേ​ഷ് പി​ഷാ​ര​ടി, എ​സ്.​എ​ൻ.​സ്വാ​മി, ക​ന്ന​ഡ ന​ട​ൻ പ്ര​തീ​ഷ് ബ​ല​വാ​ടി, കാ​മ​റാ​മാ​ൻ മാ​നു​ഷ് ന​ന്ദ​ൻ തു​ട​ങ്ങി​യ​വ​ർ മ​മ്മൂ​ട്ടി-​മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​ന്ദ​ന​സം​ഗ​മ​ത്തി​ന് സാ​ക്ഷി​ക​ളാ​യി.

Movies

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ റി​ലീ​സി​നൊ​രു​ങ്ങാ​ൻ ദൃ​ശ്യം 3; വി​ത​ര​ണാ​വ​കാ​ശം സ്വ​ന്ത​മാ​ക്കി പ​നോ​ര​മ സ്റ്റു​ഡി​യോ​സും പെ​ൻ സ്റ്റു​ഡി​യോ​സും

ഇ​ന്ത്യ​യി​ലെ ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ പാ​ൻ-​ഇ​ന്ത്യ​ൻ സി​നി​മാ ഏ​റ്റെ​ടു​ക്ക​ൽ മ​ല​യാ​ള​ത്തി​ൽ നി​ന്നും. ലോ​കം മു​ഴു​വ​ൻ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന മോ​ഹ​ൻ​ലാ​ൽ - ജീ​ത്തു ജോ​സ​ഫ് ചി​ത്രം ദൃ​ശ്യം 3 ന്‍റെ ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യേ​റ്റ​ർ, ഡി​ജി​റ്റ​ൽ അ​വ​കാ​ശ​ങ്ങ​ൾ പ​നോ​ര​മ സ്റ്റു​ഡി​യോ​സും പെ​ൻ സ്റ്റു​ഡി​യോ​സും സം​യു​ക്ത​മാ​യി സ്വ​ന്ത​മാ​ക്കി.

ജീ​ത്തു ജോ​സ​ഫ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന, മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യെ​ത്തു​ന്ന ദൃ​ശ്യം 3 ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ത​ന്നെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള​തും ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന​തു​മാ​യ സി​നി​മാ​റ്റി​ക് ഫ്രാ​ഞ്ചൈ​സി​ക​ളി​ൽ ഒ​ന്നാ​ണ് ദൃ​ശ്യം. സ​മ​കാ​ലി​ക സി​നി​മ​ക​ളി​ൽ ഏ​റ്റ​വും ആ​ക​ർ​ഷ​ക​വും വ്യാ​പ​ക​മാ​യി ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​തു​മാ​യ ഫ്രാ​ഞ്ചൈ​സി​ക​ളി​ൽ ഒ​ന്നാ​യി ഇ​ന്നും തു​ട​രു​ന്നു​ണ്ട് ദൃ​ശ്യം.

റി​ക്കാ​ർ​ഡ് ഭേ​ദി​ച്ച ബോ​ക്സ് ഓ​ഫീ​സ് നാ​ഴി​ക​ക്ക​ല്ലു​ക​ൾ നേ​ടി​യ​തി​നോ​ടൊ​പ്പം അ​സാ​ധാ​ര​ണ​മാ​യ പ്രേ​ക്ഷ​ക പി​ന്തു​ണ​യാ​ണ് സി​നി​മ​യ്ക്ക് എ​ല്ലാ ഭാ​ഷ​ക​ളി​ലും ല​ഭി​ച്ചി​ട്ടു​ള്ള​ത്. നി​ര​വ​ധി പ്ര​ശം​സ​ക​ൾ നേ​ടി​യി​രു​ന്ന​വ​യു​മാ​ണ് ദൃ​ശ്യം റീ​മേ​ക്കു​ക​ൾ. പ​നോ​ര​മ സ്റ്റു​ഡി​യോ​സ് നി​ർ​മി​ച്ച ഹി​ന്ദി പ​തി​പ്പാ​യ അ​ഭി​ഷേ​ക് പ​ഥ​ക് സം​വി​ധാ​നം ചെ​യ്ത ദൃ​ശ്യം 2 ഉ​ൾ​പ്പെ​ടെ വ​ലി​യ പ്രേ​ക്ഷ​ക പി​ന്തു​ണ നേ​ടു​ക​യു​ണ്ടാ​യ​താ​ണ്.

പ​നോ​ര​മ സ്റ്റു​ഡി​യോ​സി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഈ ​ഏ​റ്റെ​ടു​ക്ക​ൽ ഏ​റെ വൈ​കാ​രി​ക​വും അ​തി​പ്രാ​ധാ​ന്യ​വു​മു​ള്ള​താ​ണെ​ന്ന് പ​നോ​ര​മ സ്റ്റു​ഡി​യോ​സി​ന്‍റെ ചെ​യ​ർ​മാ​ൻ കു​മാ​ർ മം​ഗ​ത് പ​ത​ക് പ​റ​ഞ്ഞു.

"എ​നി​ക്ക് ദൃ​ശ്യം ഒ​രു സി​നി​മ​യെ​ന്ന​തി​നേ​ക്കാ​ള്‍ അ​പ്പു​റ​ത്താ​ണ്. ഇ​ന്ത്യ​ൻ സി​നി​മ​യ്ക്ക് ഇ​ത് ഒ​രു സ്വ​യം പ​രി​വ​ർ​ത്ത​ന യാ​ത്ര​യാ​ണ്. യ​ഥാ​ർ​ത്ഥ മ​ല​യാ​ള ഫ്രാ​ഞ്ചൈ​സി​യു​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള ഈ ​അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​ത് ഞ​ങ്ങ​ൾ​ക്ക് അ​ഭി​മാ​ന​ക​ര​വും വൈ​കാ​രി​ക​വു​മാ​യ ഒ​രു നി​മി​ഷ​മാ​ണ്. ഞ​ങ്ങ​ളു​ടെ ആ​ഗോ​ള വി​ത​ര​ണ മേ​ഖ​ല​യി​ലു​ള്ള ആ​ധി​പ​ത്യം ഉ​പ​യോ​ഗി​ച്ച്, ദൃ​ശ്യം 3 നെ ​ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ അ​ന്താ​രാ​ഷ്ട്ര റി​ലീ​സു​ക​ളി​ൽ ഒ​ന്നാ​ക്കി മാ​റ്റാ​ൻ ഞ​ങ്ങ​ൾ ഉ​ദ്ദേ​ശി​ക്കു​ന്നു. അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഈ ​ഏ​റ്റെ​ടു​ക്ക​ലി​ൽ ഏ​റെ ശു​ഭാ​പ്തി​വി​ശ്വാ​സ​മാ​ണു​ള്ള​തെ​ന്ന് പെ​ൻ സ്റ്റു​ഡി​യോ​സ് ഡ​യ​റ​ക്ട​ർ ഡോ. ​ജ​യ​ന്തി​ലാ​ൽ ഗ​ഡ പ​റ​ഞ്ഞു. ദൃ​ശ്യം 3 യി​ലൂ​ടെ അ​സാ​ധാ​ര​ണ​മാ​യ ഇ​ന്ത്യ​ൻ ക​ഥ​ക​ളെ ലോ​ക​ത്തി​ന് മു​ന്നി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ഞ​ങ്ങ​ളു​ടെ ദൗ​ത്യം ഞ​ങ്ങ​ൾ തു​ട​രു​ന്നു.

പ​നോ​ര​മ സ്റ്റു​ഡി​യോ​യു​മാ​യു​ള്ള ഞ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ഈ ​വി​ഷ​ൻ ശ​ക്തി​പ്പെ​ടു​ത്തു​ക​യും സി​നി​മ യ​ഥാ​ർ​ത്ഥ​ത്തി​ൽ അ​ർ​ഹി​ക്കു​ന്ന ആ​ഗോ​ള പ്ലാ​റ്റ്‌​ഫോ​മി​ൽ എ​ത്തു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ്, അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​നോ​ര​മ സ്റ്റു​ഡി​യോ​സും പെ​ൻ സ്റ്റു​ഡി​യോ​യും ഒ​ന്നി​ക്കു​ന്ന​തോ​ടെ, മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം ദൃ​ശ്യം 3 ഇ​പ്പോ​ൾ അ​ർ​ഹി​ക്കു​ന്ന രീ​തി​യി​ൽ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തു​ക​യാ​ണ്. ഇ​ത്ര​യും പി​ന്തു​ണ​യോ​ടെ​യും വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടോ​ടെ​യും ദൃ​ശ്യം 3 മു​ന്നോ​ട്ട് പോ​കു​ന്ന​ത് കാ​ണു​ന്ന​ത് ശ​രി​ക്കും സ​ന്തോ​ഷ​ക​ര​മാ​ണ് എ​ന്ന് നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

"ജോ​ർ​ജു​കു​ട്ടി വ​ർ​ഷ​ങ്ങ​ളാ​യി എ​ന്‍റെ ചി​ന്ത​ക​ളി​ലും, പ്രേ​ക്ഷ​ക​രു​ടെ വി​കാ​ര​ങ്ങ​ളി​ലും, വ​രി​ക​ൾ​ക്കി​ട​യി​ലെ നി​ശ​ബ്‍​ദ​ത​യി​ലും എ​ന്നോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത് പു​തി​യ ര​ഹ​സ്യ​ങ്ങ​ളു​മാ​യി ഒ​രു പ​ഴ​യ സു​ഹൃ​ത്തി​നെ ക​ണ്ടു​മു​ട്ടു​ന്ന​ത് പോ​ലെ​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്ത യാ​ത്ര എ​വി​ടേ​ക്ക് ന​യി​ക്കു​ന്നു എ​ന്ന് പ്രേ​ക്ഷ​ക​ർ കാ​ണു​ന്ന​തി​ൽ ഏ​റെ ആ​വേ​ശ​ത്തി​ലാ​ണ്. മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

ദൃ​ശ്യം പോ​ലു​ള്ള ക​ഥ​ക​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ല - അ​വ വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കും. ഈ ​സം​യു​ക്ത പ​ങ്കാ​ളി​ത്തം മു​ന്നോ​ട്ടു​ള്ള യാ​ത്ര​യ്ക്കു​ള്ള ശ​രി​യാ​യ ചു​വ​ടു​വ​യ്പ്പാ​യി തോ​ന്നു​ന്നു. ഈ ​ക​ഥ ഒ​രു ആ​ഗോ​ള വേ​ദി​ക്ക് അ​ർ​ഹ​മാ​ണെ​ന്ന് ഞ​ങ്ങ​ൾ എ​പ്പോ​ഴും വി​ശ്വ​സി​ച്ചി​രു​ന്നു, ഇ​പ്പോ​ൾ, ഈ ​സ​ഹ​ക​ര​ണ​ത്തോ​ടെ, ജോ​ർ​ജ്കു​ട്ടി​യു​ടെ അ​ടു​ത്ത നീ​ക്ക​ത്തി​ന് ലോ​കം ഒ​ടു​വി​ൽ ത​യ്യാ​റാ​യി​ക്ക​ഴി​ഞ്ഞ​താ​യി തോ​ന്നു​ന്നു. സം​വി​ധാ​യ​ക​ൻ ജീ​ത്തു ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള​ത്തി​ലെ സി​നി​മ വ്യ​വ​സാ​യ​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നു​ള്ള പ​നോ​ര​മ സ്റ്റു​ഡി​യോ​സി​ന്‍റെ ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​പ്ര​ഖ്യാ​പ​നം എ​ന്ന​ത് ശു​ഭ​സൂ​ച​ന​യാ​ണ്.

