x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേശീയപാത തകർന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും


Published: December 6, 2025 08:33 AM IST | Updated: December 6, 2025 08:33 AM IST

കൊല്ലം: കൊട്ടിയത്ത് നിർമാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ ജില്ലാ കളക്ടർ എൻ. ദേവീദാസിന്‍റെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസർ, പ്രോജക്ട് ഹെഡ് എന്നിവർ യോഗത്തിൽ പങ്കെടുക്കും.

എൻഎച്ച്എഐ അധികൃതരിൽ നിന്നും കളക്ടർ വിശദീകരണം തേടും. കൂടാതെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. അപകടത്തിന്‍റെ കാരണം കണ്ടെത്താൻ ദേശീയപാത അതോറിറ്റിയുടെ വിദഗ്ധ സംഘം ഉടൻ സ്ഥലം സന്ദർശിക്കും. കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷനോട് എൻഎച്ച്എഐ റിപ്പോർട്ട് തേടിയിരുന്നു.

കൊ​ല്ലം മൈ​ല​ക്കാ​ടാണ് ദേ​ശീ​യ​പാ​ത​യു​ടെ ഉ​യ​ര​പ്പാ​ത ഇ​ടി​ഞ്ഞു വീ​ണത്. ദേ​ശീ​യ​പാ​ത​യു​ടെ പാ​ര്‍​ശ്വ​ഭി​ത്തി​യാ​ണ് ഇ​ടി​ഞ്ഞ​ത്. ഇ​തോ​ടെ സ​ര്‍​വീ​സ് റോ​ഡ് ത​ക​ര്‍​ന്നു. മൈ​ല​ക്കാ​ട് പാ​ല​ത്തി​നു സ​മീ​പ​ത്തെ അ​പ്രോ​ച്ച് റോ​ഡി​ല്‍ വ​ലി​യ ഗ​ര്‍​ത്തം രൂ​പ​പ്പെ​ടു​ക​യും ചെ​യ്തിരുന്നു.

ദേ​ശീ​യ​പാ​ത ഇ​ടി​ഞ്ഞു​വീ​ണ സ​മ​യ​ത്ത് സ​ര്‍​വീ​സ് റോ​ഡി​ല്‍ സ്‌​കൂ​ള്‍ വാ​ന​ട​ക്ക​മു​ണ്ടാ​യി​രി​ന്നു. നൂ​റു മീ​റ്റ​റി​ലേ​റെ നീ​ള​ത്തി​ലാ​ണ് ഉ​യ​ര​പ്പാ​ത ത​ക​ർ​ന്ന​ത്. പ​ത്ത് മീ​റ്റ​റി​ല​ധി​കം ഉ​യ​ര​ത്തി​ലാ​ണ് ഈ ​ഭാ​ഗ​ത്ത് ദേ​ശീ​യ​പാ​ത​യു​ടെ പ്ര​ധാ​ന റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്.

അ​പ​ക​ടം സം​ഭ​വി​ക്കു​മ്പോ​ൾ സ​ർ​വീ​സ് റോ​ഡി​ലൂ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പൊ​യ്ക്കാ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.​ഒ​രു സ്കൂ​ൾ ബ​സും ര​ണ്ടു കാ​റു​ക​ളും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. റോ​ഡ് ത​ക​ർ​ന്നു സ​ർ​വീ​സ് റോ​ഡി​ൽ വ​ലി​യ കു​ഴി​ക​ൾ ഉ​ണ്ടാ​യി. ഈ ​കു​ഴി​ക​ളി​ലാ​ണ് സ്കൂ​ൾ ബ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ വീ​ണ​ത്. കു​ഴി​യി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രും പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടിരുന്നു,

കൊ​ട്ടി​യ​ത്തു​നി​ന്നും ചാ​ത്ത​ന്നൂ​രി​ലേ​യ്ക്കു​ള്ള വ​ഴി​യി​ൽ മൈ​ല​ക്കാ​ട് ഇ​റ​ക്ക​ത്താ​ണ് അ​പ​ക​ടമുണ്ടായത്. മൈ​ല​ക്കാ​ട് ഇ​റ​ക്കം ജി​ല്ല​യി​ലെ ത​ന്നെ വ​ലി​യ ക​യ​റ്റി​റ​ക്ക​മാ​ണ്. ഈ ​ക​യ​റ്റി​റ​ക്കം ഒ​ഴി​വാ​ക്കി റോ​ഡ് നി​ര​പ്പാ​ക്കാ​നാ​ണ് ഉ​യ​ര​പ്പാ​ത നി​ർ​മി​ക്കു​ന്ന​ത്. ഏ​ലാ​യു​ടെ മ​ധ്യ​ത്തി​ലൂ​ടെ​യാ​ണ് ദേ​ശീ​യ പാ​ത​യും ഉ​യ​ര​പ്പാ​ത​യും കടന്നുപോകുന്നത്.

Tags : National Highway damaged District Collector NH66

Recent News

Up