x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വർണക്കൊള്ള: ഭരണപരമായ വീഴ്ചയിലാണ് പത്മകുമാറിന്‍റെ അറസ്റ്റെന്ന് പി. ജയരാജൻ


Published: November 21, 2025 03:27 PM IST | Updated: November 21, 2025 03:27 PM IST

കണ്ണൂർ: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാർ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി സിപിഎം മുതിർന്ന നേതാവ് പി. ജയരാജൻ.

പത്മകുമാറിന്‍റേത് അവധാനത ഇല്ലായ്മയാണെന്നും ഭരണപരമായ വീഴ്ചയിലാണ് പത്മകുമാറിന്‍റെ അറസ്റ്റെന്നും ജയരാജൻ പറഞ്ഞു.

ഫയലുകളിൽ ചെമ്പുപാളി എന്ന് ഉദ്യോഗസ്ഥർ എഴുതിയത് തിരുത്തുന്നതിൽ പത്മകുമാറിനും മുൻ ദേവസ്വം കമ്മീഷണർക്കും വീഴ്ച പറ്റി. ഉത്തരവാദത്തപ്പെട്ടവർ ഭരണപരമായ കാര്യങ്ങളിൽ കാണിക്കുന്ന അവധാനതയില്ലായ്മ നീതീകരിക്കാൻ ആകില്ലെന്നും ജയരാജൻ പറയുന്നു.

Tags : P. Jayarajan Padmakumar arrest sabarimala cpm

Recent News

Up