മ​ല​യാ​ള സി​നി​മ​യെ ദേ​ശീ​യ ത​ല​ത്തി​ലും ആ​ഗോ​ള ത​ല​ത്തി​ലും എ​ത്തി​ക്കാ​നു​ള്ള ത​ങ്ങ​ളു​ടെ ദൗ​ത്യം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി മ​ല​യാ​ള​ത്തി​ലെ പ്ര​തി​ഭ​ക​ളു​മാ​യും വ​ള​ർ​ന്നു വ​രു​ന്ന ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രു​മാ​യും സ്റ്റു​ഡി​യോ സ​ജീ​വ​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ന്‍റെ തു​ട​ക്ക​മാ​വു​ക​യാ​ണ് ദൃ​ശ്യം 3യി​ലൂ​ടെ. പി​ആ​ർ​ഒ: ആ​തി​ര ദി​ൽ​ജി​ത്ത്

Movies

ജോർജുകുട്ടി ഇനി മാത്യുവാകും; ജയിലർ 2 സെറ്റിലേയ്ക്ക് പറന്ന് താരം  

ദൃശ്യം 3 ചൊവ്വാഴ്ച പാക്കപ്പ് ആയതിന് പിന്നാലെ ബുധനാഴ്ച രാവിലെ തന്നെ ജയിലർ 2ന്‍റെ ലൊക്കേഷനിലേയ്ക്ക് പറന്ന് മോഹൻലാൽ. ജയിലറിന്‍റെ ഗോവയിലെ സെറ്റിലേയ്ക്കാണ് താരം പോയത്.

മോഹൻലാലിന്‍റെപേഴ്സനൽ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്ലൈറ്റിൽ നിന്നുള്ള ചിത്രം പങ്കുവച്ചത്. മോഹൻലാലിനൊപ്പം ഫ്ലൈറ്റിൽ സഞ്ചരിക്കുന്ന ചിത്രം ഓഫ് ടു ജെ2 എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.

ഏതാനും മണിക്കൂറുകൾ മുൻപാണ് ദൃശ്യം 3 പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വീഡിയോ അണിയറ പ്രവർത്തകർ‌ പങ്കുവച്ചത്.

ഇതിന് ശേഷമാണ് ജിഷാദ് ഫ്ലൈറ്റിൽ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്. ‘ജയിലർ’ സിനിമയിൽ ശ്രദ്ധേയമായ മോഹൻലാലിന്‍റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്തത് ജിഷാദ് ഷംസുദ്ദീൻ ആണ്.

‘ജയിലർ 2’ സിനിമയിലും മോഹൻലാലിന്‍റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. മാത്യുവിന്‍റെ ആദ്യ ഭാഗത്തിലെ കോസ്റ്റ്യൂം തരംഗമായി മാറിയിരുന്നു.

Movies

ജോർജുകുട്ടി കറക്റ്റ് ആണോ? സംശയത്തോടെ മോഹൻലാൽ; ദൃശ്യം 3 പാക്കപ്പ്

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ദൃശ്യം 3ക്ക് പാക്കപ്പ് ആയി. ചിത്രത്തിലെ മോഹൻലാലിന്‍റെ ഷോട്ടോടെയാണ് ഷൂട്ടിന് പാക്കപ്പ് ആയത്. ഷോട്ട് ഓകെയാണെന്ന് പറയുമ്പോഴുള്ള മോഹൻലാലിന്‍റെ അതിശയവും വീഡിയോയിലുണ്ട്.

ആന്‍റണി പെരുമ്പാവൂരിനെയും ജീത്തു ജോസഫിനെയും മോഹൻലാൽ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടുന്നതും വീഡിയോയിൽ കാണാം. കേക്ക് മുറിച്ച് സെറ്റിലെ മറ്റ് അഭിനേതാക്കൾക്കൊപ്പം പായ്ക്കപ്പ് ചെറിയൊരു ആഘോഷമാക്കി മാറ്റി.

സിദ്ദീഖ്, ഗണേഷ് കുമാർ, ശാന്തി മായാദേവി എന്നിവരും ഒപ്പമുണ്ടായിരുന്നു. ഐജി തോമസ് ബാസ്റ്റിന്‍റെ ഗെറ്റപ്പിൽ മുരളി ഗോപിയെയും കാണാം.

 

Movies

വരുന്നത് ലാൽയുഗം; റിലീസിനുമുൻപ് ദ്യ​ശ്യം-3 നേടിയത് 350 കോടി, വാരുമോ 1000 കോടി.!!

ചലച്ചിത്രലോകവും ആരാധകരും ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ-ജീത്തു ജോസഫ് ത്രില്ലർ ചിത്രം ദ്യ​ശ്യം-3 റിലീസിനു മുൻപ് തന്നെ കോടികൾ വാരിക്കൂട്ടി മലയാളത്തിൽ ചരിത്രമായി മാറി.

350 കോ​ടി രൂ​പ​യു​ടെ പ്രീ-​ബി​സി​ന​സ് ആ​ണ് ദ്യ​ശ്യം-3 സ്വന്തമാക്കിയത്. ഇന്ത്യയിലെ പ്രാ​ദേ​ശി​ക ച​ല​ച്ചി​ത്രനേ​ട്ട​ങ്ങ​ളെ മ​റി​ക​ട​ന്നാ​ണ് മലയാളസിനിമയുടെ ​റെ​ക്കോ​ര്‍​ഡ്. മലയാളസിനിമയിൽ ഇതിഹാസനേട്ടം സ്വന്തമാക്കിയ ലോകയെയും ദ്യ​ശ്യം-3 മറികടന്നു.

ലോകയുടെ ആഗോള കളക്ഷൻ 300 കോടി കടന്നിരുന്നു. റിലീസിനു മുന്പ് ഇത്രയും കളക്ഷൻ നേടിയെങ്കിൽ ചിത്രം 1000 കോടി ക്ലബിൽ സ്ഥാനമുറപ്പിക്കുമോ എന്നാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്.

മോഹൻലാലിന്‍റെ ഹിറ്റ് ചിത്രം തുടരും- നിർമാതാവ് എം. രഞ്ജിത് ആണ് ഒരു പൊതുപരിപാടിയിൽ ഇക്കാര്യം പറഞ്ഞത്. നി​ര്‍മാ​ണം പൂർത്തിയാകുന്നതിനുമുൻപ് , നേരത്തെ ഇ​ന്ത്യ​ന്‍ പ്രാ​ദേ​ശി​കഭാഷാ സിനിമകളൊന്നു ഇ​ത്ര​യും വ​ലി​യ വ​രു​മാ​നം നേ​ടി​യി​ട്ടില്ലെന്നും നിർമാതാവ് പറഞ്ഞു.

മ​ല​യാ​ള​ത്തി​ലും ഹി​ന്ദി​യി​ലും ഒ​രേ സ​മ​യം ദ്യ​ശ്യം-3 റി​ലീ​സ് ചെ​യ്യു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ ഫാ​ന്‍ പേ​ജു​ക​ളി​ലു​ട​നീ​ളം വാർത്ത വൈറലായിരുന്നു. എന്നാൽ, മ​ല​യാ​ള പ​തി​പ്പ് ക​ഴി​ഞ്ഞ് ര​ണ്ടു മാ​സ​ത്തിനു ശേ​ഷമാണ് ഹി​ന്ദി പ​തി​പ്പ് റിലീസ് ചെയ്യുകയെന്ന വാർത്തയും അതോടൊപ്പം നെറ്റിസൺസിനിടയിൽ തരംഗമായി. ഇതുമായി ബന്ധപ്പെട്ട് ജീ​ത്തു ജോ​സ​ഫും ദൃശ്യം ആ​രാ​ധ​ക​നും ത​മ്മി​ലു​ള്ള ചാ​റ്റിന്‍റെ സ്‌​ക്രീ​ന്‍​ഷോ​ട്ടും പ്രചരിച്ചിരുന്നു. എന്നാൽ ഇതിന്‍റെ ആ​ധി​കാ​രി​ക​ത സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. നേരത്തെ, മലയാളം റിലീസിനുശേഷമായിരിക്കും ഹിന്ദി റിലീസ് എന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നു.

 

 

Movies

മകളുടെ സെറ്റിൽ അതിഥിയായി അച്ഛൻ; അതിഥി താരമാണോ മോഹൻലാൽ?

മകൾ അഭിനയിക്കുന്ന തുടക്കം എന്ന സിനിമയുടെ സെറ്റിൽ അതിഥിയായി എത്തി മോഹൻലാൽ. കുട്ടിക്കാനത്തെ സിനിമയുടെ ലൊക്കേഷനിലാണ് മോഹൻലാൽ എത്തിയത്. സുചിത്ര മോഹൻലാലും ഒപ്പമുണ്ട്. കുട്ടിക്കാനത്തു നിന്നും ഇരുവരും നിലവിൽ വാഗമണ്ണിലാണുള്ളത്.

സംവിധായകൻ ജൂഡ് ആന്തണിയുമായി സിനിമയുടെ വിശേഷങ്ങൾ പങ്കിടുന്ന താരത്തിന്‍റെ വീഡിയോ ഫാൻസ് പേജുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

മീനു എന്ന പെൺകുട്ടിയായി ചിത്രത്തില്‍ വിസ്മയ എത്തുന്നു. ആന്‍റണി പെരുമ്പാവൂരിന്‍റെ മകൻ ആശിഷ് ആന്‍റണിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Movies

ചിത്രീകരണം പൂർത്തിയാകും മുൻപേ തന്നെ ദൃശ്യം 3 യ്ക്ക് ലഭിച്ച ആ ഡീൽ

ചിത്രീകരണം പൂർത്തിയാകും മുൻപേ തന്നെ ദൃശ്യം 3യുടെ മുഴുവൻ ആഗോള തിയറ്റർ ഓവർസീസ്, ഡിജിറ്റൽ, എയർബോൺ അവകാശങ്ങൾ സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്.

ഏകദേശം നൂറ് കോടിക്കു മുകളിലാണ് ഈ ഡീലിലൂടെ നിർമാതാവിനു ലഭിക്കുക.ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബിസിനസ് ഡീൽ കൂടിയാണിത്.

അതേസമയം ചിത്രീകരണം പൂർത്തിയാക്കുന്നതിനും തിയറ്ററുകളിലേയ്ക്കെത്തുന്നതിന് മുൻപേ തന്നെ ദൃശ്യം 3 അതിന്‍റെ മുതൽമുടക്ക് തിരിച്ചുപിടിച്ചു കഴിഞ്ഞു. സിനിമയുടെ റീമേക്ക് റൈറ്റ്സ് ഇതുവരെയും നൽകിയിട്ടില്ല.

ബോളിവുഡ് നിര്‍മാണക്കമ്പനിയായ പനോരമ സ്റ്റുഡിയോസ് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച രേഖകൾ ലീക്ക് ആയതോടെയാണ് ഈ വിവരം പ്രേക്ഷകരിലേക്കെത്തുന്നത്. ദൃശ്യത്തിന്‍റെ ആദ്യരണ്ടുഭാഗങ്ങള്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്തിറക്കിയ നിര്‍മാണക്കമ്പനിയാണ് പനോരമ സ്‌റ്റുഡിയോസ്.

അതേസമയം സിനിമയുടെ മലയാളം പതിപ്പാകും ആദ്യം തിയറ്ററുകളിലെത്തുകയെന്നും രണ്ട് മാസങ്ങൾക്കുശേഷം മാത്രമാകും ഹിന്ദി പതിപ്പ് റിലീസ് ചെയ്യുകയെന്നും സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.

ഒക്ടോബർ അവസാനം തൊടുപുഴയിൽ ചിത്രീകരണം ആരംഭിച്ച ദൃശ്യം 3 അവസാനഘട്ടത്തോട് അടുക്കുകയാണ്. നവംബർ 30ന് തൊടുപുഴയിൽ തന്നെയാകും പാക്കപ്പ്. ജനുവരിയിലോ മാർച്ചിലോ ചിത്രം തിയറ്ററുകളിലെത്തും.

