x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വരുന്നത് ലാൽയുഗം; റിലീസിനുമുൻപ് ദ്യ​ശ്യം-3 നേടിയത് 350 കോടി, വാരുമോ 1000 കോടി.!!


Published: December 2, 2025 02:38 PM IST | Updated: December 2, 2025 02:38 PM IST

ചലച്ചിത്രലോകവും ആരാധകരും ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ-ജീത്തു ജോസഫ് ത്രില്ലർ ചിത്രം ദ്യ​ശ്യം-3 റിലീസിനു മുൻപ് തന്നെ കോടികൾ വാരിക്കൂട്ടി മലയാളത്തിൽ ചരിത്രമായി മാറി.

350 കോ​ടി രൂ​പ​യു​ടെ പ്രീ-​ബി​സി​ന​സ് ആ​ണ് ദ്യ​ശ്യം-3 സ്വന്തമാക്കിയത്. ഇന്ത്യയിലെ പ്രാ​ദേ​ശി​ക ച​ല​ച്ചി​ത്രനേ​ട്ട​ങ്ങ​ളെ മ​റി​ക​ട​ന്നാ​ണ് മലയാളസിനിമയുടെ ​റെ​ക്കോ​ര്‍​ഡ്. മലയാളസിനിമയിൽ ഇതിഹാസനേട്ടം സ്വന്തമാക്കിയ ലോകയെയും ദ്യ​ശ്യം-3 മറികടന്നു.

ലോകയുടെ ആഗോള കളക്ഷൻ 300 കോടി കടന്നിരുന്നു. റിലീസിനു മുന്പ് ഇത്രയും കളക്ഷൻ നേടിയെങ്കിൽ ചിത്രം 1000 കോടി ക്ലബിൽ സ്ഥാനമുറപ്പിക്കുമോ എന്നാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്.

മോഹൻലാലിന്‍റെ ഹിറ്റ് ചിത്രം തുടരും- നിർമാതാവ് എം. രഞ്ജിത് ആണ് ഒരു പൊതുപരിപാടിയിൽ ഇക്കാര്യം പറഞ്ഞത്. നി​ര്‍മാ​ണം പൂർത്തിയാകുന്നതിനുമുൻപ് , നേരത്തെ ഇ​ന്ത്യ​ന്‍ പ്രാ​ദേ​ശി​കഭാഷാ സിനിമകളൊന്നു ഇ​ത്ര​യും വ​ലി​യ വ​രു​മാ​നം നേ​ടി​യി​ട്ടില്ലെന്നും നിർമാതാവ് പറഞ്ഞു.

മ​ല​യാ​ള​ത്തി​ലും ഹി​ന്ദി​യി​ലും ഒ​രേ സ​മ​യം ദ്യ​ശ്യം-3 റി​ലീ​സ് ചെ​യ്യു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ ഫാ​ന്‍ പേ​ജു​ക​ളി​ലു​ട​നീ​ളം വാർത്ത വൈറലായിരുന്നു. എന്നാൽ, മ​ല​യാ​ള പ​തി​പ്പ് ക​ഴി​ഞ്ഞ് ര​ണ്ടു മാ​സ​ത്തിനു ശേ​ഷമാണ് ഹി​ന്ദി പ​തി​പ്പ് റിലീസ് ചെയ്യുകയെന്ന വാർത്തയും അതോടൊപ്പം നെറ്റിസൺസിനിടയിൽ തരംഗമായി. ഇതുമായി ബന്ധപ്പെട്ട് ജീ​ത്തു ജോ​സ​ഫും ദൃശ്യം ആ​രാ​ധ​ക​നും ത​മ്മി​ലു​ള്ള ചാ​റ്റിന്‍റെ സ്‌​ക്രീ​ന്‍​ഷോ​ട്ടും പ്രചരിച്ചിരുന്നു. എന്നാൽ ഇതിന്‍റെ ആ​ധി​കാ​രി​ക​ത സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. നേരത്തെ, മലയാളം റിലീസിനുശേഷമായിരിക്കും ഹിന്ദി റിലീസ് എന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നു.

 

 

Tags : drishyam 3 mohanlal jeethu joseph

Recent News

Up