തന്‍റെ ഫോട്ടോയിൽ മോഹൻലാൽ ഒപ്പിച്ച ഒരു കുസൃതി ആരാധകരുമായി പങ്കുവച്ച് നടി എസ്തർ അനിൽ. എസ്തറിന്‍റെ ഒരു ഫോട്ടോ എഡിറ്റ് ചെയ്ത് മോഹൻലാൽ ഒപ്പിച്ചൊരു കുസൃതിയാണ് രസകരം.
എസ്തറിന്‍റെ ഫോട്ടോ എഡിറ്റ് ചെയ്ത് മടിയിൽ ഒരു കുരങ്ങ് ഇരിക്കുന്നതായി കൂട്ടിച്ചേർത്തിരിക്കുകയാണ് മോഹൻലാൽ. ചിത്രത്തിനൊപ്പം ‘ബ്യൂട്ടി ആൻഡ് ബീസ്റ്റ്’ എന്നും മോഹൻലാൽ കുറിച്ചിട്ടുണ്ട്.

ഈ ചിത്രം പങ്കുവച്ചുകൊണ്ട് എസ്തർ നൽകിയ അടിക്കുറിപ്പുകളും ശ്രദ്ധേയമായി. "ലാൽ അങ്കിളിനൊപ്പം മറ്റൊരു ദിവസം കൂടി ‘അതിജീവിക്കുന്നു’. ആരെങ്കിലും എന്നെ രക്ഷിക്കൂ," എന്നായിരുന്നു എസ്തറിന്‍റെ കുറിപ്പ്.
മോഹൻലാൽ എഡിറ്റ് ചെയ്ത് അയച്ച ചിത്രത്തോടൊപ്പം, "ഒരേ ഒരു മോഹൻലാൽ സൃഷ്ടിച്ച കലാരൂപം" എന്നും എസ്തർ കൂട്ടിച്ചേർത്തു. മോഹൻലാൽ ഈ ചിത്രം അയച്ചതിന്‍റെ സ്ക്രീൻഷോട്ടും എസ്തർ പങ്കുവെച്ചിട്ടുണ്ട്.
ദൃശ്യം സിനിമകളിലൂടെ മോഹൻലാലിന്‍റെ ഓൺസ്ക്രീൻ മകളായി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് എസ്തർ. ചിത്രത്തിൽ മോഹൻലാലിന്‍റെ കഥാപാത്രമായ ജോർജ്കുട്ടിയുടെ ഇളയ മകളായ അനുമോൾ എന്ന കഥാപാത്രത്തെയാണ് എസ്തർ അവതരിപ്പിച്ചത്. നിലവിൽ ദൃശ്യം 3യുടെ ഷൂട്ടിംഗിലാണ് ഇരുവരും.
Tags : Mohanlal Esther Anil drishyam movie news