Movies

അങ്ങനെ പോയി കണ്ടാണ് മോഹൻലാലിനെ സിനിമയിലേയ്ക്ക് എടുത്തത്; സിബി മലയിൽ പറയുന്നു

സമ്മർ ഇൻ ബത്‌ലഹേം സിനിമയിൽ മോഹൻലാലിനെ കാസ്റ്റ് ചെയ്തതിനെക്കുറിച്ച് വെളിപ്പെടുത്തി സംവിധായകൻ സിബി മലയിൽ. ബംഗളൂരുവിൽ സുഖ ചികിത്സയ്ക്ക് പോയ മോഹൻലാലിനെ രഞ്ജിത്തിനൊപ്പം നേരിൽ പോയി കണ്ടാണ് സിനിമയിൽ അഭിനയിക്കാൻ ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

മോഹൻലാലിന്‍റെ പത്ത് മിനിറ്റോളമുള്ള സീനുകൾ സിനിമയിൽ ഉണ്ടായിരുന്നു എന്നും ഇത് പിന്നീട് വെട്ടിമാറ്റുകയായിരുന്നു എന്നും സംവിധായകൻ പറഞ്ഞു. റീറിലിസിൽ ഇത് ഉൾപ്പെടുത്താൻ ആലോചിച്ചിരുന്നതായും സിബി മലയിൽ വെളിപ്പെടുത്തി.

സിനിമയുടെ റീറിലീസ് പ്രസ്മീറ്റിൽ സംസാരിക്കവെയാണ് ഇക്കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്.

‘സമ്മർ ഇൻ ബത്​ലഹേം’ ഷൂട്ടിംഗ് ലൊക്കേഷനിൽ വന്നാണ് ര‍ഞ്ജിത്ത് സ്ക്രിപ്റ്റ് എഴുതുന്നത്. അതുകൊണ്ട് ആദ്യത്തെ ദിവസങ്ങളിലൊക്കെ പാട്ട് മാത്രമാണ് ഷൂട്ട് ചെയ്തത്. എഴുതി ഒരുഘട്ടമെത്തിയപ്പോഴാണ് ചിത്രത്തിൽ ഒരു ക്യാരക്ടർ കൂടി വന്നിട്ടുണ്ടെന്ന് രഞ്ജിത്ത് പറയുന്നത്.

ക്ലൈമാക്സിൽ ആ ക്യാരക്ടർ വരണം. ഈ രണ്ട് പേരുടെയും മുകളിൽ നിൽക്കുന്ന ഒരു നടൻ ഇത് ചെയ്യണം. എങ്കിലേ ആ ഒരു പോപ്പുലാരിറ്റി ഉണ്ടാവൂ എന്ന് രഞ്ജിത്ത് പറഞ്ഞു. അങ്ങനെ പല പേരുകൾ ആലോചിച്ചു. രജനികാന്ത്, കമൽഹാസൻ തുടങ്ങി എല്ലാവരേയും ആലോചിച്ചു.

പക്ഷേ, സ്വർണം വീട്ടിൽ വച്ചിട്ടെന്തിന് എന്ന് പറയുന്ന പോലെ ലാൽ ഇവിടെ ഉള്ളപ്പോൾ എന്തിന് വേറൊരാളെ അന്വേഷിക്കുന്നു എന്ന് ചിന്തിച്ചു. ആ സമയത്ത് ലാൽ ബംഗളൂരുവിൽ ഒരുമാസത്തെ സുഖ ചികിത്സയ്ക്ക് പോയിരിക്കുകയായിരുന്നു. ഞാനും രഞ്ജിത്തും നേരിട്ട് പോയി ലാലിനോട് കാര്യം പറഞ്ഞു. അതിനെന്താ നിങ്ങളുടെ സിനിമയല്ലേ, നമുക്ക് ചെയ്യാം എന്നായിരുന്നു ലാലിന്‍റെ മറുപടി. രണ്ട് ദിവസത്തെ ഷൂട്ടാണ് ചോദിച്ചത്.

ലാൽ അന്ന് താടിയൊക്കെ വളർത്തി, ചികിത്സയുടെ ഭാഗമായി വളരെ ശാന്തനൊക്കെ ആയിരുന്നു. അത് കണ്ടപ്പോൾ എനിക്കും സന്തോഷമായി. ഇവിടെ നിന്ന് നേരെ ലൊക്കേഷനിലേക്ക് വരണം, താടിയൊന്നും വടിക്കരുത് എന്ന് ഞാൻ പറഞ്ഞു. അങ്ങനെ തന്നെയാണ് ഷൂട്ട് ചെയ്തത്.

ആ കഥാപാത്രത്തിന് ആ ലുക്ക് ആപ്റ്റ് ആയിരുന്നു. ലാലിന്‍റെ ആ സമയത്തെ മുഖത്തെ പ്രസന്നതയൊക്കെ ആ കഥാപാത്രത്ത മികച്ചതാക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ലാൽ സിനിമയിൽ ഉണ്ടെന്നത് തിയറ്ററിൽ എത്തുന്നതുവരെ ഞങ്ങൾ ഒളിപ്പിച്ച് വച്ചിരുന്നു.

ആ സർപ്രൈസ് വലിയ രീതിയിൽ അന്ന് സ്വീകരിക്കപ്പെടുകയും ചെയ്തു. ഇതിലുള്ള ഒരു രഹസ്യം എന്താണെന്നുവച്ചാൽ, രണ്ട് സീനുകൾ ഞങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. മഞ്ജുവിനെ താലികെട്ടിയ ശേഷം കൺവിൻസ് ചെയ്യിക്കുന്ന ഒരു സീനുണ്ടായിരുന്നു.

അഞ്ചോ പത്തോ മിനിറ്റുള്ള സീനായിരുന്നു അത്. ലാൽ വരുന്ന വേറൊരു സീനും ഉണ്ടായിരുന്നു. ഇവർ രണ്ടുപേരും ബെഞ്ചിലിരിക്കുന്ന സീൻ. സിയാദ് ആദ്യ ദിവസം സിനിമ കണ്ടിട്ട് എന്നെ വിളിച്ചു. ആ രണ്ട് സീൻ സിനിമയിൽ ആവശ്യമില്ല, ആളുകൾ അസ്വസ്ഥരാകുന്നുണ്ട് എന്ന്.

ലാൽ മരിച്ചു എന്ന് പറഞ്ഞുകഴിയുമ്പോൾ തന്നെ ആളുകൾ ഇരിക്കാൻ മടി കാണിക്കുന്നുണ്ട്. സിയാദിന്‍റെ തിയറ്ററിൽ മാത്രം അത് കട്ട് ചെയ്ത് നോക്കാൻ ഞാൻ പറഞ്ഞു. കട്ട് ചെയ്തപ്പോൾ ആൾക്കാർക്ക് പ്രശ്നമില്ലെന്ന് മനസിലായി.

‘സമ്മർ ഇൻ ബത്​ലഹേം’ റീ റിലീസ് ചെയ്യുമ്പോൾ ആ സീൻ ഉൾപ്പെടുത്തണമെന്ന് കരുതിയതാണ്. പക്ഷേ നല്ല ക്വാളിറ്റിയുള്ള നെഗറ്റീവുകൾ കിട്ടാത്തതുകൊണ്ട് അത് സാധിച്ചില്ല. അല്ലെങ്കിൽ അതൊരു സർപ്രൈസ് ആയിട്ട് വന്നേനേ.’ അദ്ദേഹം പറഞ്ഞു.

Movies

ഒ​പ്പം ഹി​ന്ദി​യി​ലാ​കു​മ്പോ​ൾ ഇതാ ലാ​ലേ​ട്ട​ന്‍റെ സ​ർ​പ്രൈ​സ്

ബോ​ക്‌​സ്ഓ​ഫീ​സി​ല്‍ വ​ന്‍ ഹി​റ്റാ​യ മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം 'ഒ​പ്പ'​ത്തി ഹി​ന്ദി പ​തി​പ്പ് ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ്രി​യ​ദ​ര്‍​ശ​ന്‍ ത​ന്നെ​യാ​ണ് ഹി​ന്ദി​യി​ലും ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ജൂ​ലൈ​യി​ലാ​ണ് പ്രി​യ​ദ​ര്‍​ശ​ന്‍ ഒ​പ്പ​ത്തി​ന്‍റെ ഹി​ന്ദി പ​തി​പ്പ് 'ഹൈ​വാ​ന്‍' ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. അ​ക്ഷ​യ് കു​മാ​റും സെ​യ്ഫ് അ​ലി ഖാ​നു​മാ​ണ് ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന​ ക​ഥാ​പാ​ത്ര​മാ​കു​ന്ന​ത്. മോ​ഹ​ന്‍​ലാ​ല്‍ ചെ​യ്ത ജ​യ​രാ​മ​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് സെ​യ്ഫ് അ​ലി ഖാ​ന്‍ ആ​ണ്. അ​ക്ഷ​യ്കു​മാ​റാ​ണ് സ​മു​ദ്ര​ക്ക​നി അ​വ​ത​രി​പ്പി​ച്ച വി​ല്ല​ന്‍ ക​ഥാ​പാ​ത്ര​മാ​കു​ന്ന​ത്.

ഒപ്പത്തിനൊപ്പം

ഇ​പ്പോ​ള്‍, ഒ​പ്പ​ത്തി​ന്‍റെ സെ​റ്റി​ല്‍​നി​ന്നു​ള്ള മോ​ഹ​ന്‍​ലാ​ല്‍-​സെ​യ്ഫ് അ​ലി ഖാ​ന്‍-​പ്രി​യ​ദ​ര്‍​ശ​ന്‍ സം​ഘ​ത്തി​ന്‍റെ ചി​ത്ര​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. 'ഒ​പ്പം' ഹി​ന്ദി റീ​മേ​ക്കി​ന്‍റെ സെ​റ്റി​ല്‍ എ​ത്തി​യ മോ​ഹ​ന്‍​ലാ​ലി​നെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് താ​ര​ങ്ങ​ളും അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​രും സ്വാ​ഗ​തം ചെ​യ്ത​ത്. നേ​ര​ത്തെ ഹൈ​വാ​ന്‍റെ വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​മ്പോ​ള്‍, മോ​ഹ​ന്‍​ലാ​ല്‍ ചി​ത്ര​ത്തി​ല്‍ സ​ര്‍​പ്രൈ​സ് റോ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​മെ​ന്നു പ്രി​യ​ദ​ര്‍​ശ​ന്‍ പ​റ​ഞ്ഞി​രു​ന്നു.

'ഒ​പ്പ​ത്തി​ന്‍റെ ഹി​ന്ദി പ​തി​പ്പി​ല്‍ മോ​ഹ​ന്‍​ലാ​ല്‍ തീ​ര്‍​ച്ച​യാ​യും അ​ഭി​ന​യി​ക്കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഥാ​പാ​ത്രം തീ​ര്‍​ച്ച​യാ​യും പ്രേ​ക്ഷ​ക​ര്‍​ക്ക് അ​ദ്ഭു​ത​മാ​യി​രി​ക്കും...' പ്രി​യ​ദ​ര്‍​ശ​ന്‍ പ​റ​ഞ്ഞു. ഹൈ​വാ​ന്‍ എ​ന്ന സി​നി​മ​യു​ടെ സെ​റ്റി​ല്‍​നി​ന്നു സെ​യ്ഫ് അ​ലി ഖാ​നും മോ​ഹ​ന്‍​ലാ​ലും ഒ​ന്നി​ച്ചു​ള്ള ഒ​രു അ​തി​ശ​യ​ക​ര​മാ​യ ഫോ​ട്ടോ​യും അ​ദ്ദേ​ഹം ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ചു.

