x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്: എ​ൻ. വാ​സു​വി​ന്‍റെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും


Published: December 5, 2025 07:26 AM IST | Updated: December 5, 2025 07:26 AM IST

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ മൂ​ന്നാം പ്ര​തി​യാ​യ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം മു​ൻ പ്ര​സി​ഡ​ന്‍റും ക​മ്മീ​ഷ​ണ​റു​മാ​യ എ​ൻ. വാ​സു​വി​ന്‍റെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും. വാ​സു​വി​നെ റി​മാ​ൻ​ഡ് നീ​ട്ടു​ന്ന​തി​നാ​യി കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. 

കേ​സി​ൽ എ​ൻ. വാ​സു സ​മ​ർ​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി ഡി​സം​ബ​ർ മൂ​ന്നി​ന് ത​ള്ളി​യി​രു​ന്നു. ദേ​വ​സ്വം ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന കാ​ല​യ​ള​വി​ൽ വാ​സു​വി​ന്‍റെ ശി​പാ​ർ​ശ​യി​ലാ​ണ് ക​ട്ടി​ള​പ്പാ​ളി​യി​ലെ സ്വ​ർ​ണ്ണം ചെ​മ്പെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

അ​തേ​സ​മ​യം താ​ൻ വി​ര​മി​ച്ച​തി​ന് ശേ​ഷ​മാ​ണ് പാ​ളി​ക​ൾ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് കൈ​മാ​റി​യ​തെ​ന്നും കു​റ്റ​ക്കാ​ര​ന​ല്ലെ​ന്നു​മാ​ണ് എ​ൻ വാ​സു​വി​ന്‍റെ വാ​ദം. മു​രാ​രി ബാ​ബു ന​ൽ​കി​യ ക​ത്ത് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന് ബോ​ർ​ഡി​ന് കൈ​മാ​റു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും വാ​സു ആ​രോ​പി​ച്ചി​രു​ന്നു.

Tags : sabarimala sabarimala gold theft case kerala high court cpm

Recent News

Up