മോഹൻലാലിനെയും അദ്ദേഹത്തിന്റെ സന്തതസഹചാരിയും നിർമാതാവുമായ ആന്റണി പെരുമ്പാവൂരിനെയും കുറിച്ച് ഗോകുലം ഗോപാലൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു.
ഇരുവരും തമ്മിലുള്ള ബന്ധത്തെ ആനയും പാപ്പനും എന്നാണ് ഗോപാലൻ രസകരമായി വർണിച്ചത്.
ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം പ്രതിഛായയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
‘‘മോഹൻലാലിനൊപ്പം ഒരാളുണ്ട്. ആന്റണി. അദ്ദേഹം ഒരു ആനപ്പാപ്പാനാണ്. ആനയെ തെളിക്കണമെങ്കിൽ പാപ്പാന് മാത്രമേ സാധിക്കൂ. അടുത്ത് വേറെയാർക്കും പോകാൻ സാധിക്കൂ. എന്നെ സംബന്ധിച്ച് ഇരുവരും തമ്മിൽ ആനയും പാപ്പാനും തമ്മിലുള്ള ബന്ധമാണ്. വലിയ ഐക്യമാണ്. ആ ബന്ധം എന്നും നിലനിൽക്കട്ടെ. അതിൽ നിന്ന് പല കാര്യങ്ങളും നമുക്ക് ലഭിക്കാനുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
മോഹൻലാൽ ഒരു അദ്ഭുതമാണ്. അദ്ദേഹത്തെ സാധാരണ മനുഷ്യഗണത്തിൽ പെടുത്താൻ കഴിയില്ല. പത്തുനാൽപ്പത് വർഷങ്ങൾക്ക് മുമ്പ് മദ്രാസിൽ വെച്ചാണ് ഞാൻ അദ്ദേഹത്തെ ആദ്യം കാണുന്നത്. അദ്ദേഹത്തിന്റെ ഭാര്യാപിതാവ് ബാലാജി എന്റെ സുഹൃത്തായിരുന്നു. മോഹൻലാൽ എന്ന കലാകാരൻ ലോകം അറിയപ്പെടുന്ന വലിയ നിലയിൽ എത്തുമെന്ന് അന്ന് തന്നെ എനിക്ക് തോന്നിയിരുന്നു’’ ഗോകുലം ഗോപാലൻ പറഞ്ഞു.
Tags : Mohanlal Antony Perumbavoor Gokulam Gopalan