ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ദൃശ്യം 3ക്ക് പാക്കപ്പ് ആയി. ചിത്രത്തിലെ മോഹൻലാലിന്‍റെ ഷോട്ടോടെയാണ് ഷൂട്ടിന് പാക്കപ്പ് ആയത്. ഷോട്ട് ഓകെയാണെന്ന് പറയുമ്പോഴുള്ള മോഹൻലാലിന്‍റെ അതിശയവും വീഡിയോയിലുണ്ട്.
ആന്‍റണി പെരുമ്പാവൂരിനെയും ജീത്തു ജോസഫിനെയും മോഹൻലാൽ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടുന്നതും വീഡിയോയിൽ കാണാം. കേക്ക് മുറിച്ച് സെറ്റിലെ മറ്റ് അഭിനേതാക്കൾക്കൊപ്പം പായ്ക്കപ്പ് ചെറിയൊരു ആഘോഷമാക്കി മാറ്റി.
സിദ്ദീഖ്, ഗണേഷ് കുമാർ, ശാന്തി മായാദേവി എന്നിവരും ഒപ്പമുണ്ടായിരുന്നു. ഐജി തോമസ് ബാസ്റ്റിന്‍റെ ഗെറ്റപ്പിൽ മുരളി ഗോപിയെയും കാണാം.
ഒക്ടോബർ അവസാനം ചിത്രീകരണം തുടങ്ങിയ സിനിമ വെറും ഒരുമാസം കൊണ്ടാണ് പൂര്‍ത്തിയായത്. തൊടുപുഴ, വാഗമൺ എന്നിവിടങ്ങളാണ് പ്രധാനലൊക്കേഷൻ.
2013 ഡിസംബർ 19 ന് പുറത്തിറങ്ങിയ ചിത്രം മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു. തുടർന്ന് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, എന്തിന് ചൈനീസ് ഭാഷകളിലേക്കു വരെ ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.
Tags : drishyam 3 packup drishyam 3 mohanlal jeethu joseph