അ​ടി​ക്കു​റി​പ്പ്

'ജീ​വി​തം എ​ങ്ങ​നെ മാ​റു​ന്നു​വെ​ന്നും നോ​ക്കൂ... ഇ​താ ഞാ​ന്‍ ഹൈ​വാ​ന്‍ എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ. എ​ന്‍റെ ഏ​റ്റ​വും വ​ലി​യ ക്രി​ക്ക​റ്റ് നാ​യ​ക​ന്മാ​രി​ല്‍ ഒ​രാ​ളു​ടെ​യും എ​ന്‍റെ പ്രി​യ​പ്പെ​ട്ട സി​നി​മാ ഐ​ക്ക​ണി​ന്‍റെ​യും മ​ക​നോ​ടൊ​പ്പം പ്ര​വ​ര്‍​ത്തി​ക്കു​ന്നു. തീ​ര്‍​ച്ച​യാ​യും, ദൈ​വം ദ​യ​യു​ള്ള​വ​നാ​ണ്...' എ​ന്ന അ​ടി​ക്കു​റി​പ്പാ​ണ് മോ​ഹ​ന്‍​ലാ​ല്‍ ചി​ത്ര​ത്തി​നു ന​ല്‍​കി​യ​ത്. കൊ​ച്ചി, വാ​ഗ​മ​ണ്‍, ഊ​ട്ടി, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഹൈ​വാ​ന്‍ ചി​ത്രീ​ക​രി​ക്കു​ന്ന​ത്.

മ​ല​യാ​ള ചി​ത്ര​മാ​യ ഒ​പ്പ​ത്തി​ന്‍റെ ഹി​ന്ദി റീ​മേ​ക്കാ​ണ് ഹൈ​വാ​ന്‍. കെ​വി​എ​ന്‍ പ്രൊ​ഡ​ക്ഷ​ന്‍​സും തെ​സ്പി​യ​ന്‍ ഫി​ലിം​സും ചേ​ര്‍​ന്നു വെ​ങ്ക​ട്ട് കെ. ​നാ​രാ​യ​ണ​യും ഷൈ​ല​ജ ദേ​ശാ​യി ഫെ​ന്നും സം​യു​ക്ത​മാ​യാ​ണു ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം. ഹൈ​വാ​ന്‍റെ റി​ലീ​സ് തീ​യ​തി ഇ​തു​വ​രെ അ​ണി​യ​റ​ക്കാ​ര്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Movies

മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ൻ ഇ​നി ജ​പ്പാ​നി​ൽ കാ​ണാം; റി​ലീ​സ് ജ​നു​വ​രി 17-ന്  

​മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി ഒ​രു​ക്കി​യ ‘മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ൻ’ ജാ​പ്പാ​നി​ൽ റി​ലീ​സ് ചെ​യ്യാ​ൻ ഒ​രു​ങ്ങു​ന്നു. ജ​നു​വ​രി 17ന് ​ജാ​പ്പ​നീ​സ് ഭാ​ഷ​യി​ൽ ചി​ത്രം മൊ​ഴി​മാ​റ്റി പു​റ​ത്തി​റ​ക്കാ​നാ​ണ് തീ​രു​മാ​നം. സി​നി​മ​യു​ടെ ജ​പ്പാ​നീ​സ് പോ​സ്റ്റ​റി​നൊ​പ്പ​മാ​ണ് ലി​ജോ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

മ​ല​യാ​ള സി​നി​മ​യി​ൽ ത​ന്നെ ഏ​റ്റ​വും വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ റി​ലീ​സ് ചെ​യ്ത ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു മോ​ഹ​ന്‍​ലാ​ല്‍-​ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി കൂ​ട്ടു​കെ​ട്ടി​ന്‍റെ മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ൻ. എ​ന്നാ​ൽ തി​യ​റ്റ​റു​ക​ളി​ൽ വേ​ണ്ട രീ​തി​യി​ൽ ചി​ത്രം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ല്ല.

നാ​യ​ക​ൻ, ആ​മേ​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ ലി​ജോ​യ്ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള പി.​എ​സ്. റ​ഫീ​ഖ് ആ​ണ് മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ന്‍റെ ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ബം​ഗാ​ളി ന​ടി ക​ഥ ന​ന്ദി, സൊ​നാ​ലി കു​ൽ​ക്ക​ർ​ണി, ഹ​രീ​ഷ് പേ​ര​ടി, മ​ണി​ക​ണ്ഠ രാ​ജ​ന്‍, രാ​ജീ​വ് പി​ള്ള, ഡാ​നി​ഷ് സെ​യ്ത്, ഹ​രി​പ്ര​ശാ​ന്ത് വ​ര്മ, സു​ചി​ത്ര നാ​യ​ര്‍, മ​നോ​ജ് മോ​സ​സ് തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തി​യ​ത്.

 

Movies

ലാ​ലേ​ട്ടാ...​ജോ​ർ​ജു​കു​ട്ടി​യാ​യി മോ​ഹ​ൻ​ലാ​ൽ കു​ട്ടി​ക്കൂ​ട്ട​ത്തി​ന് മു​ന്നി​ൽ; വീ​ഡി​യോ  

 

മോ​ഹ​ൻ​ലാ​ലി​നെ ക​ണ്ട കു​ട്ടി​ക​ളു​ടെ സ​ന്തോ​ഷ​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ദൃ​ശ്യ​ത്തി​ലെ ജോ​ർ​ജു​കു​ട്ടി​യാ​യി വേ​ഷ​മി​ട്ടു​കൊ​ണ്ടാ​ണ് താ​രം തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ഭ​വ​ൻ​സ് മു​ൻ​ഷി വി​ദ്യാ​ശ്രം സ്കൂ​ളി​ൽ എ​ത്തി​യ​ത്.

ആ​ശി​ർ​വാ​ദ് സി​നി​മാ​സ് ആ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. മോ​ഹ​ൻ​ലാ​ലി​നെ കാ​ണാ​ൻ ഓ​ടി​യെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ വീ​ഡി​യോ​യി​ൽ കാ​ണാം. വി​ദ്യാ​ർ​ഥ​ക​ളെ കൈ ​കാ​ണി​ച്ച് അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന മോ​ഹ​ൻ​ലാ​ലി​നെ​യും വീ​ഡി​യോ​യി​ൽ കാ​ണാം. വി​ദ്യാ​ർ​ഥി​ക​ളി​ലൊ​രാ​ൾ ‘ലാ​ലേ​ട്ടാ’ എ​ന്ന് വി​ളി​ക്കു​ന്ന​തും വീഡി​യോ​യ്ക്കൊ​പ്പം ചേ​ർ​ത്തി​ട്ടു​ണ്ട്.

 

Movies

മൂ​കാം​ബി​ക ദേ​വി​യു​ടെ അ​ടു​ത്ത് അ​നു​ഗ്ര​ഹം തേ​ടി സു​ചി​ത്ര​യും വി​സ്മ​യ മോ​ഹ​ൻ​ലാ​ലും

കൊ​​ല്ലൂ​ർ മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി സു​ചി​ത്ര മോ​ഹ​ൻ​ലാ​ലും മ​ക​ൾ വി​സ്മ​യ​യും. സി​നി​മ ലോ​ക​ത്തേ​യ്ക്ക് കാ​ലെ​ടു​ത്തു​വ​യ്ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് വി​സ്മ​യ അ​മ്മ​യ്ക്കൊ​പ്പം മൂ​കാം​ബി​യി​ലെ​ത്തി​യ​ത്. ക്ഷേ​ത്രാ​ചാ​ര​പ്ര​കാ​ര​മു​ള്ള പൂ​ജ​ക​ളി​ലും ച​ട​ങ്ങു​ക​ളി​ലും ഇ​രു​വ​രും പ​ങ്കെ​ടു​ത്തു.

മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ ഇ​രു​വ​ർ​ക്കും ദേ​വി​യെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം സ​മ്മാ​ന​മാ​യി ന​ൽ​കി.

ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന തു​ട​ക്കം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ വി​സ്മ​യ സി​നി​മ​യി​ലേ​ക്ക് കാ​ലെ​ടു​ത്തു​വ​യ്ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ പൂ​ജാ ച​ട​ങ്ങു​ക​ൾ ക​ഴി​ഞ്ഞ​യാ​ഴ്ച കൊ​ച്ചി​യി​ൽ ന​ട​ന്നു.

മോ​ഹ​ൻ​ലാ​ൽ, സു​ചി​ത്ര മോ​ഹ​ൻ​ലാ​ൽ, പ്ര​ണ​വ് എ​ന്നി​വ​ര​ട​ക്കം കു​ടും​ബ​സ​മേ​ത​മാ​ണ് വിസ്മയ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.

Movies

പ​ഹ​ൽ​ഗാം ചി​ത്ര​വു​മാ​യി മേ​ജ​ർ ര​വി; നാ​യ​ക​ൻ മോ​ഹ​ൻ​ലാ​ൽ?

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ, ഓ​പ്പ​റേ​ഷ​ൻ മ​ഹാ​ദേ​വ് എ​ന്നീ ഇ​ന്ത്യ​ൻ സൈ​നി​ക​രു​ടെ മു​ന്നേ​റ്റ​ങ്ങ​ൾ പ്ര​മേ​യ​മാ​ക്കി പു​തി​യ ചി​ത്ര​വു​മാ​യി സം​വി​ധാ​യ​ക​ൻ മേ​ജ​ർ ര​വി എത്തുന്നു.

‘പ​ഹ​ൽ​ഗാം’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ മൂ​കാം​ബി​കാ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നു. ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി മോ​ഹ​ൻ​ലാ​ലും ശ​ര​ത് കു​മാ​റു​മാ​ണ് എ​ത്തു​ന്ന​തെ​ന്നാ​ണ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ടാ​ത്ത റി​പ്പോ​ർ​ട്ടു​ക​ൾ.

പ്ര​സി​ഡ​ൻ​ഷ്യ​ൽ മൂ​വീ​സ് ഇ​ന്‍റ​ർ​നാ​ഷ്ണ​ൽ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം, മേ​ജ​ർ ര​വി​യും നി​ർ​മാ​താ​വ് അ​നൂ​പ് മോ​ഹ​നും ചേ​ർ​ന്നാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

പാ​ൻ-​ഇ​ന്ത്യ റി​ലീ​സ് ആ​യി ഒ​രു​ങ്ങു​ന്ന ചി​ത്രം ഒ​ന്നി​ല​ധി​കം ഭാ​ഷ​ക​ളി​ലേ​ക്ക് ഡ​ബ് ചെ​യ്യാ​നാ​ണ് പ​ദ്ധ​തി. സ്‌​ക്രി​പ്റ്റ് പൂ​ജ പൂ​ർ​ത്തി​യാ​യ​തോ​ടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു.

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റും ഓ​പ്പ​റേ​ഷ​ൻ മ​ഹാ​ദേ​വും പ്ര​മേ​യ​മാ​ക്കി എ​ത്തു​ന്ന ചി​ത്രം ആ​ക്ഷ​നും വി​കാ​ര​ഭ​രി​ത​മാ​യ ക​ഥ​യും ചേ​ർ​ന്ന ദൃ​ശ്യാ​നു​ഭ​വ​മാ​യി​രി​ക്കു​മെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​മാ​ക്കി.

