x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലേ​ട്ടാ...​ജോ​ർ​ജു​കു​ട്ടി​യാ​യി മോ​ഹ​ൻ​ലാ​ൽ കു​ട്ടി​ക്കൂ​ട്ട​ത്തി​ന് മു​ന്നി​ൽ; വീ​ഡി​യോ  


Published: November 11, 2025 11:42 AM IST | Updated: November 11, 2025 11:42 AM IST

 

മോ​ഹ​ൻ​ലാ​ലി​നെ ക​ണ്ട കു​ട്ടി​ക​ളു​ടെ സ​ന്തോ​ഷ​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ദൃ​ശ്യ​ത്തി​ലെ ജോ​ർ​ജു​കു​ട്ടി​യാ​യി വേ​ഷ​മി​ട്ടു​കൊ​ണ്ടാ​ണ് താ​രം തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ഭ​വ​ൻ​സ് മു​ൻ​ഷി വി​ദ്യാ​ശ്രം സ്കൂ​ളി​ൽ എ​ത്തി​യ​ത്.

ആ​ശി​ർ​വാ​ദ് സി​നി​മാ​സ് ആ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. മോ​ഹ​ൻ​ലാ​ലി​നെ കാ​ണാ​ൻ ഓ​ടി​യെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ വീ​ഡി​യോ​യി​ൽ കാ​ണാം. വി​ദ്യാ​ർ​ഥ​ക​ളെ കൈ ​കാ​ണി​ച്ച് അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന മോ​ഹ​ൻ​ലാ​ലി​നെ​യും വീ​ഡി​യോ​യി​ൽ കാ​ണാം. വി​ദ്യാ​ർ​ഥി​ക​ളി​ലൊ​രാ​ൾ ‘ലാ​ലേ​ട്ടാ’ എ​ന്ന് വി​ളി​ക്കു​ന്ന​തും വീഡി​യോ​യ്ക്കൊ​പ്പം ചേ​ർ​ത്തി​ട്ടു​ണ്ട്.

 

അ​തേ​സ​മ​യം ദൃ​ശ്യം 3യു​ടെ ചി​ത്രീ​ക​ര​ണ ജോ​ലി​ക​ൾ അ​ണി​യ​റ​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ജോ​ർ​ജു​കു​ട്ടി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് നാ​ല് വ​ർ​ഷ​ത്തി​ന് ശേ​ഷ​മു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളെ​യാ​ണ് മൂ​ന്നാം ഭാ​ഗ​ത്തി​ൽ കൊ​ണ്ടു​വ​രു​ന്ന​തെ​ന്ന് ജീ​ത്തു ജോ​സ​ഫ് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

Tags : Mohanlal Drishyam 3 Jeethu Joseph Movie News

Recent News

Up