ജ്യോ​തി​ഷ പ​ണ്ഡി​ത​ൻ ജി​തേ​ഷ് പ​ണി​ക്ക​ർ, സം​വി​ധാ​യ​ക​ൻ ജ​യ​റാം കൈ​ലാ​സ് എ​ന്നി​വ​ർ ചി​ത്ര​ത്തി​നും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഛായാ​ഗ്ര​ഹ​ണം: എ​സ്. തി​രു​നാ​വു​ക്ക​രാ​സു, എ​ഡി​റ്റിം​ഗ്: ഡോ​ൺ മാ​ക്സ്, സം​ഗീ​തം: ഹ​ർ​ഷ​വ​ർ​ധ​ൻ ര​മേ​ശ്വ​ർ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ: വി​നീ​ഷ് ബം​ഗ്ലാ​ൻ, മേ​ക്ക​പ്പ്: റോ​ണെ​ക്സ് സേ​വ്യ​ർ, ആ​ക്ഷ​ൻ ഡ​യ​റ​ക്ഷ​ൻ: കേ​ച ഖം​ഫ​ഖ്ഡീ, സെ​ക്ക​ൻ​ഡ് യൂ​ണി​റ്റ് കാ​മ​റ: അ​ർ​ജു​ൻ ര​വി, പി​ആ​ർ​ഒ: ആ​തി​ര ദി​ൽ​ജി​ത്ത്.

Movies

ഇ​ന്ത്യ​ൻ പ​നോ​ര​മ​യി​ൽ ഇ​ടം പി​ടി​ച്ച് മൂ​ന്ന് മ​ല​യാ​ള​സി​നി​മ​ക​ൾ; തു​ട​രു​മി​ന് പി​ന്നാ​ലെ സ​ർ​ക്കീ​ട്ടും എ​ആ​ർ​എ​മ്മും

ആ​സി​ഫ് അ​ലി നാ​യ​ക​നാ​യ സ​ർ​ക്കീ​ട്ടും രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ലേ​യ്ക്ക്. ഗോ​വ​യി​ൽ ന​ട​ക്കു​ന്ന മേ​ള​യു​ടെ (ഐ​എ​ഫ്എ​ഫ്ഐ) മ​ത്സ​ര വി​ഭാ​ഗ​ത്തി​ലാ​ണ് ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ക. മ​ത്സ​ര വി​ഭാ​ഗ​ത്തി​ലെ 15 സി​നി​മ​ക​ളി​ൽ സ​ർ​ക്കീ​ട്ട് ഉ​ൾ​പ്പെ​ടെ മൂ​ന്ന് ഇ​ന്ത്യ​ൻ സി​നി​മ​ക​ളാ​ണു​ള്ള​ത്.

ത​മി​ഴ് സി​നി​മ അ​മ​ര​ൻ, മ​റാ​ഠി സി​നി​മ ഗൊ​ന്ത​ൽ എ​ന്നി​വ​യും മ​ത്സ​ര വി​ഭാ​ഗ​ത്തി​ലു​ണ്ട്. കെ.​വി. താ​മ​ർ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച സ​ർ​ക്കീ​ട്ടി​ൽ ദി​വ്യ പ്ര​ഭ, ദീ​പ​ക് പ​റ​മ്പോ​ൽ, ഓ​ർ​ഹാ​ൻ ഹൈ​ദ​ർ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലു​ണ്ട്.

ഇ​ന്ത്യ​ൻ ന​വാ​ഗ​ത സം​വി​ധാ​യ​ക​രു​ടെ സി​നി​മ​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ത്തി​നു മ​ത്സ​രി​ക്കു​ന്ന ഏ​ക മ​ല​യാ​ള ചി​ത്രം അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണ​മാ​ണ് (എ​ആ​ർ​എം).

ഇ​ന്ത്യ​ൻ പ​നോ​ര​മ​യി​ൽ ഇ​ക്കു​റി മൂ​ന്ന് മ​ല​യാ​ളം സി​നി​മ​ക​ൾ ഇ​ടം പി​ടി​ച്ചു. സ​ർ​ക്കീ​ട്ട്, എ​ആ​ർ​എം എ​ന്നീ സി​നി​മ​ക​ളും മു​ഖ്യ​ധാ​രാ സി​നി​മാ വി​ഭാ​ഗ​ത്തി​ൽ ത​രു​ൺ മൂ​ർ​ത്തി സം​വി​ധാ​നം ചെ​യ്ത തു​ട​രും സി​നി​മ​യും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

20 മു​ത​ൽ 28 വ​രെ ഗോ​വ​യി​ൽ ന​ട​ക്കു​ന്ന രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ ഇ​ക്കു​റി 81 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 240 സി​നി​മ​ക​ളാ​ണു പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.

ബ്ര​സീ​ലി​യ​ൻ സി​നി​മ ദ് ​ബ്ലൂ ട്രെ​യ്ൽ ആ​ണ് ഉ​ദ്ഘാ​ട​ന ചി​ത്രം. ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ രാ​കേ​ഷ് ഓം​പ്ര​കാ​ശ് മെ​ഹ്‌​റ അ​ധ്യ​ക്ഷ​നാ​യ ജൂ​റി​യാ​ണ് സു​വ​ർ​ണ മ​യൂ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വാ​ർ​ഡു​ക​ൾ നി​ർ​ണ​യി​ക്കു​ക. ഫോ​ക്ക​സ് ക​ൺ​ട്രി ജ​പ്പാ​നാ​ണ്. ഈ ​വ​ർ​ഷം മു​ത​ൽ ഓ​പ്പ​ണിം​ഗ് പ​രേ​ഡും മേ​ള​യ്ക്കു മു​ന്നോ​ടി​യാ​യി ഗോ​വ​യി​ൽ അ​ര​ങ്ങേ​റും.

Movies

'തു​ട​രും' ഐ​എ​ഫ്എ​ഫ്‌​ഐ​യി​ലേ​ക്ക്; അ​വി​ശ്വ​സ​നീ​യ​മാ​യ അം​ഗീ​കാ​ര​മെ​ന്ന് മോ​ഹ​ന്‍​ലാ​ല്‍

മോ​ഹ​ൻ​ലാ​ൽ - ത​രു​ൺ മൂ​ർ​ത്തി ചി​ത്രം തു​ട​രും 56-ാം ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫി​ലിം ഫെ​സ്റ്റി​വ​ലി​ലേ​യ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ന്ത്യ​ന്‍ പ​നോ​ര​മ വി​ഭാ​ഗ​ത്തി​ലേ​ക്കാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ൻ​ട്രി. ഗോ​വ​യി​ല്‍ ന​വം​ബ​ര്‍ 20 മു​ത​ല്‍ 28 വ​രെ​യാ​ണ് ഫെ​സ്റ്റി​വ​ല്‍ ന​ട​ക്കു​ക.

തു​ട​രും ഇ​ന്ത്യ​ന്‍ പ​നോ​ര​മ വി​ഭാ​ഗ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ല്‍ അ​ഭി​മാ​ന​വും സ​ന്തോ​ഷ​വു​മു​ണ്ടെ​ന്ന് മോ​ഹ​ന്‍​ലാ​ല്‍ കുറിച്ചു.

മോ​ഹ​ന്‍​ലാ​ലി​നും ശോ​ഭ​ന​യ്ക്കു​മൊ​പ്പം തോ​മ​സ് മാ​ത്യു, പ്ര​കാ​ശ് വ​ര്‍​മ, ബി​നു പ​പ്പു, ഫ​ര്‍​ഹാ​ന്‍ ഫാ​സി​ല്‍ എ​ന്നി​വ​ര്‍ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ ചി​ത്രം ഈ ​വ​ര്‍​ഷ​ത്തെ മ​ല​യാ​ള​ത്തി​ലെ ഹി​റ്റു​ക​ളി​ല്‍ ഒ​ന്നാ​ണ്.

കെ.​ആ​ര്‍. സു​നി​ലി​ന്‍റെ ക​ഥ​യ്ക്ക് ത​രു​ണ്‍ മൂ​ര്‍​ത്തി​യും ചേ​ര്‍​ന്നാ​ണ് തി​ര​ക്ക​ഥ ത​യ്യാ​റി​ക്കി​യി​രി​ക്കു​ന്ന​ത്. ജേ​ക്‌​സ് ബി​ജോ​യ് ആ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​ത​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 30 കോ​ടി ബ​ജ​റ്റി​ലൊ​രു​ക്കി​യ ചി​ത്രം തി​യ​റ്റ​റു​ക​ളി​ല്‍ നി​ന്ന് 235 കോ​ടി​യോ​ള​മാ​ണ് വാ​രി​ക്കൂ​ട്ടി​യ​ത്.

 

 

Movies

'അ​ച്ഛ​ന് പി​ന്നാ​ലെ ത​ന്നെ​യു​ണ്ട് മ​ക​നും'; മോ​ഹ​ൻ​ലാ​ലി​ന് പി​ന്നാ​ലെ 50 കോ​ടി നേ​ട്ട​വു​മാ​യി പ്ര​ണ​വ്

പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യെ​ത്തി​യ ഡീ​യ​സ് ഈ​റൈ 50 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം പി​ടി​ച്ചു. ആ​റാം ദി​വ​സ​മാ​ണ് ചി​ത്രം ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ആ​ഗോ​ള ബോ​ക്സ് ഓ​ഫീ​സ് ക​ള​ക്ഷ​നാ​ണി​ത്. ഇ​തോ​ടെ തു​ട​ർ​ച്ച​യാ​യി മൂ​ന്ന് ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ണ​വി​ന്‍റേ​താ​യി അ​ൻ​പ​ത് കോ​ടി ക്ല​ബ്ബി​ൽ എ​ത്തി​യ​ത്.

വി​നീ​ത് ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്ത ഹൃ​ദ​യം, വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം എ​ന്നീ സി​നി​മ​ക​ളും 50 കോ​ടി ക​ള​ക്ട് ചെ​യ്തി​രു​ന്നു.

മോ​ഹ​ൻ​ലാ​ലി​നു​ശേ​ഷം തു​ട​ർ​ച്ച​യാ​യി 50 കോ​ടി നേ​ടു​ന്ന മ​ല​യാ​ള താ​ര​മാ​യും പ്ര​ണ​വ് മാ​റി. എ​മ്പു​രാ​ൻ, തു​ട​രും, ഹൃ​ദ​യ​പൂ​ർ​വം എ​ന്നീ സി​നി​മ​ക​ൾ മോ​ഹ​ൻ​ലാ​ലി​ന്‍റേ​താ​യി തു​ട​ർ​ച്ച​യാ​യി അ​ൻ​പ​ത് കോ​ടി നേ​ട്ടം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

ഭൂ​ത​കാ​ലം, ഭ്ര​മ​യു​ഗം എ​ന്നീ ര​ണ്ട് ഹൊ​റ​ർ സി​നി​മ​ക​ളു​ടെ തു​ട​ർ​ച്ച​യ്ക്കു​ശേ​ഷം രാ​ഹു​ല്‍ സ​ദാ​ശി​വ​ൻ സം​വി​ധാ​നം ചെ​യ്ത ഡീ​യ​സ് ഈ​റെ ഒ​ക്ടോ​ബ​ര്‍ 31നാ​ണ് തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്.

 

Movies

സ​മ്മ​ർ ഇ​ൻ ബ​ത് ല​ഹേം 4k അ​റ്റ്മോ​സി​ൽ റി-​റി​ലീ​സി​ന്

ര​ഞ്ജി​ത്തി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ സം​വി​ധാ​യ​ക​ൻ സി​ബി മ​ല​യി​ൽ സം​വി​ധാ​നം ചെ​യ്ത സ​മ്മ​ർ ഇ​ൻ ബ​ത് ല​ഹേം എ​ന്ന ചി​ത്രം നൂ​ത​ന സാ​ങ്കേ​തി​ക മി​ക​വോ​ടെ വീ​ണ്ടും പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തു​ന്നു.

കോ​ക്കേ​ഴ്സ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ സി​യാ​ദ് കോ​ക്ക​ർ നി​ർ​മി​ച്ച ഈ ​ചി​ത്രം സാ​ങ്കേ​തി​ക മി​ക​വി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ 4k അ​റ്റ്മോ​സി​ൽ റീ​മാ​സ്റ്റ​ർ ചെ​യ്യ​പ്പെ​ടു​ക​യാ​ണ്. പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ ഇ​ന്നും ഏ​റെ സ്വീ​കാ​ര്യ​ത​യു​ള്ള ചി​ത്ര​മാ​യ​തി​നാ​ലാ​ണ് ചി​ത്ര​ത്തെ 4Kഅ​റ്റ്മോ​സി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന് നി​ർ​മ്മാ​താ​വ് സി​യാ​ദ് കോ​ക്ക​ർ വ്യ​ക്ത​മാ​ക്കി.

കോ​ക്കേ​ഴ്സ് ഫി​ലിം​സി​നൊ​പ്പം, അ​ഞ്ജ​നാ ടാ​ക്കീ​സ്, എ​വ​രി​ഡേ ഫി​ലിം​സ് എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ചി​ത്രം പ്ര​ദ​ർ​ശ​ന ശാ​ല​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്. ഹൈ ​സ്റ്റു​ഡി​യോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചി​ത്രം 4k നി​ല​വാ​ര​ത്തി​ൽ റീ ​മാ​സ്റ്റ​ർ ചെ​യ്യ​പ്പെ​ടു​ന്ന​ത്.

സു​രേ​ഷ് ഗോ​പി, ജ​യ​റാം, മ​ഞ്ജു വാ​ര്യ​ർ, ക​ലാ​ഭ​വ​ൻ മ​ണി എ​ന്നി​വ​ർ​ക്കൊ​പ്പം മോ​ഹ​ൻ​ലാ​ലും നി​ർ​ണാ​യ​ക​മാ​യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ഈ ​ചി​ത്ര​ത്തി​ൽ ജ​നാ​ർ​ദ്ദ​ന​ൻ, സു​കു​മാ​രി, ര​സി​ക തു​ട​ങ്ങി​യ നി​ര​വ​ധി താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു.

ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി​യു​ടേ​താ​ണു ഗാ​ന​ങ്ങ​ൾ. ഛായാ​ഗ്ര​ഹ​ണം -സ​ഞ്ജീ​വ് ശ​ങ്ക​ർ. ക​ലാ​സം​വി​ധാ​നം - ബോ​ബ​ൻ. മേ​ക്ക​പ്പ് -സി.​വി. സു​ദേ​വ​ൻ. കോ​സ്റ്റ്യം ഡി​സൈ​ൻ - എ​സ്. ബി. ​സ​തീ​ശ​ൻ. ക്രി​യേ​റ്റീ​വ് വി​ഷ​ന​റി ഹെ​ഡ് - ബോ​ണി അ​സ​നാ​ർ. കോ​റി​യോ​ഗ്രാ​ഫി - ക​ല, ബൃ​ന്ദ. അ​റ്റ്മോ​സ് മി​ക്സ് - ഹ​രി നാ​രാ​യ​ണ​ൻ. ക​ള​റി​സ്റ്റ് - ഷാ​ൻ ആ​ഷി​ഫ്. പ്രൊ​ജ​ക്റ്റ് മാ​നേ​ജ്മെ​ന്‍റ് ജി​ബി​ൻ ജോ​യ് വാ​ഴ​പ്പി​ള്ളി. സ്റ്റു​ഡി​യോ - ഹൈ ​സ്റ്റു​ഡി​യോ. മാ​ർ​ക്ക​റ്റിം​ഗ് - ഹൈ​പ്പ്. ഡി​സൈ​ൻ - അ​ർ​ജു​ൻ മു​ര​ളി, സൂ​ര​ജ് സു​ര​ൻ. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന ഈ ​ചി​ത്രം കോ​ക്കേ​ഴ്സ് മീ​ഡി​യാ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Kerala

അ​തി​ദാ​രി​ദ്ര്യ​മു​ക്ത പ്ര​ഖ്യാ​പ​ന​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ലും ക​മ​ല്‍​ഹാ​സ​നും പ​ങ്കെ​ടു​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തെ അ​തി​ദാ​രി​ദ്ര്യ​മു​ക്ത സം​സ്ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന ച​ട​ങ്ങി​ല്‍ രാ​ജ്യ​സ​ഭാം​ഗ​വും ന​ട​നു​മാ​യ ക​മ​ല്‍​ഹാ​സ​നും ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലും പ​ങ്കെ​ടു​ക്കി​ല്ല. വ്യ​ക്തി​പ​ര​മാ​യ അ​സൗ​ക​ര്യ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ഇ​രു​വ​രും സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ചു.

അ​തേ​സ​മ​യം ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി ന​ട​ന്‍ മ​മ്മൂ​ട്ടി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ല്‍, മ​മ്മൂ​ട്ടി, ക​മ​ല്‍​ഹാ​സ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

മൂ​ന്നു പേ​രു​ടെ​യും പേ​രു​കൾ ഉ​ള്‍​പ്പെ​ടു​ത്തി ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ പ​ര​സ്യ​വും സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യി​രു​ന്നു. പ​രി​പാ​ടി​ക്ക് തൊ​ട്ടു​മു​മ്പാ​ണ് ഇ​രു​വ​രും പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്ന​ത് 

പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ മ​മ്മൂ​ട്ടി​യെ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി സ്വീ​ക​രി​ച്ചു. അ​തി​ദ​രി​ദ്ര​രി​ല്ലാ​ത്ത സം​സ്ഥാ​ന​മെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ന്‍ മ​മ്മൂ​ട്ടി ത​യാ​റാ​യി​രു​ന്നി​ല്ല.

 

Movies

പ്ര​ണ​വി​ന് 12 വ​യ​സും മാ​യ​യ്ക്ക് എ​ട്ടും, അ​ന്ന് വീ​ട്ടി​ൽ മ​ക്ക​ൾ ഉ​ണ്ടാ​ക്കി​യൊ​രു സി​നി​മ; സു​ചി​ത്ര പ​റ​യു​ന്നു

വി​സ്മ​യ നാ​യി​ക​യാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന തു​ട​ക്കം എ​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജാ ച​ട​ങ്ങി​ൽ മ​ക​ൾ​ക്ക് ആ​ശം​ക​ളു​മാ​യി സു​ചി​ത്ര മോ​ഹ​ൻ​ലാ​ൽ.

മ​ക​ൾ അ​ഭി​ന​യി​ക്കാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​പ്പോ​ൾ മോ​ഹ​ൻ​ലാ​ൽ അ​ത് അ​ത്ര എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ലെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും മ​ക്ക​ളു​ടെ ഭാ​വി​കാ​ര്യ​ങ്ങ​ളി​ൽ പി​ന്തു​ണ ന​ൽ​കേ​ണ്ട​ത് ത​ങ്ങ​ളു​ടെ ക​ട​മ​യാ​യ​തു​കൊ​ണ്ട് ത​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ച്ചു എ​ന്നാ​ണ് സു​ചി​ത്ര മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞ​ത്.

മ​ക​നും മ​ക​ളും ചേ​ർ​ന്ന് പ​ണ്ടൊ​രി​ക്ക​ൽ വീ​ട്ടി​ൽ ആം​ഗ്രി വി​സ്മ​യ എ​ന്നൊ​രു ഹോം ​സി​നി​മ ചെ​യ്തി​രു​ന്നെ​ന്നും അ​തി​ന്‍റെ കാ​മ​റ ചെ​യ്ത​ത് താ​നാ​യി​രു​ന്നു​വെ​ന്നും സു​ചി​ത്ര ഓ​ർ​ത്തെ​ടു​ത്തു.

'ചേ​ട്ട​ന്‍റെ ഭാ​ര്യ എ​ന്ന​തി​ലു​പ​രി മാ​യ​യു​ടെ അ​മ്മ​യാ​യി​ട്ടാ​ണ് എ​നി​ക്ക് ഉ​പ​ദേ​ശം ന​ൽ​കാ​നു​ള്ള​ത്. കൊ​ടു​ക്കാ​നു​ള്ള ഉ​പ​ദേ​ശം ഞാ​ൻ നേ​ര​ത്തെ ത​ന്നെ കൊ​ടു​ത്തി​ട്ടു​ണ്ട്. ഇ​നി അ​ത് ഇ​വി​ടെ പ​റ​ഞ്ഞ് എ​ല്ലാ​വ​രെ​യും ബോ​റ​ടി​പ്പി​ക്കേ​ണ്ട കാ​ര്യ​മി​ല്ല.

എ​നി​ക്കി​ത് വ​ള​രെ അ​ഭി​മാ​ന​ക​ര​മാ​യ നി​മി​ഷ​മാ​ണ്. എ​ങ്ങ​നെ​യാ​ണ് ഇ​ത് പ​റ​യേ​ണ്ട​തെ​ന്ന് അ​റി​യി​ല്ല. ഇ​ന്ന് എ​നി​ക്കേ​റ്റ​വും പ്രി​യ​ങ്ക​ര​മാ​യ ദി​വ​സ​മാ​ണ്, കാ​ര​ണം എ​ന്‍റെ മ​ക​ൾ വി​സ്മ​യ സി​നി​മ​യു​ടെ മ​നോ​ഹ​ര ലോ​ക​ത്തേ​ക്ക് കാ​ലെ​ടു​ത്തു വാ​ക്കു​ക​യാ​ണ്.

ഞാ​ൻ ഇ​വി​ടെ നി​ൽ​ക്കു​മ്പോ​ൾ കു​റെ കൊ​ല്ല​ത്തി​ന് മു​ൻ​പു​ള്ള ഒ​രു ഫ്ലാ​ഷ്ബാ​ക് സീ​നാ​ണ് ഓ​ർ​മ വ​രു​ന്ന​ത്. അ​പ്പു​വി​ന് 12 ഉം ​മാ​യ​യ്ക്ക് 8 ഉം ​വ​യ​സ്സു​ള്ള​പ്പോ​ൾ വീ​ട്ടി​ൽ ഞ​ങ്ങ​ൾ 'ആം​ഗ്രി മാ​യാ' എ​ന്നൊ​രു ഹോം ​സി​നി​മ ഉ​ണ്ടാ​ക്കി.

അ​പ്പു ആ​യി​രു​ന്നു അ​ത് സം​വി​ധാ​നം ചെ​യ്ത​ത്. മാ​യ​യാ​ണ് അ​തി​ലെ പ്ര​ധാ​ന താ​രം. അ​പ്പു​വും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ഞാ​ൻ കാ​മ​റ​യു​ടെ പി​ന്നി​ൽ നി​ന്നു. എ​ന്നി​ട്ടും ഈ ​ര​ണ്ടു പി​ള്ളേ​രും സി​നി​മ​യി​ലേ​ക്ക് കാ​ലെ​ടു​ത്തു വ​യ്ക്കു​മെ​ന്ന് അ​ന്ന് ഞാ​ൻ ഒ​ട്ടും വി​ചാ​രി​ച്ചി​ല്ല.

ഇ​തെ​ല്ലാം ദൈ​വ​ത്തി​ന്‍റെ തീ​രു​മാ​ന​ങ്ങ​ളാ​ണ്. ദൈ​വ​ത്തി​ന്‍റെ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ ഈ ​ലോ​കം ത​ന്നെ കൂ​ടെ നി​ൽ​ക്കു​ന്നു. ഈ ​വ​ർ​ഷം എ​നി​ക്ക് ഞ​ങ്ങ​ൾ​ക്ക് ഒ​രു​പാ​ട് സ്‌​പെ​ഷ​ൽ ആ​ണ്. കാ​ര​ണം എ​ന്‍റെ ചേ​ട്ട​ന് ദാ​ദാ സാ​ഹേ​ബ് ഫാ​ൽ​ക്കെ അ​വാ​ർ​ഡ് കി​ട്ടി, ഇ​ന്ന് അ​പ്പു​വി​ന്‍റെ ഡീ​യ​സ് ഈ​റേ​യു​ടെ റി​ലീ​സ് ആ​ണ്.

അ​തെ​ന്താ സ്പെ​ഷ​ൽ എ​ന്ന് ചോ​ദി​ച്ചാ​ൽ, എ​ല്ലാ വ​ർ​ഷ​വും കു​റെ സി​നി​മ​ക​ൾ ചെ​യ്യു​ന്ന​വ​രു​ണ്ട്. പ​ക്ഷേ ഇ​വ​ൻ ര​ണ്ടു വ​ർ​ഷ​ത്തി​ൽ ഒ​രു പ​ടം ചെ​യ്യും, അ​പ്പൊ അ​ത് എ​ന്നെ സം​ബ​ന്ധി​ച്ച് അ​വ​ൻ ഒ​രു പു​തി​യ പ​ടം ചെ​യ്യു​ന്ന​തു​പോ​ലെ ആ​ണ്, അ​തു​കൊ​ണ്ട് എ​നി​ക്ക് സ്‌​പെ​ഷ​ൽ ആ​ണ്. ഈ ​അ​വ​സ​ര​ത്തി​ൽ ഡീ​യ​സ് ഈ​റേ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഞാ​ൻ എ​ല്ലാ വി​ജ​യ​വും ആ​ശം​സി​ക്കു​ന്നു.

പി​ന്നെ തു​ട​ക്ക​ത്തെ​പ്പ​റ്റി പ​റ​ഞ്ഞാ​ൽ, മാ​യ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഇ​ങ്ങ​നെ അ​ഭി​ന​യി​ക്ക​ണം എ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ഞാ​ൻ അ​ത് ചേ​ട്ട​നോ​ട് പ​റ​ഞ്ഞു. അ​പ്പോ​ൾ ചേ​ട്ട​ൻ പ​റ​ഞ്ഞു അ​ത് അ​ത്ര എ​ളു​പ്പ​മു​ള്ള കാ​ര്യ​മൊ​ന്നു​മ​ല്ല.

പ​ക്ഷേ ന​മ്മു​ടെ പി​ള്ളേ​ർ വ​ന്നി​ട്ട് അ​വ​രു​ടെ ഭാ​വി​യെ പ​റ്റി എ​ന്തെ​ങ്കി​ലും പ​റ​യു​മ്പോ​ൾ അ​വ​രെ പി​ന്തു​ണ​ക്കു​ക എ​ന്നു​ള്ള​താ​ണ് ന​മ്മു​ടെ ക​ട​മ. അ​താ​ണ് ഞ​ങ്ങ​ൾ ചെ​യ്ത​ത്. അ​ങ്ങ​നെ​യാ​ണ് ജൂ​ഡു​മാ​യി ര​ണ്ടു മൂ​ന്നു കൊ​ല്ലം മു​ൻ​പ് സം​സാ​രി​ച്ച​ത്.

ജൂ​ഡ് വേ​റെ ര​ണ്ട് ക​ഥ കൊ​ണ്ടു​വ​ന്നു അ​ത് ന​മു​ക്ക് ഇ​ഷ്ട​പ്പെ​ട്ടി​ല്ല. അ​ങ്ങ​നെ ഇ​രി​ക്കു​മ്പോ ഞാ​ൻ വി​ശാ​ഖി​നോ​ട് പ​റ​ഞ്ഞു, വി​ശാ​ഖേ (വി​ശാ​ഖ് സു​ബ്ര​ഹ്മ​ണ്യം) ജൂ​ഡി​ന്‍റെ ഒ​രു വി​വ​ര​വും ഇ​ല്ല​ല്ലോ. വി​ശാ​ഖ് പ​റ​ഞ്ഞു, ചേ​ച്ചി ജൂ​ഡ് അ​ല്ലേ എ​പ്പോ​ഴും എ​ന്തെ​ങ്കി​ലും കൊ​ണ്ടു​വ​രും. അ​തു​പോ​ലെ ജൂ​ഡ് ഈ ​ക​ഥ കൊ​ണ്ടു​വ​ന്ന​പ്പോ​ൾ എ​നി​ക്ക് ഇ​ഷ്ട​മാ​യി.

ക​ഥ കേ​ട്ടി​ട്ട് ഞാ​ൻ ആ​ന്‍റ​ണി​യോ​ട് പ​റ​ഞ്ഞു, ആ​ന്‍റ​ണി ഇ​ങ്ങ​നെ ഒ​രു ക​ഥ വ​ന്നി​ട്ടു​ണ്ട്. ആ​ന്‍റ​ണി ക​ഥ​യെ​ല്ലാം കേ​ട്ടി​ട്ട് അ​വ​സാ​നം ചോ​ദി​ച്ചു ചേ​ച്ചി ആ​രാ ഇ​ത് നി​ർ​മി​ക്കാ​ൻ പോ​ണേ. അ​പ്പോ ഞാ​ൻ ആ​ന്‍റ​ണി​യെ നോ​ക്കി​യി​ട്ട് പ​റ​ഞ്ഞു എ​ന്ത് ചോ​ദ്യ​മാ​ണ​ത്, ആ​ന്‍റ​ണി ആ​ണ് ചെ​യു​ന്ന​ത്, ആ​ശി​ർ​വാ​ദ് സി​നി​മാ​സ്. അ​പ്പോ​ൾ ആ​ന്‍റ​ണി ചോ​ദി​ച്ചു ഞാ​നോ.

ഞാ​ൻ പ​റ​ഞ്ഞു വേ​റെ ആ​ര്, ആ​ന്‍റ​ണി ത​ന്നെ​യാ നി​ർ​മി​ക്കു​ന്ന​ത്. ആ​ന്‍റ​ണി വ​ള​രെ മ​നോ​ഹ​ര​മാ​യി അ​തൊ​രു യാ​ഥാ​ർ​ഥ്യ​മാ​ക്കി മാ​റ്റി. ആ​ന്‍റ​ണി​യോ​ടും ജൂ​ഡി​നോ​ടും ഒ​രു​പാ​ട് ന​ന്ദി​യു​ണ്ട്. ഈ ​സി​നി​മ​യോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ​ർ​ക്കും ആ​ശം​സ​ക​ൾ.

മാ​യാ, ഇ​ത് നി​ന​ക്കു​വേ​ണ്ടി​യാ​ണ്. നി​ന്‍റെ പി​താ​മ​ഹ​ന്മാ​രു​ടെ​യെ​ല്ലാം അ​നു​ഗ്ര​ഹ​ത്തോ​ടെ, ഇ​വി​ടെ​യു​ള്ള എ​ല്ലാ​വ​രു​ടെ​യും ദൈ​വ​ത്തി​ന്‍റെ​യും അ​നു​ഗ്ര​ഹ​ത്തോ​ടെ ഞാ​ൻ നി​ന്‍റെ തു​ട​ക്ക​ത്തി​ന് എ​ല്ലാ ആ​ശം​സ​ക​ളും നേ​രു​ന്നു. ആ​ശി​ഷി​നും ഞാ​ൻ എ​ല്ലാ ആ​ശം​സ​ക​ളും നേ​രു​ന്നു. ഇ​ത് നി​ന്‍റെ തു​ട​ക്ക​മാ​ണെ​ന്ന് പ​റ​യാ​ൻ പ​റ്റി​ല്ല കാ​ര​ണം നീ ​എ​മ്പു​രാ​നി​ൽ ഉ​ണ്ടാ​യി​രു​ന്നു. നി​ന​ക്ക് എ​ല്ലാ ന​ന്മ​ക​ളും ഉ​ണ്ടാ​ക​ട്ടെ. ഇ​ത് നി​ങ്ങ​ൾ ഗം​ഭീ​ര​മാ​ക്കും. ദൈ​വ​ത്തി​ന്‍റെ അ​നു​ഗ്ര​ഹം ഉ​ണ്ടാ​ക​ട്ടെ'. സു​ചി​ത്ര മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

Kerala

വിസ്മയ ‘തുടക്ക’ത്തിന് ക്ലാപ്പടിച്ച് പ്രണവ്

കൊ​​​ച്ചി: ന​​​ട​​​ൻ മോ​​​ഹ​​​ന്‍ലാ​​​ലി​​​ന്‍റെ മ​​​ക​​​ള്‍ വി​​​സ്മ​​​യ അ​​​ര​​​ങ്ങേ​​​റ്റം കു​​​റി​​​ക്കു​​​ന്ന ജൂ​​​ഡ് ആ​​​ന്‍റ​​​ണി ജോ​​​സ​​​ഫ് ചി​​​ത്ര​​​മാ​​​യ ‘തു​​​ട​​​ക്ക’ ത്തി​​​ന്‍റെ പൂ​​​ജാ​​​ച​​​ട​​​ങ്ങു​​​ക​​​ള്‍ കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ന്നു. എ​​​റ​​​ണാ​​​കു​​​ളം ക്രൗ​​​ണ്‍ പ്ലാ​​​സ​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ സി​​​നി​​​മ​​​യു​​​ടെ അ​​​ണി​​​യ​​​റ പ്ര​​​വ​​​ര്‍ത്ത​​​ക​​​ര്‍ക്കൊ​​​പ്പം മോ​​​ഹ​​​ന്‍ലാ​​​ലും കു​​​ടും​​​ബ​​​വും പ​​​ങ്കെ​​​ടു​​​ത്തു. ആ​​​ശീ​​​ര്‍വാ​​​ദ് സി​​​നി​​​മാ​​​സ് ആ​​​ണ് സി​​​നി​​​മ നി​​​ര്‍മി​​​ക്കു​​​ന്ന​​​ത്.

പൂ​​​ജാ​​​ച​​​ട​​​ങ്ങി​​​ല്‍ സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ജൂ​​​ഡ് ആ​​​ന്‍റ​​​ണി, ജോ​​​സ​​​ഫ് മോ​​​ഹ​​​ന്‍ലാ​​​ലി​​​ന് തി​​​ര​​​ക്ക​​​ഥ കൈ​​​മാ​​​റി. സു​​​ചി​​​ത്ര മോ​​​ഹ​​​ന്‍ലാ​​​ല്‍ സ്വി​​​ച്ച് ഓ​​​ണ്‍ ക​​​ര്‍മം നി​​​ര്‍വ​​​ഹി​​​ച്ചു. മ​​​ക​​​ന്‍ പ്ര​​​ണ​​​വാ​​​ണ് ആ​​​ദ്യക്ലാ​​​പ്പ് അ​​​ടി​​​ച്ച​​​ത്. സി​​​നി​​​മ​​​യി​​​ല്‍ പ്ര​​​ധാ​​​ന വേ​​​ഷ​​​ത്തി​​​ലെ​​​ത്തു​​​ന്ന ആ​​​ന്‍റ​​​ണി പെ​​​രു​​​മ്പാ​​​വൂ​​​രി​​​ന്‍റെ മ​​​ക​​​ന്‍ ആ​​​ശി​​​ഷ് ജോ​​​ഷി​​​യെ​​​യും ആ​​​രാ​​​ധ​​​ക​​​ര്‍ക്കു മോ​​​ഹ​​​ന്‍ലാ​​​ല്‍ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി.

“സി​​​നി​​​മ​​​യി​​​ല്‍ വ​​​ര​​​ണ​​​മെ​​​ന്നോ ന​​​ട​​​നാ​​​ക​​​ണ​​​മെ​​​ന്നോ ആ​​​ഗ്ര​​​ഹി​​​ച്ച ആ​​​ള​​​ല്ല ഞാ​​​ന്‍. കാ​​​ല​​​ത്തി​​​ന്‍റെ നി​​​ശ്ച​​​യം​​​പോ​​​ലെ ഞാ​​​ന്‍ സി​​​നി​​​മ​​​യി​​​ല്‍ വ​​​ന്നു. പ്രേ​​​ക്ഷ​​​ക​​​രാ​​​ണ് എ​​​ന്നെ ഒ​​​രു ന​​​ട​​​നാ​​​ക്കി​​​യ​​​ത്. എ​​​ന്‍റെ ജീ​​​വി​​​ത​​​ത്തി​​​ല്‍ സം​​​ഭ​​​വി​​​ക്കു​​​ന്ന​​​തെ​​​ല്ലാം ഒ​​​രു വി​​​സ്മ​​​യ​​​മാ​​​യി​​​ട്ടാ​​​ണ് ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്.

എ​​​ന്‍റെ മ​​​ക​​​ളു​​​ടെ പേ​​​രു​​​ത​​​ന്നെ വി​​​സ്മ​​​യ എ​​​ന്നാ​​​ണ്. ഒ​​​രു സി​​​നി​​​മ​​​യി​​​ല്‍ അ​​​ഭി​​​ന​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​വ​​​ള്‍ പ​​​റ​​​ഞ്ഞു. അ​​​തി​​​നു​​​ള്ള എ​​​ല്ലാ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ന​​​മു​​​ക്കു​​​ണ്ട്. വ​​​ര്‍ഷ​​​ങ്ങ​​​ളാ​​​യി ന​​​ട​​​ത്തി​​​വ​​​രു​​​ന്ന ഒ​​​രു പ്രൊ​​​ഡ​​​ക്‌​​​ഷ​​​ന്‍ ക​​​മ്പ​​​നി​​​യും ഒ​​​പ്പം ആ​​​ന്‍റ​​​ണി പെ​​​രു​​​മ്പാ​​​വൂ​​​രു​​​മു​​​ണ്ട്’’- മോ​​​ഹ​​​ന്‍ലാ​​​ല്‍ പ​​​റ​​​ഞ്ഞു.

ന​​​ല്ല സ​​​ബ്ജ​​​ക്ട് കി​​​ട്ടി. അ​​​തി​​​ന്‍റെ പേ​​​രു​​​ത​​​ന്നെ തു​​​ട​​​ക്കം എ​​​ന്നാ​​​ണ്. സി​​​നി​​​മാ​​​യാ​​​ത്ര​​​യി​​​ല്‍ എ​​​ന്‍റെ ഉ​​​യ​​​ർ​​​ച്ച​​​താ​​​ഴ്ച​​​ക​​​ളി​​​ൽ ഒ​​​പ്പം ഒ​​​രു​​​പാ​​​ടു പേ​​​ര്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. വി​​​സ്മ​​​യ​​​യ്ക്കും അ​​​ത്ത​​​ര​​​മൊ​​​രു ഭാ​​​ഗ്യം ഉ​​​ണ്ടാ​​​ക​​​ട്ടെയെ​​​ന്നു പ്രാ​​​ര്‍ഥി​​​ക്കു​​​ന്നു​​​വെ​​​ന്നു അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ആ​​​ശീ​​​ര്‍വാ​​​ദ് സി​​​നി​​​മാ​​​സി​​​ന്‍റെ 25- ാം വാ​​​ര്‍ഷി​​​ക​​​ത്തി​​​ലാ​​​ണ് വി​​​സ്മ​​​യ മോ​​​ഹ​​​ന്‍ലാ​​​ലി​​​ന്‍റെ സി​​​നി​​​മാ​​​ പ്ര​​​വേ​​​ശ​​​നം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. 2018 നു​​​ശേ​​​ഷം ജൂ​​​ഡ് ആ​​​ന്‍റ​​​ണി ജോ​​​സ​​​ഫ് സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ന്ന ചി​​​ത്രം​​​കൂ​​​ടി​​​യാ​​​ണ് ‘തു​​​ട​​​ക്കം’. എ​​​ഴു​​​ത്തി​​​ലും ചി​​​ത്ര​​​ര​​​ച​​​ന​​​യി​​​ലും യാ​​​ത്ര​​​ക​​​ളി​​​ലും ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചി​​​രു​​​ന്ന വി​​​സ്മ​​​യ​​​യു​​​ടെ പു​​​തി​​​യ തു​​​ട​​​ക്ക​​​ത്തെ ആ​​​കാം​​​ക്ഷ​​​യോ​​​ടെ​​​യാ​​​ണു പ്രേ​​​ക്ഷ​​​ക​​​ർ കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.

Movies

സാ​ധാര​​ണ കു​ടും​ബ​ചി​ത്രം, മീ​നു​വാ​യി വി​സ്മ​യ, അ​തി​ഥി വേ​ഷ​ത്തി​ൽ മോ​ഹ​ൻ​ലാ​ലും; ജൂ​ഡ് പറയുന്നു

പു​തി​യ ചി​ത്രം തു​ട​ക്ക​ത്തെ​ക്കു​റി​ച്ച് സം​വി​ധാ​യ​ക​ൻ ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ്. ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ അ​തി​ഥി വേ​ഷ​ത്തി​ൽ എ​ത്തി​യേ​ക്കു​മെ​ന്നും സാ​ധാ​ര​ണ കു​ടും​ബ​ചി​ത്ര​മാ​യി​രി​ക്കും ഇ​തെ​ന്നും ജൂ​ഡ് പ​റ​ഞ്ഞു.

സി​നി​മ​യു​ടെ പൂ​ജ ച​ട​ങ്ങി​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു ജൂ​ഡ് ആ​ന്ത​ണി. ജൂ​ഡ് അ​വ​സ​രം ത​ന്നാ​ൽ സി​നി​മ​യി​ൽ ഒ​ന്ന് മി​ന്നി​മ​റ​ഞ്ഞു​പോ​കു​മെ​ന്ന് മോ​ഹ​ൻ​ലാ​ലും മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സി​നി​മ​യു​ടെ ക​ഥ ത​ന്നെ​യാ​യി​രി​ക്കും മെ​യി​ൻ. ഇ​തൊ​രു ആ​ക്‌​ഷ​ൻ സി​നി​മ​യാ​ണെ​ന്ന് ആ​രും വി​ചാ​രി​ക്ക​രു​ത്. സാ​ധാ​ര​ണ കു​ടും​ബ ചി​ത്ര​മാ​ണ്. ഇ​തി​ലൊ​രു ആ​ക്‌​ഷ​ൻ ഉ​ണ്ടെ​ന്ന് മാ​ത്ര​മെ​യു​ള്ളൂ.

വി​സ്മ​യ ഈ ​ക​ഥാ​പാ​ത്രം ചെ​യ്യാ​ൻ അ​നു​യോ​ജ്യ​യാ​ണ് എ​ന്ന് തോ​ന്നി​യ​തു​കൊ​ണ്ടാ​ണ് കാ​സ്റ്റ് ചെ​യ്ത​ത്. വ​ലി​യ ത​ള്ളി​മ​റി​ക്ക​ലു​ക​ളൊ​ന്നും ന​ട​ത്തു​ന്നി​ല്ല. നി​ങ്ങ​ൾ സി​നി​മ ക​ണ്ട ശേ​ഷം വി​ല​യി​രു​ത്തി​ക്കോ​ളൂ. ജീ​വി​ത​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യ താ​ത്പ​ര്യ​ങ്ങ​ളു​ള്ള വ്യ​ക്തി​യാ​ണ് വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ. അ​വ​ർ ക​വി​ത​യെ​ഴു​തും ബു​ക്ക് എ​ഴു​തും ചി​ത്രം വ​ര​യ്ക്കും...

എ​ന്‍റെ ക​ഥ​യി​ലെ മീ​നു എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് വേ​ണ്ട ചി​ല സാ​ധ​ന​ങ്ങ​ൾ ഞാ​ൻ വി​സ്മ​യ​യി​ൽ നി​ന്ന് എ​ടു​ത്തി​ട്ടു​ണ്ട്. മോ​ഹ​ൻ​ലാ​ൽ സാ​റി​നോ​ട് ഞാ​ൻ ഇ​ട​ക്കി​ട​യ്ക്ക് റി​ക്വ​സ്റ്റ് ചെ​യ്യു​ന്നു​ണ്ട്. ചി​ല​പ്പോ​ൾ ഒ​രു മി​ന്നാ​യം പോ​ലെ അ​ദ്ദേ​ഹ​ത്തെ​യും സി​നി​മ​യി​ൽ ക​ണ്ടേ​ക്കാം. ജൂ​ഡ് ആ​ന്ത​ണി​യു​ടെ വാ​ക്കു​ക​ൾ.

വി​സ്മ​യ​യ്ക്കും പ്ര​ണ​വി​നു​മൊ​പ്പം ഒ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് മോ​ഹ​ൻ​ലാ​ലും പ​റ​ഞ്ഞു. ന​ല്ല ക​ഥ വ​ന്നാ​ൽ അ​ങ്ങ​നെ​യൊ​രു സി​നി​മ സം​ഭ​വി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

2018എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ശേ​ഷം ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് തു​ട​ക്കം. ആ​ശീ​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ക്കു​ന്ന 37-ാമ​ത് ചി​ത്ര​മാ​ണി​ത്.

Movies

വി​സ്മ​യ 'തു​ട​ക്കം'; വി​സ്മ​യ മോ​ഹ​ൻ​ലാ​ലി​ന്‍റെ ചി​ത്രം സ്വി​ച്ചോ​ൺ ചെ​യ്ത് സു​ചി​ത്ര, ക്ലാ​പ്പ​ടി​ച്ച് പ്ര​ണ​വ്

മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ൾ വി​സ്മ​യ നാ​യി​ക​യാ​യെ​ത്തു​ന്ന ആ​ദ്യ ചി​ത്ര​ത്തി​ന് കൊ​ച്ചി​യി​ൽ തു​ട​ക്ക​മാ​യി. മ​ക​ളു​ടെ ആ​ദ്യ​സി​നി​മ​യു​ടെ പൂ​ജ​യ്ക്കാ​യി സ​കു​ടും​ബ​മാ​ണ് മോ​ഹ​ൻ​ലാ​ൽ എ​ത്തി​യ​ത്.

ഭാ​ര്യ സു​ചി​ത്ര, മ​ക​ൻ പ്ര​ണ​വ് തു​ട​ങ്ങി പ്ര​മു​ഖ​രു​ടെ നീ​ണ്ട നി​ര ച​ട​ങ്ങി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​നെ​ത്തി. വി​സ്മ​യ​യെ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ പൂ​ച്ചെ​ണ്ട് ന​ൽ​കി സ്വീ​ക​രി​ച്ചു. സു​ചി​ത്ര മോ​ഹ​ൻ​ലാ​ൽ സ്വി​ച്ചോ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ച​പ്പോ​ൾ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ ഫ​സ്റ്റ് ക്ലാ​പ്പ​ടി​ച്ചു.

തു​ട​ക്കം എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫാ​ണ്. ആ​ശീ​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന്‍റെ മ​ക​ൻ ആ​ശി​ഷ് ആ​ന്‍റ​ണി​യും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. ജൂ​ഡ് ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കു​ന്ന​ത്.

സം​വി​ധാ​യ​ക​രാ​യ ജോ​ഷി, മേ​ജ​ർ ര​വി തു​ട​ങ്ങി നി​ര​വ​ധി പേ​ർ താ​ര​പു​ത്രി​യു​ടെ ആ​ദ്യ സി​നി​മ​യു​ടെ പൂ​ജ ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു.

Latest News

Up